News

‘പി എം നരേന്ദ്ര മോദി’ ചിത്രത്തിന്‍റെ വീഡിയോ സോങ് പുറത്തിറങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ‘പി എം മോദി’ ചിത്രത്തിന്‍റെ വീഡിയോ സോങ് പുറത്തിറങ്ങി. ആക്രമണങ്ങളില്‍ ഇരകളാകുന്നവരെ സാന്ത്വനിപ്പിക്കുന്ന മോദിയുടെ കഥാപാത്രമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിവേക് ഒബ്‍റോയ് നായകനായെത്തുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുന്ന മോദിയുടെ നായക കഥാപാത്രത്തെ രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

Read More »

എക്സിറ്റ് പോളിൽ പ്രതീക്ഷയർപ്പിച്ച് എൻഡിഎ..!!

മെയ് 23 നാണ് വോട്ടെടുപ്പിന്‍റെ ഫലം പുറത്തുവരുന്നത്. വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകൾക്കുള്ളിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷകൾ തകിടം മറക്കുന്നതായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ ഫലങ്ങൾ പറയുന്നു. 2014ൽ ആഞ്ഞടിച്ച മോദി തരംഗം അവസാനിച്ചുവെന്നായിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. എന്നാൽ പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകൾ. മോദി തരംഗമല്ല മോദി കൊടുങ്കാറ്റായി വീശിയടിക്കുമെന്ന് സർവ്വേകൾ പറയുന്നു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.

Read More »

കെവിന്‍ വധക്കേസില്‍ ഇന്ന് ആറ് സാക്ഷികളെ വിസ്തരിക്കും..!!

കെവിന്‍ വധക്കേസില്‍ ഇന്ന് ആറ് സാക്ഷികളെ വിസ്തരിക്കും. കെവിന്‍റെ ജാതി തെളിയിക്കുന്ന രേഖകളുടെ പരിശോധന ഉള്‍പ്പെടെയാണ് ഇന്ന് നടക്കുക. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും. പുനലൂര്‍ ചാലിയേക്കര സ്വദേശികളും പ്രതികളുടെ സുഹൃത്തുക്കളുമായ അഞ്ച് പേരെ കൂടി ഇന്ന് വിസ്തരിക്കും. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കെവിനെ വിവാഹം ചെയ്താല്‍ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി നീനു വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കെവിന്‍റെത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍റെ വാദത്തിന് ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കുക.

Read More »

കുട്ടികളെ പീഡിപ്പിച്ച 62-കാരന്‍ അറസ്റ്റില്‍..!!

ആറും പത്തും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ അറുപത്തിരണ്ടുകാരനെ റിമാന്‍ഡ് ചെയ്തു. കാട്ടാക്കട സ്വദേശിയും ഇപ്പോള്‍ ആക്കല്‍ പെരപ്പയം രതീഷ് ഭവനില്‍ താമസക്കാരനായ സൈമണെ (62) യാണ് കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് . കുട്ടികളെ വീട്ടിലേക്കു വിളിച്ചു വരുത്തി ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ വിവരം വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Read More »

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട..!!

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് ദോഹയിൽ നിന്ന് സ്വർണം കടത്തിയത്. ടെലിവിഷൻ സ്റ്റാന്‍റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇലക്ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 828 ഗ്രാം സ്വർണം കസ്റ്റംസ് ഇന്‍റലിജൻസ് വിമാനത്താവളത്തിൽ വച്ച് പിടികൂടിയിരുന്നു. സൗദിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റ‍ഡിയിലാണ്.

Read More »

കമല്‍ഹാസന്‍ വീണ്ടും വിവാദത്തില്‍..!!

ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനുമായ കമല്‍ഹാസന്‍ വീണ്ടും വിവാദത്തില്‍. ഹിന്ദു എന്ന വാക്ക് വിദേശികളുടെ സംഭാവനയാണെന്നും മുഗള്‍ ഭരണകാലത്തിന് മുന്‍പ് ഹിന്ദു എന്നൊരു വാക്ക് ഉണ്ടായിരുന്നില്ലെന്നും കമല്‍ഹാസന്റെ പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. 12 ആള്‍വാറുകളോ, ശൈവനായന്മാരോ ഹിന്ദു എന്ന് തങ്ങളുടെ കൃതികളില്‍ അടക്കം എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കമല്‍ ഹാസന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. മുകള്‍ ഭരണാധികാരികളോ അവരെ ഇരകളാക്കിയ വിദേശ ഭരണാധികാരിളോ നമ്മളെ ഹിന്ദുക്കളായി ജ്ഞാന സ്നാനപ്പെടുത്തിയതാണ് എന്നും കമല്‍ ...

Read More »

കര്‍ണാടകയില്‍ കൃത്രിമ മഴപെയ്യിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍..!!

ഇത്തവണത്തെ മണ്‍സൂണ്‍ മഴ ശരാശരിയിലും താഴെ ആയിരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് കര്‍ണാടകയില്‍ കൃത്രിമ മഴപെയ്യിക്കാന്‍ ഒരുങ്ങി കുമാരസ്വാമി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തിലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ തീരുമാനമായത്. ഇതിനായി കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും കര്‍ണാടക ഗ്രാമവികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. 88 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മുന്‍പ് മഴ പെയ്യിക്കുന്നതിനായി ഋഷ്യശൃംഗ യാഗം നടത്തണമെന്നുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം വിവാദമായിരുന്നു. ശൃംഖേരി ക്ഷേത്രത്തില്‍ യാഗം നടത്താനായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശം.

Read More »

ബെഹ്റയുടെ വിദേശയാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു.

ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തല്‍ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ റീപോളിങ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. മാത്രമല്ല ഈ മാസം 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരാനിരിക്കുകയാണ് എന്നതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന് ദിവസത്തെ യാത്രയ്ക്കാണ് ഡിജിപി അനുമതി തേടിയത്.

Read More »

കര്‍ണാടക, തമിഴ്നാട് ഉപതെരഞ്ഞെടുപ്പ് നാളെ.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പോളിങ്ങിനൊപ്പമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഭരണകക്ഷികൾക്ക് നിർണായകമാണ് ഉപതെരഞ്ഞെടുപ്പുകൾ.  സൂലൂർ, അരുവാക്കുറുച്ചി, തിരുപ്പറൻ കുൺട്രം, ഒറ്റപ്പിടരം മണ്ഡലങ്ങളാണ് നാളെ പോളിങ്ങ് ബൂത്തിൽ എത്തുക. ടി.ടി.വി ദിനകരന്റെ ‘അമ്മ മക്കൾ’ മുന്നേറ്റ കഴകം, കമൽ ഹാസന്റെ ‘മക്കൾ നീതി മയ്യം’ എന്നീ കക്ഷികൾക്ക് തമിഴ് രാഷ്ട്രീയത്തിൽ കൃത്യമായി അടയാളപ്പെടുത്താനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്. കർണാടകത്തിലും സമാന സാഹചര്യമാണ്. ശിവോലി, കുന്ത്ഗോൾ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം ...

Read More »

കേരളത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!!

സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. അതേസമയം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തിയേറിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. കാലവര്‍ഷം ഇത്തവണ ജൂണ്‍ ...

Read More »