national

അരവിന്ദ് കെജ്‍രിവാളിന് നേരെ മഷിപ്രയോഗം!

ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‍രിവാളിനു നേരെ  മഷിയേറ്. രാജസ്ഥാനിലെ ബികാനെറില്‍ വച്ചായിരുന്നു മഷിയേറ് നടന്നത്. എബിവിപി പ്രവര്‍‍ത്തകരായ ദിനേശ് ഓജ, വിക്രം സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. മഷിയെറിഞ്ഞവരെ ദൈവം രക്ഷിക്കട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ട്വിറ്ററില്‍ കെജ്‍രിവാളിന്‍റെ പ്രതികരണം. നേരത്തെ ജോധ്പൂരില്‍ നിന്ന് ബികാനേറിലേക്ക് യാത്ര ചെയ്യുമ്പോള്‍ കെജ്‍രിവാളിനെ കരിങ്കൊടി കാണിച്ച വിശ്വഹിന്ദു പരിഷത്തിന്‍റെ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന കെജ്‍രിവാളിന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് മഷിയാക്രമണം ഉണ്ടായത്.

Read More »

നിയന്ത്രണ രേഖയിലും അതിര്‍ത്തിയിലും ഇന്ത്യ കാവല്‍ ശക്തമാക്കി…!!!

നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും ഇന്ത്യ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നു. വടക്കേ ഇന്ത്യയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് കൂടുതല്‍ പേരെ അതിര്‍ത്തി മേഖലകളില്‍ നിയോഗിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയിലെ സൈനികരെ പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തികളിലേക്ക് അയച്ചു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ കാവല്‍ ശക്തമാക്കിയത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തും. സാര്‍ക് ഉച്ചകോടി മാറ്റിവയ്ക്കേണ്ട സാഹചര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

Read More »

തെരുവുനായ്ക്കളെ കൊന്ന് പ്രകടനം; വിശദീകരണം തേടി സുപ്രീംകോടതി..!

തെരുവുനായ്ക്കളെ കൊന്നശേഷം ജഡവുമായി പ്രകടനം നടത്തിയ സംഭവത്തില്‍ കേരളത്തോട് സുപ്രീംകോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്നും എന്നാല്‍ നിയമാനുസൃതമാകണമെന്നും കോടതി നിര്‍ദേശിച്ചു. മനുഷ്യജീവനു തന്നെയാണ് പ്രഥമ പരിഗണനയെന്നും ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയോടുള്ള പ്രതിഷേധം അറിയിക്കാനാണ് യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ കോട്ടയത്ത് പത്ത് തെരുവുനായ്ക്കളെ കൊന്നത്. അതിനുശേഷം കമ്പില്‍ കെട്ടിത്തൂക്കിയ അവയുടെ ജഡവുമായി പ്രകടനവും നടത്തി. തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന മേനകാ ഗാന്ധിയുടെ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.

Read More »

ദീപാവലിയിലൂടെ തിരിച്ചടി; മെയ്ഡ് ഇന്‍ ഇന്ത്യ മതി: നരേന്ദ്ര മോദി!

ദീപാവലി ആഘോഷിക്കുമ്പോള്‍  മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പാകിസ്താന് പിന്തുണ നല്‍കുന്ന ചൈനയ്ക്ക് ദീപാവാലി വിപണിയില്‍ തിരിച്ചടി നല്‍കാനാണ് പുതിയ നീക്കം. ബിജെപി എംപിമാര്‍ക്ക് അയച്ച കത്തിലാണ് മോദി ഈ കാര്യം ഉന്നയിച്ചത്. ഭീകരവാദ ആക്രമണങ്ങളില്‍ പാകിസ്താന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന രാജ്യമാണ് ചൈന. ഉറി, പത്താന്‍കോട്ട്, ബാരാമുള്ള സൈനീക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ജയഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസറിനെ കൊടും തീവ്രവാദിയായി പ്രഖ്യാപിച്ചുള്ള പ്രമേയം ഇന്ത്യ യുഎന്നില്‍ അവതരിപ്പിക്കാനിരിക്കെ തടഞ്ഞത് ചൈനയാണ്. ...

Read More »

സര്‍ക്കാര്‍ ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണം; മദ്രാസ് ഹൈക്കോടതി!

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് സര്‍ക്കാറിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള ജയലളിതയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ പറയുന്നതെങ്കിലും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ നിരവധി അഭ്യൂഹങ്ങളാണ് ഇപ്പോഴും പ്രചരിക്കപ്പെടുന്നത്. അണുബാധയ്ക്കെതിരെയുള്ള ഔഷധങ്ങളും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും അടങ്ങിയ ചികിത്സാപദ്ധതിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അപ്പോളോ ആസ്പത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ ആസ്പത്രിവാസം ...

Read More »

ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; ഭാര്യയും ഭര്‍ത്താവും…….!

രാജ്യാന്തര മാര്‍ക്കറ്റില്‍ 231 കോടി രുപ വിലമതിക്കുന്ന മയക്കമരുന്നുമായി ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. ബംഗലൂരു റിസേര്‍ച് സയന്റിസ്റ്റും ഭാര്യയുമാണ് അറസ്റ്റിലായത്. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഉന്മാദം നല്‍കുന്ന സൈക്കോ സ്റ്റിമുലന്റ് വിഭാഗത്തില്‍ പെടുന്ന ലഹരിവസ്തുവാണ് പിടികൂടിയത്. ഇത്തരം ലഹരിമരുന്നുകള്‍ക്ക് ഇന്ത്യന്‍ യുവാക്കളുടെ ഇടയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇവ ഇന്ത്യയില്‍ എത്തുന്നത്. ഹൈദരാബാദും ബംഗലൂരുവും കേന്ദ്രീകരിച്ച്‌ അന്തര്‍ സംസ്ഥാന ലഹരിമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്നും ലഹരിമരുന്ന് ...

Read More »

ആറു മാസംകൊണ്ട് ഭീകര ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ക്കും!

പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ആറു മാസം വേണമെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ സൈന്യം. ഉന്നത നേതാക്കളും സൈനീക തലവന്മാരുമായി നടത്തിയ കൂടികാഴ്ചയിലാണ് പുതിയ തീരുമാനങ്ങള്‍. പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്ബുകളിലേയ്ക്ക് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയതു കൊണ്ടു മാത്രം ഭീകരരെ പൂര്‍ണ്ണമായും അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ആറു മാസം കൃത്യമായ ആസൂത്രണത്തിലൂടെയും നീക്കങ്ങളിലൂടെയയും മാത്രമേ ഭീകരരുടെ കേന്ദ്രങ്ങളും സഹായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കാന്‍ സാധിക്കൂ എന്ന് സൈന്യം വ്യക്തമാക്കുന്നു.ബാരാമുള്ള ആക്രമണത്തിന് ശേഷം അതിര്‍ത്തി ഭീകര ക്യാമ്ബുകളിലേയ്ക്ക് പാകിസ്താന്‍ ...

Read More »

തമിഴ്നാടിന് കാവേരി ജലം നല്‍കം; കര്‍ണാടക!

കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടു നല്‍കാമെന്ന് കര്‍ണാടക. കര്‍ണാടക നിയമസഭയുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. തമിഴ്നാടിന് വെള്ളം വിട്ട് നല്‍കാമെന്ന് കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കാമെന്നാണ് ധാരണ. കര്‍ഷകര്‍ക്ക് നല്‍കാനുള്ള വെള്ളമുണ്ടെന്ന് കര്‍ണാടക നിയമമന്ത്രി പറഞ്ഞു. കുടിവെള്ളത്തിന് മാത്രമേ കര്‍ണാടക നദിയിലെ വെള്ളം ഉപയോഗിക്കാവൂ എന്ന പ്രമേയം കര്‍ണാടക നിയമസഭ റദ്ദാക്കി.  തമിഴ്നാടിന് വെള്ളം വിട്ട് നല്‍കില്ലെന്ന ആവര്‍ത്തിച്ചുള്ള നിലപാടില്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ...

Read More »

ഡല്‍ഹി ആരോഗ്യമന്ത്രിയ്ക്ക് 25,000 രൂപ പിഴ; സുപ്രീം കോടതി!

ഉത്തരവ് അനുസരിക്കാത്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ 25,000 രൂപ പിഴയടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കോടതി ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് പിഴ. ഡല്‍ഹിയില്‍ പടര്‍ന്ന് പിടിച്ച ചിക്കന്‍ ഗുനിയയും ഡങ്കിപ്പനിയും തടയാനുള്ള സര്‍ക്കാരിന്‍റെ  പ്രവര്‍ത്തനങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് സത്യേന്ദ്ര ജയിന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി ജയിനിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പട്ടിക നല്‍കാതിരുന്നതാണ് സുപ്രീം കോടതിയെ പ്രകോപിപ്പിച്ചത്.  ജനങ്ങളിവിടെ മരിക്കുകയാണ്. വിവരം ലഭ്യമാക്കാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ പോലും വേണ്ട. കോടതി ചൂണ്ടിക്കാട്ടി.  രോഗപ്രതിരോധത്തിനുള്ള സര്‍ക്കാര്‍ ...

Read More »

ത്രീ സ്റ്റാര്‍ സൗകര്യം; തടവുപുള്ളികള്‍ നിരാഹാര സമരത്തില്‍!!

ത്രീ സ്റ്റാര്‍ ഭക്ഷണം അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് റായ്പൂര്‍ ജയിലില്‍ തടവുകാരുടെ നിരാഹാര സമരം. പതിനാറ് ഇന അജണ്ടയുമായാണ് തടവുകാര്‍ ഗാന്ധി ജയന്തി ദിനത്തില്‍ സമരം തുടങ്ങിയത്. ജയില്‍ അഡ്മിനിസ്ട്രേഷന്‍ ഇടപെട്ടിട്ടും തടവുകാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ല. സമൂഹ മാധ്യമങ്ങളിലൂടെ ജയില്‍ സമരത്തിന്‍റെ വിവരം പുറത്തുവന്നത്. തടവുകാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ചിലത് ഇവയാണ്. ജയിലില്‍ വിളന്പുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മ വര്‍ധിപ്പിക്കുക, ജയിലിനുള്ളില്‍ പുകവലി അനുവദിക്കുക, ജയിലിനുള്ളിലെ ബാരക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുക, (നിലവിലെ ബാരക്കുകളില്‍ അനുവദനീയതിലും കൂടുതല്‍ തടവുകാരാണ് ഇപ്പോഴുള്ളത്), പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ടെലിഫോണ്‍ സൗകര്യം ...

Read More »