News

ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിന് നാല് വര്‍ഷം വിലക്ക്..!!

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിന് നാല് വര്‍ഷം വിലക്ക്. പരിശോധനയില്‍ പരാജയപ്പെട്ടതോടെ 2017 ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണ്ണവും ചൈനയിലെ ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രക്‌സിലെ പുതിയ ദേശീയ റെക്കോര്‍ഡും മന്‍പ്രീതില്‍ നിന്നും നഷ്ടമാകും. ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) യാണ് മന്‍പ്രീതിനെ വിലക്കിയത്. 2017 ല്‍ നടന്ന നാല് അത്‌ലറ്റിക് മീറ്റുകളിലേയും ഉത്തേജക പരിശോധനയില്‍ താരം പരാജയപ്പെട്ടിരുന്നു. 2017 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നാഡ ...

Read More »

രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി..!!

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റോഡ് ഷോ നടത്താൻ രാഹുലിന് സമയമുണ്ടെന്നും എന്നാൽ, ജനങ്ങൾക്കായി ചെലവഴിക്കാൻ സമയമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ ശക്തിപ്രകടനം. പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വാദ്രയും മക്കളും രാഹുലിന്‍റെ റോഡ് ഷോയിൽ പങ്കെടുത്തു. ഈ റോഡ് ഷോയുടെ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനി പ്രതികരണവുമായെത്തിയത്. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുൽ ...

Read More »

പി.എം നരേന്ദ്രമോദി; ചിത്രത്തിന്‍റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു..!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കി എന്ന അവകാശവാദത്തോടെ പുറത്തിറക്കുന്ന പി.എം നരേന്ദ്രമോദിയെന്ന ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുംവരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്. ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് വരെയുള്ള കാര്യങ്ങളാണ് പ്രതിപാദിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. നടന്‍ വിവേക് ഒബറോയ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസ് വിലക്കണമെന്ന ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പെരുമാറ്റചട്ട ലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ...

Read More »

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യമില്ല..!!

കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ റിമാന്‍റ് കാലാവധി നീട്ടി. ഈ മാസം 24 വരെയാണ് റിമാന്‍റ് നീട്ടിയത്. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റാന്നി കോടതിയുടെ നടപടി. ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലാണ് ബി ജെ പി സ്ഥാനാർത്ഥി അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിലും ജാമ്യാപേക്ഷ ...

Read More »

റോബോട്ടിന്റെ സഹായത്തോടെ 22 സെ.മീ നീളമുള്ള മൂത്രക്കല്ല് നീക്കം ചെയ്‌തു..!!

22 സെന്റി മീറ്റര്‍ നീളമുള്ള മൂത്രക്കല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് റോബോട്ടിന്റെ സഹായത്തോടെ. റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മൂത്രക്കല്ലാണ് ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഡാ വിന്‍സി’ എന്ന റോബോട്ടിന്റെ സഹായത്തോടെ ഒറ്റ ശസ്ത്രക്രിയയില്‍ തന്നെ കല്ലിന്റെ മുഴുവന്‍ ഭാഗവും നീക്കം ചെയ്യാനായിയെന്നും അല്ലാത്ത പക്ഷം പല ഘട്ടങ്ങളായി ശസ്ത്രക്രിയ നടത്തേണ്ടി വന്നേനെയെന്നും ഡോ. സച്ചിന്‍ കഠൂരിയ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സഹാരണ്‍പുര്‍ സ്വദേശിനിയായ നതാശയുടെ ശരീരത്തില്‍നിന്നാണ് മൂത്രക്കല്ല് പുറത്തെടുത്തത്. നാല് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കല്ല് ...

Read More »

സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി കല്‍പ്പറ്റ നാരായണന്‍..!!

സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി കവി കല്‍പ്പറ്റ നാരായണന്‍. സി.പി.ഐ.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്നും ഭൂമി മലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്‍റെ തലയില്‍ വെച്ച് അവര്‍ ധന്യരാകുമെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പദവിശേഷങ്ങള്‍ നല്‍കുന്നത് കേരളം സി.പി.ഐ.എമ്മിന്റേയും ആര്‍.എസ്.എസിന്റേയും മാത്രം നാടാണെന്ന് കരുതിയിട്ടാണോയെന്നും കല്‍പ്പറ്റ നാരായണന്‍ ചോദിച്ചു. എല്ലാവര്‍ക്കും ഇടമുള്ള,വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണ്. വ്യത്യസ്തമായ നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ലെന്നും കല്‍പ്പറ്റ നാരായണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.    

Read More »

ബാര്‍ കോഴ: ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. കെഎം മാണി മരിച്ച സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതിയില്‍ വിഎസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. കെഎം മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നതിനാലാണ് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കിയത്. കെഎം മാണിക്കെതിരായ കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.  

Read More »

പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക്..!!

പിസി ജോര്‍ജ് ബിജെപി നയിക്കുന്ന എന്‍ഡ‍ിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പിസി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ വച്ച് പിസി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. നേരത്തെ ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ് ബിജെപിയുമായി സഹകരിച്ചിരുന്നു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിസി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ...

Read More »

സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു..!!

സീറോ മലബാർ സഭയിലെ ഭൂമിയിടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത് . കോടതി നിർദേശപ്രകാരമാണ് കേസെടുത്തത് . കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം 26 പേർക്കെതിരെയാണ് കേസെടുത്തത്. സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വിൽപ്പനയിൽ സഭയ്ക്ക് കോടികൾ നഷ്ടം സംഭവിച്ചു എന്നാരോപിച്ച് എറണാകുളം സ്വദേശി പാപ്പച്ചൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഇട്ടത്. ഇതേ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതോടെയാണ് ഇദ്ദേഹം ...

Read More »

മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ്; 56 ഇഞ്ച് നെഞ്ച് ഉള്ളത് കഴുതയ്ക്ക്..!!

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ’56 ഇ​ഞ്ച് നെഞ്ച്’ അവകാശവാദത്തെ പ​രി​ഹ​സി​ച്ച് ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ർ​ജു​ൻ മോ​ദ്വാ​ഡി​യ. ക​ഴു​ത​ക​ൾ​ക്ക് മാ​ത്ര​മാ​ണ് 56 ഇ​ഞ്ച് നെ​ഞ്ചു​ള്ള​തെ​ന്നാ​യി​രു​ന്നു ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മോ​ദ്വാ​ഡി​യ​യു​ടെ പരിഹാസം. ‘നല്ല ആരോഗ്യമുള്ള ഒ​രു മ​നു​ഷ്യ​ന് സാധാരണ കാണാറുള്ളത് 36 ഇ​ഞ്ച് നെ​ഞ്ച​ള​വാണ്. ബോഡി ബിൽഡർ ആണെങ്കിൽ ചി​ല​പ്പോ​ൾ 42 ഇ​ഞ്ച് നെ​ഞ്ചു​ണ്ടാ​വും. എന്നാൽ കഴുതകളിലാണ് സാധാരണ 56 ഇഞ്ച് കാണാറുള്ളത്. ഇങ്ങനെയായിരുന്നു മോ​ദ്വാ​ഡി​യ​യു​ടെ പരാമർശം. മോദിയുടെ ഭക്തർക്ക് ഇക്കാര്യം മനസിലാകില്ലെന്നും അവർ ഈ വാദം ബുദ്ധിമുട്ടേതുമില്ലാതെ വിഴുങ്ങുമെന്നും അദ്ദേഹം ...

Read More »