Breaking News

Must Read

വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്..!!

സംസ്ഥാനത്തെ പ്രളയദുരിതത്തില്‍ പെട്ട് താറുമാറായ കേരള ജീവിതം സാധാരണ നിലയിലേക്ക് ആകുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കുറേപ്പേര്‍ വീടുകളിലേക്ക് മടങ്ങുന്നുമുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവരുടെ മുൻഗണന ശുചീകരണ പ്രവര്‍ത്തനങ്ങളാണ്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുയാണ് മറ്റൊരു നടപടി. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയാണ് കെഎസ്ഇബി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.  1. വീടുകള്‍ വൃത്തിയാക്കി ആവശ്യമായ പരിശോധനകള്‍ക്കുശേഷം ...

Read More »

ആധാറുണ്ടെങ്കിലും കാര്യമില്ല; ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി വേണ്ടത് ഇവയാണ്..!!

ബാങ്കിംഗ് മേഖലയില്‍ വീണ്ടും പുതിയ മാറ്റം.ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനിമുതല്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ല. ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ച് മാത്രമെ അക്കൗണ്ട് തുറക്കാനാകൂ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കാണ് ഉത്തരവാദിത്വമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ വീഴ്ചവരുത്തിയാല്‍ ഉത്തരവാദി ബാങ്ക് അധികൃതകരാകും. മറ്റാരുടെയെങ്കിലും വോട്ടേഴ്‌സ് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും. വോട്ടേഴ്‌സ് ഐഡിയുടെയും റേഷന്‍ കാര്‍ഡിന്റെയും ഉടമ കുറ്റക്കാരനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

ദുരിതങ്ങള്‍ക്കിടയില്‍ ദുരന്തമായി ചില മലയാളികള്‍; വ്യാജ പ്രചാരണം നടത്തിയ ഗായിക രഞ്ജിനി ജോസിനെതിരെ കേസെടുക്കും..!!

ദുരിതമാരിയില്‍ നിന്നും കരകയറുന്ന മലയാളികള്‍ക്കിടയില്‍ ചില ദുരന്തങ്ങളും ഉണ്ടായി എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. പ്രതിസന്ധികളെ അതിജീവിക്കുന്ന മലയാളികളുടെ ഒത്തൊരുമയെ തകര്‍ക്കുന്ന പല വ്യാജ പ്രചരണങ്ങളും ഈ ദിവസങ്ങളില്‍ ഉണ്ടായി. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില വ്യക്തികളില്‍ നിന്നും ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായി എന്നത് കേരളത്തെ ആകെ പുനര്‍വിചിന്തനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിയാണ് ബോയ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിന്റേത്. വ്യാജ പ്രചാരണം നടത്തിയതിന് രഞ്ജിനിക്കെതിരെ പൊലീസ് കേസെടുക്കും. ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷമാണ് രഞ്ജിനി ...

Read More »

പ്രളയ ദുരിതം: മലയാളികള്‍ക്ക് കയ്യടിച്ച് ലോകം; ആരുടേയും സഹായത്തിന് കാത്തുനിൽക്കാതെ ഒത്തൊരുമയോടെ നേരിട്ടതിന് അനുമോദനം..!!

പ്രളയദുരന്തത്തെ സ്വന്തം കൈകളാല്‍ തടഞ്ഞ് നിര്‍ത്തിയ മലയാളികള്‍ക്ക് കയ്യടിച്ച് അനേകായിരങ്ങള്‍. പ്രധാനമന്ത്രിയുടെ ട്വീറ്റിലും മലയാളികള്‍ കാണിക്കുന്ന ഒത്തൊരുമയും സേവന മനോഭാവവും എടുത്തു പറഞ്ഞിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും ദുരന്തം നേരിട്ട മലയാളികളെ ആവോളം പുകഴ്ത്തിയിരുന്നു. ഇപ്പോഴിതാ ഒരു ചെന്നൈക്കാരന്റെ വാക്കുകള്‍ വൈറലാകുകയാണ് സോഷ്യല്‍ മീഡിയയില്‍. 2015ല്‍ വെള്ളപ്പൊക്കത്തെ നേരിട്ട ചെന്നൈയെ അപേക്ഷിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനമാണ് മലയാളികള്‍ നടത്തിയതെന്ന് അദ്ദേഹം കുറിക്കുന്നു. ഒരു ചെന്നൈക്കാരന്റെ വാക്കുകള്‍: ‘നിങ്ങള്‍ ഈ രാജ്യത്തിന്റ താഴെ ആയിരിക്കാം..പക്ഷെ പ്രവര്‍ത്തി കൊണ്ടു നിങ്ങള്‍ എന്തിനേകാളും മുകളിലാണ്. .. ‘ മഴ തുടങ്ങിയപ്പോള്‍ നിങ്ങളും ...

Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഒരു കോടി നല്‍കും..!!

പ്രളയക്കെടുതി നേരിടുന്ന കേരള ജനതയ്ക്ക് സഹായഹസ്തവുമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ട്രസ്റ്റ് സംഭാവന നല്‍കും. ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ഒരു കോടി നല്‍കാന്‍ തീരുമാനിച്ചത്. സംഭാവന ചെക്കായിനേരിട്ട് നല്‍കാനോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്ബറിലേക്കോ അയക്കാനാണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം.

Read More »

ദുരന്തമുഖത്തും ക്രൂരതകളുമായി മലയാളികള്‍; ഹോസ്റ്റലില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ അധിക്ഷേപം..!!

പ്രളയ ദുരിതത്താല്‍ വലയുന്ന ദുരന്ത മുഖത്തും ക്രൂരതയുമായി മലയാളികള്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ശ്രീ അയ്യപ്പ കോളേജ് വിമന്‍സ് ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടികളോടാണ് സമീപവാസികള്‍ അതിക്രൂരമായി ഇടപെടുന്നതെന്ന് ഒരു ചാനലിന് നല്‍കിയ സന്ദേശത്തില്‍ വിദ്യാര്‍ത്ഥിനി പറഞ്ഞു. നാല് ദിവസമായി അവര്‍ കുടങ്ങിക്കിടക്കുകയാണ്. അവിടുള്ള നാട്ടുകാരൊന്നും ആ കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. തങ്ങളെ മുണ്ട് പൊക്കിക്കാണിക്കുകയും അവരെ കെട്ടിപ്പിടിക്കട്ടെ എന്ന് ചോദിക്കുകയും ചെയ്യുന്നത് വരെയുള്ള വൃത്തികെട്ട ഇടപെടലാണ് നാട്ടുകാര്‍ ആ കുട്ടികളോട് കാണിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് വന്നവരെ അസഭ്യം പറഞ്ഞ നാട്ടുകാര്‍ കുട്ടികളെ എയര്‍ ലിഫ്റ്റ് ചെയ്യുമെന്നായപ്പോള്‍ ...

Read More »

ഒരു ലിറ്റര്‍ വെള്ളത്തിന് 60രൂപ; കിലോ അരിക്ക് 100: പ്രളയത്തെ ചില കച്ചവടക്കാര്‍ മുതലെടുക്കുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍..!!

പ്രളയക്കെടുതിയെ നേരിടാന്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോള്‍ ചില കച്ചവടക്കാര്‍ ഈ ദുരന്തത്തെ ചൂഷണം ചെയ്യുന്നതായി രക്ഷാ പ്രവര്‍ത്തകര്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് വന്‍വില ഈടാക്കിക്കൊണ്ടാണ് കച്ചവടക്കാര്‍ ഇത് മുതലെടുക്കുന്നത്. ഒരു ലിറ്റര്‍ വെള്ളത്തിന് 60 രൂപവരെയും കിലോ അരിക്ക് 100രൂപവരെയും ഈടാക്കുന്നുണ്ടെന്നാണ് രക്ഷാദൗത്യത്തിന് ഇറങ്ങിയവര്‍ പറയുന്നത്. ക്യാമ്പിലേക്ക് ആവശ്യമായ കുപ്പിവെള്ളം, അരി, പഞ്ചസാര എന്നിവയുടെ വില ഭീമമായി ഉയര്‍ത്തുകയാണ് ചെയ്യുന്നതെന്നാണ് പരാതി. എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകൡലേക്കാണെന്ന് പറഞ്ഞിട്ടും ഇവര്‍ വില വര്‍ധിപ്പിക്കുകയാണെന്നാണ് വളണ്ടിയര്‍മാര്‍ പറയുന്നത്. ...

Read More »

സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും, 110 കോടി സമാഹരിക്കും..!!

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ ഉത്സവബത്ത മുഴുവനായും മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. വെള്ളിയാഴ്ച വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോംജോസ് ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്. 110 കോടി സ്വരൂപിക്കാനാവുമെന്നാണ് നിഗമനം. മാസം 26,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കാണ് ഉത്സവബത്തയ്ക്ക് അര്‍ഹത. അതിന് താഴെയുള്ളവര്‍ക്ക് ബോണസാണ് ലഭിക്കുക. 2750 രൂപയാണ് ഉത്സവബത്തയായി നല്‍കുന്നത്. ഈ തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ സര്‍വീസ് സംഘടനകള്‍ കൂട്ടായി സമ്മതിച്ചത്. ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് നേരത്തേ ...

Read More »

സംസ്ഥാനത്തെ പ്രളയദുരന്തം : ദേശീയമാധ്യമങ്ങള്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍..!

രാജ്യത്തെ ദേശീയമാധ്യമങ്ങള്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. കേരളം പ്രളയക്കെടുതി നേരിടുമ്ബോള്‍ ഇതിനെ നിസാരവല്‍ക്കരിച്ച്‌ മുഖം തിരിക്കുന്ന ദേശീയ മാധ്യമങ്ങളോട് ദുല്‍ഖര്‍ സല്‍മാന് ഒരു അഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ. കേരളം നേരിടുന്ന മഹാ പ്രളയത്തിന് ദേശീയമാധ്യമങ്ങള്‍ ശ്രദ്ധ നല്‍കണമെന്നാണ് ദുല്‍ഖര്‍ ആവശ്യപ്പെട്ടത്. ഒരോ ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭീഷണിയാവുകയാണ് പ്രളയമെന്നും ദുല്‍ഖര്‍ കുറിച്ചു. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്രയും വലിയ ദുരന്തത്തെ നേരിടുമ്ബോള്‍ സംസ്ഥാനത്തെ ദുരന്താവസ്ഥ രാജ്യത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഇതുവരെ മൂന്ന് ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്ബില്‍ില്‍ അഭയം തേടിയിരിക്കുന്നത്. നിരവധി ...

Read More »

കനത്ത മഴ മരണം 94; പ്രധാനമന്ത്രി ഇന്ന്‍ കേരളത്തില്‍, ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും..!!

കനത്ത പ്രളയ കെടുതിയിൽ വലയുന്ന കേരളത്തിന്റെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി മോദി  ഇന്ന്   കേരളത്തിൽ എത്തുന്നു. കൊച്ചിയിലെത്തിയ ശേഷം ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് സംസ്ഥാനം തീരുമാനിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. അതേസമയം മഴക്കെടുതിയിൽ ഇതുവരെ 94 പേർ മരിച്ചതായാണ് കണക്ക്. വ്യാഴാഴ്ച വൈകിട്ട് ആറു വരെയുള്ള കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു ...

Read More »