News

ഡല്‍ഹി ലോകത്തിലെ ഏറ്റവും മികച്ചവിമാനത്താവളം

യാത്രക്കാരുടെ സംതൃപ്തിയും വാണിജ്യ വിജയവും മാനദണ്ടമാക്കി ഡല്‍ഹി  ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തെ 2014 -ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തു. എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണലാണ്(എസിഐ) ഡല്‍ഹിയെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തത്. പ്രതിവര്‍ഷം രണ്ടര കോടിമുതല്‍ നാലു കോടിവരെ യാത്രക്കാരെവരെ കൈകാര്യം ചെയ്യുന്ന വിമാനത്തവാളങ്ങളുടെ വിഭാഗത്തിലാണ് ദില്ലി ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായത്. അഞ്ചില്‍ 4.90 മാര്‍ക്കാണ് എസിഐ ഇന്ദിരാഗാന്ധി വിമാനത്തവാളത്തിന് നല്‍കിയത്. 2011 മുതല്‍ 2013 വരെ തുടര്‍ച്ചയായ മൂന്നു വര്‍ഷം ദില്ലി വിമാനത്തവാളം രണ്ടാം സ്ഥാനത്തായിരുന്നു

Read More »

മെയ്‍വെതർ ലോകം കീഴടക്കി……..

        ലോകം മുഴുവൻ ഉറ്റുനോക്കിയ ലോക വെൽട്ടർവെയ്റ്റ് കിരീടത്തിനായുള്ള പോരാട്ടത്തിൽ ഫിലിപ്പീൻസുകാരനായ മാനി പക്വിയോവോയെ പരാജയപ്പെടുത്തി   നൂറ്റാണ്ടിന്റെ ബോക്സിങ് താരമായി ഫ്ലോയ്ഡ് മെയ്‍വെതർ മൂന്നു മിനിറ്റു വീതമുള്ള 12 റൗണ്ടായിരുന്നു മൽസരം. മൽസരത്തിനായുള്ള ഫൈറ്റ് ബില്ലിൽ ആദ്യ പേര് മെയ്‍വെതറുടെയായിരുന്നു. എന്നാൽ, ആദ്യം റിങ്ങിലെത്തിയത് പക്വിയോവോ. ആദ്യം കാണികൾക്കും മുൻപാകെ അവതരിക്കപ്പെട്ടതും പക്വിയോവോതന്നെ. മൽസരം തുടങ്ങി ആദ്യറൗണ്ടുകളിൽ തികച്ചും ശാന്തമായ പോരാട്ടമായിരുന്നു മെയ്‍വെതറുടേത്..മെയ്‍വെതറിന്റെ തുടർച്ചയായ 48- ജയവും 20- ലോകകിരീമാണ്. സ്കോർ- 118-110, 116-112, 116-112.

Read More »

ബാങ്കുകള്‍ ഇനി മലയാളം സംസാരിക്കും….

ബാങ്കുകള്‍ കൂടുതല്‍ ജനകീയമാക്കുവനുള്ള റിസെര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം ഇടപാടുകാരുമായി പ്രാദേശീയ ഭാഷയില്‍ ഇടപെഴകുവനും പാസ്‌ബുക്ക്‌ ഉള്‍പ്പെടെ മാതൃഭാഷയിലേക്ക് മാറ്റുവാനും നിര്‍ദേശം നല്‍കികഴിഞ്ഞു. അക്കൗണ്ട്‌ തുടങ്ങുവാനുള്ള ഫോമുകള്‍, പണം നിക്ഷേപിക്കുവാനും പിന്‍വലിക്കുവനുമുള്ള രസീതുകള്‍  പാസ്‌ബുക്കുകള്‍ ഇവ ഹിന്ദിക്കും ഇംഗ്ലീഷ് നുമോപ്പം പ്രാദേശിക ഭാഷയിലും ഇനി നിര്‍ബന്ധമാകും.            

Read More »

ബ്രിട്ടനില്‍ വോട്ട് മറിക്കാന്‍ അഭിഷേക് ബച്ചന്‍……

തീപ്പൊരി പോരാട്ടം നടക്കുന്ന ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ വോട്ട് മറിക്കാന്‍ ഇങ്ങ് ഇന്ത്യയില്‍ നിന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അഭിഷേക് ബച്ചനും.ലെസ്റെര്‍ ഈസ്റ്റ്‌ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കേയ്ത്തെ വാസിന്‍റെ പ്രചാരണത്തിന് നിറം പകരാനാണ് അഭിഷേക് ബച്ചനെതിയത്.പതിനഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ വോട്ടകളും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്

Read More »

ഇനി വേഷം മാറാഞ്ഞു വേണ്ട……..

 കെഎസ്‌ആര്‍ടിസിയില്‍ നിന്ന് കാക്കി യൂണിഫോം വിടവാങ്ങുന്നു. പരിഷ്‌കരണത്തിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസി ബസുകളിലെകണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും കാക്കി യൂണിഫോമിന് പകരം കടുംനീല പാന്റ്‌സിലും ആകാശനീല ഉടുപ്പിലും പ്രത്യക്ഷപ്പെടാനാണ് നിര്‍ദ്ദേശം. സുരക്ഷ ജീവനക്കാര്‍ത്ത് മാത്രമാണ് കാക്കി വേഷം അനുവദിച്ചിട്ടുള്ളത്. പക്ഷേ ഉടുപ്പിലെ നാല് പോക്കറ്റുകളില്‍ മൂന്നെണ്ണം ഒഴിവാക്കും. ഉടുപ്പിന് മുന്നില്‍ മുദ്രയും ഉദ്യോഗപ്പേരും ഉണ്ടാകും. കെഎസ്‌ആര്‍ടിസി മുദ്രയും ഉദ്യോഗപ്പേരും ഉള്‍പ്പെട്ട ക്രീം ഉടുപ്പാകും സ്റ്റേഷന്‍മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്‍ജ്ജ്മാന്‍ എന്നിവര്‍ക്ക്. ഇതിനൊപ്പം കറുപ്പ് പാന്റ്‌സാണ് വേഷം. ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവര്‍ക്ക് പുറമെ ഇന്‍സ്‌പെക്ടര്‍, ...

Read More »

ആൻഡമാനിലും പാപ്പുവ ന്യൂ ഗിനിയിലും ഭൂചലനം

        ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും  പാപ്പുവ ന്യൂ ഗിനിയിലും ഭൂചലനം. ആൻഡമാൻ നിക്കോബാറിൽ  റിക്ടർ സ്കെയിലിൽ 5.3 തീവ്രതയിലും പാപ്പുവ ന്യൂ ഗിനിയില്‍ 6.7 തീവ്രതയിലും 7.1 തീവ്രതയിലും രണ്ടു ഭൂചലനങ്ങളാണ് ഉണ്ടായത്. ഉച്ചയ്ക്കുശേഷം 2.28 ഓടെയാണ് ആൻഡമാൻ നിക്കോബാറിൽ ഭൂചലനമുണ്ടായത്. പാപ്പുവ ന്യൂ ഗിനിയിൽ ഭൂകമ്പത്തെത്തുടർന്ന് സൂനാമി തിരകളുണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി വാണിങ് സെന്റർ മുന്നറിയിപ്പു നൽകി.

Read More »

ഘട്ടം ഘട്ടമായി സംസ്ഥാനത്ത് ‘ക്യു’ കുറയും

 ഘട്ടം ഘട്ടമായി മദ്യപാനം കുറയ്ക്കും എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് കൗണ്ടറുകള്‍ അനുവദിക്കും. വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകളിലായി 100 കൗണ്ടറുകള്‍ കൂടി തുറക്കും. കൂടാതെ, കൗണ്ടറുകളില്‍ ടോക്കണ്‍ നല്‍കാന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കും. തിരക്കു കൂടിയ ഔട്ട്‌ലെറ്റുകളിലായിരിക്കും കൗണ്ടറുകള്‍ തുറക്കുക. കൂടാതെ, വില കുറഞ്ഞ മദ്യം കൂടുതല്‍ സ്‌റ്റോക്ക് ചെയ്യും മുമ്ബ് 10 ലക്ഷം ആളുകള്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ 12 ലക്ഷം പേരാണു വരുന്നത്. മിക്കയിടങ്ങളിലും തിരക്ക് അനിയന്ത്രിതമാണ്. ഇത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകാറുണ്ട്.

Read More »

വിഴിഞ്ഞം പദ്ധതിക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ചത് അദാനി മാത്രം

തിരുവനന്തപുരം• വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിചെ്ചങ്കിലും ടെന്‍ഡര്‍ സമര്‍പ്പിച്ചത്    അദാനി പോര്‍ട്ട്സ് ലിമിറ്റഡ് മാത്രമാണ് ഇതുവരെ ടെന്‍ഡര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ഏക കന്പനി. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ടെന്‍ഡര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് സമിതി പരിഗണിച്ച്ടെന്‍ഡര്‍ നടപടികളുമായി എങ്ങനെ മുന്നോട്ടു പോകാമെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി, വിഴിഞ്ഞം പോര്‍ട്ട്സ് ലിമിറ്റഡ് സിഇഒ എന്നിവര്‍ കൂടി അംഗങ്ങളായ ഈ സമിതി തീരുമാനിക്കും. ഒറ്റ ടെന്‍ഡര്‍ മാത്രമുള്ള സ്ഥിതിക്ക് ഇനിയും ടെന്‍ഡര്‍ ക്ഷണിക്കണോ അതോ അദാനി ഗ്രൂപ്പിനെ ...

Read More »

ആറന്മുള വിമാനത്താവളം പദ്ധതി മുന്നോട്ട്……

ആറന്മുള വിമാനത്താവള പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കെജിഎസ് ഗ്രൂപ്പിനു അനുമതി നല്‍കി. ഭൂമി വിമാനത്താവളത്തിനു യോജിച്ചതല്ലെന്ന വാദം സമിതി തള്ളി. ഇന്നു ചേര്‍ന്ന പ്രത്യേക യോഗമാണു അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ അനുമതി നല്‍കുക. വിമാനത്താവളത്തിനായുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനുള്ള പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണലായിരുന്നു നിഷേധിച്ചത്.  ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെയയിരുന്നു വിമാനത്താവളത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായത്. തുടര്‍ന്ന് അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ ...

Read More »

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ

  പീപ്പിള്‍സ് മാസിക ഹോളിവുഡ് സുന്ദരി സാന്ദ്ര ബുള്ളോക്കിനെ 2015ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി  തെരഞ്ഞെടുത്തു. സൗന്ദര്യത്തെ വയസുമായി ബന്ധപ്പെടുത്തേണ്ടെന്നാണ് അമ്ബതുകാരിയും അഞ്ചു വയസുകാരനായ അമ്മയുമായ സാന്ദ്ര ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. സൗന്ദര്യം എന്നെത് നമ്മള്‍ കാഴ്ച്ചയില്‍ എങ്ങനെയിരിക്കുന്നുവേന്നതിനെക്കാള്‍ ഒരു വ്യക്തയില്‍  അന്തെര്‍ലീനമയിരിക്കുന്ന ഒന്നാണ്.          

Read More »