Breaking News

Must Read

കേരളത്തിലെ മഹാപ്രളയം; ഏറ്റെടുത്ത് ലോക മാധ്യമങ്ങള്‍; നൂറ് കോടി യുഎസ് ഡോളര്‍….

കേരള ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണിത്. രണ്ട് ദിവസത്തിനുള്ളില്‍ 90 ലധികം ജീവനുകളാണ് പ്രളയം അപഹരിച്ചത്. നിരവധി ജീവനുകള്‍ പൊലിഞ്ഞ മഹാപ്രളയത്തില്‍ എല്ലാവരും സഹായത്തിനായി രംഗത്തുണ്ട്. മനുഷ്യ സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങളെല്ലാം നടക്കുകയാണ്. മാധ്യമങ്ങളാണ് പ്രളയ ദുരന്തം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചമേകുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്. കേരളത്തിന്റെ പ്രളയദുരന്തം വലിയ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക പ്രശസ്ത മാധ്യമമായ സിഎന്‍എന്‍ വിഷയത്തിന് അതീവ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നൂറ് കോടി യുഎസ് ഡോളറിലധികം നഷ്ടം കേരളത്തിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. വാഷിംഗ്ണ്‍ പോസ്റ്റ്, ...

Read More »

ഓണാവധി പുനക്രമീകരിച്ചു; സ്‌കൂളുകള്‍ ഇന്ന് മുതല്‍ അടയ്ക്കും..!!

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി വെള്ളിയാഴ്ച ആരംഭിക്കും. 29നാണ് വീണ്ടും തുറക്കുക. നേരത്തെ ഏഴ് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (വെള്ളിയാഴ്ച) അവധിപ്രഖ്യാപിച്ചിരുന്നു. കോട്ടയം, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂര്‍ യൂണിവേഴ്സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് സര്‍വകലാശാലയും അടച്ചു. ഓഗസ്റ്റ് 29-ന് തുറക്കും. സര്‍വകലാശാല ഓഗസ്റ്റ് 31 വരെ ...

Read More »

ജീവൻ യാചിച്ച്‌ നൂറുകണക്കിനു കോളുകൾ, ഇത്‌ കേരളത്തിൽ അസാധാരണ സംഭവം!!

റാന്നി, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ ആളുകൾ കുടിങ്ങി കിടക്കുകയാണ്.6 മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ സ്ത്രീകളും വൃദ്ധരും വരെയുള്ള നൂറു കണക്കിന് ആളുകൾ ജീവനും കൈയിൽ പിടിച്ചാണ് നിൽക്കുന്നത്. വീടിന്റെ രണ്ടാം നിലയിലേക്കും വെള്ളം കയറുകയാണ്. രോഗികളായ വൃദ്ധരും കുഞ്ഞുങ്ങളും അടക്കം കുടുങ്ങിയിരിക്കയാണു ഞങ്ങളെ എങ്ങിനെയെങ്കിലും രക്ഷിക്കൂ. മൊബൈല്‍ ഫോണുകളും ഇപ്പോള്‍ ഓഫാകും. ഇനി വിളിക്കാന്‍ പറ്റിയെന്നു വരില്ലാ കൈവിടരുത് എങ്ങനെ എങ്കിലും രക്ഷിക്കണം. ഇങ്ങനെ നൂറു കണക്കിന് കോളുകൾ ഇന്നലെ രാത്രി മുതൽ മാധ്യമങ്ങളിലേക്കു വരുന്നത്.നാട്ടിൽ തന്നെ പലരെയും ...

Read More »

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി..!!

തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട് ജില്ലകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

Read More »

വാട്‌സാപ്പ് സുരക്ഷിതമല്ല; ഹാക്കര്‍മാര്‍ക്ക് സന്ദേശം വായിക്കാനും തിരുത്താനും കഴിയുന്നത് ഇങ്ങനെ? വാട്‌സാപ്പ് നേരിടുന്നത് കടുത്ത വെല്ലുവിളി..!!

വാട്‌സാപ്പ് സുരക്ഷിതമല്ലെന്ന് ആരോപണം. വാട്‌സാപ്പിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കാര്യക്ഷമമല്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യാജ സന്ദേശങ്ങളുടെ വ്യാപനം നിമിത്തം വെല്ലുവിളി നേരിടുന്ന വാട്‌സ് ആപ്പ് കടുത്ത പ്രതിസന്ധിയിലാകുന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്. വ്യാജ സന്ദേശങ്ങളുടെ വ്യാപനം രാജ്യത്ത് അക്രമങ്ങള്‍ക്കിടയാക്കുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് വ്യാജ സന്ദേശങ്ങള്‍ തടയാന്‍ വാട്‌സ്ആപ്പ് ഇതി തടയുനിനതിനായി നടപടികളും സ്വീകരിച്ചിരുന്നു. ഈ വ്യാജ സന്ദേശ വ്യാപന പ്രശ്നത്തില്‍ പകച്ച് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് പുതിയ പ്രശ്‌നം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുന്നത് ഇസ്രയേലിലെ സൈബര്‍ സുരക്ഷാ ഗവേഷണ കേന്ദ്രംമാണ്. ഗ്രൂപ്പുകള്‍ക്കോ വ്യക്തികള്‍ക്കോ അയക്കുന്ന ...

Read More »

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു..!!

സ്വാതന്ത്ര്യ ദിനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു. കൈയില്‍ പിടിച്ചു ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് അടക്കമുള്ള മൊബൈല്‍ ഫോണ്‍ എന്നിവയുടെ സേവനമാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് അധികാരികള്‍ അറിയിച്ചു. ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സര്‍വീസുകളും ഇതോടനുബന്ധിച്ച്‌ നിര്‍ത്തി വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഡ്രില്‍ നടത്തുന്നതിലാണ് ഈ നടപടി. സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ അധികാരികള്‍ കൊണ്ടു വരാറുണ്ട്. 2005 ലെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനിടയ്ക്ക് ...

Read More »

കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി..!!

കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി (ആഗസ്റ്റ് 14) പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനൽ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ...

Read More »

ബോളിവുഡില്‍ കോഹ്‌ലിയാകാന്‍ ദുല്‍ഖര്‍; തയ്യാറെടുപ്പുകള്‍ തുടരുന്നു; പക്ഷേ…

സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ ബോളിവുഡിലേക്കുള്ള ദുല്‍ഖറിന്റെ സുരക്ഷിതമായ എന്‍ട്രിയായിരുന്നു കര്‍വാന്‍. ഇര്‍ഫാന്‍ ഖാനൊപ്പമെത്തിയ ആകര്‍ഷ് ഖുറാന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ ഇനി ബോളിവുഡില്‍ എത്തുന്നത് സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ്. അനുജ ചൗഹാന്‍ 2008ല്‍ ഇതേപേരില്‍ എഴുതിയ നോവലിനെ അധികരിച്ച് സിനിമ നിര്‍മ്മിക്കുന്നത് സോനം കപൂറാണ്. നായികയും അവര്‍ തന്നെ. ജോണ്‍ എബ്രഹാമിനെ നായകനാക്കി ഈയിടെ പരമാണു എന്ന ചിത്രമൊരുക്കിയ അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം ഇതിനകം പുറത്തെത്തിയ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ...

Read More »

മോമോ ചലഞ്ചിനെക്കുറിച്ച്‌ കേരള പോലീസിന് പറയാനുള്ളത് ഇതാണ്..!!

മോമോ ഗെയിമിനെക്കുറിച്ച്‌ പേടിക്കേണ്ട സാഹചര്യമില്ലെന്നു കേരള പോലീസ്. കേരളത്തില്‍ ഇതു സംബന്ധിച്ച്‌ ഒരു കേസ്പ്പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പ്പെട്ടാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍സെല്ലിനേയോ, കേരള പോലീസ് സൈബര്‍ഡോമിനെയോ അറിയിക്കണമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധര്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്ബരുകളില്‍ നിന്നും മൊമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ ...

Read More »

മഴക്കെടുതി: കമല്‍ഹാസന്‍ നല്‍കിയത് 25 ലക്ഷം; വിജയ് ഫാന്‍സ് നേരിട്ട് രംഗത്ത്; മലയാള താരങ്ങള്‍ക്ക് പൊങ്കാല..!!

മഴക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിന് സഹായവുമായി തമിഴ് സിനിമാ താരങ്ങളും ഫാന്‍സ് അസോസിയേഷനുകളും. സൂര്യ കാര്‍ത്തി സഹോദരങ്ങള്‍ 25 ലക്ഷം രൂപ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് 25 ലക്ഷം പ്രഖ്യാപിച്ച് കമല്‍ഹാസനും രംഗത്തെത്തി. മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കമല്‍ സംഭാവന നല്‍കി. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സൂപ്പര്‍ താരം വിജയുടെ ഫാന്‍സ് അസ്സോസിയേഷന്‍ ദുരിത ബാധിതര്‍ക്ക് സഹായവുമായി നേരിട്ടിറങ്ങി. എന്നാല്‍ മലയാളി ...

Read More »