Breaking News

national

5000 രൂപ കടം; യുവാവ് സുഹൃത്തിന് ഭാര്യയെ കാഴ്ചവച്ചു!!

വായ്പ വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തിന് ഭാര്യ കാഴ്ചവച്ചു. സെപ്തംബര്‍ 29ന് ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്ന് വാങ്ങിയ 5000 രൂപ മടക്കിനല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് എന്ന മുപ്പതുകാരനാണ്, 26കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കിയത്. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവ് കൂടിയാണ് പീഡനത്തിന് ഇരയായ യുവതി. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ, സംഭവം നടന്ന രാത്രി നരേഷും തിങ്കുവും ഒരുമിച്ച്‌ മദ്യപിച്ചു. തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ തിങ്കുവിനെ ഭര്‍ത്താവ് അനുവദിച്ചു. അല്ലെങ്കില്‍ തന്‍റെ ...

Read More »

ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണം; ഹര്‍ജി തള്ളി!!

തമിഴ്നാട് മുഖ്യമന്ത്രി ജയളിതയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇത് പബ്ലിക് ഹര്‍ജിയാണോ അതോ പബ്ലിസിറ്റി ഹര്‍ജിയാണോ എന്ന് ചോദിച്ച കോടതി ഹര്‍ജിയില്‍ പൊതു താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ജയലളിതയുടെ ആരോഗ്യനില സംസ്ഥാനസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോള്‍ കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പ്രാധാന്യമുള്ളതല്ലെന്നും ഹര്‍ജിക്കാരന്റെ വ്യക്തിതാത്പര്യമാണ് ഇതിനുപിന്നിലെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ  വാദം. ഇന്ന് ചീഫ് ജസ്റ്റിസ് എസ്.കെ ഗൗളും കൂടി ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസം ഹര്‍ജി ...

Read More »

ജയലളിതക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി നഴ്സിന്‍റെ ശബ്ദരേഖ!!

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായി നഴ്സിന്റെ ശബ്ദരേഖ പുറത്ത്. ജയലളിതയെ പനിയും നിര്‍ജലീകരണവുമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 12 ദിവസം പിന്നിടുന്നു. മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചുവരുന്നു വരുന്നുവെന്ന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുമ്ബോഴും വിഷയത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. അതിനിടെ കാട്ടുതീ പോലെ പടരുന്ന ശബ്ദ രേഖ പുറത്തുവന്നിരിക്കുന്നത്. ജയലളിതക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചതായാണ് അപ്പോളോ ആശുപത്രിയിലീ എന്നു പറയപ്പെടുന്ന നേഴ്സിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്. ജയലളിത ചികില്‍സയിലുള്ള അപ്പോളോ ആശുപത്രിയിലേ നേഴ്സിന്റേതെന്ന് അവകാശപ്പെട്ട് പുറത്തിറങ്ങിയ ശബ്ദ രേഖയില്‍ ...

Read More »

ഐഎസ്‌ആര്‍ഒയുടെ ജിസാറ്റ് -18 വിക്ഷേപണം വിജയകരമായി!!!

വാര്‍ത്താവിനിമയ രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ജിസാറ്റ് -18 ഉപഗ്രഹം ഐഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഫ്രഞ്ച് ഗയാനയില്‍ കഴിഞ്ഞ ദിവസം നടത്താനിരുന്ന വിക്ഷേപണമാണ് ഇന്നു പുലര്‍ച്ചെ രണ്ടിനു നടത്തിയത്. മൂന്നു ടണ്ണിലേറെ ഭാരമുള്ള ജിസാറ്റ്-18 ഉപഗ്രഹത്തിനൊപ്പം ഓസ്ട്രേലിയയുടെ ഒരു ഉപഗ്രഹവും വിക്ഷേപണ വാഹനത്തിലുണ്ട്. ഇന്ത്യന്‍ വാര്‍ത്താവിനിമയ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കും ജിസാറ്റ്-18 പ്രവര്‍ത്തനമാരംഭിക്കുക. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍ – 5 റോക്കറ്റിന്‍റെ  സഹായത്തോടെയാണ് ജിസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യന്‍ വിക്ഷേപണ വാഹനമായ പിഎസ്‌എല്‍വിക്കു വഹിക്കാവുന്നതിലും ഭാരമേറിയതായതിനാലാണ് ...

Read More »

വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം!!

വിമാനത്തില്‍ യാത്ര ചെയ്യവെ അടുത്തിരുന്ന യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് വ്യവസായിയെ ഹൈദരാബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സില്‍ക്ക് എയറില്‍ യാത്ര ചെയ്യവെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ 60കാരന്‍ ബാരി ആന്റണിയാണ് പിടിയിലായത്. ഇയാള്‍ മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് വിമാന ജീവനക്കാര്‍ പറഞ്ഞു. തൊട്ടടുത്ത സീറ്റിലിരുന്ന 35കാരിയോടാണ് ബാരി അപമര്യാദയായി പെരുമാറിയത്. സിംഗപ്പുരില്‍നിന്ന് ഹൈദരാബാദിലേക്കുള്ള എംഐ745 എന്ന വിമാനത്തിലാണ് സംഭവം. ബാരിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത യുവതി വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടു. ഇവര്‍ വിമാനത്താവളത്തില്‍ വിവരം അറിയിക്കുകയായിരുന്നു. വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ബാരിയെക്കാത്ത് ...

Read More »

ഹന്ദ്വാരയിലെ സൈനിക ക്യാംപ് ആക്രമണം; സൈന്യം എല്ലാ ഭീകരരെയും വധിച്ചു!!

വടക്കന്‍ കശ്മീരിലെ കുപ്വാരയിലെ ഹന്ദ്വാരയിലുള്ള ലാന്‍ഗേറ്റ് സൈനിക ക്യാംപിനു നേരേ ഭീകരാക്രമണം. മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്കു പരുക്കേറ്റു. 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാംപിലേക്കു പുലര്‍ച്ചെ അഞ്ച് മണിയോടെയാണു ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യം ഉടന്‍ തിരിച്ചടിച്ചു. 20 മിനിറ്റോളം വെടിവയ്പ്പ് നീണ്ടുനിന്നു. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. രണ്ടു സെന്‍ട്രി പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. കുറച്ചുനേരത്തിനുശേഷം വെടിവയ്പ്പിനു ശമനം വന്നു. തുടര്‍ന്നു ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. പിന്നീടു പുലര്‍ച്ചെ ആറരയോടെ ഭീകരര്‍ വീണ്ടും വെടിയുതിര്‍ത്തു. അതേസമയം, ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള ...

Read More »

മൂന്ന് വയസുകാരനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 16കാരനെതിരെ കേസ്!

ബൈക്കിന് പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരനെ അയല്‍വാസി പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. 16 കാരനാണ് വഴിയില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെയാണ് പെട്രോളൊഴിച്ച്‌ കത്തിച്ചത്. ഹൈദരാബാദിലെ കലപ്പത്താറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് അലി ഷെയിര്‍ ഒസ്മാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അയല്‍ക്കാരായ കുട്ടികള്‍ക്കൊപ്പം വീടിന് മുമ്പിലെ വഴിയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ബൈക്കിലെത്തിയ 16 കാരന്‍ ബൈക്കിന് പോകാന്‍ ഇടം നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടികളോട് ആക്രോശിക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ മാറിക്കൊടുക്കാത്തതിനെ തുടര്‍ന്ന് പെട്രോളെടുത്ത് തിരിച്ചെത്തിയ 16കാരന്‍ മൂന്ന് വയസ്സുകാരന്‍റെ ശരീരത്തിലൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സംഭവം ...

Read More »

യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കും; അസാദുസ്സ് അമാന്‍ ഖാന്‍ കമാല്‍!

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ബംഗ്ലദേശ്. യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി അസാദുസ്സ് അമാന്‍ ഖാന്‍ കമാല്‍ പറഞ്ഞു. അയല്‍രാജ്യങ്ങള്‍ എന്ന നിലയിലും മികച്ച സുഹൃത്തുക്കള്‍ എന്ന നിലയിലുമാണ് ബംഗ്ലദേശ് ഇന്ത്യയ്ക്ക് പിന്തുണ നല്‍കുന്നത്. നിരവധി വിഷയങ്ങളില്‍ പലപ്പോഴായി ഇന്ത്യ ബംഗ്ലദേശിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കമാല്‍ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നില്ല. അവരുടെ അതിര്‍ത്തി പ്രദേശം ഞങ്ങളില്‍നിന്നു 1,200 മൈല്‍ ദൂരെയാണ്. അവര്‍ എന്തുചെയ്താലും അതു ഞങ്ങളെ ബാധിക്കില്ല. ഞങ്ങള്‍ (ബംഗ്ലദേശ്) അവരെ 1971ല്‍ തോല്‍പ്പിക്കുകയും തിരിച്ചയയ്ക്കുകയും ...

Read More »

ദാദ്രി കേസ്; പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു!!

രാജ്യത്തെ ഞെട്ടിച്ച ദാദ്രി സംഭവത്തിലെ പ്രതി രവി (20) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചു മരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണു മരണം. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചു മുഹമ്മദ് അഖ്‍ലാഖ് എന്ന വ്യക്തിയെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതിയാണ് രവി. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രവിയെ ജയിലില്‍നിന്നു ആദ്യം നോയിഡയിലെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. അവസ്ഥ മോശമായപ്പോള്‍ പിന്നീട് ഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. രവിക്ക്  ഡെങ്കിപ്പനിയുണ്ടായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, ജയില്‍ അധികൃതരാണ് മകന്‍റെ  മരണത്തിന് ...

Read More »

സൈനികരെ അധിക്ഷേപിച്ചു; നടന്‍ ഓംപുരിക്കെതിരെ കേസ്!!

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ സൈന്യത്തെ ആക്ഷേപിച്ചതിനു ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ കേസെടുത്തു. മുംബൈ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാക്കിസ്ഥാന്‍ അഭിനയതാക്കളെ നിരോധിക്കുന്നതിനെപ്പറ്റിയും മിന്നലാക്രമണത്തെപ്പറ്റിയുമുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഓംപുരി സൈനികരെ അധിക്ഷേപിച്ചത്. സൈനികരോട് പട്ടാളത്തില്‍ ചേരാന്‍ ആരാണ് ആവശ്യപ്പെട്ടതെന്നും ആയുധങ്ങളെടുക്കണമെന്ന് ആരാണ് നിര്‍ദേശിച്ചതെന്നും ഓംപുരി ചര്‍ച്ചയ്ക്കിടെ ചോദിച്ചുവെന്ന് പൊലീസ് പറഞ്ഞു. പുരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ  അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണെന്നും അവര്‍ വ്യക്തമാക്കി. സൈനികരെ ആരും നിര്‍ബന്ധിച്ചല്ല പട്ടാളത്തില്‍ ചേര്‍ക്കുന്നത്. എന്‍റെ  പിതാവും സൈന്യത്തിലായിരുന്നു. സൈനികരെയോര്‍ത്ത് നമ്മള്‍ അഭിമാനിക്കണം. ഇന്ത്യയും പാക്കിസ്ഥാനും ഇസ്രയേലും പലസ്തീനും ...

Read More »