national

സ്കൂ​ള്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

ബാ​ഗ്പാടി​ല്‍ സ്കൂ​ള്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.ഡല്‍ഹിയിലെ ബാ​ഗ്പാടി​ലെ യ​മു​നോ​ത്രി ദേ​ശീ​യ പാ​ത​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.നൈ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പോ​ലീ​സ്അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു.

Read More »

ആന്ധ്രയിലെ ഗ്രാനൈറ്റ് ക്വാറിയില്‍ വന്‍ സ്ഫോടനം

ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഗ്രാനൈറ്റ് ക്വാറിയില്‍ വന്‍ സ്‌ഫോടനം. സ്ഫോടനത്തില്‍ ചുരുങ്ങിയത് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ കുര്‍ണൂലിലെ ഹാത്തി ബെല്‍ഗാല്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. വന്‍ സ്‌ഫോടനമാണുണ്ടായതെന്നും 10 കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടെന്നും ഗ്രാമവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒഡിഷയില്‍ നിന്നുള്ള 20 തൊഴിലാളികള്‍ ക്വാറിയിലുണ്ടായിരിക്കെ പാറപൊട്ടിക്കാന്‍ സ്ഥാപിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന് ആലൂര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ സമീപത്ത്…

Read More »

​നീ​ര​വ് മോ​ദി​യെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ബ്രി​ട്ട​നോ​ട് ഇ​ന്ത്യ…

കോ​ടി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം​വി​ട്ട ആ​ഭ​ര​ണ​വ്യാ​പാ​രി നീ​ര​വ് മോ​ദി​യെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്രി​ട്ട​നോ​ട് ഇ​ന്ത്യ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ബ്രി​ട്ട​നു ക​ത്ത​യ​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തി​നു ല​ഭി​ച്ചെ​ന്നും ഇ​ത് ല​ണ്ട​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നു കൈ​മാ​റി​യെ​ന്നും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ.​സിം​ഗ് രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. രാ​ജ്യം​വി​ട്ട നീ​ര​വ് മോ​ദി​  ജ​നു​വ​രി പ​തി​നാ​റി​ന് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തി​നു മു​ന്പു​ത​ന്നെ ഇ​ന്ത്യ​വി​ട്ടി​രു​ന്നു. നീ​ര​വ് മോ​ദി നി​ര​വ​ധി ത​വ​ണ ബ്രി​ട്ട​ന്‍, ഫ്രാ​ന്‍​സ്, ബെ​ല്‍​ജി​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു വി​വ​രം ലി​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും മോ​ദി​യെ സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യ്ക്കു ...

Read More »

ബന്ദിപ്പൂര്‍ യാത്രയില്‍ കേരളത്തിന് കനത്ത തിരിച്ചടി…

ബന്ദിപ്പൂര്‍ യാത്രാനിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം വഴിയുളള രാത്രിയാത്രാ അനുവദിക്കില്ലെന്നും വനമേഖലയില്‍ മേല്‍പ്പാലം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി വ്യക്തമാക്കി.ജൂലൈ പതിനേഴിന് കുമാരസ്വാമിയും കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച്‌ ഡി രേവണ്ണയും പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി എലവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുളള വിശദപദ്ധതി നിര്‍ദേശിച്ചത് രാത്രിയാത്ര നിരോധനം നീക്കാനുളള നിര്‍ദേശത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായ കര്‍ണാടക മുഖ്യമന്ത്രി സംസ്ഥാനത്ത് എതിര്‍പ്പ് ശക്തമായതോടെയാണ് നിലപാട് മാറ്റിയത്.തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ 460 കോടി ചെലവ് വരുന്ന പുതിയ ...

Read More »

ജെറ്റ് എയര്‍‌വേയ്‌സില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങി കമ്പനി…

രാജ്യത്തെ വലിയ വ്യോമയാന കമ്പനികളിലൊന്നായ ജെറ്റ് എയര്‍വേയ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. അടിയന്തരമായി ചെലവ് ചുരുക്കല്‍ നടപടികളും ശമ്പളം വെട്ടിക്കുറക്കലും ഉണ്ടായില്ലെങ്കില്‍ 60 ദിവസത്തില്‍ കൂടുതല്‍ ജെറ്റ് എയര്‍വേസിന് സര്‍വീസ് നടത്താനാകില്ലെന്നാണ് കമ്പനി പറയുന്നത്.സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ജീവനക്കാരൂടെ ശമ്പളം രണ്ട് വര്‍ഷത്തേക്ക് വെട്ടിക്കുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് ജീവനക്കാര്‍ രംഗത്തു വന്നു കഴിഞ്ഞു. വിവിധ റാങ്കുകളിലായി അഞ്ച് ശതമാനം മുതല്‍ 25 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കാനാണ് കമ്പനി ആലോചിക്കുന്നത്.പ്രതിവര്‍ഷം 12 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരില്‍ നിന്ന് അഞ്ച് ...

Read More »

1940 കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നത് വ്യക്തിപരമായി അറിയാം – ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടുമായി ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടി കെ എ നായര്‍..!!

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ലെന്നു ശബരിമല ഉപദേശക സമിതി അധ്യക്ഷന്‍ ടി കെ എ നായര്‍. 1940 കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോകുമായിരുന്നു. ഇക്കാര്യം വ്യക്തിപരമായി തന്നെ അറിയാം. വ്രതത്തിന്റെ പേരില്‍  സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനമാണ്.  90 ശതമാനം ആളുകളും ശബരിമലയില്‍ എത്തുന്നത് 41 ദിവസത്തെ വ്രതമെടുക്കാതെയാണ്. അതിനാല്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്ന് ടി കെ എ നായര്‍ വ്യക്തമാക്കി. യു പി എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടി കെ എ ...

Read More »

പൗരത്വ തെളിയിക്കപ്പെടുന്ന ആര്‍ക്കും തന്നെ ഇന്ത്യയില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ല,ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല ആഭ്യന്തര മന്ത്രി…

ദേശീയ പൗരത്വ രജിസ്‌റ്ററില്‍ പേരുള്ള ഒരാള്‍ക്കും രാജ്യത്ത് നിന്ന് പുറത്തുപോകേണ്ടി വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ തെളിയിക്കപ്പെടുന്ന ആര്‍ക്കും തന്നെ ഇന്ത്യയില്‍ നിന്ന് പുറത്തുപോകേണ്ടി വരില്ല,ജനങ്ങള്‍ ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല ആഭ്യന്തര മന്ത്രി.ദേശീയ പൗരത്വ രജിസ്‌റ്ററുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. തീര്‍ത്തും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് പട്ടിക തയ്യാറാക്കപ്പെട്ടത്.

Read More »

ശബരിമല സ്ത്രീ പ്രവേശനം: അനുകൂല നിലപാടുമായി ഉപദേശകസമിതി അദ്ധ്യക്ഷന്‍…

ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന് ശബരിമല ഉപദേശകസമിതി അദ്ധ്യക്ഷന്‍ ടി.കെ.എ.നായര്‍ പറഞ്ഞു. വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിറുത്തുന്നത് കടുത്ത വിവേചനമാണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല. 1940കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നു. ഇത് തനിക്ക് വ്യക്തിപരമായി അറിവുള്ളതാണെന്നും ടി.കെ.എ.നായര്‍.ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന 90 ശതമാനം പേരും പേരും 41 ദിവസം വ്രതമെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

പതിനാലുകാരിക്ക് അസഹ്യമായ തൊണ്ടവേദന; എക്‌സ് റേ കണ്ട് ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍; കുത്തിയിറക്കിയ നിലയില്‍ കണ്ടെത്തിയത്…

തൊണ്ടവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്നും കണ്ടെടുത്തത് 9 സൂചികള്‍. കുട്ടിയുടെ തൊണ്ടയ്ക്കു പിന്നിലൂടെ ഒരു സൂചിയും അന്നനാളിയിലൂടെ എട്ടു സൂചികളും കുത്തിയിറക്കിയതായി എക്‌സ് റേയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാകാനാണ് സാധ്യതയെന്ന് അയല്‍വാസികള്‍ പറയുന്നു. കുട്ടി സൂചികള്‍ വിഴുങ്ങിയതല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നാദിയ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് സൂചികള്‍ പുറത്തെടുത്തത്. അതേസമയം, സൂചികള്‍ അന്നനാളത്തില്‍ തുളഞ്ഞുകയറിയിട്ടില്ലെന്ന് ഇഎന്‍ടി സര്‍ജന്‍ വ്യക്തമാക്കി. കുട്ടിയ്ക്ക് സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം ...

Read More »

ഛര്‍ദ്ദിയും ശരീരി വേദനകളും പ്രകടിപ്പിച്ച പതിനാലുകാരിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും പ്രകടിപ്പിച്ച പതിനാലുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. രണ്ടാനച്ഛന്റെ ലൈംഗീക പീഡനത്തെ തുടര്‍ന്നാണ് പതിനാലുകാരി ഗര്‍ഭിണിയായെന്നാണ് റിപ്പോര്‍ട്ട്. മദ്ധ്യപ്രദേശിലെ ദെവാസിലാണ് സംഭവം. അഞ്ച് മാസത്തോളം രണ്ടാനച്ഛന്‍ കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയിരുന്നു. ഛര്‍ദ്ദിയേയും ശാരീരിക അസ്വാസ്ഥ്യത്തേയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പീഡനവിവരം തുറന്ന് പറയുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. മാതാവിനോട് പീഡന വിവരം പറഞ്ഞുവെങ്കിലും മാതാവിന്റെ ...

Read More »