national

സിന്ധുനദീജല ഉടമ്പടി; കോടതിയെ സമീപിക്കാന്‍ പാകിസ്താന്‍.

സിന്ധുനദീജല ഉടമ്പടി ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാവില്ലെന്നും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാകിസ്താന്‍. പാകിസ്താന്‍ പാര്‍ലമെന്റില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമമനുസരിച്ച്‌ ഇന്ത്യക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാനാവില്ല. കാര്‍ഗില്‍, സിയാച്ചിന്‍ യുദ്ധകാലത്ത് പോലും കരാര്‍ റദ്ദാക്കിയിരുന്നില്ലെന്നും സര്‍താജ് അസീസ് ഓര്‍മിപ്പിച്ചു. കശ്മീര്‍ വിഷയത്തില്‍ പിന്തുണ അഭ്യര്‍ഥിച്ച്‌ പാകിസ്താന്‍ 56 രാജ്യങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പാകിസ്താനെ സമ്മര്‍ദത്തിലാക്കുന്നതിന്‍റെ  ഭാഗമായാണ് സിന്ധുനദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയത്. ഉറിയിലെ കരസേനാകേന്ദ്രത്തിനുനേരേനടന്ന ഭീകരാക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ പാകിസ്താന് ...

Read More »

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും ഒന്നിക്കുന്നു…!

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും ഉന്നതതല ചര്‍ച്ച നടത്തി. ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറി. ഇന്ത്യയും ചൈനയും തമ്മില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ധാരണയായതായി ചൈനയിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭീകരവാദവും സുരക്ഷയും സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണിത്. അന്താരാഷ്ട്ര തലത്തിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എന്‍.രവിയും ചൈനയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് ലീഗല്‍ അഫയേഴ്സ് സെക്രട്ടറി ജനറല്‍ വാങ് യോങ്ക്വിങുമാണ് ചര്‍ച്ചയ്ക്ക് ...

Read More »

പത്തു രൂപ നാണയം; വാങ്ങിയില്ലെങ്കില്‍ രാജ്യദ്രോഹകുറ്റം!!!!

പത്തു രൂപ നാണയം കൈപ്പറ്റാന്‍ മടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുമെന്ന് പിലിഭിത്ത് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പത്തു രൂപ നാണയത്തിനെതിരെ വാട്സ്‌അപില്‍ അപവാദ പ്രചരണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പത്തു രൂപ നാണയം രാജ്യം പുറത്തിറക്കുന്ന കറന്‍സിയാണ്. അത് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് ഐപിസി സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹുകറ്റമാണെന്നും കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2010ലാണ് പത്ത് രൂപ നാണയം വിപണിയില്‍ ഇറക്കിയത്. എന്നാല്‍ യു.പി, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ഒട്ടുമിക്ക കടകളിലും പെട്ടിക്കടകളിലും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഈ നാണയം ...

Read More »

കുത്തേറ്റു മരിച്ച അധ്യാപകന് ഒരു കോടി നഷ്ടപരിഹാരം!!!!

ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റു മരിച്ച അധ്യാപകന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നംഗോളോയ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ മുകേഷ് കുമാറാണ് കുത്തേറ്റ് മരിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മുകേഷ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യപകനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ വച്ച്  കഴിഞ്ഞ ദിവസം കുത്തുകയായിരുന്നു.

Read More »

പാകിസ്ഥാന്‍റെ അതിസൗഹൃദ രാജ്യമെന്ന പരിഗണന എടുത്തുകളയുന്നു; കേന്ദ്ര സര്‍ക്കാര്‍!

പാകിസ്താനു നല്‍കി വന്ന അതിസൗഹൃദ രാജ്യമെന്ന പരിഗണന കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നു. ഉറി ആക്രമണത്തിന്‍റെ  പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിക്കുന്നതിന്‍റെ  ഭാഗമായാണ് പുതിയ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. സപ്തംബര്‍ 29 ന് വിളിച്ചിരിക്കുന്ന യോഗത്തില്‍ വിദേശകാര്യ, വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. പാകിസ്താനുമായുള്ള സിന്ധു നദിജല കരാര്‍ പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ നീക്കം. പഴയതു പോലുള്ള മുദൃലസമീപനം ആയിരിക്കില്ല ഇനിയെന്ന സന്ദേശം പാകിസ്താന് നല്‍കുന്നതിന്‍റെ  ഭാഗമായാണ് പുതിയ നടപടി. 1996-ലാണ് പാകിസ്താന് ഇന്ത്യ അതിസൗഹൃദ ...

Read More »

വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു!!!!

ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ കുത്തേറ്റുമരിച്ചു. ഹാജര്‍ കുറവായതിന്‍റെ  പേരില്‍ നടപടിയെടുത്തതിനാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിവീഴ്ത്തിയത്. പരീക്ഷനടക്കുന്ന ഹാളില്‍ വച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ അധ്യാപകനുമായി തര്‍ക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളിലെ ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് മരിച്ചത്. കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ഉടന്‍ തന്നെ ബാലാജി ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ഥികളേയും അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ 18 വയസ്സുകാരനും മറ്റൊരാള്‍ക്ക് 18 വയസ്സ് തികഞ്ഞിട്ടുമില്ല. പ്ലസ്ടു വിദ്യാര്‍ഥികളില്‍ ഒരാളെ അടുത്തിടെ സ്കൂളില്‍ ...

Read More »

യു.എന്നില്‍ ഇന്ത്യ- പാക് വാക്പോര്!!!

ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് മറുപടിയുമായി പാകിസ്താന്‍ രംഗത്ത്. കശ്മീര്‍ ഇന്ത്യയുടേതല്ലെന്നും കശ്മീരിന്‍റെ  ഭാവി തീരുമാനിക്കേണ്ടത് ഐക്യരാഷ്ട്ര സഭയാണെന്നും പാകിസ്താന്‍ പ്രതിനിധി പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് കശ്മീരില്‍ നടക്കുന്നത്. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്നും പാകിസ്താന്‍ ആരോപിച്ചു. സമാധാനത്തിന് ഇന്ത്യയുമായി പാകിസ്താന്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും യുഎന്നില്‍ പാക് പ്രതിനിധി അറിയിച്ചു. എന്നാല്‍ പാക് പരാമര്‍ശത്തിന് പിന്നാലെ യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഊനം ഹംഭീര്‍ രംഗത്ത് വന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ ഈനം ...

Read More »

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം!!!

ഉറിയില്‍ 19 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരില്‍ വീണ്ടും ജവാന്‍മാര്‍ക്കു നേരെ ആക്രമണം. കുല്‍ഗാമിലെ വാന്‍പോഹിനു സമീപം ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു പരുക്കേറ്റു. ദക്ഷിണ കശ്മീരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സിആര്‍പിഎഫ് ജവാന്‍മാരുടെ സംഘത്തിനുനേരെ ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡിനു സമീപമാണ് വീണത്. പരുക്കേറ്റ ജവാന്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുണ്ടാകുന്ന ...

Read More »

‘എത്ര ചെരിപ്പെറിഞ്ഞാലും എനിക്ക് ഭയമില്ല’: രാഹുല്‍ഗാന്ധി

തനിക്കെതിരായ ചെരിപ്പെറിഞ്ഞ സംഭവത്തില്‍ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി രംഗത്ത്. റോഡ്ഷോയോടനുബന്ധിച്ച്‌ നടത്തിയ പൊതുസമ്മേളനത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. ഞാന്‍ ജീപ്പില്‍ സഞ്ചരിക്കുമ്പോഴാണ് ചെരിപ്പേറ് നടന്നത്. എന്നാല്‍ അത് എന്‍റെ  ദേഹത്ത് കൊണ്ടിട്ടില്ല. എന്‍റെ  സമീപത്ത് നിന്ന ആളുടെ മേല്‍ കൊണ്ടു. ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും എനിക്കൊന്നേ പറയാനുള്ളു. നിങ്ങള്‍ എത്രചെരിപ്പുകള്‍ വേണമെങ്കിലും എനിക്ക് നേരെ എറിഞ്ഞോളു, ഞാനൊരിക്കലും പിന്നോക്കം പോകില്ല.

Read More »

ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിനെ മകന്‍ വെടിവെച്ച്‌ വീഴ്ത്തി!!!!

 ഉത്തര്‍പ്രദേശിലെ ഫറൂക്കാബാദില്‍ ശനിയാഴ്ച രാത്രിയാണ് ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ 25 കാരന്‍ വെടിവെച്ച്‌ വീഴ്ത്തിയത്. നിരന്തരമായി തന്നെ ഭര്‍തൃപിതാവ് ശല്യപ്പെടുത്തുന്നു എന്ന് യുവതി പരാതിപ്പെടാറുണ്ട്.  രതിറാമിനെയാണ്(50) മകന്‍ അമിത് നാടന്‍ തോക്കുപയോഗിച്ച്‌ വെടിവെച്ചത്. ശനിയാഴ്ച രാത്രി വീട്ടില്‍ വച്ച്‌ മകന്‍ കാണാതെ മരുമകളെ ഇയാള്‍ കയറിപിടിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. വീടില്‍ തന്നെയുണ്ടായിരുന്ന അമിത് ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്കുപയോഗിച്ചാണ് പിതാവിനെ വെടിവെച്ചത്. പിന്നീട് പോലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ ഹെല്‍ത്ത് ക്ലിനിക്കില്‍ ...

Read More »