Breaking News

Movies

ദിലീപ് വിഷയത്തില്‍ ഗണേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമ്യ നമ്പീശന്‍..!!

ജനപ്രിയ നായകന്‍ ദിലീപിനെ ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായിട്ടെന്ന് നടി രമ്യ നമ്പീശന്‍. തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കേണ്ടതാണ്. നേരത്തെ എടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അറിയിച്ചില്ല?. സംഘടനയില്‍ ചിലര്‍ മാത്രം തീരുമാനം എടുക്കുകയാണ്. നടിമാരെ അപഹസിച്ച ഗണേഷ് കുമാറിനെതിരെയും രമ്യ നമ്പീശന്‍ തുറന്നടിച്ചു. ഗണേഷിന്റെ വാക്കുകള്‍ മറുപക്ഷത്തിന്റെ നിലവാരമാണ് കാണിക്കുന്നതെന്നും രമ്യ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. നടന്‍ സിദ്ധിഖ് മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യ ആരോപിച്ചിരുന്നു. ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ നിന്നും പുറത്താക്കിയ നടപടി ...

Read More »

ദിലീപിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കി പോലീസ്…!

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപ് ശ്രമിക്കുന്നത് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് പോലീസ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദിലീപിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിനോട് നിലപാട് അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസിന്‍റെ വിചാരണ ബോധപൂര്‍വം വൈകിപ്പിക്കാനാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഏത് അന്വേഷണം വേണമെന്ന് പ്രതിക്ക് ആവശ്യപ്പെടാന്‍ നിയമപരമായി സാധിക്കില്ലെന്നും പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് അനാവശ്യമായി സിബിഐ അന്വേഷണം ...

Read More »

മഞ്ജു രാജിവെക്കാന്‍ ഗൂഡാലോചനയോ?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മഞ്ജു പ്രതികരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം താരസംഘടനയായ എ.എം.എം.എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. മാത്രമല്ല ഡബ്ലൂ.സി.സിയുടെ രൂപീകരണത്തിലും മഞ്ജു മുന്‍നിരയിലുണ്ടായിരുന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം മഞ്ജു പ്രതികരണങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ മഞ്ജുവിനെ നിര്‍ബന്ധിതയാക്കുന്ന തരത്തിലാണ് പ്രചരണങ്ങള്‍. മഞ്ജുവിന്റെ രാജി സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നാണ് ഡബ്ലൂ.സി.സി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. സ്‌റ്റേജ് ഷോയുമായി ...

Read More »

വനിതാ സംഘടനയില്‍ നിന്ന് മഞ്ജു വാര്യര്‍ രാജിവെച്ചതായി അഭ്യൂഹം..??

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സിയില്‍ നിന്നു നടി മഞ്ജു വാര്യര്‍ രാജിവച്ചതായി അഭ്യൂഹം. എന്നാല്‍, ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഡബ്ല്യു.സി.സിയിലെ അംഗങ്ങളുടെ നിലപാടിലുണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണ് രാജിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഡബ്ല്യു.സി.സിയില്‍ നിന്നു രാജിവച്ച കാര്യം താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ മഞ്ജു വാര്യര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സിയിലെ ചില നടിമാര്‍ രാജി വച്ച വിഷയത്തില്‍ മഞ്ജു പ്രതികരിക്കാതിരുന്നതും വാര്‍ത്തയായിരുന്നു.

Read More »

ദിലീപ് വിഷയത്തില്‍ സിദ്ദിഖിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രമ്യ..!!

ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തില്‍ പൃഥ്വിരാജ് സുകുമാരനും താനും പങ്കെടുത്തുവെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് നടി രമ്യാ നമ്ബീശന്‍. രമ്യയും പൃഥ്വിരാജും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയതെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ഇതെക്കുറിച്ച്‌ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു രമ്യ. ‘ആ യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ...

Read More »

രണ്‍ബീര്‍ ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷന്‍…

രണ്‍ബീര്‍ കപൂര്‍- രാജ് കുമാര്‍ ഹിറാനി ചിത്രം ‘സഞ്ജു’വിന് റെക്കോര്‍ഡ് കളക്ഷന്‍.ബഹുബെലി2നേടിയത് 46.50 കോടിയായിരുന്നു എങ്കില്‍ ഒറ്റ ദിവസത്തില്‍ സഞ്ജു നേടിയത് 46.70 കോടി രൂപയാണ്. ഇതോടെ ഈ വര്‍ഷം 100 കോടി ക്ലബിലെത്തുന്ന ഏഴാമത്തെ ചിത്രമാവുകയാണ് സഞ്ജു. വീക്കെന്‍ഡ് കളക്ഷനിലും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ ബോളിവുഡ് ചിത്രം. സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവത്’ ആയിരുന്നു ഇതുവരെ വീക്കെന്‍ഡ് കളക്ഷനില്‍ മുന്നില്‍. സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളെ നേരിട്ട നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമാണ് സഞ്ജയ് ദത്തായി ...

Read More »

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഹീറോകളല്ല, വെറും കോമാളികളാണ്; സൂപ്പര്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി….

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോമാളികള്‍ മാത്രമാണെന്ന് സംവിധായകന്‍ രാജീവ് രവി. ഇവരുടെ ഫ്യൂഡല്‍ മനോഭാവത്തിനെതിരെ രംഗത്തു വരേണ്ടതും പ്രതിരോധിക്കേണ്ടതും സിനിമയിലെ യുവതലമുറയാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് രവിയുടെ വാക്കുകള്‍: യുവതലമുറയിലുള്ളവര്‍ക്ക് പറയാനുള്ള അധികാരമുണ്ട്. കാരണം അവരുടേതായ ഒരു ഇടം സിനിമയില്‍ നേടിയവരാണ് ഈ യുവതലമുറയിലുള്ളത്.ചിലപ്പോള്‍ അവരെ ഇതു ചോദ്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് വൈകാരികമായ ബന്ധമായിരിക്കും കാരണം. മുതിര്‍ന്ന താരങ്ങളില്‍ പലരും അവരുടെ കുടുംബത്തില്‍ തന്നെയുള്ളവരാണെന്ന സത്യവും വിസ്മരിക്കാനാവില്ല. ഒരു സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിരിക്കുകയാണ്. അവളോടൊപ്പം നില്‍ക്കാനുള്ള ബാധ്യത തീര്‍ച്ചയായും അവര്‍ക്കുണ്ട്. സൂപ്പര്‍താരങ്ങളെ ധിക്കരിക്കുന്നവര്‍ക്ക് ...

Read More »

താങ്കള്‍ വീണ്ടും വീണ്ടും നുണകള്‍ ആവര്‍ത്തിക്കുന്നു; ആഷിഖ് അബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഫെഫ്ക…!!

ഫെഫ്കയുടെ കാരണം കാണിക്കല്‍ കൈപറ്റി ആറുമാസം കഴിഞ്ഞിട്ടും മറുപടി തരാത്ത സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ നുണ ആവര്‍ത്തിക്കുകയാണെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂനിയന്‍. ആഷിഖ് അബുവിന്‍റെ ആരോപണങ്ങള്‍ക്ക് തെളിവ് സഹിതമാണ് ഫെഫ്ക രംഗത്ത് വന്നിരിക്കുന്നത്. സാള്‍ട്ട്‌ ആന്‍റ് പെപ്പര്‍ എന്ന ചിത്രത്തിന്‍റെ പകര്‍പ്പവകാശ വിഹിതം വാങ്ങി തന്ന വകയില്‍ ആഷിഖ് അബുവിനോടും തിരക്കഥാകൃത്തുക്കളോടും 20% സര്‍വ്വിസ്‌ ചാര്‍ജ്ജ്‌ ഫെഫ്ക്ക ആവശ്യപ്പെട്ടുവെന്ന ആരോപണം കള്ളമാണെന്നും ചട്ടപ്പടി 10% മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച്‌ ഫെഫ്ക ആഷിഖ് അബുവിന്‍റെ കത്തും പുറത്തുവിട്ടിട്ടുണ്ട്. ഫെഫ്കയുടെ കുറിപ്പ്: ...

Read More »

ശരിക്കും രഞ്ജിനിയും പേളിയും പാവമാണ്; ദുരന്തം എന്ന് വിളിച്ചവര്‍ തന്നെ കട്ട സപ്പോര്‍ട്ടുമായി രംഗത്ത്..!!

മലയാള സിനിമാ ലോകത്തേക്ക് ചാനലുകളിലൂടെ അവതാരകയുടെ വേഷത്തിലെത്തിയ രണ്ട് പേരാണ് രഞ്ജിനി ഹരിദാസും പേളി മാണിയും. ഇരുവരും അവരുടെ സംസാരി രീതികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. രഞ്ജിനിയുടെ അധിക സംസാരവും പേളിയുടെ ചളി കോമഡികളും കാരണം ശത്രുക്കളും ഉണ്ടായിട്ടുണ്ട്. ബോള്‍ഡായ രഞ്ജിനിയുടെ പെരുമാറ്റം പലപ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പട്ടികള്‍ക്ക് വേണ്ടി ശബ്ദമുര്‍ത്തിയതാണ് രഞ്ജിനിയെ മലയാളികളില്‍ നിന്ന് അകറ്റിയത്. നായയുടെ കടിയേറ്റ് നിരവധിപ്പേര്‍ മരിച്ചപ്പോഴും പട്ടിയുടെ സംരക്ഷണത്തിന് വേണ്ടിയാണ് രഞ്ജിനി പോരാടിയത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ന്നു. രഞ്ജിനിക്കെതിരെ പരസ്യമായി തെളിവിളികള്‍ ഉണ്ടായി. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന ...

Read More »

ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ പ്രതികരണവുമായി എസ്.ശാരദക്കുട്ടി..!!

ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ പ്രതികരണവുമായി എസ്.ശാരദക്കുട്ടി. ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ താനാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയ നടി ഊര്‍മിള ഉണ്ണിയുടെ ‘അലസ’പ്രതികരണത്തിനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊര്‍മിള പഠിച്ചതാണോ അതോ തിരിച്ചാണോ എന്നാണ് എഴുത്തുകാരി എസ്.ശാരദക്കുട്ടി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നത് എന്തായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യ ലക്ഷ്മി അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ലെന്നും ശാരദക്കുട്ടി പറയുന്നു. വളരെ രൂക്ഷമായ ഭാഷയിലാണ് ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതില്‍ ഊര്‍മിള ഉണ്ണിയെ ഊ.ഉണ്ണി ...

Read More »