Movies

ഫാസ്റ്റ് ആന്‍ഡ്‌ ഫ്യുരിയസ് 7-ചൈനയിലും മെഗാ ഹിറ്റ്‌…..

          ചരിത്രത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡ്‌കള്‍ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുന്ന ഫാസ്റ്റ് ആന്‍ഡ്‌ ഫ്യുരിയസ് 7 ചൈനയിലും തരംഗമാകുന്നു. ആദ്യത്തെ 8 ദിവസത്തിനുള്ളില്‍ 5454 സ്ക്രീനുക്ളിലായി 1550 കോടി രൂപയുടെ റെക്കോര്‍ഡ്‌ കളക്ഷന്‍ നേടി വിസ്മയമാവുകയാണ്. വിദേശ ചിത്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ചൈനയില്‍ പ്രതിവര്‍ഷം 34 വിദേശ ചിത്രങ്ങള്‍ മാത്രമാണ് റിലീസ് അനുവധിചിട്ടുള്ളത്. കടുത്ത സെന്‍സറിങ് നിയമങ്ങള്‍ ഉള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ വിപണിയായ ചൈനയില്‍ പ്രതിവര്‍ഷം 1000 ത്തിലധികം സിനിമകള്‍ ഇറങ്ങുമ്പോള്‍ ആണ് ഫാസ്റ്റ് ആന്‍ഡ്‌ ഫ്യുരിയസ് 7 ...

Read More »

തകര്‍പ്പന്‍ ട്രെയിലറുമായി മോഹന്‍ലാലിന്‍റെ ലൈല ഓ ലൈല…

        മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്‌യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ലൈല ഓ ലൈലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും കാര്‍ ചേസിങ് രംഗങ്ങള്‍ കൊണ്ടും സന്പുഷ്ടമാണ് ട്രെയിലര്‍.’ദ ബിഗ്ഗസ്റ്റ് റിസ്ക് ഓഫ് ഹിസ് ലൈഫ്… ഹിസ് വൈഫ്’ എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. അമല പോളാണ് ചിത്രത്തിലെ നായിക. റണ്‍ ബേബി റണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അമല പോളും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.മലയാളത്തില്‍ ഇന്നേവരെ കാണാത്ത അതിസാഹസികമായ കാര്‍ ചേസിങ് രംഗങ്ങള്‍ ...

Read More »

അടിയുടെ കാര്യത്തില്‍ ഭാസ്‌കര്‍ ഹിറ്റ്‌ലറിന്റെ ചേട്ടന്‍

  ബോധോള്ള ആരെങ്കിലും ലോകത്ത് ആര്‍ക്കെങ്കിലും ഇങ്ങനെയൊരു പേരിടുവോ എന്ന ഭാസ്‌കറിന്റെ ചോദ്യവുമായാണ് ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. അടി മേടിക്കാനുള്ളതല്ല, അടി കൊടുക്കാനുള്ളതാണ് എന്ന മമ്മൂട്ടി ഡയലോഗോടെയാണ് രണ്ടാം ട്രെയ്‌ലര്‍ എത്തിയത്. മൊതലാളീ ദേ അടി ഓട്ടോയും പിടിച്ചുവരുന്നു എന്ന കണക്കപ്പിള്ള വിക്രമന്റെ ഡയലോഗായിട്ടാണ് മൂന്നാമത്തെ ട്രെയ്‌ലര്‍ എത്തിയത്. ഈ വിഷുവിന് ശരിക്കുമൊരു അടിപ്പടം കാണാന്‍ തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അത് മമ്മൂട്ടിയുടെ കയ്യില്‍ നിന്നാകുമ്ബോള്‍ ചൂട് കൂടും. അടിയുടെ കാര്യത്തില്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെയും സത്യപ്രതാപിന്റെയും ചേട്ടനാണ് ഭാസ്‌കര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ...

Read More »

ഈ ആട് ഒരു ആറു ബോറന്‍ ജീവിയാണ് !!!

ആട് ഒരു ഭീകര ജീവിയാണ്

വലിയ തോതിലുള്ള പ്രചാരണ കോലാഹലത്തോടെ തിയറ്ററിലേക്ക് ഓടിക്കയറിയ ആടാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. ഇത് കാണികളെ ഗിനിപ്പന്നികളാക്കുന്ന ഒരു പരീക്ഷണമാണോ? വലിച്ചു നീട്ടിയ ടെലിഫിലിം ആണോ? ഇതൊന്നുമല്ല കോമഡി സ്‌കിറ്റുകളുടെ സങ്കലനമാണോ. ഇതില്‍ ഏതാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രമെന്ന് തീര്‍ത്തു പറയാന്‍പറ്റുന്നില്ല. സിനിമയുടെ തുടക്കത്തില്‍ അക്ഷാംശവും രേഖാംശവുമെല്ലാം എഴുതിക്കാണിച്ചിട്ടും മാമുക്കോയയുടെ അനൗണ്‍സ്‌മെന്റ് കേട്ടിട്ടും സംഗതി പിടികിട്ടാതെ വാ പോളിച്ചിരുന്നവര്‍ക്കുള്ള കടുത്ത ശിക്ഷയായിപ്പോയി അവസാനം ഈ ചിത്രം. കോമഡിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ രസിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം, അല്ലാതെ കാണികളെ ഇളിഭ്യരാക്കുക എന്നതല്ല. ...

Read More »

100 ഡെയ്സ് ഓഫ് ലവ്

ഇക്കാലത്ത് ഒരു സിനിമയുടെ നിലവാരം ശരാശരിയിലും താഴ്ന്ന് പോയില്ല എന്നറിയുമ്പോൾ അല്ലെങ്കിൽ മനസ്സിലാക്കുമ്പോൾ , സംവിധായകനെക്കാളും, നിർമ്മാതാവിനെക്കാളുമൊക്കെ ഏറെ സന്തോഷിക്കുന്നത് പ്രേക്ഷകർ തന്നെയാണ്. ഉൽക്കമഴ അനുഭവിച്ചവന്, ചെറിയൊരു ചാറ്റൽ മഴ കിട്ടുമ്പോൾ തോന്നുന്ന അതേ സുഖം തന്നെയാണ് ഇവിടെയും. “100 ഡെയ്സ് ഓഫ് ലവ്” അത്ഭുതമല്ല. ഇതുവരെ ആരും കേൾക്കാത്ത, പറയാത്ത, അപൂർവ്വങ്ങളിൽ അപൂർവ്വമായ കഥയുള്ള സിനിമയല്ല. പക്ഷെ, തീയറ്ററിൽ ഇരുന്നു കാണുമ്പോൾ ഒരു സുഖം തോന്നുന്നു. സ്ക്രീനിൽ നിന്നും അസഭ്യം കാണാനോ , കേൾക്കാനോ കഴിയാത്തതിലുള്ള ആശ്വാസം, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ ...

Read More »

യെന്നൈ അറിന്താല്‍, നിരൂപണം!

Yennai Arindhaal

യെന്നൈ അറിന്താല്‍. തിന്മയെ നായാടി നശിപ്പിക്കുന്ന നായകന്റെ കഥ പറയുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് എത്തിയ പുതു തിരൈ പടമാണ് യെന്നൈ അറിന്താല്‍. സത്യ ദേവ് ഐപിഎസ് എന്ന സത്യസന്ധനായ പൊലീസുകാരന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. കാക്ക കാക്കയും വേട്ടയാടു വിളയാടുമൊക്കെ ഓര്‍മ്മയില്‍ തെളിഞ്ഞും , മുന്നോട്ടുള്ള കഥാഗതി പ്രവചനാത്മക മനസ്സോടെ പിന്തുടര്‍ന്നും അങ്ങിനെയങ്ങ് ഇരുന്നു കൊടുത്താല്‍ കിട്ടുന്ന ചലച്ചിത്ര അനുഭവത്തിന്റെ പേരാണ് യെന്നൈ അറിന്താല്‍. ദുര്‍ബലമായ തിരക്കഥയെ പല്ലക്കിലാക്കി തിയേറ്ററില്‍ എത്തിച്ചതിനുള്ള ക്രെഡിറ്റ് ഡാന്‍ മക് ആര്‍തര്‍ എന്ന ഛായാഗ്രാഹകനും എഡിറ്റര്‍ ആന്റണിക്കും സംഗീത ...

Read More »

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്- ചിത്രത്തിനായി താരം നല്‍കിയത്….

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി മലയാള സിനിമയിലേക്ക്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വി. സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത്. ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്…. തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ് വടിവുടയാന്‍. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ...

Read More »