News

അര്‍ജന്റീനയെയും ഫുട് ബോള്‍ ലോകത്തെയും പ്രതിസന്ധിയിലാക്കി മെസിയുടെ വിരമിക്കല്‍ വാര്‍ത്ത..!!

ലോകകപ്പിന്റെ രണ്ടാം റൗണ്ട് കാണാനായില്ലെങ്കില്‍ കാല്‍പന്തുകളിയുടെ മാന്ത്രികനായ ലയണല്‍ മെസി ബൂട്ടഴിക്കുമെന്നു വാര്‍ത്ത. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിയന്‍ മണ്ണില്‍ കൈവിട്ട കിരീടം സ്വന്തമാക്കാനായി റഷ്യന്‍ മണ്ണിലിറങ്ങിയ അര്‍ജന്റീനയും മെസിയും കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയ്ത് മിശിഹയെയും സംഘത്തെയും തെല്ലൊന്നുമല്ല അലട്ടുന്നത്. നൈജിരിയക്കെതിരായ മത്സരത്തില്‍ ജീവന്‍ കൊടുത്തും ജയിക്കാനുള്ള തത്രപ്പാടിലാണ് മെസിയും കൂട്ടരുമിപ്പോള്‍. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്ക് മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ച് മടങ്ങിയതാണ്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത നേടാനാകില്ലെന്ന ...

Read More »

യുവാവിന്റെ മരണം കൊലപാതകം: കൊലയ്ക്ക് പിന്നില്‍ അമ്മയും സഹോദരിയും : മൃതദേഹം കത്തിച്ചുകളയണമെന്ന് അമ്മ..!!

മാനസികവിഭ്രാന്തിയുള്ള യുവാവിനെ കൊല്ലാന്‍ തീരുമാനിച്ചത് യുവാവിന്റെ മാതാവും സഹോദരിയും. മനസാക്ഷിയ്ക്ക് നിരക്കാത്ത സംഭവം നടന്നത് തലസ്ഥാനതത്. മാനസിക വിഭ്രാന്തിയുള്ള വിഴിഞ്ഞം സ്വദേശിയായ വിനു (25) എന്ന യുവാവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഈ മാസം രണ്ടാം തീയതിയാണ്. വീട്ടുകാരെ ഉപദ്രവിക്കുന്നതിനാല്‍ അമ്മയും സഹോദരിയും അടക്കമുള്ളവര്‍ വേറൊരു വീട്ടിലേക്കു താമസം മാറ്റിയിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ നാട്ടുകാര്‍ സമാന്തരമായി നടത്തിയ അന്വഷണത്തില്‍ വിനുവിന്റെ അമ്മയും ...

Read More »

പറവൂരില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി..!!

എറണാകുളം പറവൂര്‍ കരമാലൂര്‍ പറപ്പള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം കായലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. കൈതാരം സ്വദേശികളായ ദീക്ഷിത്, ദേവാനന്ത് എന്നീ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.പൊലീസും ഫയര്‍ ഫോഴ്‌സും ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

Read More »

രജനീകാന്ത് ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളൊരുക്കാന്‍ എത്തുന്നത് ഈ താരമാണ്..!!

രജനീകാന്തിന്റെ പുതിയ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളൊരുക്കാന്‍ തയ്യാറെടുത്ത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍. വിജയ് സേതുപതി വില്ലനാകുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡാര്‍ജലിംഗില്‍ പുരോഗമിക്കുകയാണ്. ലക്‌നൗ, വരാണാസി, ഡെറാഡൂണ്‍ തുടങ്ങിയവയാണ് മറ്റ് ലൊക്കേഷനുകള്‍. സിമ്രാനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ബോബി സിംഹ, സാനന്ദ് റെഡ്ഡി, മേഘ ആകാശ്, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ശിവാജി, കൊച്ചടൈയാന്‍, യന്തിരന്‍, 2.0 എന്നിവയാണ് രജനിയും പീറ്റര്‍ ഹെയ്‌നും മുമ്ബ് ഒന്നിച്ച ...

Read More »

പെനല്‍റ്റിക്കായുള്ള നെയ്മറുടെ വീഴ്ച കണ്ടശേഷം ഛേത്രിയും പറയുന്നു; വിഎആര്‍ കൊള്ളാം..!!

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തെ പിന്തുണയ്‌ക്കുന്നതായി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി.റഷ്യയിലെ ആദ്യ ഗോള്‍ നേടിയ നെയ്മര്‍ ഇനി കൂടുതല്‍ അപകടകാരിയാകുമെന്നും ഛേത്രി പറഞ്ഞു. പെനല്‍റ്റിക്കായുള്ള നെയ്മറുടെ ഈ അഭിനയം, കയ്യോടെ പിടിച്ചതടക്കമുള്ള തീരുമാനങ്ങളാണ്, തുടക്കത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തോട് വിയോജിച്ചിരുന്ന സുനില്‍ ഛേത്രിയുടെ നിലപാട് മാറ്റത്തിന് വഴിവച്ചത്. കളിയുടെ ഗതി മാറ്റാവുന്ന റഫറീയിംഗ് പിഴവുകള്‍ കുറയ്‌ക്കാന്‍ സഹായിക്കുമെങ്കില്‍, വാറിനോട് യുദ്ധം പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ നായകന്‍ പറയുന്നു. കോസ്റ്റാറിക്കയ്‌ക്കെതിരെ ഗോള്‍ നേടാനായത് നെയ്മറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം മാറിയതോടെ നെയ്മറെ എതിരാളികള്‍ പേടിക്കണമെന്നും ...

Read More »

വര്‍ണ വിവേചനത്തിന്റെ അവഹേളനം; ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അഞ്ച് പേരെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍..!!

കറുത്ത നിറത്തിന്റെ പേരില്‍ അവഹേളനം സഹിക്കാന്‍ വയ്യാതായപ്പോള്‍ യുവതി ഭക്ഷണത്തില്‍ വിഷം നല്‍കി അഞ്ച് പേരെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പ്രഗ്യ സുര്‍വസേ ആണ് അറസ്റ്റിലായത്. ജൂണ്‍ പതിനെട്ടിന് ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലാണ് ഇവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അഞ്ചുപേരെ കൊന്നത്. ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികളും, അമ്പത്തി മൂന്നുകാരനുമാണ് ഇവര്‍ തയ്യാറാക്കിയ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു മരിച്ചത്. ഏതാണ്ട് 80 പേര്‍ ഈ ഭക്ഷണം കഴിച്ച് ഉണ്ടായ ഭക്ഷ്യവിഷയില്‍ ...

Read More »

മെസി വിരമിക്കുന്നു; ഒപ്പം ആറ് താരങ്ങളും; അര്‍ജന്‍റീന കടുത്ത പ്രതിസന്ധിയിലേക്ക്…

ബ്രസീലിയന്‍ മണ്ണില്‍ കൈവിട്ട കിരീടം സ്വന്തമാക്കാനായി റഷ്യന്‍ മണ്ണിലിറങ്ങിയ അര്‍ജന്‍റീനയും മെസിയും കടുത്ത പ്രതിസന്ധിയിലാണ്. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയത് മിശിഹയെയും സംഘത്തെയും തെല്ലൊന്നുമല്ല അലട്ടുന്നത്. മറ്റ് ടീമുകളുടെ ജയപരാജയങ്ങളില്‍ കണ്ണുവയ്ക്കുന്നതിനൊപ്പം നൈജിരിയക്കെതിരായ മത്സരത്തില്‍ ജീവന്‍ കൊടുത്തും ജയിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. അതിനിടയിലാണ് അര്‍ജന്‍റീനയില്‍ നിന്ന് ആ വാര്‍ത്തയെത്തുന്നത്. ലോകകപ്പിന്‍റെ രണ്ടാം റൗണ്ട് കാണാനായില്ലെങ്കില്‍ കാല്‍പന്തുകാലത്തെ മാന്ത്രികനായ ലിയോണല്‍ മെസി ബൂട്ടഴിക്കുമെന്ന വാര്‍ത്തയാണ് അര്‍ജന്‍റീനന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്ക് മുന്നില്‍ കണ്ണീരണിഞ്ഞപ്പോള്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ച് ...

Read More »

അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് അന്ന് മത്സരത്തില്‍ പങ്കെടുത്തത്; ഇല്ലയിരുന്നേല്‍ ഞാന്‍ ഇന്ന്….; വെളിപ്പെടുത്തലുമായി അനുശ്രീ…!!

മലയാള സിനിമയ്ക്ക് റിയാലിറ്റി ഷോയിലൂടെ ലഭിച്ച നടിയാണ് അനുശ്രീ. കുറഞ്ഞ സമയത്തിനുള്ളില്‍ നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ അനുശ്രീയ്ക്ക് കഴിഞ്ഞു. നാട്ടിന്‍പുറത്ത് നിന്ന് വന്നതുകൊണ്ട് മോഡേണ്‍ ലൈഫിനെക്കുറിച്ച് തുടക്കത്തില്‍ ധാരണയില്ലായിരുന്നുവെന്ന് അനുശ്രീ പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ബാക്കിയുള്ള മത്സരാര്‍ത്ഥികളെ കണ്ടതോടെ തന്റെ കോണ്‍ഫിഡന്‍സ് നഷ്ടമായെന്നും കോര്‍ഡിനേറ്റര്‍ ചേട്ടന്റെ വാക്കിന്റെ ബലത്തിലാണ് താന്‍ പിടച്ചുനിന്നതും വിജയിച്ചതെന്നും അനുശ്രീ പറഞ്ഞു. അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ: റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ഓഡിയോ ലോഞ്ച് നവോദയ സ്റ്റുഡിയോയിലാണ് നടന്നത്. അന്നാണ് ഞാന്‍ ...

Read More »

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ്..!!

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറോടെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ഡല്‍ഹിയില്‍ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

308 സ്ത്രീകള്‍ക്കൊപ്പം സഞ്ജയ് ദത്ത് കിടപ്പറ പങ്കിട്ടു; പല സ്ത്രീകളെയും വലയില്‍ വീഴ്ത്തുന്നതിനു അമ്മയുടെ പേരുപോലും ഉപയോഗിച്ച്; വിവാദ വെളിപ്പെടുത്തലുമായി സംവിധായകന്‍…!!

സഞ്ജയ് ദത്തിനെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി സഞ്ജു ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമ പ്രൊമോഷന് വേണ്ടിയെന്നോണമുള്ള സംവിധായകന്റെ പരാമര്‍ശം. നിരവധി സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയ ആളാണ് സഞ്ജയ് ദത്തെന്നും 308 സ്ത്രീകള്‍ക്കൊപ്പം അദ്ദേഹം ഉറങ്ങിയിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്‍ പറയുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യവും ജീവിത രീതിയും കണ്ടായിരുന്നില്ല പെണ്‍കുട്ടികള്‍ക്ക് അദ്ദേഹത്തോട് അടുപ്പം തോന്നിയിരുന്നത്. സ്വന്തം അമ്മയുടെ വ്യാജ ശവകല്ലറ കാണിച്ചാണ് സഞ്ജയ് ദത്ത് പല പെണ്‍കുട്ടികളെയും തന്നിലേക്ക് അടുപ്പിച്ചിരുന്നതെന്നും സംവിധായകന്‍ പറയുന്നു. ‘ സഞ്ജയ് ഒരു പെണ്‍കുട്ടിയുമായി ബന്ധം തുടങ്ങുന്നത് ...

Read More »