national

ആന്‍ഡമാനില്‍ കുടുങ്ങിയ 425 പേരെ രക്ഷപ്പെടുത്തി!

            കനത്ത മഴയും ചുഴലിക്കാറ്റും മൂലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികളില്‍ 425 പേരെ രക്ഷപ്പെടുത്തി. ഹാവ്ലോക്ക്,നീല്‍ ദ്വീപുകളില്‍ കുടുങ്ങി കിടന്ന വിനോദ സഞ്ചാരികളെയാണ് ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും ചേര്‍ന്ന് നടത്തിയ നീക്കത്തിലൂടെ രക്ഷപ്പെടുത്തിയത്. അഞ്ച് നാവികസേന കപ്പലുകളും രണ്ട് കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും വ്യോമസേനയുടെ ഹെലികോട്പറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നേരത്തെ 85 പേരെ വ്യോമസേന രക്ഷപ്പെടുത്തിയിരുന്നു. മോശം കലാവസ്ഥയില്‍ 1500ലധികം പേരാണ് ആന്റമാനിലെ വിവിധ ദ്വീപുകളിലായി കുടുങ്ങിക്കിടന്നത്. ഇവരില്‍ നിരവധി മലയാളികളും ...

Read More »

നോട്ടുമാറ്റം വന്‍ അഴിമതി;! ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസം വേണ്ടിവരുമെന്ന് ചിദംബരം

          നോട്ടുമാറ്റം വന്‍ അഴിമതിയെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. കോടികളുടെ രണ്ടായിരം രൂപ നോട്ട് പിടിച്ചത് ഇതിനു തെളിവാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പൊതുരംഗത്തെ അഴിമതി 2000 രൂപ നോട്ടിലേക്കു മാറിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ കൊണ്ട് കള്ളനോട്ട് തടയാനാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ടുള്ളത് ഡോളറിലാണ്. ആറുമാസത്തിനകം‍ പുതിയ കറന്‍സിയുടെ കള്ളനോട്ടും പ്രതീക്ഷിക്കാം. നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസമെങ്കിലും വേണ്ടിവരും. 2300 കോടി നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ അച്ചടിച്ചത് 300 കോടി മാത്രമാണ്. കുഗ്രാമങ്ങള്‍ ...

Read More »

ജയലളിതയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ പോലീസുകാരന്‍ ജോലി രാജിവച്ചു!

            അന്തരിച്ച  തമിഴ്നാ ട് മുഖ്യമന്ത്രി  ജെ.  ജയലളിതയുടെ  പേരില്‍  ക്ഷേത്രം  നിര്‍മ്മിക്കുന്നു.  തേനി  ജില്ലയിലെ  ഒരു  പോലീസ് ഉദ്യോഗസ്ഥനായ  ആര്‍.  വേല്‍മുരുഗനാണ്  ജയലളിതയ്ക്ക്  വേണ്ടി  ക്ഷേത്രം  നിര്‍മ്മിക്കുന്നത്.  ഇതിനായി  ഇയാള്‍  ജോലിയില്‍ നിന്ന്  രാജിവച്ചു.  തേനിയിലെ  ഒഡപ്പട്ടി  പോലീസ്  സ്റ്റേഷനില്‍  ഉദ്യോഗസ്ഥനായിരുന്നു  വേല്‍മുരുഗന്‍.  തേനി  ജില്ലാ  പോലീസ് മേധാവിക്ക്  വേല്‍മുരുഗന്‍  രാജി  സമര്‍പ്പിച്ചു.  ജയലളിതയെ  ആശുപത്രിയില്‍  പ്രവേശിപ്പിച്ചപ്പോള്‍  അവരുടെ  ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് വേല്‍മുരുഗന്‍  കാശിക്ക്  പോയിരുന്നു.  കാശിയില്‍  പോയി പ്രാര്‍ത്ഥിച്ചുവെങ്കിലും തന്‍റെ  പ്രാര്‍ത്ഥന  ദൈവം ...

Read More »

പഞ്ചാബില്‍ മൂടല്‍മഞ്ഞിലുണ്ടായ വാഹനാപകടത്തില്‍ 12 അധ്യാപകര്‍ മരിച്ചു.!

            പഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 12 അധ്യാപകര്‍ മരിച്ചു. ഫസില്‍ക ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 8.15-നാണ് സംഭവം. വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരുമായി പോകുകയായിരുന്ന വാനാണ് അപകടത്തില്‍ പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടന്നപ്പോള്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരെ വാഹനം വരുന്നത് മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡ്രൈവര്‍ കണ്ടിരുന്നില്ല. 15 അധ്യാപകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. താപനില വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് വടക്കന്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ്. ...

Read More »

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ സുപ്രീം കോടതി.!

            സഹകരണ ബാങ്കുകള്‍ക്കെതിരെ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്നും ഇത് തെറ്റാണെന്നും സുപ്രീം കോടതി . നോട്ട് നിയന്ത്രണത്തിന്റെ പേരില്‍ എന്തിനാണ് സഹകരണ ബാങ്കുകള്‍ക്ക് നിരോധനമെന്നും കോടതി ചോദിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് ഒന്‍പതു ചോദ്യങ്ങളുമായി സുപ്രീംകോടതി.എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങി ഒന്‍പതു ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. നോട്ട് അസാധുവാക്കലിനെതിരെ നല്‍കിയ ഹര്‍ജിയും സഹകരണ ബാങ്കുകള്‍ ...

Read More »

ജയ്പൂര്‍ കലാ ഉച്ചക്കോടിയില്‍ ഹിന്ദു ഏക്താ മഞ്ചിന്‍റെ അഴിഞ്ഞാട്ടം!

        രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന കലാ ഉച്ചക്കോടിയില്‍ ഹിന്ദുത്വ ഗ്രൂപ്പ് ആയ ഹിന്ദു ഏക്താ മഞ്ചിന്‍റെ അഴിഞ്ഞാട്ടം. ഉച്ചക്കോടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന നിരവധി പെയിന്റിങ്ങുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ഒരു ചിത്രകാരനെ തല്ലിച്ചതച്ചു. അര്‍ധനഗ്ന ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന ആരോപിച്ചാണ് ഹിന്ദുത്വ ഗ്രൂപ്പ് അക്രമം അഴിച്ചുവിട്ടത്. അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലാല്‍ സേന ഗ്രൂപ്പിന്‍റെ തലവനായ ഹേമലതാ ശര്‍മ്മ അക്രമത്തെ ന്യായീകരിച്ച്‌ സംസാരിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഇത്തരം ചിത്രങ്ങളെ കലയെന്ന് വിളിക്കാമോ എന്നാണ് ഹേമലതയുടെ ചോദ്യം. ...

Read More »

മുംബൈ ഫെയ്സ്ബുക് ഓഫിസില്‍ പൊലീസ് പരിശോധന..!

            സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ മുംബൈയിലെ ഓഫിസില്‍ മംഗളൂരു പൊലീസിന്റെ പരിശോധന. കര്‍ണാടക ദക്ഷിണ കന്നഡയിലെ കട്ടീല്‍ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിനെതിരെ ഫെയ്സ്ബുക്കില്‍ വന്ന അപകീര്‍ത്തികരമായ പോസ്റ്റിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മംഗളൂരു സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വലന്റൈന്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണു പരിശോധന നടത്തിയത്. മുംബൈ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. അന്വേഷണത്തിന്റെ ഭാഗമായി മംഗളൂരു പൊലീസ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഫെയ്സ്ബുക് അധികൃതര്‍ തയാറായില്ല. തുടര്‍ന്നാണു മംഗളൂരു മജിസ്ട്രേറ്റ് കോടതിയുടെ സെര്‍ച്ച്‌ വാറന്റുമായി പൊലീസ് ...

Read More »

മകളുടെ വിവാഹത്തിനു പണമെടുക്കാന്‍ ബാങ്കിലെത്തിയ സ്ത്രീയ്ക്ക് ദാരുണ അന്ത്യം.!

          മകളുടെ കല്യാണ ആവശ്യത്തിനുവേണ്ടി പണമെടുക്കാന്‍ ബാങ്കിനു മുമ്ബിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബാങ്ക് സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ആശാറാണി എന്ന സ്ത്രീ മരിച്ചത്. 48 വയസ്സായിരുന്നു പ്രായം. മരണം സംഭവിച്ചതിനെ തുടര്‍ന്ന് മൃതദേഹവുമായി ബാങ്കിനു മുമ്ബിലെത്തിയ ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും ബാങ്ക് ഉപരോധവും സമീപത്തെ റോഡ് ഉപരോധവും നടത്തി. ഇതിനെ തുടര്‍ന്ന് ബാങ്ക് പരിസരത്ത് സംഘര്‍ഷ സാധ്യതയുണ്ടായി. സംമരാല ചൗക്കിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് വന്നതായിരുന്നു ആശാറാണി. രാവിലെ 11.30നാണ് ...

Read More »

മോദിക്കെതിരേ വീണ്ടും ആഞ്ഞടിച്ച്‌ മന്‍മോഹന്‍ സിംഗ്!

            പ്രധാനമന്ത്രി  നരേന്ദ്രമോഡി  നോട്ട്  നിരോധന  പ്രഖ്യാപനം  നടത്തി  ഒരു മാസം  പിന്നിടവെ  അതിരൂക്ഷ  വിമര്‍ശനങ്ങളുമായി മുന്‍പ്രധാനമന്ത്രി  മന്‍മോഹന്‍  സിങ്  വീണ്ടും.  നോട്ട്  നിരോധനത്തെ  യുദ്ധകാല  അവസ്ഥയോട്  താരതമ്യപ്പെടുത്തിയാണ് സാമ്ബത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ്ങിന്റെ നിരീക്ഷണങ്ങള്‍. ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കള്ളപ്പണം രാജ്യത്തെ പ്രധാന പ്രശ്നം തന്നെയാണ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ കള്ളപ്പണം സമ്ബാദിക്കുന്നവര്‍ അത് സ്ഥലമായിട്ടോ, സ്വര്‍ണമായിട്ടോ, മറ്റ് രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളത്. കള്ളപ്പണം പിടികൂടാനുളള വിവിധ ...

Read More »

ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഗൗതമി!

            തമിഴ്നാട്  മുഖ്യമന്ത്രി  ജയലളിതയുടെ  മരണത്തിനു  പിന്നിലെ  ദുരൂഹതകള്‍  പുറത്തുകൊണ്ടുവരണമെന്ന്  ആവശ്യപ്പെട്ട്  നടി ഗൗതമി.  തന്റെ  ഔദ്യോഗിക  ബ്ലോഗിലാണ്  ജയലളിതയുടെ  ചികിത്സയും  മരണവുമായി  ബന്ധപ്പെട്ട  ചോദ്യങ്ങള്‍ക്ക്  ഉത്തരം കണ്ടെത്തണമെന്ന്  ആവശ്യപ്പെട്ട്  പ്രധാനമന്ത്രി  നരേന്ദ്ര  മോദിയെ  അഭിസംബോധന  ചെയ്ത്  കത്ത്  എഴുതിയിരിക്കുന്നത്. ജയലളിതയെ  ആസ്പത്രിയില്‍  പ്രവേശിപ്പിച്ചതു മുതല്‍  ചികിത്സ,  രോഗം  കുറഞ്ഞതായുള്ള  വാര്‍ത്ത,  അപ്രതീക്ഷിതമായ  മരണം  തുടങ്ങിയ  സാഹചര്യങ്ങളെല്ലാം  സംശയാസ്പദമാണെന്ന്  ഗൗതമി  തന്റെ  പോസ്റ്റില്‍  പറയുന്നു.  ഈ കാര്യങ്ങളെയെല്ലാം സംബന്ധിച്ച്‌  ആദ്യം മുതല്‍ തന്നെ  വിവരങ്ങള്‍  മൂടിവയ്ക്കപ്പെട്ടിരുന്നു.   ...

Read More »