Movies

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രമായ എസ്.ഐ മണിയെ അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന കേരളത്തിലെ പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്.കണ്ണൂര്‍, ഛത്തീസ്ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.   ...

Read More »

പിഎം നരേന്ദ്രമോദി; സിനിമ കണ്ട് വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശംശം..!!

പിഎം നരേന്ദ്രമോദി എന്ന സിനിമ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. സിനിമ കണ്ടതിനു ശേഷം മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ സിനിമ വരുമോ എന്ന് പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചിത്രത്തിന്‍റെ നിർമാതാക്കളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് കഴിയും വരെ തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. പിഎം നരേന്ദ്രമോദി ചിത്രം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി പ്രദർശനം നിരോധിച്ചത്. ഏപ്രിൽ അഞ്ചിനായിരുന്നു ചിത്രം ...

Read More »

നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി..!!

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹത്തിന്റെ ചിത്രം സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായിട്ടായിരുന്നു വിവാഹം.  സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം  പങ്കുവച്ചിട്ടുണ്ട്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.

Read More »

അൻപതുവയസ്സുകാരന്റെ അമ്മയായി അഭിനയിക്കാനൊരുങ്ങി സാമന്ത..!!

തന്റെ അടുത്ത ചിത്രമായ ‘ഒ ബേബി’യിൽ അൻപതുവയസ്സുകാരന്റെ അമ്മയായി അഭിനയിക്കാനൊരുങ്ങി തെന്നിന്ത്യൻ താരം സാമന്ത.ന​ന്ദി​നി റെ​ഡ്ഢി​യാ​ണ് സാമന്തയുടെ ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രം ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് ഇപ്പോൾ. റാ​വു ര​മേ​ഷും രാ​ജേ​ന്ദ്ര പ്ര​സാ​ദു​മാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ റാ​വു ര​മേ​ശി​ന്‍റെ അ​മ്മ​യു​ടെ വേ​ഷ​ത്തിലാണ് സാമന്ത എത്തുക എന്നാണു റിപ്പോർട്ടുകൾ. താൻ മുൻപ് അവതരിപ്പിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ഇതെന്നും തനിക്ക് അഭിനയസാധ്യത നൽകുന്ന കഥാപാത്രമാണിതെന്നുമാണ് സാമന്ത പ്രതികരിച്ചത്. താൻ ഇപ്പോൾ ഏറെ സെലെക്ടിവ് ...

Read More »

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി ലുസിഫര്‍; റിപ്പോര്‍ട്ട് പുറത്ത്..!!

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ലൂസിഫറിന്റെ മുന്നേറ്റം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. ആദ്യ ദിനം 13.92 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം 6.88 കോടി നേടി. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 33 ലക്ഷം രൂപയാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. യുഎഇ ജിസിസിയില്‍ 6.3 കോടി രൂപയും അമേരിക്കയില്‍ 41 ലക്ഷവും ലൂസിഫര്‍ നേടി. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. രണ്ടാം ദിവസം കേരളത്തില്‍ നിന്നും 5.26 കോടി ...

Read More »

‘മധുരരാജാ’യുടെ പുതിയ തമിഴ് പോസ്റ്റര്‍ പുറത്തിറക്കി..!!

വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജാ. ചിത്രത്തിന്റെ പുതിയ തമിഴ് പോസ്റ്റര്‍ പുറത്തിറങ്ങി. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ ചിത്രത്തില്‍ അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ ...

Read More »

പിഎം നരേന്ദ്ര മോദി’ ഏപ്രില്‍ 5-ന് പ്രദര്‍ശനത്തിന് എത്തും..!!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ ‘പിഎം നരേന്ദ്ര മോദി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രില്‍ 5-ന് പ്രദര്‍ശനത്തിന് എത്തും. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആയിരുന്നു. വിവേക് ഒബ്‌റോയ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ അഭിനയിക്കുന്നു

Read More »

കലാഭവന്‍ മണിയുടെ മരണം; ഇന്നും നാളെയും നുണപരിശോധന നടത്തും..!!

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന്‍റെ ഭാഗമായി മണിയുടെ അടുത്ത സുഹൃത്തുക്കളുടേയും മറ്റും നുണ പരിശോധന ഇന്നും നാളെയുമായി നടത്തും. എറണാകുളം സിബിഐ വച്ചായിരിക്കും ഇവരെ നുണ പരിശോധനക്ക് വിധേയരാക്കുന്നത്. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി.വിപിന്‍, സുഹൃത്ത് സി.എ.അരുണ്‍ എന്നിവരെ ഇന്നും, കെ.സി.മുരുകന്‍, അനില്‍കുമാര്‍ എന്നിവരെ നാളെയുമാണ് പരിശോധനക്ക് വിധേയരാക്കുന്നത്. ഇവര്‍ക്ക് പുറമെ സിനിമ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവര്‍ക്കും പരിശോധന നടത്തുന്നുണ്ട്. മണിയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന പരാതിയിലാണ് ഇവര്‍ ഏഴ് ...

Read More »

സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും; പ്രിയാവാര്യര്‍..!!

സത്യങ്ങള്‍ പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ചിലര്‍ വെള്ളംകുടിക്കുമെന്ന മുന്നറിയിപ്പുമായി അഡാറ് ലൗ ഫെയിം പ്രിയാ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് പ്രിയ  ഇങ്ങനെയൊരുകുറിപ്പിട്ടിരിക്കുന്നത്. ”സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരെല്ലാം വെള്ളംകുടിക്കും. എന്തിനാണ് മറ്റുള്ളവരെപ്പോലെയാകാന്‍ ശ്രമിക്കുന്നു എന്നുകരുതി മിണ്ടാതിരിക്കുന്നു. കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തുകൊണ്ടുവരും. അതത്ര അകലെയുമല്ല”, പ്രിയ കുറിച്ചു അഡാറ് ലൗവ്വുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇതിനോടകം ഉണ്ടായത്. പ്രിയയും സംവിധായകന്‍ ഒമറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നിരുന്നു. പ്രശസ്തയായപ്പോള്‍ ഒമറിനെ പ്രിയ തള്ളിപ്പറഞ്ഞു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു. അടുത്തിടെ ഒരു ...

Read More »

വിജയ് സേതുപതിയുടെ സിന്തുബാദിന്‍റെ ടീസര്‍ പുറത്തിറങ്ങി..!!

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന സിന്തുബാദിന്‍റെ ടീസര്‍ പുറത്തിറങ്ങി. സേതുപതി തന്നെയാണ് ടീസര്‍ പുറത്തിറക്കിയത്. വിദേശ രാജ്യത്താണ് ചിത്രത്തിന്റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്ന സൂചനയാണ് ടീസറില്‍ നിന്നും മനസിലാകുന്നത്. ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

Read More »