Must Read

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി..!!

തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട് ജില്ലകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.

Read More »

വാട്‌സാപ്പ് സുരക്ഷിതമല്ല; ഹാക്കര്‍മാര്‍ക്ക് സന്ദേശം വായിക്കാനും തിരുത്താനും കഴിയുന്നത് ഇങ്ങനെ? വാട്‌സാപ്പ് നേരിടുന്നത് കടുത്ത വെല്ലുവിളി..!!

വാട്‌സാപ്പ് സുരക്ഷിതമല്ലെന്ന് ആരോപണം. വാട്‌സാപ്പിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കാര്യക്ഷമമല്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യാജ സന്ദേശങ്ങളുടെ വ്യാപനം നിമിത്തം വെല്ലുവിളി നേരിടുന്ന വാട്‌സ് ആപ്പ് കടുത്ത പ്രതിസന്ധിയിലാകുന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്. വ്യാജ സന്ദേശങ്ങളുടെ വ്യാപനം രാജ്യത്ത് അക്രമങ്ങള്‍ക്കിടയാക്കുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് വ്യാജ സന്ദേശങ്ങള്‍ തടയാന്‍ വാട്‌സ്ആപ്പ് ഇതി തടയുനിനതിനായി നടപടികളും സ്വീകരിച്ചിരുന്നു. ഈ വ്യാജ സന്ദേശ വ്യാപന പ്രശ്നത്തില്‍ പകച്ച് നില്‍ക്കുന്ന വാട്ട്സ്ആപ്പിന് പുതിയ പ്രശ്‌നം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുന്നത് ഇസ്രയേലിലെ സൈബര്‍ സുരക്ഷാ ഗവേഷണ കേന്ദ്രംമാണ്. ഗ്രൂപ്പുകള്‍ക്കോ വ്യക്തികള്‍ക്കോ അയക്കുന്ന ...

Read More »

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു..!!

സ്വാതന്ത്ര്യ ദിനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചു. കൈയില്‍ പിടിച്ചു ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് അടക്കമുള്ള മൊബൈല്‍ ഫോണ്‍ എന്നിവയുടെ സേവനമാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് അധികാരികള്‍ അറിയിച്ചു. ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ സര്‍വീസുകളും ഇതോടനുബന്ധിച്ച്‌ നിര്‍ത്തി വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്വാതന്ത്രദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഡ്രില്‍ നടത്തുന്നതിലാണ് ഈ നടപടി. സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ അധികാരികള്‍ കൊണ്ടു വരാറുണ്ട്. 2005 ലെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനിടയ്ക്ക് ...

Read More »

കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി..!!

കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി (ആഗസ്റ്റ് 14) പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് പ്രൊഫഷനൽ കോളേജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ...

Read More »

ബോളിവുഡില്‍ കോഹ്‌ലിയാകാന്‍ ദുല്‍ഖര്‍; തയ്യാറെടുപ്പുകള്‍ തുടരുന്നു; പക്ഷേ…

സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ ബോളിവുഡിലേക്കുള്ള ദുല്‍ഖറിന്റെ സുരക്ഷിതമായ എന്‍ട്രിയായിരുന്നു കര്‍വാന്‍. ഇര്‍ഫാന്‍ ഖാനൊപ്പമെത്തിയ ആകര്‍ഷ് ഖുറാന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ ഇനി ബോളിവുഡില്‍ എത്തുന്നത് സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ്. അനുജ ചൗഹാന്‍ 2008ല്‍ ഇതേപേരില്‍ എഴുതിയ നോവലിനെ അധികരിച്ച് സിനിമ നിര്‍മ്മിക്കുന്നത് സോനം കപൂറാണ്. നായികയും അവര്‍ തന്നെ. ജോണ്‍ എബ്രഹാമിനെ നായകനാക്കി ഈയിടെ പരമാണു എന്ന ചിത്രമൊരുക്കിയ അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം ഇതിനകം പുറത്തെത്തിയ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ ...

Read More »

മോമോ ചലഞ്ചിനെക്കുറിച്ച്‌ കേരള പോലീസിന് പറയാനുള്ളത് ഇതാണ്..!!

മോമോ ഗെയിമിനെക്കുറിച്ച്‌ പേടിക്കേണ്ട സാഹചര്യമില്ലെന്നു കേരള പോലീസ്. കേരളത്തില്‍ ഇതു സംബന്ധിച്ച്‌ ഒരു കേസ്പ്പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പ്പെട്ടാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബര്‍സെല്ലിനേയോ, കേരള പോലീസ് സൈബര്‍ഡോമിനെയോ അറിയിക്കണമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധര്‍ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്ബരുകളില്‍ നിന്നും മൊമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ ...

Read More »

മഴക്കെടുതി: കമല്‍ഹാസന്‍ നല്‍കിയത് 25 ലക്ഷം; വിജയ് ഫാന്‍സ് നേരിട്ട് രംഗത്ത്; മലയാള താരങ്ങള്‍ക്ക് പൊങ്കാല..!!

മഴക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിന് സഹായവുമായി തമിഴ് സിനിമാ താരങ്ങളും ഫാന്‍സ് അസോസിയേഷനുകളും. സൂര്യ കാര്‍ത്തി സഹോദരങ്ങള്‍ 25 ലക്ഷം രൂപ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് 25 ലക്ഷം പ്രഖ്യാപിച്ച് കമല്‍ഹാസനും രംഗത്തെത്തി. മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കമല്‍ സംഭാവന നല്‍കി. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. സൂപ്പര്‍ താരം വിജയുടെ ഫാന്‍സ് അസ്സോസിയേഷന്‍ ദുരിത ബാധിതര്‍ക്ക് സഹായവുമായി നേരിട്ടിറങ്ങി. എന്നാല്‍ മലയാളി ...

Read More »

സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ : മറുപടിയുമായി തമിഴ് സൂപ്പര്‍ താരം..

സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ നിലവില്‍ ഉണ്ടെന്ന വാദവുമായി നിരവധി നടിമാര്‍ രംഗത്തു വന്നിട്ടും തന്റെ മകള്‍ സിനിമയില്‍ വന്നതില്‍ ഭയമില്ലെന്ന പ്രതികരണവുമായി നടന്‍ അര്‍ജ്ജുന്‍. സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ചൂഷണമുണ്ടെന്നും 38 വര്‍ഷമായി സിനിമയില്‍ ജോലിചെയ്യുന്ന താന്‍ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ മക്കളെ എങ്ങനെ സിനിമയിലേക്ക് അയയ്ക്കുമെന്നും അര്‍ജ്ജുന്‍ ചോദിക്കുന്നു.അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അര്‍ജ്ജുന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

തൊടുപുഴ കൂട്ടക്കൊല; രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു; ആട് കരയുന്ന ശബ്ദം കേട്ട് കതകു തുറന്നിറങ്ങിയ കൃഷണനെ ആദ്യം ചെയ്തത്…

തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ മുഖ്യപ്രതി ലിബീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവര്‍ അറസ്റ്റിലായി. കൃഷ്ണന്റെ പ്രധാന സഹായിയാരുന്നു ലിബീഷ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപേരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. അതേസമയം, കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ചിലരെ പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൃഷ്ണനെയും ഭാര്യ സുശീല,മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരുടെ വീടിനു ...

Read More »

രണ്ടു ദിവസമായി പാല്‍ വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയത് ; ഇത്ര ഭീകരമായ രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ;അരുംകൊല പുറംലോകത്തെ ആദ്യമറിയിച്ച അയല്‍വാസി പറയുന്നു…

കുടുംബത്തിലെ നാലംഗങ്ങളുടെ അരുംകൊല പുറംലോകത്തെ ആദ്യമറിയിച്ച അയല്‍വാസിയായ പുത്തന്‍പുരയ്ക്കല്‍ ശശിക്ക് കൂട്ടമരണവാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ദിവസവും തങ്ങളുടെ വീട്ടില്‍ നിന്നു പാല്‍ വാങ്ങുന്ന കൃഷ്ണന്റെ കുടുംബത്തിനുണ്ടായ ദുര്‍ഗതി ശശിക്കു ഞെട്ടലായി. രണ്ടു ദിവസമായി പാല്‍ വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും ഇത്ര ഭീകരമായ രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശശി പറയുന്നു. കൃഷ്ണനും കുടുംബവും എവിടെക്കെങ്കിലും പോകുമ്പോള്‍ പാല്‍ വേണ്ട എന്ന് നേരത്തേ പറയുകയാണ് പതിവ്. റോഡില്‍നിന്നു 100 മീറ്ററോളം മാറി റബര്‍തോട്ടത്തില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഇവരുടേത്. വീട്ടിലേക്കെത്താന്‍ നടപ്പുവഴി ...

Read More »