national

ഓം പ്രകാശ് രാജ്ബാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി യോഗി ആദിത്യനാഥ്..!!

യു.പിയിലെ വിമത മന്ത്രി ഓം പ്രകാശ് രാജ്ബറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്ബറിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് യോഗി ആദിത്യനാഥ് കത്തെഴുതി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ഓം പ്രകാശ് രാജ്ബര്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അഖിലേഷ് യാദവും മായാവതിയും യു.പിയില്‍ തരംഗമാകുമെന്നായിരുന്നു രാജ്ബര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രാജ്ബറിനെ പുറത്താക്കിക്കൊണ്ടുള്ള നടപടി. കിഴക്കന്‍ യുപിയിലെ പൂര്‍വാഞ്ചലില്‍ മഹാസഖ്യത്തിനാണ് ആധിപത്യമെന്ന് രാജ്ബര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ഭാഗമായിരുന്നു രാജ്ബറിന്‍റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി. എന്നാല്‍ ഇവര്‍ ബി.ജെ.പിയുമായി ...

Read More »

പോക്സോ കേസില്‍ ഒളിവിലായിരുന്ന ഒഡിഷ സ്വദേശി അറസ്റ്റില്‍..!!

വിവാഹവാഗ്ദാനം നല്‍കി അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഒഡിഷ ഗുമാക്കിയ തേമ്ബുലി സ്വദേശി ഫിലിമോനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. റാന്നിയിലെ ഒരു കടയില്‍ പണിയെടുത്തിരുന്ന ഫിലിമോനെ ഷോളയൂര്‍ പൊലീസാണ് പിടികൂടിയത്. പോക്സോ നിയമപ്രകാരം പ്രതിയെ റിമാന്‍ഡ് ചെയ്തു. ഷോളയൂര്‍ പഞ്ചായത്തിലുള്ള 16-കാരിയുടെ വീടിനടുത്ത് റോഡുപണിക്കെത്തിയ ഫിലിമോന്‍ വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഒഡിഷയിലേക്ക്‌ കൊണ്ടുപോയ ശേഷം ഒരുമാസത്തോളം താമസിപ്പിച്ച്‌ തിരികെയെത്തിച്ചു .പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രിലില്‍ പ്രതി വീണ്ടും വീട്ടില്‍നിന്ന് കൊണ്ടുപോയപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട പെണ്‍കുട്ടിയെ ചെന്നൈ പോലീസാണ് കേരളത്തിലെത്തിച്ചത്.

Read More »

‘പി എം നരേന്ദ്ര മോദി’ ചിത്രത്തിന്‍റെ വീഡിയോ സോങ് പുറത്തിറങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ‘പി എം മോദി’ ചിത്രത്തിന്‍റെ വീഡിയോ സോങ് പുറത്തിറങ്ങി. ആക്രമണങ്ങളില്‍ ഇരകളാകുന്നവരെ സാന്ത്വനിപ്പിക്കുന്ന മോദിയുടെ കഥാപാത്രമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിവേക് ഒബ്‍റോയ് നായകനായെത്തുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുന്ന മോദിയുടെ നായക കഥാപാത്രത്തെ രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

Read More »

എക്സിറ്റ് പോളിൽ പ്രതീക്ഷയർപ്പിച്ച് എൻഡിഎ..!!

മെയ് 23 നാണ് വോട്ടെടുപ്പിന്‍റെ ഫലം പുറത്തുവരുന്നത്. വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകൾക്കുള്ളിൽ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷകൾ തകിടം മറക്കുന്നതായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ ഫലങ്ങൾ പറയുന്നു. 2014ൽ ആഞ്ഞടിച്ച മോദി തരംഗം അവസാനിച്ചുവെന്നായിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. എന്നാൽ പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകൾ. മോദി തരംഗമല്ല മോദി കൊടുങ്കാറ്റായി വീശിയടിക്കുമെന്ന് സർവ്വേകൾ പറയുന്നു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.

Read More »

കമല്‍ഹാസന്‍ വീണ്ടും വിവാദത്തില്‍..!!

ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനുമായ കമല്‍ഹാസന്‍ വീണ്ടും വിവാദത്തില്‍. ഹിന്ദു എന്ന വാക്ക് വിദേശികളുടെ സംഭാവനയാണെന്നും മുഗള്‍ ഭരണകാലത്തിന് മുന്‍പ് ഹിന്ദു എന്നൊരു വാക്ക് ഉണ്ടായിരുന്നില്ലെന്നും കമല്‍ഹാസന്റെ പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. 12 ആള്‍വാറുകളോ, ശൈവനായന്മാരോ ഹിന്ദു എന്ന് തങ്ങളുടെ കൃതികളില്‍ അടക്കം എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കമല്‍ ഹാസന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. മുകള്‍ ഭരണാധികാരികളോ അവരെ ഇരകളാക്കിയ വിദേശ ഭരണാധികാരിളോ നമ്മളെ ഹിന്ദുക്കളായി ജ്ഞാന സ്നാനപ്പെടുത്തിയതാണ് എന്നും കമല്‍ ...

Read More »

കര്‍ണാടകയില്‍ കൃത്രിമ മഴപെയ്യിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍..!!

ഇത്തവണത്തെ മണ്‍സൂണ്‍ മഴ ശരാശരിയിലും താഴെ ആയിരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് കര്‍ണാടകയില്‍ കൃത്രിമ മഴപെയ്യിക്കാന്‍ ഒരുങ്ങി കുമാരസ്വാമി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തിലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ തീരുമാനമായത്. ഇതിനായി കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും കര്‍ണാടക ഗ്രാമവികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. 88 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. മുന്‍പ് മഴ പെയ്യിക്കുന്നതിനായി ഋഷ്യശൃംഗ യാഗം നടത്തണമെന്നുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം വിവാദമായിരുന്നു. ശൃംഖേരി ക്ഷേത്രത്തില്‍ യാഗം നടത്താനായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദേശം.

Read More »

കര്‍ണാടക, തമിഴ്നാട് ഉപതെരഞ്ഞെടുപ്പ് നാളെ.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പോളിങ്ങിനൊപ്പമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഭരണകക്ഷികൾക്ക് നിർണായകമാണ് ഉപതെരഞ്ഞെടുപ്പുകൾ.  സൂലൂർ, അരുവാക്കുറുച്ചി, തിരുപ്പറൻ കുൺട്രം, ഒറ്റപ്പിടരം മണ്ഡലങ്ങളാണ് നാളെ പോളിങ്ങ് ബൂത്തിൽ എത്തുക. ടി.ടി.വി ദിനകരന്റെ ‘അമ്മ മക്കൾ’ മുന്നേറ്റ കഴകം, കമൽ ഹാസന്റെ ‘മക്കൾ നീതി മയ്യം’ എന്നീ കക്ഷികൾക്ക് തമിഴ് രാഷ്ട്രീയത്തിൽ കൃത്യമായി അടയാളപ്പെടുത്താനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്. കർണാടകത്തിലും സമാന സാഹചര്യമാണ്. ശിവോലി, കുന്ത്ഗോൾ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം ...

Read More »

വിദ്യര്‍ത്ഥിയെ നിര്‍ബന്ധിച്ച്‌ ലൈംഗികമായി ഉപയോഗിച്ചു; അധ്യാപിക അറസ്‌റ്റില്‍..!!

വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ച അധ്യാപിക അറസ്‌റ്റില്‍. ന്യൂയോര്‍ക്കിലെ വാട്ടര്‍ലൂ ഹൈസ്‌കൂളിലെ മുന്‍ ജിം ട്രെയിനറായ ലിന്‍ഡ്സെ ഹാല്‍‌റ്റെഡിനെയാണ് കുട്ടിയുടെ പരാതിയില്‍ പൊലീസ് പിടികൂടിയത്. പരാതി സ്വീകരിച്ച പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം ലിന്‍ഡ്സയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്‌റ്റ്. സ്‌നാപ് ചാറ്റിലൂടെ സ്വന്തം നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നല്‍കിയ അധ്യാപിക വിദ്യാര്‍ഥിയോടും ഇത്തരം വീഡിയോകള്‍ ആവശ്യപ്പെട്ടിരുന്നു. വാര്‍ട്ടര്‍ലൂ സ്കൂളില്‍ നിന്ന് വിദ്യാര്‍ഥി മറ്റൊരു സ്‌കൂളിലേക്ക് മാറിയതോടെയാണ് ലിന്‍ഡ്സെയുടെ ശല്യം രൂക്ഷമായത്. പീഡനം നടന്ന ദിവസം ലിന്‍ഡ്സെ നിര്‍ബന്ധിച്ച്‌ ...

Read More »

രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗമുണ്ടാകുമെന്ന് പഠനം..!!

2020-ഓടെ രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി(ഐഐറ്റിഎം) നടത്തിയ പഠനത്തിലാണ് ചൂട് ഇനിയും വര്‍ധിക്കുമെന്ന് കണ്ടെത്തിയത്. ഇന്ത്യയില്‍ ക്രമാതീതമായി ചൂട് കൂടുമെന്നും ഇതിന്‍റെ ഫലമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗത്തിന് കാരണമാകുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. മണ്ണിന്‍റെ നനവില്‍ ഉണ്ടായ കുറവും ഭൂമിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പ്രവഹിക്കുന്നതും ഉഷ്ണതരംഗത്തിന്‍റെ തീവ്രത കൂടുന്നതിന് കാരണമാകും. 2020 മുതല്‍ 2064  വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കും. പ്രശസ്ത ഇന്‍റര്‍നാഷണല്‍ ...

Read More »

അയല്‍ക്കാരിയെ 22കാരന്‍ ക്രൂരമയി കുത്തിക്കൊന്നു..!!

തന്‍റെ വീടിന് പുറത്ത് വെള്ളം ഒഴിച്ചതിന് മധ്യവയസ്കയായ അയല്‍ക്കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. രേഖാ സിംഗ് എന്ന അയല്‍ക്കരിയെ 22കാരന്‍ ഗോപാല്‍ സിംഗ് കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. നെഞ്ചില്‍ നാല് തവണ കുത്തേറ്റ രേഖയെ ഉടന്‍ തന്നെ എയിംസ് ട്രോമ കെയറില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരിക്കരിക്കുകയായിരുന്നു. ഗോപാല്‍ സിംഗിനെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയും രേഖാ സിംഗും തമ്മില്‍ രണ്ട ദിവസം മുന്‍പ് ...

Read More »