Breaking News

Movies

ബാലഭാസ്‌ക്കറിന്‍റെ വിയോഗം : അനുസ്മരിച്ചു യേശുദാസ്..

ബാലഭാസ്‌കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെ.ജെ. യേശുദാസ്.സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. .മൃതദേഹം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും. ശേഷം സംസ്‌കാരം നടക്കും.  

Read More »

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സിബിഐ സംവിധായകന്‍ വിനയന്‍റെ മൊഴിയെടുക്കും..

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ അറിയിച്ചു.കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ വെളിപ്പെടുത്തലുകള്‍ ചോദിച്ചറിയാനാണ് സിബിഐയുടെ നീക്കം. ബുധനാഴ്ച്ച സിബിഐ ഓഫീസില്‍ ഹാജരാകുമെന്ന് വിനയന്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്.

Read More »

തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍ : ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്..

പത്ത് വര്‍ഷം മുന്‍പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്‍റെ  സെറ്റില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കറാണെന്നായിരുന്നു എന്ന തനുശ്രീയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നതിനിടെ തനുശ്രീ ദത്തയെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്ത്. സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. ഇതിനെ ശരിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Read More »

‘എട്ടു വര്‍ഷം സിനിമയില്‍ അഭിനയിച്ചു’ ; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ സംവൃത സുനിലിന് പറയാനുള്ളത് ഇതാണ്…

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌ ‘കാസ്റ്റിംഗ് കൗച്ച്‌.’ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്ന കാസ്റ്റിംഗ് കൗച്ച്‌ എന്ന വികലമായ സംഭവത്തെക്കുറിച്ച്‌ പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. എട്ടു വര്‍ഷം സിനിമയില്‍ അഭിനയിച്ചിട്ടും തനിക്ക് ഒരിക്കല്‍പ്പോലും അങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നടി സംവൃത സുനില്‍. ‘എട്ടു വര്‍ഷം ഞാന്‍ സിനിമയില്‍ അഭിനയിച്ചു. ഒരിക്കല്‍പ്പോലും ‘കാസ്റ്റിംഗ് കൗച്ച്‌’ പോലെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. യുഎസില്‍ ആയിരിക്കുമ്ബോഴും പല വഴിയില്‍ നിന്നും ഇവിടുത്തെ പ്രശ്നങ്ങളും, കേസും വഴക്കും പുതിയ ...

Read More »

‘ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം’; ഇനി പുരുഷന്‍മാര്‍ പ്രസവിക്കണം എന്ന് പറയുമോ; സുപ്രീം കോടതി വിധിയില്‍ സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്…

വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ചും, ശബരിമല പ്രവേശനത്തെക്കുറിച്ചുമുള്ള ചരിത്രവിധിയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധികളില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുകയാണ് സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. ഭര്‍ത്താവിനും ഭാര്യയ്ക്കും പരസ്പര വിശ്വാസം ഉണ്ടെങ്കില്‍ സമാധാനമായി ജീവിക്കാമെന്നാണ് പണ്ഡിറ്റ് പറയുന്നത്. അത് പോലെ കോടതി വിധിയും പിടിച്ച് മതില് ചാടാന്‍ പോയാല്‍ ചിലപ്പോള്‍ സദാചാരപൊലീസുകാര്‍ തല്ലുമെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഡിയര്‍ ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് ഒരു ഭാര്യയ്ക്ക് ഭര്‍ത്താവില് വിശ്വാസം ഉണ്ടാവുകയും അത് പോലെ ഒരു ഭര്‍ത്താവിന് ...

Read More »

ബിഗ്‌ബോസ് വിജയിയെ പ്രഖ്യാപിച്ച ആര്യയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി..!!

ബിഗ് ബോസില്‍ ആര് വിജയിയാകുമെന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നടിച്ചതിന് പേരില്‍ തന്റെ നേര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന പരാതിയുമായി നടിയും അവതാരകയുമായ ആര്യ. തന്നോട് അഭിപ്രായം ചോദിച്ചതിനാലാണ് സാബു ജയിക്കുമെന്ന് താന്‍ അഭിപ്രായം പറഞ്ഞതെന്നും ഇതിനെ തുടര്‍ന്ന് തന്റെ നേര്‍ക്ക് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു. എന്നാല്‍ ആര്യക്ക് പേളി മാണിയോട് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് പല കമന്റുകളും. സൈബര്‍ ആക്രമണം നടത്തുന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ പറഞ്ഞു. അതേസമയം, ഇതുവരെ ബാര്‍ക് റേറ്റിംഗിലെ ...

Read More »

നിങ്ങളുടെ ആ ചിരി വികൃതമായിരുന്നു; ഒരിക്കലും ഞാനത് മറക്കില്ല: കീര്‍ത്തി സുരേഷിനെതിരെ നടി ശ്രീറെഡ്ഡി..!!

 നടി കീര്‍ത്തി സുരേഷിനെതിരെ തെലുങ്ക് താരം ശ്രീറെഡ്ഡി. സണ്ടക്കോഴി 2 വിന്റെ പ്രമോഷന്‍ ചടങ്ങിനിടെ ശ്രീറെഡ്ഡി വിഷയവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിശാല്‍ മറുപടി നല്‍കവേ കീര്‍ത്തി സുരേഷ് ചിരിച്ചതാണ് ശ്രീറെഡ്ഡിയെ പ്രകോപിപ്പിച്ചത്. തന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ചിരി വികൃതമായിരുന്നെന്നും ഒരുദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകുമെന്നും ശ്രീറെഡ്ഡി പറയുന്നു. ”തന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ചിരി വികൃതമായിരുന്നു. വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരുദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകും. ഞാന്‍ ...

Read More »

ഹിന്ദുത്വ ശക്തികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് സല്‍മാന്‍ ഖാന്‍ സുപ്രീം കോടതിയില്‍: ‘ലവ് യാത്രി’യ്‌ക്കെതിരെ നടപടി പാടില്ലെന്ന് കോടതി..!!

ലവ് യാത്രിയെന്ന ചിത്രത്തിന്റെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സുപ്രീം കോടതിയില്‍ സല്‍മാന്‍ ഖാന്‍ പരാതി നല്‍കി. ഒരു വിഭാഗം ഹിന്ദുത്വ ശക്തികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയ്‌ക്കെതിരെ ഈ ചിത്രത്തിന്റ പേരില്‍ ക്രിമിനല്‍ നടപടിയെടുക്കരുതെന്ന് നിര്‍ദേശിച്ചു. ഈ ചിത്രത്തിന്റെ പേരിന്റെ, ഗാനത്തിന്റെ അല്ലെങ്കില്‍ ഏതെങ്കിലും ഉള്ളടക്കത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ നാലാഴ്ചയ്ക്കുശേഷം വാദം തുടരും. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ് ...

Read More »

യുവ നടി അക്രമിക്കപ്പെട്ട കേസ് : അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി..

യുവ നടി കാറില്‍ അക്രമിക്കപ്പെട്ട കേസ് വന്‍ വിവാദമായിരുന്നു. ഈ കേസില്‍ പ്രതികരിച്ചതു മൂലം പൊല്ലാപ്പ് പിടിച്ച വ്യക്തിയാണ് നടന്‍ അജു വര്‍ഗീസ്. ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതാണ് അജു വര്‍ഗീസിന് വിനയായത്. ലൈംഗിക ആക്രമണത്തിന് ഇരകളാകുന്നവരെ തിരിച്ചറിയും വിധം പരസ്യപ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നതാണ് നിയമം. എന്നാല്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേര് അജു വര്‍ഗീസ് തന്റെ പ്രതികരണത്തിനിടെ വെളിപ്പെടുത്തിയതാണ് വിവാദമായത്. കളമശേരി പോലീസ് അജു വര്‍ഗീസിനെതിരെ കേസെടുക്കുകയും ചെയ്തു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് അജു വര്‍ഗീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.അദ്ദേഹത്തിന്റെ ആവശ്യം കോടതി ...

Read More »

മ്യൂസിക് വീഡിയോയുടെ ചിത്രീകരണ സമയത്തായിരുന്നു അത് നടന്നത്. അന്നെനിക്ക് വെറും പതിനെട്ട് വയസ്സായിരുന്നു; സണ്ണി ലിയോണ്‍..!!

കരിയറിന്റെ തുടക്ക കാലത്ത് നിരവധിപ്പേരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് സണ്ണി വെളിപ്പെടുത്തി. പതിനെട്ടാം വയസില്‍ ഒരു വീഡിയോ ആല്‍ബം ചെയ്യുന്നതിനിടയ്ക്ക് ഒരു റാപ് ഗായകന്‍ ചൂഷണം ചെയ്തതെന്ന് സണ്ണി വെളിപ്പെടുത്തി. ഞാന്‍ അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല. അദ്ദേഹവുമായി നിയമയുദ്ധത്തിന് തയാറല്ല. അതൊരു മ്യൂസിക് വീഡിയോ ആയിരുന്നു. കേട്ടപ്പോള്‍ മുന്‍നിര താരമാകാന്‍ കഴിയുമെന്ന വിശ്വാസവും ആദ്യത്തെ ജോലി ചെയ്യാനുള്ള ആകാംഷയും സന്തോഷവും ഉണ്ടായിരുന്നു. അന്ന് എനിക്ക് പതിനെട്ട് വയസ്സായിരുന്നു. കൂടെ അഭിനയിച്ചിരുന്ന വ്യക്തി മോശമായി പെരുമാറിയതോടെ ഞാന്‍ സംവിധായകനോടും നിര്‍മാതാവിനോടും പരാതിപ്പെട്ടു. ”അയാളെ ഇതില്‍ ...

Read More »