Movies

സെറീന വില്യംസിന് ആറാം വിംബിൾഡൻ

വിംബിൾഡൻ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം സെറീന വില്യംസിന്. ഫൈനലിൽ സ്പാനിഷ് താരം ഗാർബിൻ മുഗുരുസയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന ആറാം വിംബിൾഡൻ കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-4, 6-4. സെറീനയുടെ 21ആം ഗ്രാൻസ്ലാം കിരീടവും ഈ വർഷത്തെ മൂന്നാമത്തേതുമാണിത്.ഇരുപതാം സീഡായ സ്പാനിഷ് താരം മുഗുരുസയ്ക്കെതിരെ ഒന്നര മണിക്കൂറിലാണ് സെറീനയുടെ ജയം. ഫേവറിറ്റായിരുന്ന സെറീനയ്ക്കെതിരെ മികച്ച പ്രകടനത്തോടെയാണ് ആദ്യ ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന മുഗുരുസ തുടങ്ങിയത്. എന്നാൽ സ്വതസിദ്ധമായ ശൈലിയിൽ പിന്നീടു തിരിച്ചുവന്ന സെറീന തുടരെ നാലു ഗെയിം നേടി സെറ്റ് സ്വന്തമാക്കി. . ...

Read More »

ബാഹുബലിക്ക് 50 കോടി കളക്ഷന്‍

ബ്രഹ്മാണ്ഡചിത്രം  ചിത്രമെന്ന പ്രചരണം അക്ഷരാര്‍ത്തില്‍ യാഥാര്‍ത്ഥ്യ മാക്കുകയാണ്  ബാഹുബലി.എസ് എസ് രാജമൗലിയുടെ  ബാഹുബലി ആദ്യദിനം തന്നെ ബോക്സ് ഓഫീസില്‍ തരംഗമാവുകയാണ് .ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷന്‍ തന്നെ റെക്കോര്‍ഡ് ആയിമാറിയിരിക്കുകയാണ്.റിലീസ് ചെയ്ത എല്ലാ ഭാഷകളില്‍ നിന്നുമായി ആദ്യദിനം ചിത്രം വാരിക്കൂട്ടിയത് 50കോടിയിലധികമാണ്.. ഹിന്ദിയില്‍ നിന്നുമാത്രം ചിത്രത്തിന്‍റെ കളക്ഷന്‍ 5.15 കോടിയാണ്.ആന്ധ്രപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 23. 45 കോടിയും, കര്‍ണാടകയില്‍ നിന്ന് കോടിയും തമിഴ്നാട്ടില്‍ നിന്ന് 3.5 കോടിയും വാരിക്കൂട്ടി. അമേരിക്കയില്‍ നിന്ന് 13 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍.ആദ്യദിനം തന്നെ ഒരു ഇന്ത്യന്‍ ചിത്രത്തിന് ...

Read More »

ബാഹുബലിക്ക് വന്‍സ്വീകരണം

ലോകമെമ്പാടുമായി 4000 ലധികം സ്ക്രീനുകളില്‍ പ്രദര്‍ശനെത്തിയ ബ്രാഹ്മാണ്ഡ ചിത്രം ബാഹുബലിക്ക്  വന്‍സ്വീകരണം. 200 കോടി നിര്‍മാണചെലവിന്‍റെ കരുത്തുമായെത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തില്‍ സിനിമാസംഘടനങ്ങളുടെ തര്‍ക്കത്തിനിടെയെത്തിയ ചിത്രത്തിന് തണുപ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്.ഇന്ത്യൻ സിനിമയിലെ ഏറ്റവും വല്യ ചിത്രം എന്ന ടാഗ് ലൈനോടെ വന്ന പടം നിലവാരത്തിലും ആ സ്ഥിരത പുലര്ത്തി !! ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രം. സംവിധാനം ചെയ്ത് ഒന്‍പത് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാക്കിയ രാജമൗലിയുടെ ഇതിഹാസചിത്രം. ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റിയെന്നാണ് ...

Read More »

വ്യാജ സിഡി ശിക്ഷ വർധിപ്പിക്കണം: ഋഷിരാജ് സിങ്

കേരളത്തിൽ സിനിമയുടെ വ്യാജനിറക്കുന്നവർക്ക് വേഗത്തിൽ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഒരാൾക്കുപോലും ജയിലിൽ കിടക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. നിയമം കർശനമായി ന‌ടപ്പിലാക്കിയാലേ വ്യാജനെ തടയാൻ കഴിയൂ.പ്രേമം മനോഹരമായ സിനിമയാണ്. വ്യാജൻ തടയാൻ അധികൃതർ അതീവ ജാഗ്രത പുലർത്തണം. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സെർവ്വറുകളിൽ നിന്നാണ് സിനിമകൾ കൂടുതലായും ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്നത്. ഗൂഗിൾ അടക്കമുള്ളവരുടെ സഹകരണം തേടി ഇത്തരം സൈറ്റുകൾ ബ്ലോക്ക് ചെയ്യണം. വിദേശ രാജ്യങ്ങളു‌ടെ സഹകരണവും തേടണം.സാങ്കേതിക വിദ്യ വികസിച്ചതോടെ വ്യാജ കോപ്പികൾ ഒരു സൈറ്റിൽ നിന്നും മറ്റൊന്നിലേക്ക് പടർന്നാൽ ന‌‌പടികൾ ഫലപ്രദമല്ലാതാകും.സിനിമാവ്യവസായത്തെ ...

Read More »

ഇന്ത്യന്‍ വിസ്മയമായി ബാഹുബലി

ഈച്ച, മഗധീര എന്നീ മെഗാ ഹിറ്റുകള്‍ ഒരുക്കിയ എസ് എസ് രാജമൗലി മറ്റൊരു വിസ്മയവുമായിയെത്തുന്നു.ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി 250 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ചഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രം ബാഹുബലി റിലീസിങ് വിവാദങ്ങള്‍ക്കിടെ  നാളെ കേളത്തിലും പ്രദര്‍ശനം തുടങ്ങും. ശിവന്റെ പ്രതിരൂപമായി അറിയപ്പെട്ട ബാഹുബലിയുടെയും ചില ഐതീഹ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ രണ്ടു സഹോദരന്‍മാര്‍ തമ്മില്‍ നടത്തുന്ന യുദ്ധമാണ് ഇതിവൃത്തം.രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ആതിരപ്പിളളിയടക്കമുളള ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്.എട്ടാം നൂറ്റാണ്ടിലെ ഇതിഹാസ കഥ പറയുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് ...

Read More »

മോഹന്‍ലാലിനോടൊപ്പം ഒരു സിനിമ മോഹമാണ്: എസ്‌.എസ്‌.രാജമൗലി

മഗധീര ,ഈച്ച തുടങ്ങി ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ട വിസ്മയ ചിത്രങ്ങളോരുക്കിയ സൂപ്പര്‍ സംവിധായകന്‍ എസ്‌.എസ്‌.രാജമൗലി മറ്റൊരു സമാനതകളില്ലാത്ത വിസ്മയമായ ‘ബഹുബലി’ യുമായി തീയേറ്റരുകളിലെത്താന്‍  പോകുമ്പോള്‍  ഒരു  മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയെപ്പറ്റിയും താരങ്ങളെപ്പറ്റിയും മനസുതുറന്നു.ഡബ്ബ് ചെയ്തു വന്ന മലയാളം ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി യുടെയും മോഹന്‍ലാലിന്റെയും  സിനിമകള്‍ കാണുന്നത്‌.                            വിവിധ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ പ്രകടിപ്പിക്കുന്ന മികവ്‌ അനുപമാണ്.     വ്യക്തിപരമായി ഞാന്‍ മോഹന്‍ലാലിന്‍റെ ...

Read More »

വ്യാഴാഴ്ച തീയറ്ററുകള്‍ അടയും.

സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യാഴാഴ്ച തീയറ്ററുകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തും. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനും കൊച്ചിയില്‍ ചേര്‍ന്ന ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ‘പ്രേമം’ സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ വ്യാപകമായ പശ്ചാത്തലത്തിലാണ് ഫെഡറേഷന്റെ സമര പ്രഖ്യാപനം.  വൈഡ് റിലീസ് സംബന്ധിച്ച കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരെ അപ്പീല്‍ പോകാനും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു.

Read More »

‘പ്രേമം’ 100 തൊടുമോ?????

   100 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ കോപ്പി പുറത്തുവന്നതോടെ പ്രേമം സിനിമയ്ക്കു സാധിക്കുമോയെന്നു സംശയമായിരിക്കുകയാണ്. എല്ലാ ഷോകളും ഹൗസ്ഫുളായി ഓടുന്ന സിനിമ ഇതുവരെ 60 കോടി കളക്ഷന്‍ നേടിയെന്ന് കണക്കുകള്‍ പറയുന്നു. സെന്‍സര്‍ ബോഡിനു മുന്നില്‍ സമര്‍പ്പിച്ച സെന്‍സര്‍ കോപ്പി പുറത്തുവന്നിട്ടും താരസംഘടനയോ സാങ്കേതിക വിദഗ്ധരുടെ സംഘടനയോ വലിയ അഭിപ്രായ പ്രകടനങ്ങളുമായി മുന്നോട്ടുവന്നിട്ടില്ല . സിനിമയുടെ ക്വാളിറ്റിയുള്ള കോപ്പി ഇന്റര്‍നെറ്റുവഴിയും അല്ലാതെയും പുറത്തുവന്നതോടെ തിയേറ്ററുകളില്‍ പ്രേക്ഷകരുടെ ഒഴുക്ക് നിലച്ചു തുടങ്ങി.സിനിമക്ക് വന്‍ തിരക്ക് അനുഭവപ്പെടുമ്പോഴും ...

Read More »

ബിജു മേനോന്റെ വെള്ളക്കടുവ……

          ജോബ്ലി ഫിലിംസിന്റെ ബാനറില്‍ ജോബ്‌ ജി ഉമ്മന്‍ നിര്‍മ്മിക്കുന്ന വെള്ളക്കടുവ ജൂലൈ ആദ്യ വരം ചിത്രീകരണം ആരംഭിക്കും . വെള്ളിമൂങ്ങയുടെ വന്‍ വിജയത്തിന് ശേഷം ബിജു മേനോന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോസ് തോമസ്‌ ആണ് .

Read More »

കുഞ്ചാക്കോ ബോബന്‍ ഓട്ടോ സ്ടാന്റില്‍….

          പരസഹയിയായ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നു. ജയ്സണ്‍ എടക്കുളം നിര്‍മ്മിച്ച്‌ തോമസ്‌ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ജെമന പ്യാരി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാടു പുരോഗമിക്കുന്നു നവാഗതയായ ഗായത്രി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞരമൂട് , മണിയന്‍പിള്ള രാജു, മുരളി ഗോപി, ജോയ് മാത്യു , സുധീര്‍ കരമന, റേഞ്ചി പണിക്കര്‍, എന്നിവര്‍ അഭിനയിക്കുന്നു.

Read More »