national

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ നയങ്ങള്‍ മാത്രം പോരാ; രാഷ്ട്രപതി..!!

    സുസ്ഥിരമായ വികസനത്തിനും പ്രകൃതി സംരക്ഷണത്തിനും നയങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടു മാത്രം കാര്യമില്ലെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടിയാണ് ഇനി വേണ്ടതെന്നും വിജ്ഞാന്‍ ഭവനില്‍ ദി എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) സംഘടിപ്പിച്ച ലോക സുസ്ഥിര വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി ഉദ്ബോധിപ്പിച്ചു. ഇന്ത്യ, പാരിസ് കരാര്‍ അംഗീകരിച്ചത് സന്തോഷകരമാണ്. ഇത് മറ്റു രാജ്യങ്ങള്‍ക്കു പ്രചോദനമാകുമെന്ന് ഉറപ്പ്. എന്നാല്‍ കരാര്‍ പ്രകാരം കാര്‍ബണിന്‍റെ  അളവു കുറയ്ക്കാനുള്ള ഇടപെടലുകള്‍ എല്ലാ തലങ്ങളിലും അനിവാര്യമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. വലിച്ചെറിയുന്ന സമൂഹമല്ല, വരുംതലമുറയെക്കൂടി കരുതി ...

Read More »

മുഖ്യമന്ത്രി ജയലളിതയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു…!

      ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.  രാവിലെ 11.30 ഓടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തിയത്.  ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ എത്രയും പെട്ടന്ന് സാധാരണ നിലയിലേക്ക് തിരിച്ച്‌ വരുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.   രാഹുല്‍ ഗാന്ധി വരുന്നതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം മുതല്‍ അപ്പോളോ ആസ്പത്രി വരെ പോലീസിന്‍റെ  കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വരവ്.   ആസ്പത്രിക്ക് ...

Read More »

മുന്നറിയിപ്പ്: വിമാനത്താവളങ്ങളില്‍ ഭീകരാക്രമണം; രഹസ്യാന്വേഷണ ഏജന്‍സി.!

ഡല്‍ഹിയിലെയും മറ്റു നാല് സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ  മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച 22 വിമാനത്താവളങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം കൂടാതെ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലാണ് തീവ്രവാദി ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികളോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിമാന കമ്പനികള്‍ക്കും ഇതു സംബന്ധിച്ച്‌ അറിയിപ്പും നല്‍കിക്കഴിഞ്ഞു. വിമാനയാത്രികരുടെ ബാഗുകളും മറ്റ് ലഗ്ഗേജുകളും വിശദ പരിശോധനയ്ക്ക് വിധേയമാക്കാനും ...

Read More »

കശ്മീരില്‍ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തകര്‍ത്തു; സൈന്യം ഏഴു ഭീകരരെ വധിച്ചു….!

ഇന്ത്യന്‍ സൈനിക ക്യാംപിനു നേരെ ആക്രമണം നടത്തിയ മൂന്നു പാക്കിസ്ഥാന്‍ ഭീകരര്‍ അടക്കം ഏഴുപേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. അതിര്‍ത്തി ജില്ലയായ കുപ്വാരയിലായിരുന്നു സൈനിക ക്യാംപിനു നേരെ വെടിവയ്പുണ്ടായത്. ഇതിനു പുറമേ അതിര്‍ത്തിയിലെ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വിഫലമാക്കിയ സൈന്യം നാലു ഭീകരരെ വധിച്ചു. കുപ്വാരയിലെ ലാന്‍ഗേറ്റിലെ സൈനിക താവളത്തിലേക്കു പുലര്‍ച്ചെ അഞ്ചുമണിയോടെയാണു മൂന്നു ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നു സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നു കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രാജീവ് ശാരംഗ് പറഞ്ഞു. ഇവരില്‍ നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുകളും അടക്കം വന്‍തോതില്‍ ആയുധങ്ങളും ...

Read More »

പാക്ക്സൈന്യം ഷെല്‍ ആക്രമണം നടത്തിയതായ് റിപ്പോര്‍ട്ട്‌….!

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈനിക ക്യാമ്ബുകള്‍ക്കു നേരെ പാക് സൈന്യം കനത്ത ഷെല്‍ ആക്രമണം നടത്തിയതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെല്‍റ്റ പ്രദേശത്തെ സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയും മോര്‍ട്ടാര്‍ ആക്രമണം നടത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്‍റെ  തുടര്‍ച്ചയായ ലംഘനമാണ് പാകിസ്താന്‍റെ  ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

Read More »

രാം ഗോപാല്‍ വര്‍മ കെജ്രിവാളിനെ കുരങ്ങനെന്ന് വിളിച്ചു…!

ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രാം ഗോപാല്‍ വര്‍മയുടെ പരാമര്‍ശം. തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ പാകിസ്താന് തെളിവുകള്‍ സഹിതം ഇന്ത്യ മറുപടി നല്‍കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. തന്‍റെ  ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാം ഗോപാല്‍ വര്‍മ തുറന്നടിച്ചിരിക്കുന്നത്. മഫ്ളര്‍ തൊപ്പിവച്ച കെജ്രിവാളിനെ കാണുമ്ബോള്‍ തനിക്ക് ഒരു കുരങ്ങനെപ്പോലെ തോന്നിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തിനെതിരെയുളള പ്രസ്താവന കണ്ടപ്പോള്‍ അത് വെറും തോന്നലല്ലെന്ന് വ്യക്തമായി.(With his muffler cap I always thought he looked ...

Read More »

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചു…!

സമൂഹ മാധ്യമമായ ഫെയ്സ്ബുക്കും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ക്കുന്നു. യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് വോട്ടര്‍മാര്‍ക്ക് ഫെയ്സ്ബുക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്നുള്ള പദ്ധതി കൊണ്ടുവരാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉടനെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടര്‍ രജിസ്ട്രേഷന്‍ നടത്തുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാധ രാതുരി പറഞ്ഞു. ഈ സംസ്ഥാനങ്ങളിലുള്ള ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലില്‍ ‘രജിസ്റ്റര്‍ ടു വോട്ട്’ എന്നൊരു ബട്ടണ്‍ ...

Read More »

ബിജെപിയുടെ അവകാശവാദത്തിനെതിരെ മറുപടിയുമായ് എകെ ആന്റണി..!!

നിയന്ത്രണ രേഖയ്ക്ക് അപ്പുറം യുപിഎ സര്‍ക്കാരിന്‍റെ  കാലത്തും ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നതായി മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. എതിരാളിയുടെ ഭാഗത്തുനിന്ന പ്രകോപനപരമായ നീക്കമുണ്ടാകുമെന്ന് കണ്ടാല്‍ ഇത്തരം ആക്രമണം നടത്തുന്നത് ഇന്ത്യന്‍ സൈന്യത്തിന്‍റെ  എക്കാലത്തെയും രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉറി ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് 1971ന് ശേഷമുള്ള ആദ്യനീക്കമാണെന്ന കേന്ദ്രസര്‍ക്കാരിന്‍റെയും ബിജെപിയുടെയും അവകാശവാദത്തിനിടയിലാണ് ആന്റണിയുടെ വെളിപ്പെടുത്തല്‍. ആദ്യമായാണ് സൈന്യം നേരത്തെ നടത്തിയ ഇത്തരം നീക്കങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ വരുന്നത്. യുപിഎ സര്‍ക്കാരില്‍ 2006 മുതല്‍ 14വരെ പ്രതിരോധ ...

Read More »

ആത്മഹത്യയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്തി…!!

ആത്മഹത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ മരണകാരണം എന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്ത് പലകാരണങ്ങളാല്‍ എട്ട് ലക്ഷത്തോളം പേരാണ് ഓരോ വര്‍ഷവും ജീവനൊടുക്കുന്നത്. ഇന്ത്യയിലാകട്ടെ ശരാശരി 60,000 പേരാണ് ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നത്. 15 വയസ്സിനും 24 വയസ്സിനും പ്രായമുളളവരാണ് ഇതില്‍ കൂടുതലും എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം. സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക സംഘര്‍ഷം, വിഷാദരോഗം എന്നിങ്ങനെ ആത്മഹത്യക്ക് കാരണങ്ങളേറെയാണെങ്കിലും ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ എ.സി.എം.എസ്.ഡി എന്ന എന്‍സൈമാണെന്നാണ് ശാസ്ത്രലോകത്തിന്‍റെ  പുത്തന്‍ കണ്ടെത്തല്‍. ഡോ.ലീന ബ്രൂന്‍ഡിന്‍റെ  നേതൃത്വത്തില്‍ മിഷിഗണിലെ വാന്‍ ആന്‍ഡെല്‍ റിസെര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണസംഘം ...

Read More »

ശീതള പാനീയങ്ങള്‍ മാരകമായ ക്യാന്‍സര്‍ ഉണ്ടാക്കും…?

ശീതളപാനീയങ്ങള്‍ ശരീരത്തിനും ആരോഗ്യത്തിനും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ഇവയില്‍ ചില ഘടകങ്ങള്‍ സ്ഥിരമായി ശരീരത്തില്‍ എത്തുന്നത് ഗുരുതരമായ ക്യാന്‍സര്‍ പിടിപെടാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ശീതളപാനീയങ്ങളില്‍ ഹാനികരമായ വിഷാംശങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ ശീതള പാനീയങ്ങളിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി. ലെഡ്, ക്രോമിയം, കാഡ്മിയം, ഡിഇഎച്ച്‌പി സംയുക്തം(2ഇഥൈല്‍ഹെക്സില്‍) എന്നീ രാസവസ്തുക്കളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡ് ആണ് ...

Read More »