News

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ചെറുപുഴയില്‍ സെന്‍റ് മേരീസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ചെറുപുഴ സഹകരണാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ചെറുപുഴ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി.

Read More »

വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചു; യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി

വിവാഹാഭ്യര്‍ത്ഥന നിഷേധിച്ച യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ചാരീസ് പടി നിരപ്പേല്‍ വീട്ടില്‍ സജ്‌മലിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ പ്രതി യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. നവംബര്‍ 17-നാണ് സംഭവം നടന്നത്. യുവതിയും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്നിടത്ത് രാത്രി 11 മണിയോടെ അതിക്രമിച്ചു കയറിയ യുവാവ് അക്രമം നടത്തുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തു. തടയാന്‍ ചെന്ന അമ്മയേയും ഇയാള്‍ ആക്രമിച്ചു.

Read More »

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പകല്‍സമയ സര്‍വീസ് റദ്ദാക്കി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണി തുടങ്ങിയതിനാല്‍ പകല്‍സമയ സര്‍വീസ് നിര്‍‌ത്തി. 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ 24 മണിക്കൂർ പ്രവർത്തന സമയം 16 മണിക്കൂർ ആയി കുറഞ്ഞു. റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് സമയം പുനക്രമീകരിച്ചത്. വിമാനത്താവളത്തില്‍ രാവിലത്തെയും വൈകിട്ടത്തെയും തിരക്ക് കൂടിയതോടെ ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചു. രാവിലെ പത്തിന് അടച്ച റണ്‍വേ വൈകിട്ട് ആറിനെ തുറക്കൂ. മിക്ക സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചു. ...

Read More »

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പാലക്കാട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജുവിന്‍റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ ഉടന്‍ തന്നെ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടം ഉണ്ടായത്. അനാര്‍ക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.

Read More »

ശബരിമല; നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുളള വാഹന നിരോധനം ഭാഗീഗകമായി നീക്കി

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുളള വാഹന നിരോധനം ഭാഗീഗകമായി നീക്കി. പമ്പയിൽ ഭക്തരെയിറക്കി ഒരുമണിക്കൂറിനകം നിലക്കലിലെത്തി വാഹനം പാർക്ക് ചെയ്യണമെന്ന നിബന്ധനയോടെയാണ് കടത്തിവിടുന്നത്. അസൗകര്യങ്ങൾ കണക്കിലെടുത്ത് നിലവിൽ ഡ്രൈവറടക്കം 15 പേർക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങൾ മാത്രമാണ് നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുന്നത്. ഇതോടെ പമ്പയിൽ ഗതാഗത കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് പോലീസ്. പമ്പയിൽ ആളെ ഇറക്കി തിരികെ വരും എന്ന് ഉറപ്പുള്ള ചെറുവാഹനങ്ങൾ മാത്രമാണ് നിലക്കലിൽ നിന്ന് കടത്തിവിട്ടു തുടങ്ങിയത്. നിയന്ത്രിതമായാണെങ്കിൽ കൂടി ഇളവ് അനുവദിച്ചത് അയ്യപ്പന്മാർക്ക് ആശ്വാസമാണ്. തീർത്ഥാടകർക്കൊപ്പം ഡ്രൈവറുമുള്ള ...

Read More »

ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുത്; ഹൈക്കോടതി

ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട മലപ്പുറം സ്വദേശിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ട്രാഫിക് നിയമ ലംഘകരെ പിടിക്കാന്‍ പോലീസ് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും റോഡിനു നടുവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാത്തവരെ പിടിക്കാനോ പിന്തുടരാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ഇതു സംബന്ധിച്ച 2012 ലെ ഡി.ജി.പിയുടെ സര്‍ക്കുലര്‍ പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് വേഗത്തില്‍ നടപ്പാക്കുമെന്ന് നേരത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവിന്‍റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും ...

Read More »

ഹെലികോപ്റ്റര്‍ അപകടം; രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സേന സ്ഥിരീകരിച്ചു. ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് താലിബാന്‍ പറഞ്ഞു. ചാര്‍ഖ് ജില്ലയിലെ ലോഗര്‍ പ്രവിശ്യയില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തീവ്രവാദി സംഘടന മുജാഹിദ്ദീന്‍റെ താവളം റെയ്ഡ് ചെയ്യാനുള്ള അമേരിക്കന്‍ സേനയുടെ ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ വെടിവച്ച്‌ വീഴ്ത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടുവെന്നുവെന്ന് അവരുടെ പ്രധാന വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു.

Read More »

ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

ഉത്സവങ്ങളില്‍ ആനകളെ രാവിലെ 11 മുതല്‍ മൂന്നുവരെ എഴുന്നള്ളിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിപ്പിക്കുന്നുവെങ്കില്‍ 25 ലക്ഷത്തില്‍ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് എടുക്കണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷ മൂന്ന് ദിവസത്തിന് മുന്നേ ജില്ലാതല നിരീക്ഷണ സമിതിക്ക് നല്‍കണം എന്നിവയാണ് യോഗത്തില്‍ തീരുമാനിച്ചത്.

Read More »

ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി ശിവസേന. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. സഖ്യ സര്‍ക്കാര്‍ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഡിസംബറിന് മുമ്പ് തന്നെ ശക്തമായ ഒരു സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിലെ കര്‍ഷകപ്രശ്നങ്ങളെ കുറിച്ചാണ് കൂടിക്കാഴ്ചയെന്ന് എന്‍.സി.പി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി എന്‍.സി.പി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ...

Read More »

ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസ്താവിച്ചു. രാജ്യസഭയിൽ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ എല്ലാ പൗരന്മാരേയും ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജിസ്റ്ററിന് മതത്തിന്‍റെ പേരിൽ യാതൊരു വിവേചനവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പൗരത്വ ഭേദഗതി ബില്ലിന് എൻ.ആർ.സിയുമായി ബന്ധമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു, സിഖ്, പാഴ്സി , ക്രിസ്ത്യൻ , ജൈന വിഭാഗങ്ങളിലെ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകേണ്ടതുണ്ട്. പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ...

Read More »