national

ഡല്‍ഹിയില്‍ അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ പകുതി ശരീരം..

ഡല്‍ഹിയിലെ മുണ്ഡകയില്‍നിന്നും അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ പകുതി ശരീരം വനത്തിനു പുറത്തതായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അരയുടെ താഴേക്കുള്ള ശരീരഭാഗങ്ങളും ഒരു തലയോട്ടിയും മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.  ശരീരം ആരുടെതെന്ന് കണ്ടുപിടിക്കുന്നത് ദുഷ്കരമായി തീരുമെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടി ആരെന്നറിയാനായി ഡല്‍ഹിയില്‍ കാണാതായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.ഒക്ടോബര്‍ 14 നാണു ശരീരം കണ്ടെത്തിയത്. ഏകദേശം 15 മുതല്‍ 20 ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ശരീരം കാറ്റില്‍ ഉപേഷിക്കപ്പെട്ടതാകാമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി  

Read More »

എന്‍.ഡി.തിവാരി അന്തരിച്ചു..

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി.തിവാരി അന്തരിച്ചു. ഇന്ന് 93 വയസ് അദ്ദേഹത്തിന് പൂര്‍ത്തിയായിരുന്നു.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായ തിവാരി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു. രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഒരേ ഒരു ഇന്ത്യക്കാരനും തിവാരിയാണ്. ആന്ധ്രാപ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.1994ല്‍ കോണ്‍ഗ്രസ് വിട്ട ശേഷം അര്‍ജുന്‍ സിംഗിനൊപ്പം കോണ്‍ഗ്രസ് (തിവാരി)​ എന്ന പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍,​ പിന്നീട് സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായപ്പോള്‍ തിരികെ പാര്‍ട്ടിയിലെത്തി. 2009 ല്‍ 86ആം വയസില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെ ലൈംഗികാരോപണത്തെ ...

Read More »

വിദേശ എം.ബി.ബി.എസ് യോഗ്യതാപരീക്ഷ തീയതി പ്രഖ്യാപിച്ചു..

വിദേശത്തുനിന്ന് എം.ബി.ബി.എസ്. എടുത്തവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയോ ഏതെങ്കിലും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെയോ താത്കാലിക/സ്ഥിരം രജിസ്ട്രേഷന്‍ നേടാനുള്ള യോഗ്യതാപരീക്ഷ ഡിസംബര്‍ 14-ന് .ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ ആറ് രാത്രി 11.55 വരെ. വിദേശത്തുള്ള മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്ന് അടിസ്ഥാന മെഡിക്കല്‍ യോഗ്യത നേടിയവര്‍ക്കുള്ള യോഗ്യതാ പരീക്ഷയാണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ (എഫ്.എം.ജി.ഇ.) . നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍.ബി.ഇ.) ആണ് പരീക്ഷ നടത്തുന്നത്. അപേക്ഷകര്‍, ഭാരതീയരോ, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാരോ ആയിരിക്കണം. അപേക്ഷാര്‍ഥി കരസ്ഥമാക്കിയ വിദേശ യോഗ്യത ആ ...

Read More »

ഡെന്മാര്‍ക്ക് ഓപ്പണ്‍; സൈന നെഹ്‌വാളിനു വിജയം,ക്വാര്‍ട്ടറിലേക്ക്..

ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ജപ്പാന്‍ താരമായ ലോക രണ്ടാം റാങ്കുകാരിയായ അകാനെ യമാഗൂച്ചിയെ തകര്‍ത്ത് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍.  കഴിഞ്ഞ് ഏഴ് തവണ ഏറ്റുമുട്ടിയതില്‍ ഇത് ആദ്യമായാണ് സൈന വിജയം സ്വന്തമാക്കുന്നത്.സ്‌കോര്‍: 21-15, 21-17. ഇതോടെ സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.  

Read More »

ഊട്ടി-മേട്ടുപാളയം ട്രെയിന്‍ സര്‍വീസ് റദ്ദാക്കി..

ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെ അഡര്‍ലി സ്റ്റേഷന് മുകളിലായാണ് സംഭവം. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി വഴിയില്‍ കുടുങ്ങി. പാളങ്ങളില്‍ വന്‍ പാറക്കൂട്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് പാളങ്ങളും പല്‍ച്ചക്രവും മീറ്ററുകളോളം വളഞ്ഞു പോയതിനെത്തുടര്‍ന്ന് തീവണ്ടി നിര്‍ത്തിയിടുകയായിരുന്നു. ഇതോടെ തീവണ്ടി വീണ്ടും കല്ലാര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. ഇവിടെനിന്ന് 180ഓളം വരുന്ന യാത്രക്കാരെ ബസുകളില്‍ ഊട്ടിയില്‍ എത്തിക്കാനുള്ള നടപടി റെയില്‍വേ ആരംഭിച്ചു. പിന്നീട് തീവണ്ടി മേട്ടുപ്പാളയത്ത് തന്നെ തിരിച്ച്‌ എത്തുമെന്നാണ് വിവരം.

Read More »

ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ ടാറ്റ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌..

ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ജെറ്റ് എയര്‍വെയ്‌സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം. കൂടാതെ ഓപ്പണ്‍ ഓഫര്‍ ലെറ്റര്‍ ഉപയോഗിച്ച്‌ മറ്റൊരു 26% ഓഹരികള്‍ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താല്‍പര്യപ്പെടുന്നുണ്ട്. ഇന്ധനവില വര്‍ധന, രൂപയുടെ മൂല്യശോഷണം എന്നിവ മൂലം വന്‍പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേയ്‌സ് നേരിടുന്നത്. നിലവില്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് കമ്ബനിയുടെ 51 ശതമാനം ഓഹരിയുള്ളത്. എത്തിഹാദ് എയര്‍വേയ്‌സും മറ്റുള്ളവരുടെയും കൈവശമാണ് ബാക്കി ഓഹരി.  

Read More »

ഡീ അഡിക്ഷന്‍ മരുന്നുകള്‍ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍,

വിവിധ ആസക്തികളില്‍ നിന്നും മുക്തിനേടാനായി കഴിക്കുന്ന ഡീ അഡിക്ഷന്‍ മരുന്നുകള്‍ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വളരെക്കൂടുതല്‍ അളവിലുള്ള മരുന്നുകളാണ് പുറത്തു വരുന്നതെന്നും, രോഗികളില്‍ ഇത്തരം മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കാനുള്ള ആസക്തി ഉണ്ടാക്കുന്നതായും ആരോഗ്യ വിദഗ്ധര്‍. വലിയ അളവില്‍ ഡീ അഡിക്ഷന്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ നിയമപരമായി കൊടുക്കാവുന്നതിലും അപ്പുറം അളവില്‍ ഇത് രോഗികള്‍ക്ക് നല്‍കുകയാണെന്നും അതുവഴി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ആളുകള്‍ നേരിടുന്നതെന്നും, വിവിധ ഡീ അഡിക്ഷന്‍ സെന്ററുകള്‍, സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അനുവദനീയമല്ലാത്ത രീതിയിലുള്ള മരുന്നുകള്‍ കണ്ടെത്തിയത്. റസാന്‍ ഫാര്‍മ, ...

Read More »

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്‌പെന്‍ഷന്‍..

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് സസ്‌പെന്‍ഷന്‍. ഐ.എസ്.എല്ലില്‍ എ.ടി.കെയ്‌ക്കെതിരായി ഈ മാസം നാലിന് നടന്ന മത്സരത്തില്‍ ഉണ്ടായ മോശം പെരുമാറ്റത്തിലാണ് നടപടി. എതിര്‍ താരം ജെഴ്‌സന്‍ വിയേരയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) രഹനേഷിനെതിരേ നടപടിയെടുത്തത്. ഇതോടെ വ്യാഴാഴ്ച ചെന്നെയ്ന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ രഹനേഷിന് കളിക്കാനാവില്ല

Read More »

ഇന്ത്യന്‍ മത്സ്യ ബന്ധനത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍റെ പിടിയില്‍, ബോട്ടുകളും പിടിച്ചെടുത്തു..

അതിര്‍ത്തി ലംഘിച്ചതിന് പാക്കിസ്ഥാന്‍ സുരക്ഷാ വിഭാഗം 11 ഇന്ത്യന്‍ മത്സ്യ ബന്ധനത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടിയിലായതായി ഇന്ത്യന്‍ തീരദേശ സുരക്ഷാ വിഭാഗം അറിയിച്ചു. അറബിക്കടലിലെ ഗുജറത്ത് ഭാഗത്തു നിന്നാണ് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ മത്സ്യബന്ധനത്തൊഴിലാളികളെ പിടികൂടിയത്. മയ്സബ മാ, സഫീന അല്‍ താഹിരി എന്നീ രണ്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളെ പാക്കിസ്ഥാന്‍ തടഞ്ഞുവച്ചിരുന്നു. ഇതിലുണ്ടായിരുന്ന 19 പേരെ ഇന്ത്യന്‍ സുരക്ഷാ സംഘം രക്ഷപ്പെടുത്തി.ഇരു രാജ്യങ്ങളുടെയും മത്സ്‌യബന്ധന നിരോധന മേഖലയില്‍ കടന്നതിനാണ് പാക്കിസ്ഥാന്‍ ഇവരെ പിടികൂടിയത്. 11 പേരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

Read More »

ശബരിമല : ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയാണ് സുപ്രീം കോടതിയുടേതെന്ന് ആര്‍എസ്‌എസ് നേതാവ്..

ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയാണ് സുപ്രീം കോടതിയുടേതെന്ന് ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചില്ല.മതനേതാക്കളെയും പുരോഹിതരെയും കൂടി വിശ്വാസത്തില്‍ എടുക്കണമായിരുന്നു. വിധി സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഉണ്ടാക്കിയെന്നും ആര്‍എസ്‌എസ് .

Read More »