Breaking News

national

ഡ്രിപ്പ് പദ്ധതി : കേരളത്തിനു കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന,125 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാറിനെ പരിഗണിച്ചില്ല…

രാജ്യത്താകമാനമുള്ള അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച  ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്‍റ് പ്രോജക്ട് പദ്ധതിയിലും കേരളത്തെ അവഗണിച്ച് കേന്ദ്ര൦. 125 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തിന്‍റെയോ തമിഴ്‌നാടിന്‍റെയോ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ജല കമ്മിഷന്‍ ഇത് സംബന്ധിച്ച വിശദീകരണവും നല്‍കിയിട്ടുണ്ട്. സാമ്പത്തിക വകുപ്പിന് കീഴിലുള്ള കാബിനറ്റ് കമ്മിറ്റി പദ്ധതിയ്ക്കായി 3,468 കോടിയുടെ സാമ്പത്തിക സഹായത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത് എന്ന് ബുധനാഴ്ച നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്‌ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അണക്കെട്ടിന്‍റെ ഉടമയോ ...

Read More »

മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നു,യാത്രക്കാർ പരിഭ്രാന്തരായി

മുംബൈ-ജയ്പുര്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനുള്ളില്‍ മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്ന് വിമാനയാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. 166 യാത്രാക്കാരുമായി മുംബൈയില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് സംഭവം. മര്‍ദ്ദം താണതിനെത്തുടർന്ന് ഓക്സിജൻ മാസ്ക്കുകൾ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി. 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Read More »

ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി!സംസ്ഥാനത്ത് കനത്ത ജാഗ്രത..

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറാഴ്ചക്കിടെ അജ്ഞാത പനി ബാധിച്ച്‌  79 പേരുടെ ജീവനെടുത്തു.ബെറേലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 24 പേര്‍. ബദൗണില്‍ 23ഉം ഹര്‍ദോയിയില്‍ 12ഉം സിതാപുരില്‍ എട്ടും, ബറൈച്ചില്‍ ആറും പിലിഭിത്തില്‍ നാലും, ഷാജഹാന്‍പുരില്‍ രണ്ടും പേരാണ് മരിച്ചത്. ജനങ്ങള്‍ക്കിടയില്‍ ഭീതി പടരുന്നത് തടയാന്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനും സര്‍ക്കാര്‍ തീരുമാനിച്ചു.ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം തുടങ്ങിയിട്ടുണ്ട്. പനി പടരാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.മരണകാരണവും മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.

Read More »

പശു രാഷ്‌ട്രമാതാവ്? ഗോവധം രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാക്കല്‍ ലക്ഷ്യം,പ്രമേയം കേന്ദ്രത്തിന് സമര്‍പ്പിച്ചു..

പശുവിനെ രാഷ്‌ട്രമാതാവാക്കണമെന്ന പ്രമേയം കേന്ദ്രത്തിനു മുന്നില്‍. ഉത്തരാഖണ്ഡ് സര്‍ക്കാരാണ് പശുക്കള്‍ക്ക് കേനേദേര മാതാവിന്‍റെ സ്ഥാനം നല്‍കി ആദരിക്കണമെന്ന പ്രമേയം നിയമസഭയില്‍ പാസാക്കി കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയ്‌ക്ക് അയച്ചിരിക്കുന്നത്. പ്രമേയം പാസാക്കുന്നതിന് മുന്‍പ് പശുവിന്‍റെ സവിശേഷതകളെക്കുറിച്ച്‌ പ്രസംഗവും ഉണ്ടായിരുന്നു. ഓക്‌സിജന്‍ പുറത്തുവിടുന്ന ഏക മൃഗമാണ് പശു എന്നതായിരുന്നു പ്രസംഗത്തിലെ ഉള്ളടക്കം. ഗോമൂത്രം പോലും ഔഷധ മൂല്യമുള്ളതാണെന്നും, പശു മാതൃത്വത്തിന്‍റെ സ്വരൂപമാണെന്നും ഗോവധം രാജ്യത്ത് നിന്ന് തന്നെ ഇല്ലാതാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Read More »

നോട്ട് ബുക്ക് പരിശോധിക്കാനെന്ന വ്യാജേന പീഡനം,പ്രിന്‍സിപ്പലും ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്ലാര്‍ക്കും അറസ്റ്റില്‍…

പാ‌റ്റ്‌നയിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മാസങ്ങളോളമായി പീഡിപ്പിച്ച്‌ വന്ന പ്രിന്‍സിപ്പലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിന് പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സ്‌കൂളിലെ ക്ലാര്‍ക്കിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തന്റെ നോട്ട് ബുക്ക് പരിശോധിക്കാനെന്ന വ്യാജേന ക്യാബിനിലേക്ക് വിളിച്ച്‌ വരുത്തിയാണ് പ്രിന്‍സിപ്പല്‍ തന്നെ ആദ്യം പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.ബുധനാഴ്‌ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പിന്നീടാണ് തന്നെ കത്തി കാട്ടി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഒന്‍മ്പത് മാസമായി ...

Read More »

ഐഎസ് റിക്രൂട്ട്‌മെന്റ് : വയനാട് സ്വദേശി പിടിയില്‍…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളിലൊരാളായ വയനാട് കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫര്‍ എന്‍ഐഎ പിടിയില്‍. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ച ഇയാളെ ഡല്‍ഹിയില്‍ വച്ചാണ് പിടികൂടിയത്.2015-ല്‍ കാസര്‍കോട് നടന്ന ഐഎസ് റിക്രൂട്ട്‌മെന്റ് ഗൂഡാലോചനയിലെ പ്രതികളില്‍ ഒരാളാണ് പിടിയിലായ നാഷിദുള്‍ ഹംസഫര്‍. 2017 ഒക്ടോബര്‍ 3നാണ് ഇയാള്‍ ഐസില്‍ ചേരാനായി ഇന്ത്യ വിട്ടത്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് അഫ്ഗാന്‍ സുരക്ഷ ഏജന്‍സി ഇയാളെ കഴിഞ്ഞ് വര്‍ഷം പിടികൂടി.ഇന്നലെ ഇന്ത്യയിലേക്ക് തിരിച്ചയച്ച ഇയാളെ ഡല്‍ഹിയില്‍ വച്ച്‌ എന്‍ഐഎ പിടികൂടുകയായിരുന്നു.

Read More »

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളില്‍ മോദിയുടെ ചിത്രം എന്തിന്? ചിത്രങ്ങള്‍ പതിപ്പിച്ച സ്ഥലങ്ങളില്‍ മൂന്ന് മാസത്തിനകം മാറ്റാനും നിര്‍ദ്ദേശം…

മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ മാറ്റണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഡിസംബര്‍ 20ന് മുന്‍പ്ഉത്തരവ് നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയോര്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. പി.എം.എ.വൈ പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കുന്ന വീടുകളില്‍ ഒരു രാഷ്ട്രീയ നേതാക്കന്മാരുടെയും പേരുണ്ടാകാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവില്‍ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുള്ള വീടുകളില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റാന്‍ മൂന്ന് മാസത്തെ സമയമാണ് കോടതി നല്‍കിയിട്ടുള്ളത്. ഡിസംബര്‍ 20 ന് ...

Read More »

മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് : പട്ടിണികിടന്ന് ചത്തത് എട്ടോളം പശുക്കള്‍…

സ്വച്ഛത ഹി സേവ ക്യാമ്പയിനിന്‍റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിനായി വലിയ ടെലിവിഷന്‍ സ്ഥാപിക്കുന്നതിനായി മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയില്‍ നിന്നും 450 ഓളം പശുക്കളെ ഗോശാലയില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ച സംഭവം വിവാദമാകുന്നു. മാറ്റിപ്പാര്‍പ്പിച്ച പശുക്കളില്‍ ചിലത് ഭക്ഷണവും വെള്ളവും ലഭിക്കാതെ ചത്തതോടെയാണ് സംഭവം വിവാദമായത്. എട്ടോളം പശുക്കളാണ് ചത്തത്. നിരവധി പശുക്കള്‍ക്ക് അസുഖം ബാധിച്ചിട്ടുമുണ്ട്.സെപ്തംബര്‍ 15-ാം തീയതിയായിരുന്നു വീഡിയോ കോണ്‍ഫറന്‍സ് നടന്നത്. സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി ചാണകത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ബയോഗ്യാസ് ഉണ്ടാക്കുന്ന ഗോശാലകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് നടത്തണം എന്നതായിരുന്നു ...

Read More »

ഗുജറാത്തില്‍ എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച്‌ സര്‍ക്കാര്‍ ബില്‍ പാസ്സാക്കി…

എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍. 45,589 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 70,727 രൂപ ആയിരുന്ന പ്രതിമാസ ശമ്പളം 1,16,316 രൂപയായി വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ശമ്പളം കൂട്ടിയത്. എം.എല്‍.എമാരുടെ ദിവസ ബത്ത 200 രൂപയായിരുന്നത് 1000 രൂപയായും കൂട്ടിയിട്ടുണ്ട്.182 എംഎല്‍എമാരാണ് ഗുജറാത്ത് നിയമസഭയിലുള്ളത്.

Read More »

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സുപ്രീം കോടതി നന്ദന്‍ നിലക്കേനിയെ നിയമിച്ചു…

മെഡിക്കല്‍ കോളേജുകളുടെ പരിശോധന ഉള്‍പ്പടെയുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സുപ്രീം കോടതി നന്ദന്‍ നിലക്കേനിയെ നിയമിച്ചു. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ് , വയനാട് ഡി എം മെഡിക്കല്‍ കോളേജ് , അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് എന്നിവയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »