Movies

പ്രേമം ചോർച്ച ക്ലൈമാക്സിലേക്ക് : മൂന്നുപേർ അറസ്റ്റിൽ

പ്രേമം സിനിമ ചോർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചോര്‍ന്നത് സെന്‍സര്‍ബോര്‍ഡില്‍  നിന്നാണെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്ന്  സെൻസർ ബോർഡിലെ മൂന്നു താൽക്കാലിക ജീവനക്കാരെ അറസ്റ്റു ചെയിതു . നെടുമങ്ങാട് സ്വദേശികളായ അരുൺ കുമാർ, ലിതിൻ, കോവളം സ്വദേശിയായ കുമാരൻ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.സിനിമ ചോർന്നത് സെൻസർ ബോർ‍ഡിൽ നിന്നാണെന്ന് ആന്റി പൈറസി സെൽ അറിയിച്ചു. സെൻസർ കോപ്പി പുറത്തായതിൽ ഇവർക്കുള്ള പങ്കിന് തെളിവ് ലഭിച്ചിട്ടുണ്ട്. വ്യകാതമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും ഡിവൈഎസ്പി പറഞ്ഞു.  നേരത്തെ സിനിമ അപ് ...

Read More »

ബ്രഹ്മാണ്ട ഷോര്‍ട്ട് ഫിലിം : ‘അഹല്യ’ യൂട്യൂബില്‍ തരംഗമാകുന്നു

രാധിക ആപ്‌തെയുടെ അഭിനയ മികവില്‍   ജയ് ഘോഷിന്റെ അഹല്യ എന്ന ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്നത് വന്‍ സ്വീകാര്യതയാണ്. കഹാനിയുടെ സംവിധായകന്‍ ഷോര്‍ട്ട് ഫിലിമുമായെത്തിയപ്പോള്‍ അത്  സിനിമയോടും കിടപിടിക്കുന്നതായി ഹിന്ദു പുരാണത്തിലെ അഹല്യയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക. സൗമിത്ര ചാറ്റര്‍ജി, ടോട റോയ് ചൗധരി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.ഒരു ത്രില്ലര്‍ സിനിമയുടെ ആവേശം പകരുന്ന ഷോര്‍ട്ട് ഫിലിം അഹല്യ ആസ്വാദകരുടെ മനം കവരുന്നു. ഇതിനോടകം 12 ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഈ ഷോര്‍ട്ട് ഫിലിം കണ്ടത്.

Read More »

മാഞ്ചി- ദി മൗണ്ടന്‍ മാന്‍;മലയെ തോല്‍പ്പിച്ച ട്രെയിലര്‍ പുറത്തിറങ്ങി

 ബിഹാറിലെ ഒരു ഉള്‍ഗ്രാമത്തിന് പുറം ലോകത്തേക്ക് എത്തിക്കാന്‍  22 വര്‍ഷത്തെ അധ്വാനം കൊണ്ട് ഒരു മലയിലൂടെ റോഡ് നിര്‍മ്മിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് മാഞ്ചി.മാഞ്ചിയുടെ ഈ ധീരമായ പോരാട്ടത്തിന്റെ കഥയാണ് സിനിമയായി എത്തുന്നത്. മാഞ്ചിയായി നസറുദ്ദീന്‍ സിദ്ദിഖി വേഷമിടുന്നു. രാധികാ ആപ്‌തേയാണ് ചിത്രത്തില്‍ നായിക.ദശരഥ് മാഞ്ചിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്..മാഞ്ചി ദ മൗണ്ടെന്‍ മാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് 21-ന് മാഞ്ചി ദ മൗണ്ടന്‍മാന്‍ തീയേറ്ററുകളില്‍ എത്തും.

Read More »

തെരുവുനായ ശല്യം: വിമര്‍ശനവുമായി മോഹന്‍ലാലിന്റെ ബ്ലോഗ്

തെരുവുനായ ശല്യത്തില്‍ വിമര്‍ശനവുമായി   മോഹന്‍ലാലിന്റെ ബ്ലോഗ്. തെരുവുനായ ശല്യം പരിഹരിക്കാന്‍ ഉചിതമായ  നടപടികളെടുക്കതത്തില്‍  മോഹന്‍ലാല്‍ ബ്ലോഗില്‍ വിമര്‍ശിച്ചു. മാലിന്യം തീറ്റിച്ച് നായകളെ വളര്‍ത്തുന്നത് നാം തന്നെയെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. നായകളെ കൊല്ലരുതെന്ന നിയമമാണ് കാര്യങ്ങള്‍ രൂക്ഷമാക്കിയത്. എത്രയോ തവണ രാവിലെ സൈക്കിളില്‍ പോവുമ്പോഴും നടക്കുവാന്‍ പോവുമ്പോഴും തന്നെയും നായ ഓടിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.നായകളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് നായകള്‍ ഇങ്ങനെ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നുവെന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും ...

Read More »

പൃഥ്വീരാജിന്റെ “എന്ന് നിന്റെ മൊയ്തീന്‍” ടീസര്‍ പുറത്തിറങ്ങി

പൃഥ്വീരാജും പാര്‍വ്വതിയും നായികാനായകന്‍മാരാകുന്ന എന്ന് നിന്റെ മൊയ്തീന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.കാഞ്ചനമാലയുടെയും മൊയ്തീന്റെയും  അനശ്വര പ്രണയകഥ പറയുന്ന മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്  ചിത്രത്തിന്റെ പ്രമേയം. ആര്‍ എസ് വിമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റഫീഖ് അഹമ്മദാണ് ഗാനരചന. രമേഷ് നാരായണനും എം ജയചന്ദ്രനും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍.

Read More »

സോനാക്ഷിയുടെ ടീസർ

സോനാക്ഷിയുടെ പുതിയ ഐറ്റം ഡാൻസിന്റെ ടീസർ പുറത്തിറങ്ങി. അഭിഷേക് ബച്ചൻ നായകനാവുന്ന ഓൾ ഈസ് വെൽ എന്ന ചിത്രത്തിന് വേണ്ടിയാണ് സോനാക്ഷിയുടെ ഐറ്റം ഡാൻസ്. മീറ്റ് ബ്രോസ് അഞ്ചാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കനിഹ കപൂറാണ്.

Read More »

ഡബിള്‍ ബാരല്‍ ഇന്‍റര്‍നെറ്റ് റിലീസിന്

പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി അങ്ങനെ വന്‍താരയുടെ അകമ്പടിയോടെ ഓണത്തിന് ഇറങ്ങാനിരിക്കുന്ന ഡബിള്‍ ബാരല്‍ സിനിമ ഇന്റര്‍നെറ്റ് റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ഷാജി നടേശന്‍. ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമെന്ന് ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീയറ്റര്‍ ഉടമകളുടെ പിന്തുണയോടെയാണ് ഇത്തരം ഒരു പരീക്ഷണം നടത്തുന്നതെന്ന് ഷാജി പറഞ്ഞു    

Read More »

പ്രേമം വ്യാജന്‍ വിവാദം ക്ലൈമാക്‌സിലേക്ക്……..

പ്രേമം സിനിമയുടെ വ്യാജനിറങ്ങിയ സംഭവം ക്ലൈമാക്‌സിലേക്ക്.പ്രേമം ചോര്‍ന്ന വഴി കൃത്യമായി കണ്ടെത്തിയെന്നാണ് ആന്റി പൈറസി സെല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്നും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളില്‍ ഒരെണ്ണം നശിപ്പിച്ചെന്നാണ് സൂചന.ഇവരുടെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു.  എന്നാല്‍ ഇവര്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തേ ...

Read More »

ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം റയീസിന്റെ ടീസര്‍ എത്തി

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം റയീസിന്റെ ടീസര്‍ പുറത്തിറങ്ങി. രാഹുല്‍ ധോലാകിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെടീസര്‍ ഇതിനകം തന്നെ ലക്ഷകണക്കിന് പേര്‍ കണ്ടു കഴിഞ്ഞു.

Read More »