News

ലാന്‍ഡ്‌ ക്രൂയിസര്‍ വലിച്ചുകൊണ്ട് കഴുതകള്‍…

ടോയോട്ടയുടെ ഒരു കോടി രൂപാ വിലയുള്ള ലാന്‍ഡ്‌ ക്രൂയിസര്‍ സൂററ്റിലെ ധനാഢ്യനായ തുഷാര്‍ ഗിലാനി കഴുതകളെ കൊണ്ട് നഗരത്തിലൂടെ കേട്ടിവലിപ്പിച്ചു  ഇന്ത്യയില്‍ അമിതാബ് ബച്ചനും , കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്‌ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെ 20 പേര്‍ക്ക് മാത്രമുള്ള ലാന്‍ഡ്‌ ക്രൂയിസര്‍ ഡീലറോടുള്ള അരിശം മൂത്താണ് ഗിലാനി കഴുതകളെ കൊണ്ട് കേട്ടിവലിപ്പിച്ചത്  അഞ്ചു വര്ഷം മുന്‍പ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപതു സെലിബ്രിറ്റികള്‍ക്ക് മാത്രമാണ് ലാന്‍ഡ്‌ ക്രൂയിസര്‍ നല്‍കിയത് . സൂററ്റിലെ ധനാഢ്യനായ  ബില്‍ടെര്‍ ഗിലാനി അവരിലോരാലാണ് . ഒരു കോടി ...

Read More »

മൊബൈല്‍ ചാര്‍ജ്ജിങ്ങിനിടെ ഷോക്കേറ്റ് അധ്യാപകന്‍ മരിച്ചു

            രാജസ്ഥാനിലെ ജൈസാല്മീരില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ്  സ്കൂള്‍ അധ്യാപകന്‍ അന്തരിച്ചു. ജയ്‌സല്‍മേര്‍ ജില്ലയിലെ റായ്‌കോ കി ധനി സ്വദേശിയായ രാജു റാം (35) സമീപത്തെ ക്ഷേത്രത്തില്‍  മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കുത്തുന്നതിനിടയില്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു. സ്‌കുളിന്റെ പരിസരപ്രദേശങ്ങളിലൊന്നും വൈദ്യുത പോയിന്റ് ഇല്ലാത്തതിനാല്‍ ഇയാള്‍ ചാര്‍ജ് ചെയ്യുന്നതിനായി ക്ഷേത്രത്തിലെത്തുകയായിരുന്നു.

Read More »

വ്യാപം അഴിമതിയില്‍ വീണ്ടും ദുരൂഹ മരണം!!!!! മരണം 25 കഴിയുന്നു

വ്യാപം കുംഭകോണമെന്നറിയപ്പെടുന്ന മധ്യപ്രദേശിലെ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. .അഴിമതിക്കേസുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു.പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ജബല്‍പുര്‍ എന്‍.എസ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.അരുണ്‍ ശര്‍മയെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹോട്ടല്‍മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതികളോ സാക്ഷികളോ ആയ 25 പേര്‍ മരിച്ചത് ഇതിനോടകം വിവാദമായതിനിടെയാണ് ഡോ.അരുണ്‍ ശര്‍മയുടെ മരണം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാനല്‍പ്രവര്‍ത്തകന്‍ അക്ഷയ് സിങ് ആണ് മരിച്ചത്. അക്ഷയ് സിങിന്റെ മരണം ...

Read More »

ഇസ്‌ലാമിക് സ്റ്റേറ്റ് കൊടും ക്രൂരത വീണ്ടും….

ഇസ്‌ലാമിക് സ്റ്റേറ്റ്  ഭീകരര്‍ കൊടും ക്രുരത തുടരുന്നു.കാഴ്ചയില്‍ 13-14 വയസ്സ് മാത്രം പ്രായം വരുന്ന കൗമാരക്കരെക്കൊണ്ട് 25 സിറിയൻ സൈനികരെ കൊലപ്പെടുത്തുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. സിറിയൻ പൈതൃക നഗരമായ പാൽമിറയിലെ ആംഫി തിയറ്ററിൽ സൈനികരെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. .ആംഫി തിയറ്ററിലെ സ്റ്റേജിൽ തടവുകാരെ എത്തിക്കുന്നു. മുട്ടുകുത്തി നിൽക്കുന്ന ഇവരെ കൊലപ്പെടുത്തുന്നതിനായി സൈനിക യൂണിഫോം ധരിച്ച ഭീകരർ വരുന്നതും വിഡിയോയിൽ ഉണ്ട്. ഈ ക്രൂരകൃത്യം കാണുന്നതിനായി നൂറിലധികം വരുന്നവർ തിയറ്ററിനു മുന്നിലെ ഇരിപ്പിടങ്ങളിൽ ഉണ്ട്. ഐഎസ് പതാക വീശിയാണ് ഇവരിൽ ചിലർ ...

Read More »

നാളെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കും..

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും.പെട്രോളിയം ഡീലര്‍മാരുടെ സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ ജൂലൈ 6ന് തിങ്കളാഴ്ച 24 മണിക്കൂര്‍ ഇന്ധന ബഹിഷ്കരണ ദിനമായി ആചരിക്കും. ഞാറാഴ്ച രാത്രി 12 മുതല്‍ തിങ്കള്‍ രാത്രി 12 വരെയാണ് സമരം. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1890 പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  .78ലധികം പമ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പുതിയ അനുമതി റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. സ്വകാര്യ കമ്പനികളുടെ കടന്നുവരവിനെ സഹായിക്കുന്ന തരത്തിലുള്ളതാണ് എണ്ണക്കമ്പനികളുടെയും സര്‍ക്കാറിന്‍െറയും നടപടിയെന്നും ...

Read More »

മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായ വാഗ്ധാനവുമായി ഹേമമാലിനി..

          തന്റെ കാറിടിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യുമെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മുംബൈയിലെ വീട്ടിലെത്തിയപ്പോഴാണ് ഹേമമാലിനി ഇക്കാര്യം അറിയിച്ചത്. ഒരു നേതാവെന്ന നിലയിലല്ല . മറിച്ച് ഒരു മനുഷ്യ സ്നേഹിയെന്ന നിലയിലാണ്. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതെന്ന്‍   മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാനിലെ ദൗസായിൽ ഹേമമാലിനി സഞ്ചരിച്ചിരുന്ന മെഴ്സിഡീസ് ബെന്‍സ് ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലു വയസുള്ള സോനം എന്ന കുട്ടി മരിച്ചിരുന്നു. അപകടത്തിൽ അഞ്ച് ...

Read More »

ഒറ്റ മുറിയില്‍ 10 കോടി പേര്‍…

            കേന്ദ്ര ഗവൺമെന്റ് പുറത്തു വിട്ട സാമൂഹിക _ സാമ്പത്തിക സെൻസസ് പ്രകാരം ഗ്രാമീണ ഇന്ത്യയിൽ 2.37 കോടി കുടുംബങ്ങളിലെ തേയ്ക്കാത്ത ഒറ്റമുറി വീടുകളിലായി പത്ത് കോടിയോളം ജനങ്ങൾ ജീവിക്കുന്നുവെന്ന ഞെട്ടിക്കുന്ന വർത്ത പുറത്തുവിട്ടു;നാഗരിക ഇന്ത്യ വികസനത്തിന്റെ പുത്തൻ കുതിപ്പു തേടുംപോളും ഗ്രാമീണ ഇന്ത്യയുടെ സ്ഥിതി ദയനീയതയി തുടരുകയാണ്. രാജ്യത്ത് 24.39 കോടി കുടുംബങ്ങളിൽ 6.86 കുടുംബങ്ങൾ ഭൂരഹിതരാണ്. ഒപ്പം 7.05 കോടി കുടുംബങ്ങൾ ശരാശരി 10000 രൂപയിൽ താഴെ മാസ വരുമാനം ഉള്ളവരും 23.52 ശതമാനം ...

Read More »

പാക് ഭീകരർ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണി ഉയര്‍ത്തുന്നു : തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിന് പാക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയവയുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ.  ഇതുസംബന്ധിച്ച് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് ഉണ്ടെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കി.ഈ ഭീഷണി ചെറുക്കാൻ അണക്കെട്ടിന് സിഐഎസ്എഫിന്റെ തന്നെ കാവൽ വേണം. .ക്രമസമാധാനമെന്നത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും കേരള സർക്കാർ ആവശ്യപ്പെടാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേന്ദ്രസേനയെ വിന്ന്യസിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് തമിഴ്നാട് പുതിയ വാദമുഖവുമായി ...

Read More »

ജന്‍ സുരക്ഷയില്‍ 10 കോടി ജനങ്ങള്‍…

പ്രധാനമന്ത്രിയുടെ ജന്‍ സുരക്ഷ പദ്ധതിയില്‍ രണ്ട് മാസത്തിനിടെ പത്ത് കോടിയിലേറെപ്പേര്‍ അംഗങ്ങളായി. ജൂലായ് ഒന്നിലെ കണക്കുപ്രകാരം പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭിമി യോജന, പ്രധാനമന്ത്രി സുരക്ഷ ഭിമ യോജന എന്നിവയില്‍ 10.4 കോടിപേരാണ് ചേര്‍ന്നത്.എസ്ബിഐ, പഞ്ചാപ് നാഷ്ണല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ അംഗങ്ങളായത്. എസ്ബിഐ- രണ്ട് കോടി, പിഎന്‍ബി- 78 ലക്ഷം ,  ബാങ്ക് ഓഫ് ബറോഡ- 66ബാങ്ക്, കാനാറ ബാങ്ക്-61 ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ- 51 ലക്ഷം എന്നീ പ്രകാരം ജനങ്ങള്‍ ചേര്‍ന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Read More »

എം.പി.മാരുടെ ശമ്പളം കൂടില്ല

എം.പി.മാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും മുന്‍ എം.പി.മാര്‍ക്കുള്ള പെന്‍ഷനും ഇരട്ടിയോളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. വിമര്‍ശനം ഉയര്‍ന്നതോടെയാണ്  ശുപാര്‍ശകള്‍ തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എം.പി.മാര്‍ക്ക് നിലവില്‍ കിട്ടുന്ന ശമ്പളം 50,000 രൂപയാണ്(അലവന്‍സുകളില്ലാതെ). സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ.യുടെ അടിസ്ഥാനത്തില്‍ ശമ്പളം വര്‍ധിപ്പിക്കുന്നതുപോലെ എം.പി.മാര്‍ക്കും ഡി.എ. ബന്ധിപ്പിച്ചുള്ള ശമ്പളം നല്‍കണമെന്നായിരുന്നു ശുപാര്‍ശ.ഒപ്പം 65 ശുപാര്‍ശകളിലെ മറ്റു 33 നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്

Read More »