national

ഇന്ത്യ-ഹോളണ്ട് സൗഹൃദ മത്സരം വാര്‍ത്ത നിഷേധിച്ച്‌ എ ഐ എഫ് എഫ്…

നവംബറില്‍ ഇന്ത്യ ഹോളണ്ടുമായി സൗഹൃദ മത്സരം കളിക്കും എന്ന വാര്‍ത്ത നിഷേധിച്ച്‌ എ ഐ എഫ് എഫ്. നെതര്‍ലന്റ്സ് ഫുട്ബോള്‍ അസോസിയേഷനുമായി നല്ല ബന്ധവും പല സഹകരണങ്ങളും എ ഐ എഫ് എഫ് നടത്തുന്നുണ്ട് എന്നാല്‍ ഒരു സൗഹൃദ മത്സരം കളിക്കുന്നത് ചര്‍ച്ചയായിട്ടില്ല എന്നും ഇപ്പോള്‍ വന്മ വാര്‍ത്തകള്‍ തെറ്റാണെന്നും എ ഐ എഫ് എഫ് പറഞ്ഞു.ഏഷ്യാ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യ ഹോളണ്ടിനെ സൗഹൃദ മത്സരത്തിന് ക്ഷണിച്ചതായും അവര്‍ സമ്മതിച്ചതായുമായിരുന്നു വാര്‍ത്തകള്‍.

Read More »

ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം..

ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം. ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ടൂര്‍ പരിപാടികള്‍ ഹിന്ദി ഭാഷയിലും വേണമെന്ന ആവശ്യം ദീപക് മിശ്ര ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി കമ്മറ്റിയുടെ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേളയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഹിന്ദിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പാക്കേജ് ഉണ്ടായാല്‍ ഇനിയും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുമെന്ന് ...

Read More »

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് അടുത്തയാഴ്ച സുപ്രീം കോടതിക്ക് സമര്‍പ്പിക്കും..

ശബരിമലയിലെ നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് അടുത്തയാഴ്ച സുപ്രീം കോടതിക്ക് കൈമാറും.റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാകാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിച്ചുകൊണ്ടായിരിക്കണം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് എന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ച നിയമോപദേശം.റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ മനു അഭിഷേക് സിംഗ്വിയും ആയി കൂടി ആലോചന ആരംഭിച്ചു.

Read More »

വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍താരം..

ശബരിമല യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്.ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു

Read More »

കേരള ബ്ലാസ്റ്റേഴ്സ്നെ കൂടുതല്‍ അപകടകാരികള്‍ ആക്കുന്നു”എന്തുകൊണ്ടെന്ന് വ്യക്തമാക്കി ഡെല്‍ഹി ഡൈനാമോസ് പരിശീലകന്‍..

കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം സമനില വഴങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ അപകടകാരികളാക്കുന്നു എന്ന് ഡെല്‍ഹി ഡൈനാമോസ് പരിശീലകന്‍ ജോസഫ് ഗൊമ്ബവു. അവസാന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ അവസാന നിമിഷ ഗോളില്‍ ആയിരുന്നു കേരളം വിജയം കൈവിട്ടത്. അതുകൊണ്ട് കേരളം വിജയത്തിനായി കൂടുതല്‍ ദാഹിക്കുന്നുണ്ടാകും എന്നും ആ നിരാശ മാറ്റാനുള്ള അവരുടെ ആഗ്രഹം ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ ശക്തമാക്കും എന്നുമാണ് ഗൊമ്ബാവു പറഞ്ഞത്.കേരള ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണെന്നും അവരുടെ പല താരങ്ങളെയും തനിക്ക് അറിയാമെന്നും ഡെല്‍ഹി പരിശീലകന്‍ പറഞ്ഞു.

Read More »

കര്‍ഷകര്‍ക്ക് ആശ്വാസവുമായി അമിതാഭ് ബച്ചന്‍,കര്‍ഷകരുടെ ബാങ്ക് വായ്പ ഏറ്റെടുത്ത് തിരിച്ചടയ്ക്കുമെന്ന്..

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് അമിതാഭ് ബച്ചന്‍ ആശ്വാസമാകുന്നു. ഇവിടുത്തെ 850 ഓളം വരുന്ന കര്‍ഷകരുടെ ബാങ്ക് വായ്പ ഏറ്റെടുത്ത് തിരിച്ചടയ്ക്കുമെന്ന് അമിതാഭ് ബച്ചന്‍. ഇതിനായി ഏകദേശം അഞ്ചര കോടി രൂപ വേണ്ടിവരും.രാജ്യത്തിന് വേണ്ടി ജീവന്‍ വെടിയാന്‍ തയ്യാറാകുന്ന കര്‍ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക, അവരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുക എന്നതാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.നേരത്തെ മഹാരാഷ്ട്രയിലെ 350 ഓളം വരുന്ന കര്‍ഷകരുടെ ബാങ്ക് വായ്പ അദ്ദേഹം തിരിച്ചടച്ചിരുന്നു.

Read More »

ഗുജറാത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബിജെപി വിട്ടു, പ്രതീക്ഷിച്ച സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കാത്തതിനാലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്..

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാത്ത ഇടങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ തുടരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് മുന്‍മുഖ്യമന്ത്രിയുടെ മകനും മുന്‍ എംഎല്‍എയുമായ മഹേന്ദ്രസിങ് വംഗേല പാര്‍ട്ടിവിട്ടത്.കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സുമായി അകന്ന ഇദ്ദേഹം ജൂലൈലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. രാഷ്ട്രീയപരമായ ഭിന്നതകാരണമല്ല, വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് മഹേന്ദ്രസിംഗ് വംഗേല വ്യക്തമാക്കിയെങ്കിലും ബിജെപിയില്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കാത്തതിനാലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.ബിജെപിക്കെതിരായി നിലനില്‍ക്കുന്ന ഏത് പാര്‍ട്ടികളുമായി ഞാന്‍ സഹകരിക്കും. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും ഞാന്‍ പോവില്ല.പ്രതിപക്ഷ കൂട്ടായ്മകളെ സഹകരിക്കും.

Read More »

രണ്ടു സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്..

അരുണാചല്‍ പ്രദേശിലും അസമിലും സംസ്ഥാന സര്‍ക്കാരുകള്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. ടിബറ്റന്‍ മേഖലയിലെ സാങ്‌പോ നദിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സാങ്‌പോ നദിയില്‍ രൂപമെടുത്ത ‘തടയണ’ തകരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മുന്നറിയിപ്പ്. ടിബറ്റില്‍നിന്ന് ചൈനയിലേക്ക് ഒഴുകുന്ന സാങ്‌പോ നദിയാണ് പിന്നീട് അരുണാചലിലും അസമിലുമെത്തുന്നതോടെ ബ്രഹ്മപുത്രയാകുന്നത്. സാങ്‌പോ തീരത്തുനിന്ന് 6000ത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെ വലിയ അളവില്‍ സാങ്‌പോ നദിയില്‍ നിന്നുള്ള വെള്ളം സിയാങ് നദിയിലേക്കെത്തുമെന്നും വൈകിട്ടോടെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ചൈന ഇന്ത്യയെ അറിയിച്ചതായി അുരുണാചല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.നിലവിലെ സാഹചര്യം വിലയിരുത്താനായി ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നതായി ...

Read More »

ഡെന്മാര്‍ക്ക് ഓപ്പണ്‍ : ശ്രീകാന്ത് സെമിയില്‍..

ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച്‌ ശ്രീകാന്ത് കിഡംബി. സഹതാരം സമീര്‍ വര്‍മ്മയെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചത്. നീണ്ട മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ വിജയം.സ്‌കോര്‍: 22-20, 19-21, 23-21. സെമിയില്‍ ജപ്പാന്റെ ലോക ഒന്നാം നമ്ബര്‍ താരം കെന്റോ മൊമോട്ടയാണ് ശ്രീകാന്തിന്റെ എതിരാളി.

Read More »

ഇന്ധനവിലയില്‍ നേരിയ കുറവ്..

രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യതലസ്ഥാനമായ ദില്ലിയില്‍ ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 39 പൈസ കുറഞ്ഞ് 81.99 രൂപയും, ഡീസല്‍ ലിറ്ററിന് 12 പൈസ കുറഞ്ഞ് 75.36 രൂപയും രേഖപ്പെടുത്തി.

Read More »