News

കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്..

കേരള,കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചില അവസരങ്ങളില്‍ ഇത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലേക്ക് ഉയരാന്‍ സാധ്യയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ അറബിക്കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അറബി കടലിന്റെ മധ്യഭാഗത്തും, തെക്ക്പടിഞ്ഞാറ് ഭാഗത്തും, കടല്‍ അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ കനത്ത ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

Read More »

അജയ് ജയറാം വിയറ്റ്നാം ഓപ്പണ്‍ന്‍റെ ഫൈനലില്‍….

വിയറ്റ്നാം ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ച്‌ അജയ് ജയറാം. ഇന്ന് നടന്ന സെമി മത്സരത്തില്‍ ജപ്പാന്റെ യു ഇഗരാഷിയെയാണ് അജയ് പരാജയപ്പെടുത്തിയത്. 21-14, 21-19 എന്ന സ്കോറിനാണ് അജയ് ജയറാമിന്റെ വിജയം. 34 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ഇന്ത്യയുടെ മിഥുന്‍ മഞ്ജുനാഥ് അല്പ സമയത്തിനുള്ളില്‍ തന്റെ സെമി മത്സരത്തിനിറങ്ങും.ക്വാര്‍ട്ടറില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മഞ്ജുനാഥിന്റെ ശക്തമായ തിരിച്ചുവരവ്. 17-21, 21-19, 21-11 എന്ന സ്കോറിനു ചൈനീസ് താരത്തിനെ കീഴടക്കിയാണ് മഞ്ജുനാഥ് സെമി ഉറപ്പാക്കിയത്.

Read More »

ഞങ്ങളുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനുള്ള സമ്പൂര്‍ണ അധികാരം ഉറപ്പു തരാമെങ്കില്‍,ചൈനയുടെ ഭാഗമാകുന്നതില്‍ വിരോധമില്ലെന്ന് ദലൈലാമ…

ഞങ്ങളുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനുള്ള സമ്പൂര്‍ണ അധികാരം ഉറപ്പു തരാമെങ്കില്‍ ചൈനയുടെ ഭാഗമാകുന്നതില്‍ വിരോധമില്ലെന്ന് ആത്മീയ ഗുരു ദലൈലാമ. കഴിഞ്ഞ ദിവസം നടന്ന താങ്ക്യൂ കര്‍ണാടക’ എന്ന പൊതു പരിപാടിയ്ക്കിടെയാണ് ഇങ്ങനെ പറഞ്ഞത്.ടിബറ്റിന്റെ മേലുള്ള അധികാരത്തര്‍ക്കം ഒരു കാലത്തും ഇല്ലാതാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ടിബറ്റിന്റെ പ്രശ്നങ്ങള്‍ ഒരിക്കലും ഇല്ലാതാകില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നില്ല. രാജ്യം വിടേണ്ടി വന്ന ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പു വരുത്തിയ ഇന്ത്യയ്ക്കും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനും ലാമ നന്ദിയറിയിച്ചു. ടിബറ്റില്‍ നിന്നുള്ളവര്‍ക്ക് അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ നല്‍കുന്ന ...

Read More »

മഴക്കെടുതി : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം…

കനത്ത മഴ ദുരിതം വിതച്ച വയനാട് ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘവും വയനാട്ടില്‍ നിന്ന് മടങ്ങി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.അവലോകന യോഗത്തിന് മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്ബിലും സന്ദര്‍ശനം നടത്തിയിരുന്നു.

Read More »

പവര്‍ ബാങ്ക് പെട്ടിത്തെറിച്ചു,ഉപഭോക്താവിന് നഷ്ട്ടപരിഹാരം നല്‍കാന്‍ കോടതിവിധി…

പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ഛണ്ഡിഗഡിലെ അങ്കിത് മാഹാജനാണ് കോടതിയെ സമീപിച്ചത്. പവര്‍ ബാങ്ക് ഉല്‍പ്പാദകരും ഓണ്‍ലൈന്‍ വെബ്‌സൈറ്റുമാണ് പണം നല്‍കേണ്ടത് എന്നാണ് ഛണ്ഡിഗഡിലെ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി. 1699 രൂപ കൊടുത്ത് ആംബ്രെയിന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആംബ്രെയ്ന്‍ പി 200 എന്ന 20800 എംഎഎച്ചി ന്റെ പവര്‍ ബാങ്കാണ് സ്‌നാപ്ഡീല്‍ ഡോട് കോം വഴി അങ്കിത് വാങ്ങിയത്. ഇതിന്റെ യുഎസ്ബി പ്ലോട്ടില്‍ തകരാര്‍ ഉണ്ടെന്നും ഇത് മാറ്റി ...

Read More »

ഓണനാളില്‍ പഞ്ചസാര പകുതിയാക്കി വെട്ടിക്കുറച്ച്‌ സപ്ലൈക്കോ, ഓണം കഴിഞ്ഞാല്‍ പഞ്ചസാര അരക്കിലോയാക്കി ചുരുക്കുമെന്ന് സിവില്‍ സപ്ലൈസിന്‍റെ മുന്നറിയിപ്പും…

റേഷന്‍ കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്ന ഒരു കിലോ നല്‍കിയിരുന്ന പഞ്ചസാര അരക്കിലോയാക്കി ചുരുക്കി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നടപടി. ഓണക്കാലത്തില്‍ കൂടുതല്‍ ആളുകള്‍ സപ്ലൈക്കോയെ ആശ്രയിക്കാനൊരുങ്ങുമ്പോഴാണ് കുത്തനെ പഞ്ചസാരയ്ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒരു കിലോ പഞ്ചസാര ഒറ്റടിക്ക് അരക്കിലോയാക്കിയ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പ്രഖ്യാപനം പിന്‍വലിക്കുകയും ചെയ്തു. ഓണത്തിന് പിന്നാലെ സെപ്റ്റംബര്‍ മുതല്‍ പഞ്ചസാര അരക്കിലോ ആക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു കാര്‍ഡില്‍ ഒരു കിലോ എന്ന കണക്കില്‍ തന്നെ വിതരണം ചെയ്യണമെന്ന് ജീവനക്കാരും ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറുമുതലാണ് ...

Read More »

കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ സര്‍ക്കാര്‍ ധനസഹായം…

പാലക്കാട് ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ സര്‍ക്കാര്‍ ധനസഹായമായി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഒപ്പം, ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ പൂര്‍‌ത്തിയാകുന്ന മുറയ്ക്ക് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More »

കാലവര്‍ഷക്കെടുതി : ദുരിതം ബാധിച്ചവരെ കാണാന്‍ മുഖ്യമന്ത്രിയും സംഘവും എത്തി

മഴക്കെടുതിയില്‍ ദുരിതം ബാധിച്ചവരെ കാണാന്‍ മുഖ്യമന്ത്രിയും സംഘവും എത്തി. ദുരിതം വിതച്ച വയനാട്ടിലെ പ്രദേശങ്ങളില്‍ സന്ദര്‍‌ശനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ ബത്തേരിയിലെത്തി. ബത്തേരിയില്‍ നിന്ന് റോഡ് മാര്‍ഗം കല്‍പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപിലെത്തുന്ന സംഘം ജില്ലയില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.രാവിലെ ഏഴേമുക്കാലോടെ തിരുവനന്തപുരം ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് മുഖ്യമന്ത്രിയുള്‍പ്പെട്ട ആറംഗസംഘം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്ര ആരംഭിച്ചത്.

Read More »

കര്‍ക്കിടവാവ് : ശിവക്ഷേത്രവും വെള്ളത്തിനടിയില്‍,ബലിദര്‍പ്പണം നടക്കുന്നത് റോഡില്‍…

ആലുവയില്‍ ബലിദര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. മണപ്പുറത്തേയ്ക്കുള്ള റോഡില്‍ അമ്പതിലധികം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബലിയിടല്‍ ചടങ്ങ് നടക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സുരക്ഷാ സംഘങ്ങള്‍ പ്രദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട് വെളുപ്പിന് മൂന്നരയോടെ ആരംഭിച്ച ചടങ്ങുകള്‍ പന്ത്രണ്ട് മണിയോടെ അവസാനിക്കും.മഴ പെയ്യാത്തതിനാല്‍ ആലുവ പുഴയിലെ ജലനിരപ്പ് അല്‍പ്പം കുറഞ്ഞിട്ടുണ്ട്.

Read More »

നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക്..

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി. ചെറുതോണിയില്‍ 5 ഷട്ടര്‍ ഉയര്‍ത്തി വെള്ളം കൂടുതലായി തുറന്നു വിട്ടിട്ടും പെരിയാറിന്റെ കൈവഴിയായ എയര്‍ പോര്‍ട്ടിന് സമീപത്തുകൂടി ഒഴുകുന്ന ചെങ്ങല്‍ തോട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.പ്രദേശത്ത് മഴയും കുറഞ്ഞിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമുള്ള കാനയില്‍ നിന്ന് ഒരേ സമയം 7 മോട്ടോറുകള്‍ ഉപയോഗിച്ച്‌ വെള്ളം വന്‍തോതില്‍ പുറത്തേയ്ക്ക് തള്ളുന്നുണ്ട്.

Read More »