national

ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചയാളെ മര്‍ദ്ദിച്ചു; പൊലീസ് കേസെടുത്തു..!!

ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചയാളെ പ്രദേശവാസികളായ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. സിആര്‍പിഎഫ് ഉദ്യോഗസ്ഥലത്തെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. സാരമായ പരിക്കുകള്‍ സംഭവിച്ച ഇയാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷിക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തകരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടാകുന്നത്.

Read More »

എടിഎമ്മില്‍ പണം നിറയ്ക്കല്‍: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം..!!

എടിഎമ്മില്‍ പണം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നഗരങ്ങളില്‍ രാത്രി ഒമ്പതുമണിക്കുശേഷം എടിഎമ്മുകളില്‍ പണം നിറയ്ക്കരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ഗ്രാമപ്രദേശങ്ങളില്‍ സമയപരിധി ആറുമണി വരെയാണ്. ഒറ്റ ട്രിപ്പില്‍ വാഹനത്തില്‍ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ കൊണ്ടുപോകരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആയുധധാരികളായവരുടെ ആക്രമണമുണ്ടായാല്‍ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവര്‍ വാഹനത്തിലുണ്ടാകണം. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.  സുരക്ഷ അലാറം ജിഎസ്എം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ഡയലര്‍ സംവിധാനം എന്നിവ വാഹനത്തിലുണ്ടാകണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

സിനിമാ സെറ്റിലെ 150 ഓളം പേര്‍ക്ക് സ്വര്‍ണ നാണയം നല്‍കി കീര്‍ത്തി സുരേഷ്..!!

സണ്ടക്കോഴി 2 വിന്റെ അവസാനദിനത്തില്‍ നടി കീര്‍ത്തിസുരേഷ് എല്ലാവര്‍ക്കുമായി ഒരു സര്‍പ്രൈസ് കൊടുത്തു. ഷൂട്ടിങ്ങിന്റെ അവസാന ദിന ആഘോഷങ്ങള്‍ക്കിടെ സെറ്റിലെ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് കീര്‍ത്തി സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു.സണ്ടകോഴി എന്ന വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി 2. സംവിധായകനും നായകനും ഉള്‍പ്പടെ സെറ്റിലെ 150ഓളം ആളുകള്‍ക്കാണ് ഒരു ഗ്രാം ഗോള്‍ഡ് കോയിന്‍ നടി സമ്മാനമായി നല്‍കിയത്. സെറ്റിലെ കീര്‍ത്തിയുടെ ഡെഡിക്കേഷനും ആത്മാര്‍ത്ഥയും മറ്റുള്ളവരോടുളള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അവസാനദിവസം നായകനേക്കാള്‍ കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവര്‍ ഓടിയെത്തിയത്. കീര്‍ത്തിക്ക് വേണ്ടി ...

Read More »

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു..!!

സ്വാതന്ത്ര്യ ദിനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു. കൈയില്‍ പിടിച്ചു ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് അടക്കമുള്ള മൊബൈല്‍ ഫോണ്‍ എന്നിവയുടെ സേവനമാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് അധികാരികള്‍ അറിയിച്ചു. ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സര്‍വീസുകളും ഇതോടനുബന്ധിച്ച്‌ നിര്‍ത്തി വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഡ്രില്‍ നടത്തുന്നതിലാണ് ഈ നടപടി. സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ അധികാരികള്‍ കൊണ്ടു വരാറുണ്ട്. 2005 ലെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനിടയ്ക്ക് ...

Read More »

വെള്ളപ്പൊക്കത്തില്‍ റാന്നി അങ്ങാടി ഒറ്റപ്പെട്ടു; അഞ്ഞൂറോളം പേര്‍ കുടുങ്ങി..!!

കനത്ത മഴയും പ്രളയവും പത്തനംതിട്ടയേയും റാന്നിയേയും വെള്ളക്കെട്ടിലാഴ്ത്തുകയാണ്. വെള്ളപ്പൊക്കത്തില്‍ റാന്നി അങ്ങാടി ഒറ്റപ്പെട്ടു. ഇതിനെ തുടര്‍ന്ന് അഞ്ഞൂറോളം പേര്‍ അങ്ങാടിയില്‍ കുടുങ്ങിയതായി സൂചന. തെന്മല ഡാം തുറന്നുവിട്ടതും വെള്ളക്കെട്ട് ഉയര്‍ത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന ശേഷം കനത്ത വെള്ളപ്പൊക്കമാണ് തെക്കന്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതേ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. വിമാന സര്‍വീസുകള്‍ പലതും മുടങ്ങി. പെരിയാറിന്റെ തീരങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ അണക്കെട്ട് തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അണക്കെട്ട് തുറക്കുമ്‌ബോള്‍ 140 ...

Read More »

മുല്ലപ്പെരിയാര്‍ ഡാം തുറന്നു,സമീപപ്രദേശങ്ങളില്‍ അതീവ ജാഗ്രത.4489 ഘനയടി വെള്ളം പുറത്തേയ്‍ക്ക് ഒഴുക്കുന്നു.എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ..!!

കനത്തമഴയിൽ വേരൊഴുക്ക് കൂടിയതിനാൽ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 -തോടെ ഡാമിലെ ജലനിരപ്പ് 140 അടിയായി .അതിനാൽ ‍‍സ്പില്‍വേ താഴ്‍ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്‍ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു.ഡാം തുറക്കുന്നതിനു മുന്നോടിയായി രാത്രിയേറെ വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നൽകിയിരുന്നു. സെക്കന്റില്‍ 4800 ഘനയടി വെള്ളമാണ് ഡാമിൽ നിന്നു പുറന്തള്ളുന്നത് . മുൻകരുതലിന്റെ ഭാഗമായി മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ ...

Read More »

ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് ചൈനയിലോ? വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്രസര്‍ക്കാര്‍..??

ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനയിലെ കമ്പനിക്ക് കരാര്‍ നല്‍കി എന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്ത പൂര്‍ണ്ണമായും അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ചൈനീസ് മാധ്യമത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിന് ചൈനീസ് കമ്പനിക്ക് കരാര്‍ ...

Read More »

റീട്ടെയില്‍ പണപ്പെരുപ്പം ജൂലായില്‍ 4.17 ശതമാനമായി കുറഞ്ഞു,ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്…

ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂലായില്‍ 4.17 ശതമാനമായി കുറഞ്ഞു. ഒമ്പതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു . ജൂണിലെ ഉപഭോക്തൃവില സൂചിക 4.92 ശതമാനമായി പുതുക്കി നിശ്ചയിച്ചു. നേരത്തെ അഞ്ചു ശതമാനം എന്ന നിലയിലാണ് കണക്കാക്കിയിരുന്നത്. 2017 ഒക്ടോബറിലെ 3.58 ശതമാനമാണ് ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ റീട്ടെയില്‍ പണപ്പെരുപ്പമുണ്ടായിരുന്നത്. പച്ചക്കറി വില 2.19 ശതമാനവും പഴവര്‍ഗങ്ങളുടെ വില 6.98 ശതമാനവും ഇടിഞ്ഞു. മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ കാര്യമായ വില വര്‍ധനയുണ്ടായിട്ടില്ല. ഇതാണ്, വിലക്കയറ്റം കുറയാന്‍ സഹായിച്ചത്. .

Read More »

ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്..!!

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം 70 കടന്നു. ഇന്നലെ 68.93ലായിരുന്നു ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ  വ്യാപാരം ആരംഭിക്കുമ്പോള്‍ 69.84 ആയിരുന്നുവെങ്കിലും 10.35ന്  70.07 വരെ എത്തി. എക്കാലത്തെയും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരു ദിവസം കൊണ്ടുമാത്രം 0.21 ശതമാനമാണ് മൂല്യം കുറഞ്ഞത്.

Read More »

ലഡാക്കില്‍ ചൈന അതിക്രമിച്ചു കയറി…

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈനയുടെ അതിക്രമിച്ചു കയറ്റം വീണ്ടും. ലഡാക്കിലെ ഡെംചോക്ക് സെക്ടറിലാണ് ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കടന്നുകയറിയതും അഞ്ച് ടെന്റുകളും സ്ഥാപിച്ചതും. ജൂലായ് ആദ്യവാരമായിരുന്നു സംഭവം. കാലിമേയ്ക്കുന്നവരേയും കൊണ്ടാണ് സൈനികര്‍ എത്തിയത്. പി.എല്‍.എയുടെ നീക്കം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അവരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. ഇതിനായി കൊടി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പ്രോട്ടോക്കോള്‍ പ്രകാരം ഇതാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ഛെര്‍ദോംഗ് – നെര്‍ലോംഗ് മേഖലയിലെ മൂന്ന് ടെന്റുകള്‍ അവര്‍ അഴിച്ചുമാറ്റി. എന്നാല്‍ ശേഷിക്കുന്ന രണ്ട് ടെന്റുകളില്‍ ഇപ്പോഴും സൈനികരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read More »