News

വാഹനമോടിക്കുന്നവര്‍ ശ്രദ്ധിച്ച് ഹോണടിച്ചില്ലെങ്കില്‍ പണി കിട്ടും; 1000 രൂപ പിഴ..!!

വാഹനമോടിക്കുന്നവര്‍ ശ്രദ്ധിച്ച് ഹോണടിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിടിവീഴും. അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാൽ 1000 രൂപ വരെയാണ് പിഴ. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെ നാം കാണാറുണ്ട്. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാനാണു സാധാരണ ഹോൺ ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലും ഡ്രൈവർമാർ ഹോൺ ഉപയോഗിക്കുന്നത് അത്യാവശ്യ ...

Read More »

ഒസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്..!!

ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒസാമ ബിന്‍ ലാദന് ശേഷം ഹംസയ്ക്കായിരുന്നു അല്‍ഖ്വയ്ദയുടെ ചുമതല. ഇയാള്‍ക്കുവേണ്ടിയും സുരക്ഷാ സൈന്യം അന്വേഷണം നടത്തി വരികായിരുന്നു. മുപ്പതുകാരനായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ അമേരിക്ക പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

Read More »

കര്‍ഷകര്‍ക്ക് ആശ്വാസമേകി പുതിയ തീരുമാനം; ജപ്തി നടപടികള്‍ ഉടനില്ല..!!

കര്‍ഷകര്‍ക്ക് ആശ്വാസമേകി പുതിയ തീരുമാനം. മൊറട്ടോറിയം കാലാവധി അവസാനിച്ചാലും ജപ്തി നടപടികള്‍ ഉടനില്ലെന്ന് ബാങ്കേഴ്‌സ് സമിതി. നവംബര്‍ മാസത്തിന് ശേഷമെ നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും, കൃഷിമന്ത്രിയുമായി ബാങ്കേഴ്‌സ് സമിതി യോഗം ചേരുമെന്നും അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഇന്നലെയാണ് അവസാനിച്ചത്. മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് തീരുമാനമടുക്കാമെന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു..!!

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,240 രൂപയും പവന് 25,920 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്.

Read More »

ഉന്നാവോ സംഭവം; കാര്‍ ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നെന്ന് സി.ബി.ഐ

ഉന്നാവോ അപകടത്തില്‍ പുതിയ നിഗമനവുമായി സി.ബി.ഐ. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറും അമിത വേഗതയിലായിരുന്നെന്നും ട്രക്കിന് പിറകില്‍ കൊണ്ടുപോയി കാര്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് സി.ബി.ഐയുടെ പുതിയ കണ്ടത്തല്‍. തെറ്റായ ദിശയിലായിരുന്നു ട്രക്ക് കിടന്നിരുന്നത്. ട്രക്ക് ദിശ മാറി വരുന്നതുകണ്ട കാര്‍ ഡ്രൈവര്‍ പരിഭ്രാന്തനാവുകയും കാര്‍ വെട്ടിക്കുകയും ചെയ്തു. ഇതോടെ കാര്‍ ട്രക്കിന് പിറകുവശത്ത് കൊണ്ടുപോയി ഇടിക്കുകയുമായിരുന്നു എന്നാണ് സി.ബി.ഐ വിശദീകരിക്കുന്നത്. ദൃക്‌സാക്ഷി മൊഴികളും ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും സി.ബി.ഐ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് എത്തി സംഘം തെളിവെടുപ്പ് നടത്തുകയും ചെയ്തു. ” ...

Read More »

ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സുപ്രീം കോടതിയുടെ അനുമതി..!!

അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സുപ്രീം കോടതി അനുമതി നല്‍കി. മെഡിക്കല്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ജസ്റ്റിസ് എസ്.എന്‍ ശുക്ലയ്‌ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കിയത്. സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്. അതിനാല്‍ സിറ്റിംഗ് ജഡ്ജിയായ എസ്.എന്‍.ശുക്ലക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. 2017ലാണ് എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് ശുക്ലയ്‌ക്കെതിരെ ആരോപണമുണ്ടായത്.

Read More »

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; പിന്നില്‍ എസ്ഡിപിഐ തന്നെയെന്ന് ഉമ്മന്‍ ചാണ്ടി..!!

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ആരോപിച്ചു.  സമാധാന അന്തരീക്ഷം തകർക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. ടി എൻ പ്രതാപൻ എസ്ഡിപിഐ യുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതൽ വിവരങ്ങൾ അറിയാത്തത് കൊണ്ടാവുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അനിശ്ചിതാവസ്ഥയില്ല. പാര്‍ട്ടിയിലെ മുതിർന്ന നേതാക്കൾ ചേർന്ന് തീരുമാനമെടുക്കും. അധ്യക്ഷന്‍ ആരാണെന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Read More »

ബോംബ് പൊട്ടി അഫ്ഗാനിസ്ഥാനില്‍ ബസില്‍ സഞ്ചരിച്ച 28 പേര്‍ കൊല്ലപ്പെട്ടു..!!

താലിബാന്‍ സ്ഥാപിച്ച ബോംബ് പൊട്ടി അഫ്ഗാനിസ്ഥാനില്‍ ബസില്‍ സഞ്ചരിച്ച 28 പേര്‍ കൊല്ലപ്പെട്ടു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാര്‍-ഹെറത് ഹൈവേയില്‍ വെച്ചാണ് ബസ് പൊട്ടിത്തെറിച്ചത്. താലിബാന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. കാണ്ഡഹാര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം തിരക്കേറിയ ഒരു മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷാ വാലി കോട്ടില്‍ അഫ്ഗാന്‍ സൈനികന്‍റെ വെടിയേറ്റ് രണ്ട് യു.എസ് സൈനികരും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

Read More »

ഒരാഴ്ച്ചക്കകം ഇടക്കാലഅധ്യക്ഷനെ നിയമിക്കുമെന്ന് കോണ്‍ഗ്രസ്..!!

കോണ്‍ഗ്രസ് ഒരാഴ്ച്ചക്കകം ഇടക്കാലപ്രസിഡണ്ടിനെ നിയമിച്ചേക്കും. പാര്‍ട്ടി നേതാക്കള്‍ ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയടക്കം ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ പദവി ഏറ്റെടുക്കട്ടെ എന്ന നിര്‍ദേശം രാഹുല്‍ തള്ളി. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വേഗത്തിലാക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു . ‘ഒരു ഇടക്കാല അധ്യക്ഷനെ പാര്‍ട്ടി തെരഞ്ഞെടുക്കുകയും ഈ ആഴ്ച്ചയില്‍ തന്നെ അവര്‍ക്ക് ചുമതലയേല്‍ക്കുകയും ചെയ്യാം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യപടിയാണിത്.’ മുതിര്‍ന്ന പാര്‍ട്ടി നേതാവ് വ്യക്തമാക്കി.

Read More »

ഇന്ന് കര്‍ക്കടക വാവ്; പിതൃമോക്ഷത്തിനായി ഭക്തജന ലക്ഷങ്ങള്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തി..!!

ഇന്ന് കര്‍ക്കടകവാവ്. പിതൃമോക്ഷത്തിനായി പതിനായിരകണക്കിന് വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തും. ബുധനാഴ്ച പുലര്‍ച്ചയോടെ വാവുബലി ചടങ്ങുകള്‍ ആരംഭിച്ചു. പല ക്ഷേത്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആലുവ മണപ്പുറത്തും പുലര്‍ച്ചെയോടെ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ 2.30ഓടെ തന്നെ ഇവിടങ്ങളില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. ഒരേസമയം 1500ലേറെ ...

Read More »