Must Read

വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം..!!

വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. മൊറട്ടോറിയം ഓഗസ്റ്റ് 31 മുതല്‍ പ്രാബല്യത്തിലാകും. വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനം. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍  സ്വകാര്യ ബാങ്കുകാര്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും എല്ലാം വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിരുന്നു. പക്ഷേ സ്വകാര്യ ബാങ്കുകള്‍ ഇതൊന്നും പരിഗണിക്കാതെ ക്യാമ്പുകളില്‍ ...

Read More »

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; ഒരു വിക്കറ്റകലെ ഇന്ത്യയെ ജയം കാത്തിരിക്കുന്നു..!!

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ മുന്നില്‍ വെച്ച 521 റണ്‍സിനെതിരെ ഇംഗ്ലണ്ട് നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. 30 റണ്‍സുമായി ആദില്‍ റഷീദും 8 റണ്‍സുമായി ആന്‍ഡേഴ്‌സണുമാണ് ക്രീസില്‍. ഒരുദിവസത്തെ കളി അവശേഷിക്കെ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് വിജയിക്കാം. വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിനു മുന്നില്‍ ശേഷിക്കുന്നത് 210 റണ്‍സാണ്. ബുംറയെ കൂടാതെ രണ്ട് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയും ഒരോ വിക്കറ്റെടുത്ത മുഹമ്മദ് ...

Read More »

സ്വപനങ്ങളും, വസ്തുക്കളും നഷ്ടപ്പെട്ടവരുണ്ട്, അവര്‍ക്ക് ധൈര്യവും, ആവേശവും കൊടുക്കണം; മമ്മൂട്ടി..!!

പ്രളയദുരിതത്തിലായവരോടൊപ്പം എല്ലാ സഹായസഹകരണങ്ങളുമായി താനുമുണ്ടെന്ന് സിനിമാ താരം മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ച വീഡിയോയിലൂടെയാണ് മമ്മൂട്ടി ദുരിതത്തിലായവര്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചത്. നമ്മള്‍ ഒരു പ്രകൃതി ദുരന്തം കഴിഞ്ഞിരിക്കുകയാണ്, ഒരേ മനസ്സോടെ, ഒരേ ശരീരത്തോടെ, ഒരേ ലക്ഷ്യത്തോടെ നമ്മള്‍ അതിനെ അതിജീവിച്ച് കഴിഞ്ഞു, മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്ക് വെച്ച് വീഡിയോയിലൂടെ പറഞ്ഞു. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണ്. അവര്‍ക്ക് ഒരുപാട് സ്വപ്നങ്ങളും, വസ്തുക്കളും നഷ്ടപ്പെട്ട് പോയിട്ടുണ്ട്. അതൊക്കെ തിരിച്ചെടുക്കണം, അതിനുള്ള ആവേശവും ധൈര്യവും നമ്മള്‍ കൊടുക്കണം. മമ്മൂട്ടി പറഞ്ഞു. ക്യാംപില്‍ ...

Read More »

ഞങ്ങളെ തൊടരുത്; രക്ഷകരായ മത്സ്യത്തൊഴിലാളികളോട് ജാതീയ വിവേചനം; കേരളത്തിന്റെ സൈന്യം അനുഭവിച്ചത് ജാതീയ പീഡനം..!

മഹാ പ്രളയത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചെടുക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്കിനെക്കുറിച്ച് വാഴ്ത്താത്ത നാവുകളില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തങ്ങളുടെ മനോധൈര്യവും ആത്മവീര്യവും കൊണ്ട് മറികടന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ആയിരക്കണക്കിന് ജീവനാണ് അവരുടെ കരങ്ങളിലൂടെ കരയണഞ്ഞത്. എന്നാല്‍ പ്രബുദ്ധരായ കേരളീയരില്‍ നിന്നും എന്നും വിവേചനം ഏറ്റവാങ്ങിയിരുന്നവര്‍ക്ക് ദുരന്തമുഖത്തും അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കൊല്ലത്തുള്ള മരിയണ്‍ ജോര്‍ജ് എന്ന മത്സ്യതൊഴിലാളി തന്റെ ജീവന്‍ പണയപ്പെടുത്തി പത്തടി പൊക്കമുള്ള വെള്ളത്തില്‍ പതിനേഴു പേര്‍ അടങ്ങുന്ന ബ്രാഹ്മിണ്‍ കുടുംബത്തെ രക്ഷിക്കാനായി ബോട്ട് അടുപ്പിച്ചു. അന്നേരം ...

Read More »

നിരവധി തൊഴിലവസരങ്ങളുമായി ഫെഡറല്‍ ബാങ്ക്..!!

നിരവധി തൊഴിലവസരങ്ങളുമായി ഫെഡറല്‍ ബാങ്ക്. പ്രൊബേഷണറി ഓഫീസര്‍,ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓഫീസര്‍ തസ്തികയില്‍ ബിരുദാനന്തര ബിരുദവും,ക്ലര്‍ക്ക് സ്തികയില്‍ ബിരുദം/ ബിരുദാനന്തര ബിരുദവുമാണ് അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത. ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയിലൂടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍ 9നാണ് പരീക്ഷ അവസാന തിയ്യതി : ഓഗസ്റ്റ് 27.

Read More »

കൈവിടരുത് നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്; കേരളത്തെ പിന്തുണച്ച് ദുബൈ പൊലീസ് ഇറക്കിയ വീഡിയോ വൈറല്‍..!!

കേരളത്തിനു കൈത്താങ്ങുമായി വീണ്ടും ദുബൈ. പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന ദുബൈ പൊലീസിന്റെ വീഡിയോ സന്ദേശവും വൈറലാകുന്നു. ദുബൈ പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസിന്റെ മലയാളത്തിലുള്ള സന്ദേശവും വീഡിയോയിലുണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ ഭരണാധികാരികള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരുന്നു.

Read More »

ദുരിതാശ്വാസ നിധിയിലേക്ക് ബക്കറ്റ് പിരിവിലൂടെ സി.പി.ഐ.എം പിരിച്ചത് കോടികള്‍..!!

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940 രൂപ സമാഹരിച്ചതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്തെ സി.പി.ഐ.എമ്മിന്റെ ഏരിയ കമ്മറ്റികള്‍ വഴി പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു. പത്ത് ജില്ലകളില്‍ നിന്നാണ് ഈ തുക സമാഹരിച്ചിരിക്കുന്നത്. ഇതില്‍  ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചില്ലെന്നും സി.പി.ഐ.എം ...

Read More »

സംസ്ഥാനത്തെ പ്രളയ ദുരന്തം : കേരളത്തിനു സഹായവുമായി ഫേസ്ബുക്ക്..!!

പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായ ഹസ്തവുമായി ഫേസ്ബുക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഈ തുക കൈമാറുകയെന്നും വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാണ് കേരളത്തില്‍ മരിച്ചതെന്നും ഫേയ്‌സ്ബുക്ക് വ്യക്തമാക്കി. ദുരന്തസമയത്ത് ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരണം എന്നിങ്ങനെയുള്ള പലകാര്യങ്ങളിലും ഫേയ്‌സ്ബുക്ക് ഒപ്പമുണ്ടായിരുന്നു.ഫേയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ രക്ഷാപ്രവര്‍ത്തനവും ഗതാഗത മെഡിക്കല്‍ സൗകര്യങ്ങളെത്തിക്കാനും സാധിച്ചിരുന്നു.അതോടൊപ്പം തന്നെ ആഗസ്റ്റ് ഒമ്ബതിന് ഫേസ്ബുക്ക് ആക്ടിവേറ്റ് ...

Read More »

എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ..!!

മദ്ധ്യപ്രദേശിലെ മന്ദസൗറില്‍ എട്ട് വയസുകാരിയെ കൂട്ടമാനഭംഗ ചെയ്തു കേസില്‍ രണ്ട് പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഇര്‍ഫാന്‍ എന്ന ഭൈയ്യു (20)​,​ ആസിഫ് (24)​ എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നത് തടയുന്നതിനുള്ള പുതിയ നിയമം അനുസരിച്ചുള്ള ആദ്യ ശിക്ഷാവിധിയാണിത്. ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിന് പുറത്ത് രക്ഷിതാവിനെ കാത്തുനിന്ന പെണ്‍കുട്ടിയെ ഇര്‍ഫാനും ആസിഫും ചേര്‍ന്ന് പ്രലോഭിപ്പിച്ച്‌ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം മരിച്ചെന്ന് ...

Read More »

കേരളത്തിന് സൗജന്യ അരി നല്‍കില്ല; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍..!!

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 89540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. ഇതിനായി 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരും. അതേസമയം കേരളം പണം തല്‍ക്കാലം നല്‍കേണ്ടതില്ല. പ്രളയത്തെത്തുടര്‍ന്ന് സൗജന്യമായി അരി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഐക്യരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുനിന്നുമുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് ...

Read More »