Movies

സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു..!!

സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു. 59 വയസായിരുന്നു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ഹരിഹരന്‍റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്‍റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും ബാബു സംവിധാനം ചെയ്തു. ‘അനിൽ ബാബു’എന്ന പേരില്‍ സംവിധായകന്‍ അനിലുമായി ചേര്‍ന്ന് 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേർന്നത്. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

Read More »

സിനിമ കാണണമെങ്കില്‍ ഇനി ചിലവ് കൂടും; ഇന്നുമുതല്‍ സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്..!!

ഇന്നുമുതല്‍ സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്. ടിക്കറ്റ് നിരക്കിനൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നല്‍കണം. ചരക്കു സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്‍കുന്ന കേരള ലോക്കല്‍ അതോററ്റീസ് എന്റര്‍ടെയ്‌മെന്റ് ടാക്‌സ് ആക്‌ട് സെക്ഷന്‍ 3 റദ്ദാക്കിയിരുന്നില്ല. സിനിമ ടിക്കറ്റിനുമേല്‍ ഈടാക്കിയിരുന്ന ജിഎസ്ടി 28 ല്‍ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ ...

Read More »

ആര്‍.ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.

നടനും അവതാരകനും ആര്‍.ജെയുമായ മാത്തുക്കുട്ടി സംവിധായകനാകുന്നു. കുഞ്ഞെല്‍ദൊ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ഷാന്‍ റഹ്മാനാണ് സംഗീതം. ‘ഒരു സ്വപ്നം.. അത് പ്രാര്‍ത്ഥന പോലെ എല്ലാവര്‍ക്കുമുള്ളിലുണ്ടാകും. ഞങ്ങളുടെ സ്വപ്നത്തിന്‍റെ പേരിതാണ്:- കുഞ്ഞെല്‍ദൊ’ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Read More »

നടി ഷീലയ്ക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരം.

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് 2019 ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ സമ്മാനിക്കും. എം.ജി.ആര്‍ നായകനായ ‘പാശം’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷീല 1962ല്‍ പി. ഭാസ്‌കരന്‍ സംവിധാനം ...

Read More »

മുതിര്‍ന്ന നടി പി.കെ.കാഞ്ചന അന്തരിച്ചു..!!

മുതിര്‍ന്ന നടി  പി.കെ.കാഞ്ചന അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചേര്‍ത്തലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവാണ് നടി പി.കെ കാഞ്ചന. കലാനിലയം നാടകങ്ങളില്‍ സജീവമായിരുന്ന കാഞ്ചന  1950ല്‍ എം. ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെയായിരുന്നു സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. ചങ്ങനാശ്ശേരി ഗീഥയിലും അഭിനയിച്ചിട്ടുണ്ട്. 850ഓളം നാടകങ്ങളില്‍ വേഷമിട്ട കാഞ്ചന ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജന്‍ പി.ദേവ്  എന്നിവര്‍ക്കൊപ്പം നാടകങ്ങളില്‍ വേഷം ചെയ്തിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ...

Read More »

സൂര്യ ചിത്രം ‘എന്‍ജികെ’ മെയ് 31 മുതല്‍.

തെന്നിന്ത്യന്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 31ന് ലോകമെമ്ബാടും പ്രദര്‍ശനത്തിനെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്ബുഷ്ടമാണ് ‘എന്‍ ജി കെ’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ ...

Read More »

പിഎം നരേന്ദ്രമോദി; ചിത്രം ഇന്ന് പുറത്തിറങ്ങും..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘പിഎം നരേന്ദ്രമോദി’ ഇന്ന് പ്രദര്‍ശനത്തിനെത്തും. നടന്‍ വിവേക് ഒബ്റോയി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഒമുങ് കുമാറാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരിക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം ഏറെ ജനശ്രദ്ധയാകര്‍ഷിക്കും. തെരഞ്ഞെടുപ്പിനു ചിത്രം റിലീസ് ചെയ്യുന്നത് വോട്ട് മറിക്കാനുള്ള ബിജെപിയുടെ അജണ്ടയാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെടുകയും സിനിമയുടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 24 ന് സിനിമ റിലീസ് ചെയ്യാന്‍ ...

Read More »

താരരാജാവ് മോഹൻ‌ലാലിന് ഇന്ന് 59-ാം പിറന്നാള്‍..!!

മലയാളസിനിമയിലെ താരരാജാവ് മോഹൻ‌ലാലിന് ഇന്ന് 59-ാം പിറന്നാള്‍. പിറന്നാൾ വൻ ആഘോഷമാക്കി തീര്‍ക്കാൻ സോഷ്യൽ മീഡിയയിലുള്‍പ്പെടെ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ താരം പിന്നീട് സിനിമ ലോകം തന്നെ കീഴടക്കുന്ന താരരാജാവായി വളരുകയായിരുന്നു. 1980-’90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ. പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും മകനായി 1960 മെയ് 21നാണ് മോഹൻ‌ലാലിന്‍റെ ജനനം. 50 കോടിയും 100 ...

Read More »

പൃഥിയെ അഭിനന്ദിച്ച്‌ സൂര്യ..!!

ലൂസിഫറിലൂടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥിരാജ് സുകുമാരന്‍. മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം 200 കോടി ക്ലബില്‍ കയറുന്ന ആദ്യ മലയാള സിനിമ എന്ന ലേബലും സ്വന്തമാക്കി. പൃഥി എന്ന സംവിധായകനെ പ്രശംസിച്ച്‌ നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ പൃഥിയ്ക്ക് അഭിന്ദനം അറിയിച്ച്‌ നടന്‍ സൂര്യ രംഗത്ത് വന്നിരിക്കുകയാണ്. ഒരഭിമുഖത്തിനിടയില്‍ സംവിധാനം മനസ്സില്‍ ഉണ്ടോ എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടി പറയുമ്ബോഴായിരുന്നു സൂര്യ ലൂസിഫറിനെക്കുറിച്ച്‌ സംസാരിച്ചത്. സംവിധാനം തന്‍റെ  മനസ്സില്‍ ഇല്ലെന്നും ...

Read More »

‘പി എം നരേന്ദ്ര മോദി’ ചിത്രത്തിന്‍റെ വീഡിയോ സോങ് പുറത്തിറങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ‘പി എം മോദി’ ചിത്രത്തിന്‍റെ വീഡിയോ സോങ് പുറത്തിറങ്ങി. ആക്രമണങ്ങളില്‍ ഇരകളാകുന്നവരെ സാന്ത്വനിപ്പിക്കുന്ന മോദിയുടെ കഥാപാത്രമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിവേക് ഒബ്‍റോയ് നായകനായെത്തുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും കലാപങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതില്‍ വ്യാപൃതനാകുകയും ചെയ്യുന്ന മോദിയുടെ നായക കഥാപാത്രത്തെ രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

Read More »