News

ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് നഷ്ടമായത് 95,000 രൂപ

ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത ടെക്കിക്ക് നഷ്ടമായത് 95,000 രൂപ. ബംഗളൂരുവിലാണ് സംഭവം. ഡിസംബര്‍ ഒന്നാം തിയതി ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോറമംഗലയില്‍ താമസിക്കുന്ന എന്‍ വി ഷെയ്ക്ക് തന്‍റെ ഫോണില്‍ നിന്നും ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്തത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഓര്‍ഡര്‍ ലഭിക്കാത്തതോടെ യുവാവ് ആപ്ലിക്കേഷനിലെ കസ്റ്റമര്‍ കെയര്‍ ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. പിസയ്ക്കായി വിളിച്ച റെസ്‌റ്റോറന്റില്‍ ഇപ്പോള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ലെന്നും ഈടാക്കിയ തുക തിരികെ ലഭിക്കുമെന്നും അദ്ദേഹത്തിന് മറുപടി ലഭിച്ചു. കോളിന് ശേഷം ഫോണില്‍ ഒരു ...

Read More »

ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; സിബിഐ അന്വേഷണം ഉറപ്പ് നല്‍കി അമിത് ഷാ

ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വിദ്യാര്‍ത്ഥിനിയുടെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ നിലപാടറിയിച്ചത്. നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക്ക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫാത്തിമ ലത്തീഫിന്‍റെ പിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ താത്പര്യം അനുസരിച്ചുള്ള അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണ്. നിലവില്‍ ഒരു അന്വേഷണം നടക്കുന്നുണ്ട്. തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ ഐഐടി അധികൃതര്‍ സഹകരിക്കുന്നുണ്ട്. ഇതിന് ...

Read More »

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പ​വ​ന് 28,480 രൂ​പയും,ഗ്രാ​മി​ന് 3,560 രൂ​പ​യി​ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. ഇതനുസരിച്ച് പവന് 28,640 രൂപയിലും, ഗ്രാമിന് 3,580 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ആഗോള വിപണിയിലും സ്വര്‍ണ വില വർദ്ധിച്ചു. ഔണ്‍സിന് 1,479.20 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.56 ഡോളറും ...

Read More »

കേന്ദ്രത്തിനെതിരെ തുറന്നടിച്ച് പി ചിദംബരം

തന്നെ അടിച്ചമര്‍ത്താനാവില്ലെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ ധനമന്ത്രികൂടിയായ പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘കശ്മീരികള്‍ക്ക് അടിസ്ഥാന സൗകര്യം നിഷേധിച്ചു. ജി.ഡി.പി ഏറ്റവും മോശം അവസ്ഥയിലാണ്. തൊഴിലില്ലായ്മ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പ്രധാനമന്ത്രി ഈ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് നിശബ്ദനാണ്. ആച്ചാ ദിന്‍ വന്നോ എന്നത് കണക്കില്‍ നിന്നും വ്യക്തമാണ്. ജി.ഡി.പി താഴുന്നതില്‍ അഭിമാനിക്കുന്നൊരു സര്‍ക്കാരാണിത്. ഇത്രയും നിരുത്തരവാദപരമായി ഇതിന് മുമ്പ് ഒരു ധനമന്ത്രിയും പ്രധാനമന്ത്രിയും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കൈകാര്യം ചെയ്തിട്ടില്ല’ അദ്ദേഹം പറഞ്ഞു. ‘ജയില്‍ ...

Read More »

നീരവ് മോദിയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യപിച്ച് മുംബൈ കോടതി

നീരവ് മോദിയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിന്‍റെ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് വ്യാഴാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിജയ് മല്യക്ക് ശേഷം തട്ടിപ്പ് വിരുദ്ധ നിയമ പ്രകാരം കുറ്റം ചുമത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് നീരവ് മോദി. നിലവില്‍ ലണ്ടനിലെ വാണ്ട്‌സ് വര്‍ത്ത് ജയിലിലാണ് നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് നടത്തിയത്. കേസില്‍ സിബിഐ അന്വേഷണം തുടങ്ങുന്നതിനു മുമ്പാണ് ഇരുവരും ...

Read More »

യുവാവ്‌ ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി യൂവാവ് ആത്മഹത്യ ചെയ്തു. ഹൈക്കോടതിയിലെ ആറാം നിലയില്‍ ഉള്ള കോടതി മുറിയില്‍ നിന്ന് ഓടി വന്ന് നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഇടുക്കി ഉടുമ്പന്‍ ചോല സ്വദേശി രാജേഷ് പൈ ആണ് ആത്മഹത്യ ചെയ്തത്. കള്ളക്കേസ് നല്‍കി തന്‍റെ  സ്ഥലം തട്ടിയെടുത്തെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.

Read More »

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ബലാത്സംഗം ചെയ്ത് കത്തിച്ചതെന്ന് പൊലീസ്

പശ്ചിമ ബംഗാളില്‍ യുവതിയുടെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. പൂര്‍ണമായി കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് മാല്‍ഡ സിഎസ്പി പറഞ്ഞു. മാല്‍ഡ ജില്ലയിലെ മാമ്ബഴത്തോട്ടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. 20കാരിയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലാണ് പൊലീസ്. ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം കൊന്ന് കത്തിച്ചതാകാം എന്നാണ് പ1ലീസിന്റെ പ്രാഥമിക നിഗമനം. ഇംഗ്ലീഷ് ബസാര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. കര്‍ഷകരാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരത്തിന് സമീപത്ത് നിന്ന് ഒരു ജോഡി സ്ലിപ്പറും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.

Read More »

വ്യാജ ഹെല്‍മെറ്റ് വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍. ആന്ധ്രാ സ്വദേശികളാണ് ഇരുവരും. ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റാണ് ഇവര്‍ വിറ്റിരുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. ഇവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണെന്നും അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്. പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ, ഹെല്‍മെറ്റ് വില്‍പ്പന സംസ്ഥാനത്ത് തകൃതിയായാണ് നടക്കുന്നത്. ഇതിന്‍റെ മറവില്‍ വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്.

Read More »

പ്രധാന അധ്യാപകന്‍ മര്‍ദിച്ചു; ഭിന്നശേഷിക്കാരിയായ അധ്യാപിക ആശുപത്രിയില്‍

ഭിന്നശേഷിക്കാരിയായ അധ്യാപികയ്ക്ക് പ്രധാന അധ്യാപകന്‍റെ മര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ അധ്യാപികയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം എടവണ്ണയില്‍ ജിഎംഎല്‍പി സ്‌കൂളിലെ അറബിക് അധ്യാപികയായ ജസീനയേയാണ് പ്രധാന അധ്യാപകനായ ലത്തീഫ് മര്‍ദ്ദിച്ചത്. ജസീനയെ അധ്യാപകന്‍ ല​ത്തീ​ഫ് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്ന​താ​യി അ​ധ്യാ​പി​ക​യു​ടെ കു​ടും​ബം വെ​ളി​പ്പെ​ടു​ത്തി.

Read More »

ബാബരി ദിനത്തിൽ ശബരിമലയിൽ കർശന സുരക്ഷ

ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക. ബാബരി ദിനത്തിന്‍റെ ഭാഗമായി ഇന്നും നാളെയും ശബരിമലയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പൊലീസും വിവിധ സേനാവിഭാഗങ്ങളും ചേർന്ന് വനമേഖലയിൽ പരിശോധന നടത്തും. നിലവിൽ ഭീഷണികൾ ഒന്നുമില്ലെങ്കിലും മുൻകരുതൽ എന്ന നിലയ്ക്കാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം ...

Read More »