national

ശബരിമല സ്ത്രീ പ്രവേശനം : കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്..

ശബരിമലയില്‍ ഇനിയും യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും,പൊലീസും ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിജന്‍സ് സംഘം സന്നിധാനത്ത് എത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാറിനും, സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയിരിക്കുന്നത്. ‘ശബരിമലയിലെ സ്ഥിതിഗതികള്‍ ഏറെ ഗുരുതരമാണ്. യുവതീ പ്രവേശനം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കേരളത്തില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.വളരെ വൈകാരികമായാണ് ഭക്തര്‍ ശബരിമലയിലെ യുവതീ പ്രവേശനത്തോട് പ്രതികരിക്കുന്നതെന്നും’ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More »

ബാങ്കിങ് തട്ടിപ്പുകേസുകളില്‍ രാജ്യത്ത് വന്‍വര്‍ധന,മികച്ച ഒരു ബാങ്കിങ് സംവിധാനം വായ്പാ തട്ടിപ്പുകള്‍ തടയുന്നതിനായി വേണം. ഇത്തരം സംവിധാനങ്ങളുടെ അഭാവമാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം..

ബാങ്കിങ് തട്ടിപ്പുകേസുകളില്‍ രാജ്യത്ത് വന്‍വര്‍ധനവുണ്ടായെന്ന് കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ ടിഎം ബാസിന്‍. നിലവില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട നൂറോളം കേസുകള്‍ അന്വേഷിച്ചു വരികയാണ്.വായ്പകള്‍ അനുവദിക്കുന്നതിന് മുമ്ബ് സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തണമെന്നും അദേഹം പറഞ്ഞു. മികച്ച ഒരു ബാങ്കിങ് സംവിധാനം വായ്പാ തട്ടിപ്പുകള്‍ തടയുന്നതിനായി വേണം. ഇത്തരം സംവിധാനങ്ങളുടെ അഭാവമാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം. ധനസേവന വകുപ്പ്,ആര്‍ബിഐ, എന്നിവയുമായി സഹകരിച്ച്‌ നടത്തിയ പഠനറിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ പുറത്തുവിട്ടത്.

Read More »

ഇ​ന്‍റ​ര്‍​ഗ്രേ​റ്റ​ഡ് ബോ​ര്‍​ഡ​ര്‍ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പാ​ക്കാ​ന്‍  തീ​രു​മാ​നി​ച്ച് ​കേന്ദ്ര ആഭ്യന്തര മന്ത്രാലയം..

ഇ​ന്‍റ​ര്‍​ഗ്രേ​റ്റ​ഡ് ബോ​ര്‍​ഡ​ര്‍ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെന്ന് രാ​ജ​സ്ഥാ​നി​ലെ ബൈ​ക്ക​ന​റി​ല്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പുതിയ സാങ്കേതികവിദ്യയില്‍ ദി​വ​സം മു​ഴു​വ​ന്‍ ജ​വാന്മാര്‍ അ​തി​ര്‍​ത്തി​യി​ല്‍ കാ​വ​ല്‍​നി​ല്‍​ക്കു​ന്ന രീ​തി മാ​റു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പറഞ്ഞു. ജ​മ്മു​വി​ല്‍ ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ന​ട​പ്പി​ലാ​ക്കി​യ​താ​യും രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു. അ​തി​ര്‍​ത്തി​യി​ല്‍ വേ​ലി​കെ​ട്ടി ജ​വാന്മാര്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യും ഫ​ല​വ​ത്താ​കാ​ത്ത​തി​നാ​ലാ​ണ് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ പ​രീ​ക്ഷി​ക്കു​ന്ന​ത്.അ​തി​ര്‍​ത്തി​യി​ലെ വി​വ​ര​ങ്ങ​ള്‍ ക​മാ​ന്‍​ഡ് ആ​ന്‍​ഡ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലി​രു​ന്ന് വീ​ക്ഷി​ക്കാ​മെ​ന്നും രാജ്നാഥ് സിംഗ് പ​റ​ഞ്ഞു.

Read More »

ബംഗ്ലാദേശുമായി പുതിയ പേരിനുള്ള സാമ്യം ,പശ്ചിമ ബംഗാളിന്റെ പേരു മാറ്റുന്നതിന് തടസ്സങ്ങളുയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം..

പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റുന്നതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ബംഗ്ലാദേശുമായി പുതിയ പേരിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ എതിര്‍പ്പ്. പേരുകളിലുള്ള സാമ്യം അന്താരാഷ്ട്ര ഫോറങ്ങളില്‍ പ്രയാസം സൃഷ്ടിക്കും എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. പേരുമാറ്റവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തോട് ഉപദേശം തേടിയിട്ടുണ്ട്. ജില്ലകളുടെയോ പട്ടണങ്ങളുടെയോ പേരുകള്‍ മാറ്റുന്നതുപോലെ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റാന്‍ കഴിയില്ല, അതിന് ഭരണഘടനാഭേദഗതി വരുത്തേണ്ടതുണ്ട്’വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ സാംസ്‌കാരികവും, ചരിത്രപരവും, രാഷ്ട്രീയപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റത്തിന് മുതിര്‍ന്നത്.

Read More »

റെയില്‍വെ ട്രൈബ്യൂണല്‍ ജഡ്ജിയെ സസ്‌പെന്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതി..

50 കോടിയുടെ കുംഭകോണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ആര്‍.കെ മിത്തലിനെ സസ്‌പെന്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രജന്‍ ഗോഗോയിയുടെ അനുമതി. മാസങ്ങളായി ഇതുസംബന്ധിച്ച ഫയല്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഫയല്‍ പരിശോധിച്ച ജസ്റ്റിസ് ഗോഗോയി അതിനു നടപടിക്ക് അനുമതി നല്‍കിക്കൊണ്ട് റെയില്‍വേ ബോര്‍ഡിന് അയക്കുകയായിരുന്നു.ഇതാദ്യമായാണ് സിറ്റിങ് ആര്‍.സി.ടി ജഡ്ജിയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. അഴിമതി സംബന്ധിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ ആര്‍.സി.ടിയുടെ റാഞ്ചി ബെഞ്ചില്‍ നിന്നും അദ്ദേഹത്തെ തിരുവനന്തപുരം ബെഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു.

Read More »

അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു…

എസ്ബിഐയുടെ മുന്‍ അധ്യക്ഷയായ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു. 2018 ഒക്ടോബര്‍ 17 മുതല്‍ അഞ്ചുവര്‍ഷത്തേയ്ക്കാണ് ചുമതല. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. നാലുവര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അവര്‍ വിരമിച്ചത്.40 വര്‍ഷത്തെ സേവനത്തിനിടെ, ഫോറിന്‍ എക്സ്ചേഞ്ച്, ട്രഷറി, റീട്ടെയില്‍ ഓപ്പറേഷന്‍സ്, ഹ്യുമണ്‍ റിസോഴ്സസ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്തു.

Read More »

2019നീറ്റ് എം.ഡി.എസ് അപേക്ഷ ക്ഷണിച്ചു…

നീറ്റ് എം.ഡി.എസ്-2019-ന് അപേക്ഷ ക്ഷണിച്ചു. 2019 അധ്യയനവര്‍ഷത്തെ ഡെന്റല്‍ പി.ജി. കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള ഏകജാലക പ്രവേശനപ്പരീക്ഷയാണ്.2018 ഡിസംബര്‍ 14-നാണ് കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ബി.ഡി.എസ്. നേടിയവരാവണം. 2019 മാര്‍ച്ച്‌ 31-നകം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. നവംബര്‍ ആറ് വരെ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.ജനുവരി 15-ന് ഫലം പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nbe.edu.in .

Read More »

ബാലികയെ പീഡിപ്പിച്ച 38കാരന്‍ അറസ്റ്റില്‍..

സ്‌കൂളില്‍ നിന്നു മടങ്ങവേ ഏഴ് വയസുകാരിക്ക് ലൈംഗിക പീഡനം. ഹരിയാനയിലെ റെവാരിയിലാണ് സംഭവം.  രക്തത്തില്‍ കുളിച്ചു വീട്ടിലെത്തിയ കുട്ടി അമ്മയോട് സംഭവം വിവരിച്ചു. പിന്നീട് പൊലീസെത്തി ബാലികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ 38കാരനെ അറസ്റ്റ് ചെയ്‌തതതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Read More »

ശബരിമല : സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കണം കേന്ദ്രസര്‍ക്കാര്‍..

ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും ക്രമസമാധാന പാലനം സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.ഒക്ടോബര്‍ 15 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് ഇതു സംബന്ധിച്ചുളള നിര്‍ദേശമുള്ളത്.

Read More »

ചൈനയുടെ ലിന്‍ ഡാനെ പരാജയപ്പെടുത്തി ശ്രീകാന്ത് ക്വാര്‍ട്ടറില്‍..

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് പുരുഷന്മാരുടെ സിംഗിള്‍സില്‍് ചൈനയുടെ സൂപ്പര്‍താരം ലിന്‍ ഡാനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തി. സ്‌കോര്‍ 18-21, 21-17, 21-16. 2016ലെ റിയോ ഒളിമ്ബിക്‌സ് ക്വാര്‍ട്ടറില്‍ ഇരുവരും ഏറ്റുമുട്ടിയതിനുശേഷം ആദ്യത്തെ മത്സരമായിരുന്നു ഇത്.

Read More »