Breaking News

national

ഒരു ചായ കച്ചവടക്കാരന്‍ പ്രധാനമന്ത്രി ആയതു എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്…

ഒരു ചായക്കടക്കാരന് പോലും ഇവിടെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ.70 വര്‍ഷം കോണ്‍ഗ്രസ് എന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്ന് മോദി എല്ലാ ചടങ്ങുകളിലും ചെന്ന് ചോദിക്കാറുള്ളതാണ്. ഒരു ചായക്കടക്കാരനായ അദ്ദേഹത്തിനു പോലും പ്രധാനമന്ത്രിയാകാന്‍ സാധിച്ചിരിക്കുന്നത് ഇതേ കോണ്‍ഗ്രസ് ഇവിടെ ജനാധിപത്യം സംരക്ഷിച്ചതിനാലാണ് ഖാര്‍ഗെ വ്യക്തമാക്കി.രാജ്യത്ത് ജനങ്ങള്‍ക്ക് ‘അച്ഛേദിന്‍’ വരണമെങ്കില്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ വ്യക്തിഹത്യ ചെയ്യുന്നതിന് ബി.ജെ.പിയുടെ ഭാഗത്തു നിന്ന് ബോധപൂര്‍വമായ ...

Read More »

നെറ്റ്​, നീറ്റ്​, ജെ.ഇ.ഇ പരീക്ഷകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം…

സി.ബി.എസ്​.ഇ നിലവില്‍ നടത്തി വരുന്ന നീറ്റ്​, ജെ.ഇ.ഇ (മെയ്ന്‍) പരീക്ഷകളും നെറ്റ്​ എന്‍ട്രന്‍സ്​ പരീക്ഷയും ഇനി മുതല്‍ ദേശീയ ടെസ്റ്റിങ്​ ഏജന്‍സി (എന്‍.എ.ടി) നടത്തുമെന്ന്​ കേന്ദ്ര മാനവവിഭവശേഷി മന്ത്രി. ഇനി മുതല്‍ എല്ലാ പരീക്ഷകളും കമ്ബ്യൂട്ടര്‍ അടിസ്ഥാനമാക്കിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്​ യോഗ്യതാ പരീക്ഷകള്‍ പുതിയ ഏജന്‍സിയുടെ കീഴില്‍ നടത്താനുള്ള തീരുമാനം അറിയിച്ചത്​.കമ്ബ്യൂട്ടര്‍ ​അടിസ്ഥാനമാക്കിയുള്ള പരീക്ഷയായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്​ വീട്ടില്‍ നിന്നോ അംഗീകൃത കമ്ബ്യൂട്ടര്‍ സെന്‍ററുകളില്‍ നിന്നോ സൗജന്യമായി പരീക്ഷകള്‍ക്കു വേണ്ട ​തയ്യാറെടുപ്പുകള്‍ നടത്താം. സിലബസ്​, ചോദ്യങ്ങളുടെ മാതൃക, ഭാഷാ, ഫീസ്​ ...

Read More »

1995ല്‍ ജപ്പാനെ നടുക്കിയ വിഷവാതക ദുരന്തത്തിലെ നേതാവിനെയും അനുയായികളെയും തൂക്കിലേറ്റി…

1995ല്‍ ജപ്പാനെ നടുക്കിയ വിഷവാതക ആക്രമണത്തിലെ ഏഴു പ്രതികളെ തൂക്കിക്കൊന്നു. ടോക്കിയോ സബ്വേയില്‍ 1995ല്‍ സരിന്‍ എന്ന രാസവസ്തു ഉപയോഗിച്ച്‌ ആക്രമണം നടത്തിയ സെക്ടര്‍ നേതാവിനെയും ആറ് അനുയായികളെയും തൂക്കിലേറ്റി.അം ഷിനിക്രിയോ എന്ന മതവിഭാഗത്തിന്റെ ഗുരു ഷോക്കോ അസാഹരയെയും അനുയായികളെയുമാണു തൂക്കിലേറ്റിയതെന്നു ജസ്റ്റീസ് മന്ത്രാലയം അറിയിച്ചു. മറ്റ് ആറു പേര്‍കൂടി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്.സബ്വേ ആക്രമണത്തില്‍ 13 പേര്‍ക്കു ജീവഹാനി നേരിടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 5800 പേര്‍ക്കു പരുക്കേറ്റു. നാത്സികളുടെ കണ്ടുപിടിത്തമായ സാറിന്‍ രാസായുധം സബ്‌വേയുടെ അഞ്ചു കോച്ചുകളിലേക്ക് തുറന്നുവിടുകയായിരുന്നു. ...

Read More »

സുനന്ദ പുഷ്​കര്‍ കേസ്​: തരൂരിന് രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെ ജാമ്യം…

സുനന്ദ പുഷ്​കര്‍ കേസുമായി ബന്ധപെട്ടു കോണ്‍ഗ്രസ്​ എം.പി ശശി തരൂര്‍ കോടതിയില്‍ ഹാജരായി. ഡല്‍ഹി ചീഫ്​ മെട്രോ പൊളിറ്റന്‍ കോടതിയിലാണ്​ തരൂര്‍ ഹാജരായത്​. ശശി തരൂരിന്​ കുറ്റപത്രത്തി​​​െന്‍റ പകര്‍പ്പ്​ നല്‍കണമെന്ന്​ കോടതി നിര്‍ദേശിച്ചു.കേസുമായി ബന്ധപ്പെട്ട്​ സെഷന്‍സ്​ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ തരൂര്‍ ഇനി പ്രത്യേക ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന്​ മജിസ്​ട്രേറ്റ്​ കോടതി ജഡ്​ജി വ്യക്​തമാക്കി. ഇതോടെ കേസില്‍ തരൂരിന്​ സ്ഥിരം ജാമ്യം ലഭിച്ചു. വ്യാഴാഴ്​ചയാണ്​ സെഷന്‍സ്​ കോടതി തരൂരിന്​ ജാമ്യം അനുവദിച്ചത്​. രാജ്യം വിട്ട്​പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.സുനന്ദ പുഷ്​കറി​​​െന്‍റ മരണവുമായി ബന്ധ​പ്പെട്ട കേസ്​ അ​ന്വേഷിക്കുന്ന ...

Read More »

ലോയ കേസ് : മഹാരാഷ്​ട്ര സര്‍ക്കാര്‍ ചിലവാക്കിയത് കോടികള്‍?

സി.ബി.​െഎ പ്രത്യേക ജഡ്​ജിയായിരുന്ന ബ്രിജ്​ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി എതിര്‍ക്കുന്നതിന്​​ മഹാരാഷ്​ട്ര ചെലവിട്ടത്​ ഒന്നേകാല്‍ കോടി രൂപ.മഹാരാഷ്​ട്ര സര്‍ക്കാറിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിന്​ മുതിര്‍ന്ന അഭിഭാഷകനാണു ​​ 1.21 കോടി രൂപ അനുവദിച്ചത്​. വിവരാവകാശ പ്രവര്‍ത്തകന്‍ ജതിന്‍ ദേശായ്​ സമര്‍പ്പിച്ച ആര്‍.ടി.​െഎ അപേക്ഷക്കുള്ള മറുപടിയിലാണ്​ ഫീസ്​ വിവരം പുറത്തുവന്നത്​. ഇൗ വിഷയത്തില്‍ രോഹതഗി സുപ്രീംകോടതിയില്‍ 11 തവണയാണ്​ ഹാജരായത്​. ഒാരോ ഹിയറിങ്ങിനും 11 ലക്ഷമാണ്​ ഫീസ്​. ലോയയുടെ മരണത്തിലെ സ്വതന്ത്രാന്വേഷണം എന്ന ആവശ്യം സുപ്രീംകോടതി ഏപ്രിലില്‍ തള്ളിയിരുന്നു.രോഹത​ഗിയെ കേസില്‍ സംസ്​ഥാനം സ്​പെഷല്‍ ...

Read More »

യു എ ഇയും ചൈനയും തമ്മിലുള്ള വ്യാപാരം ബന്ധം കൂടുതല്‍ ശക്തമാകുന്നു; പിന്നിലെ ലക്ഷ്യം…

ചൈനയും യു എ ഇയും തമ്മിലുള്ള വ്യാപാരം ബന്ധം കൂടുതല്‍ ശക്തമാകുന്നു. 2016 നെ അപേക്ഷിച്ച്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ 2017 ല്‍ 15.1 ശതമാനം വര്‍ധനയുണ്ടായതായി സാമ്ബത്തിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. യു എ ഇയും ചൈനയും തമ്മിലുള്ള എണ്ണ ഇതര മേഖലകളിലെ വ്യാപാരം 195. 8 ബില്യണ്‍ ദിര്‍ഹത്തിലേക്ക് ഉയര്‍ന്നു. 2016ല്‍ 169 ബില്യണ്‍ ദിര്‍ഹമായിരുന്നു. യു എ ഇയുടെ മൊത്തം വിദേശ വ്യാപാരത്തിന്റെ 14.7 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുമായുള്ള വ്യാപാരമാണ്. 2018 ല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധം ...

Read More »

ഡല്‍ഹി സംസ്ഥാനമോ? സുപ്രീംകോടതിയുടെ നിര്‍ണായക വിധി

ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവിയെക്കുറിച്ച്‌ സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്ത്. ഡല്‍ഹിക്ക് പൂര്‍ണ പദവി നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു. ഭരണ പരമായ തീരുമാനങ്ങള്‍ ലഫ: ഗവര്‍ണര്‍ വൈകിക്കരുത്. സര്‍ക്കാരും ലഫ: ഗവര്‍ണറും ഒന്നിച്ച്‌ മുമ്ബോട്ട് പോകണമെന്ന് കോടതി അറിയിച്ചു സ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമസഭയ്ക്ക് പൊലീസ്, ഭൂമി, ക്രമസമാധാനം എന്നിവ ഒഴികെയുള്ളവയില് നിയമനിര്‍മാണം ആകാം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം.ജനാധിപത്യത്തില്‍ കൂട്ടായ പ്രവര്‍ത്തനം വേണം.ജനപ്രധിനിതികള്‍ക്ക് കൂട്ട് ഉത്തരവാദിത്വമുണ്ട്. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ക്ക് ...

Read More »

ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ തലവേദനയൊഴിയുന്നില്ല; സീറ്റ് വിഭജനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം..!!

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാദപ്രതിവാദങ്ങള്‍ ബീഹാറിലെ എന്‍.ഡി.എ സഖ്യത്തിന് തലവേദനയാകുന്നു. സഖ്യത്തിലെ പ്രധാന കക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും വ്യത്യസ്ത വാദങ്ങളുമായി പരസ്യമായി രംഗത്തുവരുന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. 40 ലോക്‌സഭ സീറ്റുകളുള്ള ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തിലെ സഖ്യകക്ഷികള്‍ സീറ്റുകളുടെ വിഭജനത്തില്‍ അവകാശവാദങ്ങളുമായി രംഗത്തുവരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഒരു മാസം മുന്‍പ് പാറ്റ്‌നയില്‍ വെച്ച് നടന്ന ചടങ്ങില്‍ എന്‍.ഡി.എയുടെ ബീഹാറിലെ മുഖം മുഖ്യമന്ത്രിയും ജെ.ഡി.യു പ്രസിഡന്റുമായ നിതീഷ് കുമാറാണെന്ന പ്രഖ്യാപനം ചില ജെ.ഡി.യു നേതാക്കള്‍ നടത്തുകയുണ്ടായി. ഇതിനെ എതിര്‍ത്തുകൊണ്ട് സഖ്യത്തിലെ മറ്റു കക്ഷികള്‍ രംഗത്തുവന്നിരുന്നു. 2014ലെ ...

Read More »

അറുപതുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി വിധിച്ച ശിക്ഷ…

മണ്ണാര്‍ക്കാട് അറുപതുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ് 27 വര്‍ഷത്തേയ്ക്ക് കോടതി തടവിന് വിധിച്ചു. കമ്ബൂരപ്പറമ്ബില്‍ രതീഷ് എന്ന പ്രതിയെയാണ് മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 2014 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Read More »

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് തെറ്റ്; മുകേഷിനും ഗണേഷിനും ഗുഡ് സര്‍ട്ടിഫിക്കറ്റ്; അമ്മ വിവാദം ചര്‍ച്ചയാക്കി സിപിഎം സെക്രട്ടേറിയറ്റ്..!!

ദിലീപിന്റെ തിരിച്ചെടുക്കലുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കു പിന്തുണയുമായി സിപിഎം രംഗത്ത്. നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടത് എം.എല്‍.എമാരായ ഗണേഷിനേയും മുകേഷിനേയും ഇന്നസെന്റ് എം.പിയേയും സംരക്ഷിച്ചു. ഇവരോട് വിഷയത്തില്‍ വിശദീകരണം തേടേണ്ടെന്നും എം.എല്‍.എമാര്‍ക്കെതിരേ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്നും യോഗം വിലയിരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരായ മുകേഷിനും ഗണേഷിനും ഇന്നസെന്റ് എം.പിക്കുമെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്ന് വരുന്നത്. സിപിഎം ...

Read More »