Movies

അയ്യപ്പൻ ഫോട്ടോഷാപ്പോണെന്ന് ആരോപണം: പൃഥ്വിരാജിന്റെ സിനിമയ്ക്ക് ട്രോള്‍ മഴ..!!

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് അയ്യപ്പന്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നുകഴിഞ്ഞു. എന്നാല്‍ പോസ്റ്ററിന് ലഭിക്കുന്നത് ട്രോള്‍ പെരുമഴയാണ്. സോഷ്യല്‍ മീഡിയ പോസ്റ്ററിനെ വിലയിരുത്തിയതാണ് താര്തതിന് വിനയായത്. പൃഥ്വി അഭിനയിച്ച അയ്യ എന്ന ചിത്രത്തിലെ ഫോട്ടോയും കടുവയുടെ ചിത്രവും എഡിറ്റ് ചെയ്ത് പുതിയ പോസ്റ്ററാക്കിയതെന്നാണ് ട്രോളര്‍മാരുടെ ആരോപണം.   പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന കടുവയുടെ യഥാര്‍ഥ ചിത്രം വരെ അവര്‍ പൊക്കിയെടുത്തിട്ടുണ്ട്. ഫോട്ടോഷാപ്പാണെന്ന് ആരോപിക്കുന്നെങ്കിലും ഈ പോസ്റ്ററിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ പട്ടികയിലേക്കാണ് സ്വാമി അയ്യപ്പന്റെ വീരഗാഥയും കയറിപ്പറ്റുന്നത്. ശങ്കര്‍ ...

Read More »

താരപുത്രന്‍ രണ്ടും കല്‍പ്പിച്ചാണ്, തിയറ്റര്‍ ഇളക്കിമറിക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; വൈറലാവുന്ന ആക്ഷന്‍ ത്രില്ലർ ചിത്രങ്ങള്‍..!!

ആദിയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാലിന്റെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് . സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അതില്‍ ശ്രദ്ധേയമായ കാര്യം പ്രണവ് തന്നെയാണ്. മലയാളത്തിലെ പ്രമുഖ താരപുത്രന്‍ ആയതിനാല്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമകളെ കുറിച്ചറിയാന്‍ ആരാധകര്‍ക്കും വലിയ താല്‍പര്യമാണ്. ആദിയ്ക്ക് ശേഷം പ്രണവ് സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് നായകനാവുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനെ ...

Read More »

കിട്ടിയ സമ്മാനങ്ങൾ എല്ലാം പ്രളയത്തിൽ തകർന്നവർക്കും സ്ത്രീകൾക്കും നല്കി മഞ്ജു വാര്യർ..!!

ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്‌കാര വേദിയില്‍ ശക്തമായ വാക്കുകളിലൂടെ താരമായി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച കേരളത്തിനും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കുമായാണ് മഞ്ജു സമര്‍പ്പിച്ചത്. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ തുറന്നു പറച്ചില്‍. ’പുരസ്‌കാരങ്ങള്‍ എന്നും പ്രോത്സാഹനമാണ്. എന്നെ സംബന്ധിച്ച് ഓരോ പുരസ്‌കാരവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഈ പുരസ്‌കാരവേദിയില്‍ സ്ത്രീകളുടെ വിജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വളരെ സന്തോഷകരമായ കാര്യങ്ങള്‍. പക്ഷേ ഞാന്‍ മറ്റൊരു കാര്യം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീകളുടെ ...

Read More »

സണ്ണിലിയോണിന്റെ നായകനായി അജു വർഗീസ്…!!

സണ്ണി ലിയോൺ മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സണ്ണി മലയാളത്തിലേക്ക് ചേക്കേറുകയാണ്. മലയാളത്തിലെ സണ്ണി ലിയോൺ നായിക ആകുന്ന അരങ്ങേറ്റ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഗോവയിൽ ഷൂട്ടിങ്ങ് നടക്കുന്ന സിനിമയിൽ സണ്ണി ലിയോണിനു നായകനായി അജു വർഗീസ് എത്തുന്നു. മലയാളത്തിലെ താര പ്രമുഖന്മാരേ നായകരാക്കാൻ വലിയ നീക്കം നടത്തി എങ്കിലും ആ ഭാഗ്യം തട്ടി എടുത്തത് അജു വർഗീസ് ആയിരുന്നു. മുൻ നിര നായകർ പലരും സണ്ണിക്കൊപ്പം അഭിനയിക്കാൻ മടികാണിച്ചതാണ്‌ അജുവിനു നറുക്കു വീഴാൻ കാരണം. സണ്ണിയുടെ ...

Read More »

സ്വർണ്ണ ഐസ്‌ക്രീം കഴിച്ച് ശില്‍പ ഷെട്ടി; എന്നാല്‍ താരത്തിന് പറയാനുള്ളത് ഇതാണ്..!!

ഹോംങ്കോംങ്ങില്‍ നിന്നൊരു സ്‌പെഷ്യല്‍ ഐസ്‌ക്രീമിന്റെ വിശേഷവുമായാണ് ശില്‍പ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ച വാനില കോണ്‍ ഐസ്‌ക്രീം. 13 ഡോളര്‍ അതായത് ഏകദേശം 948 രൂപയാണ് ഈ ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിന്റെ വില. ഇന്ന് ഒട്ടുമിക്ക പ്രമുഖ ഡെസേര്‍ട്ട്ബ്രാന്റുകളും തങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്വര്‍ണത്തരികള്‍ ചേര്‍ത്ത് അലങ്കരിക്കാറുണ്ട്. ഇതും ആ പതിവിന്റെ ഭാഗമാണ്. ഐസ്‌ക്രീം രുചിച്ചു നോക്കിയ ശേഷം ശില്‍പ ഐസ്‌ക്രീമിനെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ആര്‍ക്കും കൊതിയാകും. ഇത്തരത്തില്‍ സ്വര്‍ണ ഇലകള്‍ കൊണ്ട് അലങ്കരിച്ച പിറന്നാള്‍ കേക്കു മുറിച്ചാണ് ...

Read More »

രണ്ടാമൂഴം ഉടന്‍ ആരംഭിച്ച്‌ 2021 ല്‍ റിലീസ് ചെയ്യും: വെളിപ്പെടുത്തലുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍..?

രണ്ടാമൂഴം 2021 ല്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എം.ടിയുടെ പൂര്‍ണ്ണ അനുഗ്രഹവും സമ്മതവും ഉറപ്പാക്കി തന്നെ രണ്ടാമൂഴം 2019 പകുതിയില്‍ ചിത്രീകരണം തുടങ്ങി 2021 ല്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ തന്നെ ഭീമനാകുമെന്നും വിശ്വപ്രസിദ്ധമായ ഒരു പുരാണകഥയെ സിനിമയാക്കുമ്ബോള്‍ അതേക്കുറിച്ച്‌ വളരെയധികം പഠിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഉണ്ടായ കാലതാമസമാണെന്നും അദ്ദേഹം വ്യക്തമാക്കി. എം.ടി സാറിന് ഇത് സിനിമയാക്കണമെന്ന് ധൃതിയുള്ളതുകൊണ്ടും ഒടിയന്റെ തിരക്കു കാരണം തനിക്ക് സാറിനെ കാര്യങ്ങള്‍ ധരിപ്പിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയതുകൊണ്ടുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും നേരില്‍ ...

Read More »

ലാലേട്ടനും മകളും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നില്‍; വീഡിയോ വൈറലാകുന്നു..!

മറ്റ് താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്ന ഈ കാലത്ത് വിസ്മയ് ഒരു സ്റ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ പോലും പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. കഴിഞ്ഞ വര്‍ഷമാണ് ലാലേട്ടനൊപ്പം വിസ്മയ നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കായി ലാലേട്ടന്‍ പങ്കു വെച്ചത്. ഇപ്പോഴിതാ ലാലേട്ടനെയും മകളെയും ഒരുമിച്ച് വീണ്ടും കണ്ട സന്തോഷത്തിലാണ് ആരാധകര്‍. വിമാനതാവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ഇരുവരുടെയും വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.

Read More »

രജനി ചിത്രം ‘പേട്ട’ പൊങ്കലിന് തീയേറ്ററുകളില്‍; പുതിയ പോസ്റ്റര്‍..!!

രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘പേട്ട’ പൊങ്കലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ സണ്‍പിക്ചേഴ്സ് പുറത്തുവിട്ടു. സിമ്രനും രജനികാന്തുമാണ് പോസ്റ്ററില്‍ ഉള്ളത്. സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. രജനിക്കൊപ്പം വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തിലുണ്ട്. ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ രജനിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. പകല്‍ ഒരു ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നും ...

Read More »

ലോകമെമ്പാടും ഒരേ ദിവസം വമ്പന്‍ റിലീസിനൊരുങ്ങി ഒടിയന്‍..?

റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍. ചിത്രത്തിനു വേണ്ടി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ലോകമെമ്പാടും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യും. ഇന്ത്യക്ക് പുറമേ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ചിത്രം എത്തും. ജപ്പാനിലും ഇതേ ദിവസം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം. ആദ്യമായാണ് ഒരു മലയാള ചിത്രം ആറിലധികം രാജ്യങ്ങളില്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത്. നേരത്തെ ഒടിയന്റെ ട്രെയ്‌ലർ ...

Read More »

വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തണോ; മുകാംബിക സന്ദര്‍ശനത്തെ കുറിച്ച് ആസിഫ് അലിയും സാമയും..!!

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിച്ച് നടന്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങള്‍ക്കെതിരെയും ചിലര്‍ വിമര്‍ശനവുമായെത്തിയിരുന്നു. ഈ വിവാദത്തെ കുറിച്ചാണ് വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവ നടനും കുടുംബവും മനസ് തുറന്നത്. ‘മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണ്. കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാല്‍ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്നാണ് വാര്‍ത്ത വന്നത്. എന്തിനാണങ്ങനെ എഴുതിയത് എന്നറിയില്ല’.ആസിഫ് പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ ...

Read More »