national

വാരാണസിയില്‍ മോദിക്കെതിരെ അപരന്‍ മോദി മത്സരിക്കും..!!

രൂപസാദൃശ്യം കൊണ്ട് അദ്ദേഹത്തിന്റെ അപരനെന്ന് അറിയപ്പെടുന്ന അഭിനന്ദന്‍ പഥക്  വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയാണ് അഭിനന്ദന്‍ പഥക് ജനവിധി തേടാനെത്തുന്നത്. ഈ മാസം 26 ന് വാരാണസിയിലേക്കുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പഥക് പറഞ്ഞു. വാരാണസിക്ക് പുറമേ ലഖ്‌നൗ മണ്ഡലത്തിലും പഥക് മത്സരിക്കുന്നുണ്ട്. ബിജെപിക്കാരനായിരുന്ന പഥക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഡമ്മിസ്ഥാനാര്‍ത്ഥിയല്ലെന്നും വിജയിച്ചാല്‍ പിന്തുണയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെ ആയിരിക്കുമെന്നും ഇയാള്‍ പറയുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ഇവിടെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മോദിക്കെതിരെ കടുത്ത വിമര്‍ശനം ...

Read More »

രാത്രി മുഴുവൻ സിനിമ കണ്ടു; ഭർത്താവ് ഭാര്യയെ കൊന്നു..!!

അന്ധേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ചേതൻ ചൗളയെന്ന 32 കാരനാണ് 22 കാരിയായ ഭാര്യയെ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ദമ്പതികൾക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. ഭാര്യ രതീയ മുഴുവൻ യൂട്യൂബിൽ സിനിമ കാണുന്നത് ഭർത്താവിനെ ചൊടിപ്പിച്ചിരുന്നു. സിനിമയുടെ ശബ്ദം കാരണം തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് ചേതൻ പല തവണ ഭാര്യയോട് പറഞ്ഞു. എന്നാൽ ഭാര്യ ഇത് കേൾക്കാതെ സിനിമ കാണൽ തുടർന്നു. പുലർച്ചെ നാലു മണിക്കും ഭാര്യ സിനിമ കാണൽ തുടർന്നു. ശബ്ദം കേട്ടാണ് ചേതൻ നാലു മണിക്ക് ഉണർന്നത്. തുടർന്ന് കയർ ...

Read More »

വോട്ട് തന്നില്ലെങ്കില്‍ ശപിക്കും; സാക്ഷി മഹാരാജ്..!!

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകുമെന്ന് ഉത്തര്‍പ്രദേശിലെ ഉന്നാവ മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും എം.പിയുമായ സാക്ഷി മഹാരാജ്. ‘ഒരു സന്യാസിയാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. സന്യാസി ആവശ്യപ്പെടുന്നത് നല്‍കിയില്ലെങ്കില്‍ അതോടെ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും. പണമോ ഭൂമിയോ അല്ല ഞാന്‍ ആവശ്യപ്പെടുന്നത്, വോട്ട് തേടിയാണ് വന്നിരിക്കുന്നത്. നിങ്ങള്‍ വോട്ട് ചെയ്താല്‍ ഞാന്‍ വിജയിക്കും. അല്ലെങ്കില്‍ അമ്പലത്തില്‍ ഭജനയും കീര്‍ത്തനവുമായി കഴിയും’- എന്നായിരുന്നു സാക്ഷി മഹാരാജ് പറഞ്ഞത്.

Read More »

ഇന്ത്യയുടെ മിഷൻ ശക്തിയ്ക്ക് അമേരിക്കയുടെ പിന്തുണ..!!

ഇന്ത്യയുടെ ഉപഗ്രഹ വേധമിസൈൽ പരീക്ഷണത്തെ പിന്തുണച്ച് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. ബഹിരാകാശ ഭീഷണിയിൽ ഉത്കണ്ഠയുള്ളതിനാലാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തിയതെന്നും യുഎസ് സ്ട്രാറ്റജിക് കമാൻഡ് കമാൻഡർ ജനറൽ ജോൺ ഇ ഹെയ്‌തൻ യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടു പറഞ്ഞു. ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള ശേഷി വേണമെന്ന് ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് അവർ മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷണങ്ങളായി ചി​ത​റി​ത്തെ​റി​ച്ചു​വെ​ന്നും ഈ ​അ​വ​ശി​ഷ്​​ട​ങ്ങ​ൾ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​നും ബഹിരാകാശ യാത്രക്കാർക്കും ഭീഷണിയാകുമെന്നും നാസ അഡിമിനിസ്ട്രേറ്റർ ആദ്യം പറഞ്ഞിരുന്നു. ...

Read More »

മോദിയെത്തേടി റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം..!!

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്. ഇന്ത്യയും,റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് ബഹുമതി നൽകുന്നത്. ലോകത്തിനു മാതൃകയാകും വിധം അസാധാരണമായ സേവനങ്ങൾ നൽകുന്ന രാഷ്ട്രീയ പ്രവർത്തകരെയും,രാജ്യ തലവന്മാരെയുമാണ് ഈ ബഹുമതിയ്ക്കായി പരിഗണിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് ഒപ്പുവച്ച പുരസ്‌കാരമാണിത്. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് ഈ സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്‌കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ സോവിയറ്റ് ഭരണത്തിന് ശേഷം ഈ പുരസ്‌കാരം തിരികെ കൊണ്ടുവരികയായിരുന്നു. ഈ ...

Read More »

ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.

ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് സേന വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. രാവിലെ 8.30ഓടെയായിരുന്നു മോർട്ടാർ ഷെല്ലിംഗിനോടൊപ്പം പാകിസ്ഥാൻ സൈന്യം വെടിയുതിർത്തത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സോജിയാൻ മേഖലയിലായിരുന്നു പാകിസ്ഥാൻ കരാർ ലംഘനം നടത്തിയത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More »

റഫാലില്‍ രാഹുലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ബിജെപി..!!

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. റഫാലില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്‍റെ പ്രസ്താവന. കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ബിജെപിക്ക് വേണ്ടി മീനാക്ഷി ലേഖി എംപിയാണ് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി പറഞ്ഞതിനെ രാഹുല്‍ ദുര്‍വ്യാഖ്യാനിക്കുകയാണെന്നും മീനാക്ഷി ലേഖി വ്യക്തമാക്കി. രാഹുല്‍ തന്‍റെ പ്രസ്താവനകളിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, രാഹുലിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.  ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. റഫേല്‍ ഇടപാടില്‍ അഴിമതി ആരോപിക്കുന്നതിലൂടെ രാഹുല്‍ കോടതി അലക്ഷ്യമാണ് നടത്തിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ ...

Read More »

ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു..!!

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷമായി അസാന്‍ജ് ജീവിച്ചു പോരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന വിവരം. അമേരിക്കൻ രഹസ്യാന്വേഷണ രേഖകൾ പുറത്തുവിട്ടതിനെ തുടർന്ന് 2012 മുതൽ ഒളിവിലായിരുന്നു. ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് അദ്ദേഹം രാഷ്ട്രീയ അഭയം തേടിയിരുന്നത്. എന്നാൽ അടുത്ത സമയത്തായി ഇക്വഡോർ അസാഞ്ജിന്റെ അഭയാർത്ഥിത്വം പിൻവലിച്ചിരുന്നു. ഇക്വഡോർ അംബാസിഡറുടെ അനുമതിയോടെ എംബസി ഓഫീസിലെത്തിയാണ് മെട്രോപൊളിറ്റൻ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Read More »

പോളിംഗിനിടെ സംഘര്‍ഷം: രണ്ട് പേര്‍ കൊല്ലപ്പെട്ടു..!!

ആന്ധ്രയില്‍ വോട്ടിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെയും ടിഡിപിയുയെടും ഓരോ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തടിപത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ടിഡിപി ലീഡര്‍ ബാസ്കര്‍ റെഡ്ഡിയാണ് മരിച്ചവരിലൊരാള്‍. കൊലപാതകത്തിന് പിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണെന്നാണ് ടിഡിപിയുടെ ആരോപണം. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. ഇത് അണികളിലേക്കും വ്യാപിച്ചത് സംഘര്‍ഷത്തിന് വഴി വച്ചിരിക്കുകയാണ്. ഇരു പാര്‍ട്ടികളും പരസ്പരം ആരോപണവും ഉന്നയിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് റീ പോളിംഗ് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. 300 ലേറെ വോട്ടിംഗ് മെഷീനുകള്‍ ...

Read More »

അമേഠിയിൽ സ്മൃതി ഇറാനി നാമനിർദ്ദേശപത്രിക സമർപ്പിച്ചു..!!

കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് അമേഠിയിൽ സ്മൃതി ഇറാനിയുടെ എതിരാളി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്മൃതി ഇറാനിക്കൊപ്പം എത്തിയിരുന്നു. ഗൗരിഗഞ്ച് ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലാണ് സ്മൃതി ഇറാനി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. രണ്ടാം തവണയാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത്. പത്രികസമർപ്പണത്തിന് മുൻപ് സ്മൃതി ഇറാനി നയിച്ച റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. റോഡ് ഷോയ്ക്ക് ശേഷം സ്മൃതി ഇറാനി ക്ഷേത്ര സന്ദർശനം നടത്തുകയും ബിജെപി ഓഫീസിൽ പ്രത്യേക പൂജകളിൽ പങ്കെടുക്കുകയും ചെയ്തു. അമേഠിയിൽ ഇത്തവണ ...

Read More »