national

പെറ്റമ്മ ചോര കുഞ്ഞിനെ വിറ്റത് വെറും 200 രൂപയ്ക്ക്…!

              ചോരക്കുഞ്ഞിനെ പെറ്റമ്മ വെറും 200 രൂപയ്ക്ക് വിറ്റു. ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് പെണ്‍കുഞ്ഞിനെ വിറ്റത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ സ്വദേശികളായ ദമ്ബതികളായ മയൂരപ്പ(50) ഭാര്യ തിമ്മക്ക(46) എന്നിവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡിസംബര്‍ എട്ടിനാണ് തിമ്മക്ക ഹോസൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് ആറ് കുട്ടികള്‍ ഉണ്ട്. ഇതില്‍ മൂന്നു പേര്‍ ...

Read More »

തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നറിയിപ്പുമായി ആര്‍എസ്‌എസ് ബിജെപി നേതാക്കള്‍!

            കള്ളപ്പണത്തിനെ  തടയാനായി  പ്രധാന മന്ത്രി  നരേന്ദ്ര  മോഡി  നടപ്പിലാക്കിയ  നോട്ടു നിരോധനം  വരാനിരിക്കുന്ന  ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍  ബി ജെ പിക്ക്  ദോഷം  ചെയ്യമെന്ന  മുന്നറിയിപ്പുമായി  ഉത്തര്‍പ്രദേശിലെ  എന്‍ ഡി എ  നേതാക്കള്‍. നോട്ടുക്ഷാമുണ്ടാക്കിയ  അതൃപ്തി  അടുത്ത വര്‍ഷം  നടക്കുന്ന  തെരഞ്ഞെടുപ്പില്‍  ബി ജെ പിക്കെതിരെ  പ്രതിഫലിക്കുമെന്ന് ആര്‍ എസ്‌ എസ്  നേതാക്കളും  ബി ജെ പി  എം പിമാരും  പാര്‍ട്ടി  നേതൃത്വത്തെ  അറിയിച്ചതായാണ്  റിപ്പോര്‍ട്ട്.  ലഖ്നൗവിലും ഡല്‍ഹിയിലും  ബുധനാഴ്ച  നടന്ന  ബി ജെ പി  യോഗങ്ങളില്‍ ...

Read More »

മാതാപിതാക്കള്‍ പരാതി നല്‍കി; ഹൈദരബാദ് പോലീസ് പൊക്കിയത് 47 പയ്യന്മാരെ!

            രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് പരിശോധന നടത്തിയത്. തങ്ങളുടെ കുട്ടികള്‍ക്കിടയില്‍ അശ്ലീല വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നായിരുന്നു പരാതി. കുട്ടികള്‍ സ്കൂളിലെ പ്രൊജക്ട് വര്‍ക്കിനെന്നു പറഞ്ഞാണ് ഇന്‍റര്‍നെറ്റ് കഫേകളില്‍ പോകുന്നതെന്നും പരാതിയില്‍ പറയുന്നു. ഹൈദരാബാദിലെ സൗത്ത് സോണ്‍ ലിമിറ്റിലുള്ള 17 പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍പ്പെട്ട 92ഓളം കഫേകളിലാണ് ചൊവ്വാഴ്ച രാത്രി പരിശോധന നടന്നത്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും നിയമങ്ങള്‍ അനുസരിക്കാത്തതിനും 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഫേകളില്‍ നിന്നും പിടിയിലായ കുട്ടികളില്‍ ചിലര്‍ ഭീകരവാദവുമായി ബന്ധപ്പെട്ട ...

Read More »

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവിന്‍റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ.!

          യോഗാഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ കമ്ബനിയുടെ അഞ്ച് ഉത്പനങ്ങള്‍ക്ക് 11 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനാണ് ഹരിദ്വാറിലെ കോടതി ശിക്ഷ വിധിച്ചത്. ഒരു മാസത്തിനുള്ളില്‍ പതഞ്ജലി പിഴ അടയ്ക്കണം. 2012ല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് പതഞ്ജലിയുടെ കടുകെണ്ണ, ഉപ്പ്, പൈനാപ്പിള്‍ ജാം, തേന്‍, കടലമാവ് എന്നീ ഉല്‍പന്നങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇവയ്ക്ക് ആവശ്യമായ ഗുണമേന്‍മയില്ലെന്ന് കണ്ടെത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കുന്നതിനെതിരെ ...

Read More »

നായ്ക്കളെ കൊല്ലരുതെന്ന് പറഞ്ഞ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയെ പട്ടി കടിച്ചു!

          എല്‍ദോസ്  കുന്നപ്പള്ളി  എം. എല്‍. എക്ക്  നായയുടെ  കടിയേറ്റു.  ദില്ലിയിലെ  കേരളാ  ഹൗസിനടുത്തുവെച്ച്‌  ഇന്ന് പുലര്‍ച്ചെയാണ് സംഭവം.  നായ്ക്കളെ  കൊല്ലുന്നതിനെതിരെ  ശക്തമായ  നിലപാട്  എടുത്ത  ആളാണ് എല്‍ദോസ്  കുന്നപ്പള്ളി. ഇന്ന്  പുലര്‍ച്ചെ  നടക്കാനിറങ്ങിയ  എല്‍ദോസിനെ  കേരളാ  ഹൗസിന്  മുന്നില്‍  വച്ചാണ്  പട്ടികള്‍  ആക്രമിച്ചത്.  പട്ടികള്‍  അടുത്ത് വന്നപ്പോള്‍  മൃഗസ്നേഹി  ആയതുകൊണ്ട്  തന്നെ  അത്ര  കാര്യമാക്കിയില്ലെന്ന്  അദ്ദേഹം  പറഞ്ഞു.  എന്നാല്‍  ഓടിയെത്തിയ  രണ്ട്  പട്ടികളും  ചേര്‍ന്ന്  ആക്രമിച്ചു.  പട്ടിയുടെ  ആക്രമണത്തില്‍  അദ്ദേഹത്തിന്റെ  ഇടത്  കാലിന്  വലിയ മുറിവ് പറ്റി. ...

Read More »

രാജ്യത്ത് മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ പൂര്‍ണ സുരക്ഷിതമല്ലന്ന് ക്വാല്‍കം!

            രാജ്യത്ത് നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ പൂര്‍ണ സുരക്ഷിതമല്ലെന്നാണ് പ്രസിദ്ധ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കം നല്‍കുന്ന മുന്നറിയിപ്പ്. ഓണ്‍ലൈന്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഹാര്‍ഡ് വെയര്‍ തലത്തിലുള്ള സുരക്ഷ, ലോകത്തെ ഒട്ടുമിക്ക ബാങ്കിങ്ങ്, വാലറ്റ് ആപ്പുകളിലും ഇല്ലെന്നത് ആരിലും ആശ്ചര്യമുണ്ടാക്കും. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം. ആന്‍ഡ്രോയിഡ് മോഡിലാണ് ആ ആപ്പുകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ പാസ്വേഡുകള്‍ എളുപ്പം കവരാന്‍ കഴിയും.രാജ്യത്തെ ജനങ്ങള്‍ പണരഹിത വിനിമയത്തിലേക്ക് മാറണമെന്നാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ ...

Read More »

കര്‍ണാടകയില്‍ രണ്ടു മന്ത്രിമാര്‍ക്ക് കള്ളപ്പണം വെളുപ്പിച്ചു നല്‍കിയെന്ന്‍ വെളിപ്പെടുത്തല്‍..!

          ആറരക്കോടി  രൂപയുടെ  കള്ളപ്പണം  പിടികൂടിയ  കേസില്‍  കര്‍ണാടകയിലെ  സിദ്ധരാമയ്യ  സര്‍ക്കാരിനെ  വെട്ടിലാക്കി  പുതിയ വെളിപ്പെടുത്തലുമായി  അറസ്റ്റിലായ  പി ഡബ്ല്യൂ ഡി  കരാറുകാരന്‍  രംഗത്ത്‍.  രണ്ടു  മന്ത്രിമാര്‍ക്കു  പണം  വെളുപ്പിച്ചു  നല്‍കിയെന്നു  പിടിയിലായയാള്‍  സി ബി ഐക്കു  മൊഴി  നല്‍കി.  മന്ത്രിമാരെക്കൂടാതെ  നാലു  ഐ എ എസ്  ഒാഫിസര്‍മാര്‍ക്കും അഞ്ച്  ഐ പി എസ്  ഒാഫിസര്‍മാക്കും  പണം  വെളുപ്പിച്ചു  നല്‍കാന്‍  സഹായിച്ചു  എന്നാണു  പിടിയിലായ  കരാറുകാരന്‍ ചന്ദ്രകാന്ത്  രാമലിംഗം  സി ബി ഐക്കു  നല്‍കിയ  മൊഴി.  ഇയാളില്‍ നിന്നു ...

Read More »

ഡല്‍ഹിയില്‍ വന്‍ കള്ളപ്പണവേട്ട; നോട്ട് പിടിക്കാതിരിക്കാന്‍ പ്രത്യേക പെട്ടികള്‍!

            ഡല്‍ഹി  ആദായ  നികുതി  വകുപ്പും  പോലീസും  സംയുക്തമായി  നടത്തിയ  പരിശോധനയില്‍  3.25  കോടി  രൂപയുടെ  പഴയ നോട്ടുകള്‍  പിടിച്ചെടുത്തു.  ബുധനാഴ്ച  രാവിലെ  കരോള്‍  ബാഗിലെ  ഹോട്ടലില്‍  നിന്നുമാണ്  നോട്ടുകള്‍  പിടിച്ചെടുത്തത്.  എക്സ് റേ  മിഷീന്‍  ഉപയോഗിച്ച്‌  പണം  കണ്ടെത്താതെയിരിക്കുന്നതിന്  പ്രത്യേകം  രൂപകല്‍പന  ചെയ്ത  പെട്ടികളിലാണ്  പണം  സൂക്ഷിച്ചിരുന്നത്.  മുംബൈയില്‍  പ്രവര്‍ത്തിക്കുന്ന  ഹവാല  ഇടപാടുകാരന്റെതാണ്  പണം  എന്നാണ്  സൂചന.  സംഭവവുമായി  ബന്ധപ്പെട്ട്  പോലീസ്  അഞ്ചുപേരെ  അറസ്റ്റ്  ചെയ്തു.  പുലര്‍ച്ചെ  മഹാരാഷ്ട്രയില്‍  നടന്ന  മറ്റൊരു  റെയ്ഡില്‍ താനെയിലെ  മൂന്ന് ...

Read More »

12.44 ലക്ഷം കോടി പഴയ നോട്ടുകള്‍ക്കു പകരം വിതരണം ചെയ്തത് 4.61 ലക്ഷം കോടി രൂപ!

              കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചശേഷം ആകെ 12.44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളിലെത്തിയതായി റിസര്‍വ് ബാങ്ക്. എന്നാല്‍ ഈ കാലയളവില്‍ വിതരണം ചെയ്യാനായത് 4.61 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണെന്നു റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധി അറിയിച്ചു. നോട്ട് പിന്‍വലിക്കലിനുശേഷം ആകെ വിതരണം ചെയ്ത നോട്ടുകളുടെ എണ്ണം 21,800 കോടിയാണ്. ഇതില്‍ പുതിയ 500, 2000 രൂപാ നോട്ടുകള്‍ 170 കോടി മാത്രമാണ്. 10, ...

Read More »

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി.!

            രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. പിടികൂടിയ തുകയില്‍ അധികവും പുതുതായി പുറത്തിറങ്ങിയ 2000 രൂപയുടെ നോട്ടുകളാണ്. മുംബൈയില്‍ അഞ്ചു പേരില്‍ നിന്നായി 33 ലക്ഷവും ഗുജറാത്തില്‍ നിന്ന് 19.67 ലക്ഷവും മധ്യപ്രദേശില്‍ രണ്ടു പേരില്‍ നിന്നായി 15.40 ലക്ഷം രൂപയുമാണ് പോലീസ് പിടികൂടിയത്. മുംബൈയില്‍ നിന്ന് പിടികൂടിയ 33 ലക്ഷവും 2000 രൂപാ നോട്ടുകളാണ്. നവി മുംബൈയില്‍ രണ്ടംഗ സംഘത്തില്‍ നിന്ന് 23.70 ലക്ഷവും ഉല്ലാസ്നഗറില്‍ നിന്ന് മൂന്നംഗ സംഘത്തില്‍ ...

Read More »