national

ആക്ഷന്‍ ഹീറോ വിജയ് ആന്റണിയുടെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു..!!

മലയാളി യുവാക്കളെ ആവേശത്തിലാഴ്ത്താന്‍ വിജയ് ആന്റണിയുടെ ബ്രഹ്മാണ്ഡ ചിത്രം തിമിര് പുടിച്ചവന്‍ എത്തുന്നു. യുവാക്കളുടെ ആക്ഷന്‍ ഹീറോയുടെ മാസ് ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നവംബര്‍ 16നാണ് റിലീസ് തീയ്യതി നിശ്ചയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി നിവേദ പെതുരാജ് ആണ് ചിത്രത്തില്‍ നായിക. ഒരു വണ്‍ മാന്‍ ആര്‍മി ആയിട്ടാണ് വിജയ് ആന്റണി ചിത്രത്തില്‍ അരങ്ങേറുന്നത്.   ഒരു നടന്‍ എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വിജയ് ആന്റണി നായക വേഷം മാത്രമല്ല എഡിറ്റിങ്ങും സംഗീത സംവിധാനവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ...

Read More »

ജമ്മു കാശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ല; ഇന്ത്യയ്ക്കും നല്‍കരുത്: അഫ്രീദി..!!

കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീരിനെ പാക്കിസ്ഥാന് ആവശ്യമില്ലെന്നും അതുപോലെ ഇന്ത്യയ്ക്കും നല്‍കരുതെന്നും താരം ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായാണ് അഫ്രീദി രംഗത്തെത്തിയത്. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്നാണ് അഫ്രീദിയുടെ വാദം. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്നും വിഘടന വാദികളില്‍ നിന്നു രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ താരം കശ്മീരില്‍ ജനങ്ങള്‍ മരിക്കുന്നതു കാണുമ്പോള്‍ ...

Read More »

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി..!!

വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങുകയാണ് ദണ്ഡേവാഡ ജില്ലാ നിവാസികള്‍. ജീവനുഭീഷണിയുണ്ടായിരുന്നിട്ടും അതു വകവെക്കാതെ വലിയൊരു ശതമാനം ജനങ്ങള്‍ ഇത്തവണ വോട്ടുചെയ്യാനെത്തിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഭീതിയുടെ നിഴലിലാണ് ജനങ്ങള്‍. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ഇന്ദ്രാവതി നദിക്കരികില്‍ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിഗ് ബൂത്തുകള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇതുമൂലം വോട്ടുചെയ്യാനെത്തിയവര്‍ക്ക് കുടുതല്‍ ദൂരം സഞ്ചരിക്കേണ്ടതായി വന്നു. ഡ്രോണുകള്‍ ഉള്‍പ്പെടെ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. നവംബര്‍ 12 നാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായത്. ശേഷിക്കുന്ന 72 നിയോജകമണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നവംബര്‍ 20ന് ...

Read More »

തൃപ്തി ദേശായിയുടെ കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്..!!

വൃശ്ചികം ഒന്നിന് ശബരിമലയില്‍ വരുമെന്ന് കാണിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പൊലീസിന് കത്ത് നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നേരത്തെ കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്നാണ് എത്തുക എന്ന് പറഞ്ഞിരുന്നില്ല. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ...

Read More »

ഇന്ത്യയില്‍ രാക്ഷസന് നിറകൈയ്യടി; എന്നാല്‍ നായകന്‍റെ യഥാര്‍ത്ഥ ജീവിത്തില്‍ സംഭവിച്ചത്….

തമിഴ് സിനിമയില്‍ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഗംഭീരമായി ഒരു സൈക്കോ കില്ലറുടെ കഥ പറഞ്ഞ ചിത്രം ഇല്ലെന്ന് തന്നെ പറയാം. നായകനായി എത്തിയ തമിഴ് സിനിമയില്‍ ആഘോഷിക്കപ്പെടാത്ത താരം വിഷ്ണു വിശാല്‍ തന്റെ റോള്‍ അവിസ്മരണീയമാക്കി. അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി. എന്നാല്‍ ആഹ്ലാദങ്ങള്‍ക്കിടയിലും ദുഖിപ്പിക്കുന്ന വാര്‍ത്തയാണ് വിഷ്ണുവിന് പ്രേക്ഷകരുമായി പങ്കുവെക്കാനുളളത്. വിഷ്ണു വിശാല്‍ വിവാഹമോചിതനായി. സമൂഹമാധ്യമങ്ങളിലൂടെ വിഷ്ണു വിശാല്‍ തന്റെ വിവാഹ മോചന വാര്‍ത്ത ആരാധകരെ അറിയിച്ചു. ഞാനും രജിനിയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു ...

Read More »

തൃപ്തി ദേശായി ശബരിമല സന്ദര്‍ശിക്കാന്‍ ശനിയാഴ്ച എത്തും; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്..!!

ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി ശനിയാഴ്ച എത്തും. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആറ് യുവതികള്‍ ഒപ്പമുണ്ടാകും എന്നും അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്ത തൃപ്തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ തിയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ...

Read More »

വ്യാജ വാര്‍ത്തകള്‍ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നതായി ഫേസ് ബുക്ക്; നേരിടാന്‍ പ്രത്യേക തന്ത്രം…!!

വ്യാജ വാര്‍ത്തകള്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍. വ്യാജ വാര്‍ത്തകളെ നേരിടുന്നതിനായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുണ്ട്. സഭ്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാല്‍ നിമിഷങ്ങള്‍ക്കകം നീക്കം ചെയ്യും. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ വേഗത്തില്‍ കണ്ടെത്താനും ആധികാരികത സ്ഥിരീകരിക്കാനും പ്രയാസമാണ്. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വാര്‍ത്തയുടെ വസ്തുതകള്‍ പരിശോധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ ന്യൂസ് വക്താവ് ഐറിന്‍ ജെയ് ലിയു പറഞ്ഞു. ഫേസ്ബുക്കിനെ കൂടാതെ ...

Read More »

അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമം; 2400 ഇന്ത്യക്കാര്‍ ജയിലില്‍..!!

മികച്ച ജീവിത നിലവാരം തേടി അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 2400 ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതലും പഞ്ചാബികളാണ്. 86 ജയിലുകളിലായി ഇത്തരത്തില്‍ 2400 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ വ്യക്തമാക്കി. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് എന്‍.എ.പി.എയ്ക്ക് കണക്കുകള്‍ ലഭിച്ചത്. സ്വന്തം രാജ്യത്ത് അക്രമവും വേട്ടയാടലും നേരിടേണ്ടി വന്നതിനാലാണ് കുടിയേറേണ്ടി വന്നതെന്ന് അധികം പേരും പറഞ്ഞതായി എന്‍.എ.പി.എ പ്രസിഡന്റ് സത്‌നം.എസ്.ചാഹല്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഒക്ടോബര്‍ പത്ത് വരെയുള്ള ...

Read More »

ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കാന്‍ ആഭിചാര കര്‍മ്മങ്ങള്‍ക്കായി മൂങ്ങയെ അതിക്രൂരമായി കൊലപ്പെടുത്തി; ഒടുവില്‍ നാല്‍പതുകാരന് സംഭവിച്ചത്…

ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കുന്നതിനായി ആഭിചാര കര്‍മ്മങ്ങള്‍ക്ക് മൂങ്ങയെ കൊന്ന് നാല്‍പ്പതുകാരന്‍. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ കനയ്യ എന്ന ആളാണ് ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കാന്‍ മൂങ്ങയെ കൊലപ്പെടുത്തി ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് കനയ്യുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂളറില്‍നിന്ന് മൂങ്ങയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. മൂങ്ങയെ കൊന്നാല്‍ ആഗ്രഹം സാധിക്കുമെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ആഭിചാര കര്‍മ്മത്തിനായി ആദ്യം കത്തി ഉപയോഗിച്ച് മൂങ്ങയുടെ നഖങ്ങളാണ് ഇയാള്‍ ...

Read More »

സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു; വരന്‍…

തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. യുവനടനും ബിസിനസുകാരനുമായ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2010ലായിരുന്നു സൗന്ദര്യയുടെ ആദ്യവിവാഹം.അശ്വിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ ബാബ, ചണ്ടക്കോഴി, ശിവാജി തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. രജനീകാന്ത് നായകനായ ‘കൊച്ചടിയാന്‍’ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ സൗന്ദര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍.

Read More »