Breaking News

national

ഉത്തര്‍ പ്രദേശില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍..

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സ്വകാര്യ സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.അര്‍ബജ്എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അധ്യാപകനായ ജയ്‍രാജാണ് അറസ്റ്റിലായത്.ചൊവാഴ്ച്ച ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ജയ്‍രാജ് അര്‍ബജിനെ മര്‍ദ്ദനത്തിന് ഇരയാക്കുന്നത്. തുടര്‍ന്ന് ബോധരഹിതനായ അര്‍ബജിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More »

നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട്,ഇന്ന് അഞ്ചു മണിവരെ പമ്പുകള്‍ അടച്ചിടും..

പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്ബുടമകളുടെ സമരം. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. അഞ്ച് മണിവരെയാണ് സമരം.400ല്‍ അധികം പമ്ബുകള്‍ അടച്ചിടും. സിഎന്‍ജി പമ്ബുകളും അടച്ചിടുന്നത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കും.

Read More »

നിയമസഭ ചെയര്‍മാന്‍ രമേശ് യാദവിന്‍റെ മകന്‍ മരിച്ച നിലയില്‍..

ഉത്തര്‍പ്രദേശ് നിയമസഭ ചെയര്‍മാന്‍ രമേശ് യാദവിന്റെ മകനെ ഞായറാഴ്ച ലഖ്നൗവിലെ ഹസ്റത്ത്ഖഞ്ചിലെ വസതിയില്‍ രമേശ് യാദവിന്റെ മകന്‍ അഭിജിത്ത് യാദവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മരണം സ്വാഭാവികമെന്നാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ശ്വാസംമുട്ടലാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Read More »

ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു..

ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാള്‍ വില ഡീസലിനായത്. പെട്രോളിന് ലിറ്ററിന് 80രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച ഭൂവന്വശറിലേ വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. തുടര്‍ച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാള്‍ ഡീസലന് വില വര്‍ധിച്ചിരുന്നു.

Read More »

മതവിശ്വാസത്തില്‍ ഉൗന്നിയുളള ആചാരങ്ങളില്‍ കോടതികള്‍ കെെകടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഹെെക്കോടതി..

മതവിശ്വാസത്തില്‍ ഉൗന്നിയുളള ആചാരങ്ങളില്‍ കോടതികള്‍ കെെകടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഹെെക്കോടതി. മാദ്രാസ് ഹെെക്കോടതിയാണ് ആചാര സംബന്ധിയായ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുളള ഹര്‍ജിയിലാണ് ഈ നിരീക്ഷണം.ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന ആചര നടപടിയെ എങ്ങനെ വിലക്കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ വി. പാര്‍ഥിപന്‍, കൃഷ്ണന്‍ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചിരുന്നു

Read More »

1.52 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി..

ഗു​ജ​റാ​ത്തി​ലെ ജു​നാ​ഗ​ഡി​ല്‍​നി​ന്നും 1,52,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി. എ​ന്‍​ഐ​എ ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ള്ള​നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഞ്ജ​യ് ദേ​വാ​ലി​യ എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.2,000 രൂ​പ​യു​ടെ 53 നോ​ട്ടു​ക​ളും 500 രൂ​പ​യു​ടെ 92 നോ​ട്ടു​ക​ളു​മാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍​നി​ന്നാ​ണ് ഇ​യാ​ള്‍ ക​ള്ള​നോ​ട്ടു​ക​ള്‍ കൊ​ണ്ടു​വ​ന്ന​ത്.

Read More »

റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ പാക് വിദേശകാര്യ മന്ത്രാലയം.

റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ പാക് വിദേശകാര്യ മന്ത്രാലയം. ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താനേ ഇന്ത്യയുടെ തീരുമാനം ഉപകരിക്കുകയുള്ളൂവെന്ന് പാക് വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഈ മാസമാദ്യം 679 കോടി രൂപയുടെ എസ്-400 കരാര്‍ ഒപ്പുവച്ചിരുന്നു. 1998ലെ ആണവ പരീക്ഷണത്തിന് ശേഷം ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ അത് നിരാകരിക്കുകയായിരുന്നു. ഇത് കാരണം കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും പാക് വിദേശകാര്യ ...

Read More »

കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ 72 കാരന്‍ കുരങ്ങുകളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു..

ഉത്തര്‍പ്രദേശിലെ ഭാഗ്പട്ട് ജില്ലയില്‍ തിക്രി ഗ്രാമത്തിലെ 72 കാരനായ വൃദ്ധന്‍ കുരങ്ങുകളുടെ കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ടു. ധര്‍മ്മപാല്‍ സിങ്ങാണ് മരിച്ചത്. കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ വൃദ്ധനെ കുരങ്ങുകള്‍ കൂട്ടം ചേര്‍ന്ന് മരത്തിന് മുകളിലിരുന്ന് കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വൃദ്ധന്‍ മരിച്ച സംഭവത്തില്‍ കുരങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുന്‍പോട്ടു വന്നു.

Read More »

ഇന്ത്യ-ഹോളണ്ട് സൗഹൃദ മത്സരം വാര്‍ത്ത നിഷേധിച്ച്‌ എ ഐ എഫ് എഫ്…

നവംബറില്‍ ഇന്ത്യ ഹോളണ്ടുമായി സൗഹൃദ മത്സരം കളിക്കും എന്ന വാര്‍ത്ത നിഷേധിച്ച്‌ എ ഐ എഫ് എഫ്. നെതര്‍ലന്റ്സ് ഫുട്ബോള്‍ അസോസിയേഷനുമായി നല്ല ബന്ധവും പല സഹകരണങ്ങളും എ ഐ എഫ് എഫ് നടത്തുന്നുണ്ട് എന്നാല്‍ ഒരു സൗഹൃദ മത്സരം കളിക്കുന്നത് ചര്‍ച്ചയായിട്ടില്ല എന്നും ഇപ്പോള്‍ വന്മ വാര്‍ത്തകള്‍ തെറ്റാണെന്നും എ ഐ എഫ് എഫ് പറഞ്ഞു.ഏഷ്യാ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യ ഹോളണ്ടിനെ സൗഹൃദ മത്സരത്തിന് ക്ഷണിച്ചതായും അവര്‍ സമ്മതിച്ചതായുമായിരുന്നു വാര്‍ത്തകള്‍.

Read More »

ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം..

ഹിന്ദി ഭാഷ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ സന്ദര്‍ശനത്തില്‍ ഹിന്ദി ഭാഷ കൂടി പരിഗണിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം. ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ടൂര്‍ പരിപാടികള്‍ ഹിന്ദി ഭാഷയിലും വേണമെന്ന ആവശ്യം ദീപക് മിശ്ര ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി കമ്മറ്റിയുടെ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേളയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കിലേയ്ക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഹിന്ദിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പാക്കേജ് ഉണ്ടായാല്‍ ഇനിയും സന്ദര്‍ശകര്‍ വര്‍ദ്ധിക്കുമെന്ന് ...

Read More »