national

വ്യാപാര സൗഹൃദ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി അമേരിക്ക.

ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കി. ഇന്ത്യൻ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഗുണഭോക്തൃ വികസ്വര രാജ്യ പദവിയാണ് അമേരിക്ക ഒഴിവാക്കിയത്. തീരുമാനം ജൂൺ 5 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള നടപടി വ്യപാര മേഖലക്ക് ചെറുതല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. മാർച്ചു 4ന് തന്നെ ഇന്ത്യയെ ഒഴിവാക്കുമെന്ന സൂചനകൾ അമേരിക്ക നൽകിയിരുന്നു. ഇന്ത്യൻ മാർക്കറ്റിലേക്കും സുപ്രധാനമായ മേഖലകളിലേക്കും ...

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നു.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നു. ജൂണ്‍ എട്ടിന് പ്രധാനമന്ത്രി കേരളത്തിൽ എത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടി അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് മോദിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദർശനമാണിത്. കഴിഞ്ഞ ജനുവരിയില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിയ മോദി തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടക സൗഹൃദ പദ്ധതികളുടെ ഉദ്ഘാടനവും ...

Read More »

രാജ്യത്തിന്‍റെ മുപ്പതാമത് ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റു.

രാജ്യത്തിന്‍റെ മുപ്പതാമത് ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റു. പ്രതിരോധ മന്ത്രിയായി രാജ്നാഥ്സിംഗും ഇന്നാണ് ചുമതലയേറ്റത്. മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റെടുക്കും മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെയുള്ളവരും ഇന്ന് ചുമതലയേറ്റെടുത്തു. മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗുമായി പത്ത് മണിയോടയാണ് അമിത്ഷാ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. പിന്നീട് ബി.ജെ.പി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ ആഭ്യന്തര മന്ത്രാലയത്തിലേക്ക്. 12 മണിയോടെ ഔദ്യോഗികമായി ചുമതല ഏറ്റടെുത്തു.

Read More »

വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ച്‌ സോണിയ ഗാന്ധി..!!

കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ച്‌ സോണിയ ഗാന്ധി. വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാക്കണമെന്ന് എംപി മാരോട് സോണിയ നിര്‍ദ്ദേശിച്ചു. മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. 10.30നു പാര്‍ലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം ചേര്‍ന്നത്. കഴിഞ്ഞ ലോക്സഭയില്‍ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും തയ്യാറായിരുന്നില്ല. 2014-ല്‍ 44 സീറ്റുമാത്രമാണ് കോണ്ഡഗ്രസിനുണ്ടായത്. ഇതിനെ തുടര്‍ന്ന് രാഹുലോ സോണിയയോ കക്ഷി നേതാവ് സ്ഥാനം ...

Read More »

രാഹുലിന്‍റെ ആവശ്യം അംഗീകരിച്ചു; കര്‍ഷകന്‍റെ ആത്മഹത്യയില്‍ അന്വേഷണത്തിന് ഉത്തരവ്.

വയനാട്ടിലെ പനമരം പഞ്ചായത്തിലെ കര്‍ഷകനായ ദിനേഷ് കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സംഭവം വിശദമായി അന്വേഷിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്ക് അയച്ച മറുപടിക്കത്തില്‍ അറിയിച്ചു. വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയില്‍ ആദ്യത്തെ ഇടപെടലാണ് രാഹുല്‍ഗാന്ധിയുടേത്. ഇതിനാണ് മുഖ്യമന്ത്രിയില്‍നിന്ന് അനുകൂല പ്രതികരണമുണ്ടായത്. ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്ബത്തികസഹായം നല്‍കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി രാഹുലിനെ അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ...

Read More »

സോണിയ ഗാന്ധിയെ കോണ്‍ഗ്രസ്‌ പാര്‍ലമെന്റെറി പാര്‍ട്ടി അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു.

സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്‍റെ സംയുക്ത പാര്‍ലമെന്റെറി പാര്‍ട്ടി അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. ദല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ കൊടിക്കുന്നില്‍ സുരേഷാണ് യോഗം വിളിച്ചു ചേര്‍ത്തത്. മനീഷ് തീവാരി, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടായിരുന്നു.

Read More »

ഉത്തര്‍പ്രദേശില്‍ എസ് പി നേതാവിനെ വെടിവെച്ചു കൊന്നു..!!

ഉത്തര്‍പ്രദേശില്‍ എസ് പി നേതാവിനെ വെടിവെച്ചു കൊന്നു. ലാല്‍ജി യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ഷാ ഗഞ്ച് ജോന്‍പൂര്‍ റോഡിലാണ് സംഭവം. സ്‌കോര്‍പിയോ കാറില്‍ സഞ്ചരിക്കവെ അദ്ദേഹത്തിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തുകയായിരുന്നു.

Read More »

ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍..!!

ഗൂഗിളിന്‍റെ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി പ്ലേ സ്റ്റോറിലും പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. മേയ് 29 ന് പുറത്തിറങ്ങിയ പുതിയ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ ആപ് നിര്‍മാതാക്കള്‍ക്കും വിവിധ കമ്ബനികള്‍ക്കും വന്‍ വെല്ലുവിളിയാകും. ആപ് വഴിയുള്ള സെക്സ് കണ്ടെന്റ് വിതരണം, തട്ടിപ്പുകള്‍, വിദ്വേഷഭാഷണം, കഞ്ചാവ് വില്‍പന എന്നിവയ്ക്കെല്ലാം പൂര്‍ണമായും നിയന്ത്രണമേര്‍പ്പെടുത്തി. പ്ലേ സ്റ്റോറിലും അതില്‍ ഉള്‍പ്പെടാന്‍ അനുമതിയുള്ള പ്രയോഗങ്ങളിലും നിരവധി മാറ്റങ്ങളാണ് ഗൂഗിള്‍ വരുത്തിയത്. പ്ലേ സ്റ്റോര്‍ കൂടുതല്‍ കുടുംബ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണിതെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. നിലവിലെ ആപ്പുകളില്‍ അടുത്ത 30 ...

Read More »

മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധിയുടെ കത്ത്.

വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു. ദിനേഷ് കുമാറിന്‍റെ ഭാര്യ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്‍റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ...

Read More »

വി. മുരളീധരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെ മുഖ്യമന്ത്രി  പിണറായി വിജയന്‍അഭിനന്ദിച്ചു. കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ കേന്ദ്രസഹമന്ത്രിയുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു

Read More »