Movies

വെടിക്കെട്ട് ടീസറുമായി ഡബിള്‍ ബാരല്‍

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഡബിള്‍ ബാരലിന്റെ ടീസറെത്തി. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി എന്നിവരെ പ്രധാന താരങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഗോവ പ്രധാന ലൊക്കേഷനായി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്.പ്രശാന്ത് പിള്ളയാണ്  സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Read More »

മീശ പിരിക്കുന്നതിനെക്കുറിച്ച് ….. മോഹന്‍ലാല്‍

ലോഹം എന്ന സിനിമയില്‍ മീശ പിരിക്കുമോ എന്ന ചോദ്യതത്തിനോടാണ്  മോഹന്‍ലാല്‍ മനസുതുറന്നത്.ലോഹം മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല– മോഹൻലാൽ ലോഹത്തെക്കുറിച്ചു പറഞ്ഞു. താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുമുണ്ട്. പക്ഷേ, ലോഹം മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല– മോഹൻലാൽ ലോഹത്തെക്കുറിച്ചു പറഞ്ഞു. ‘കേരളത്തിൽ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നൊരു മോശമായ കാര്യത്തെക്കുറിച്ചാണീ സിനിമ. സിനിമയുടെ കൗതുകമെന്നതുതന്നെ അതിനെതിരെ എന്തു ചെയ്യുന്നു എന്നതാണ്. ഇതു പുതിയ കാര്യമല്ല, പക്ഷേ, അസാധാരണമായൊരു കഥയും സിനിമയുമാണ്.  ‘മീശ പിരിക്കുന്നോ ഇല്ലയോ എന്നതുകൊണ്ടു ഒരു സിനിമയുടെ സ്വഭാവം നിശ്ചയിക്കരുത്. മീശ പിരിച്ചു എന്നതുകൊണ്ടു സിനിമ ...

Read More »

നടനായാല്‍ ഇങ്ങനെ വേണം…..

അങ്ങ് തമിഴ്നാട്ടിലാണെന്ന് മാത്രം.  ആരാധകര്‍ തന്നോട് കാണിച്ച സ്നേഹത്തിന് വലിയൊരു പ്രതിഫലം തിരിച്ചുകൊടുക്കയാണ് നടന്‍ ലോറന്‍സ്. ഒരു കോടി രൂപയാണ്  നൂറ് പേര്‍ക്ക്  ഒരു ലക്ഷം വീതമായി താരം നല്‍കുന്നത് .ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരാധകരോ ആരോ  ആകട്ടെ പണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന ആര്‍ക്കും തന്നെ സമീപിക്കാമെന്ന് ലോറന്‍സ് പറയുന്നു. അവരുടെ അത്യാവശ്യം കണ്ടറിഞ്ഞതിന് ശേഷം അവരെ സഹായിക്കും കട്ട ശിവ മൊട്ട ശിവ എന്ന സിനിമയുടെ  അഡ്വാന്‍സ് ആയി കിട്ടിയ ഒരു കോടി രൂപയാണ് തന്‍റെ ആരാധകരായ നൂറ് പേര്‍ക്ക്  ഒരു ലക്ഷം വീതമായി താരം നല്‍കുന്നത് ...

Read More »

ബാഹുബലിയെക്കുറിച്ച് പുറത്തുവന്നിട്ടില്ലാത്ത അതീവരഹസ്യം…….

 ബാഹുബലിയെക്കുറിച്ച് പുറത്തുവന്നിട്ടില്ലാത്ത അതീവരഹസ്യം ചിത്രത്തിന്റെ രണ്ടാംഭാഗവും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നാണ്. ബാഹുബലി അഞ്ചു മണിക്കൂര്‍ സിനിമയായിട്ടാണ്‌ ചിത്രീകരിച്ചതെന്നും സിനിമയുടെ ദൈര്‍ഘ്യം മൂലം അണിയറക്കാര്‍ രണ്ടു ഭാഗങ്ങളുള്ള ചിത്രമായി അതിനെ ഉപയോഗിക്കാന്‍ പദ്ധതിയിടുകയായിരുന്നെന്നും വിവരമുണ്ട്‌. മറ്റുമുതല്‍മുടക്കുകള്‍ ഇല്ലാതെ തന്നെ ഈ ഭാഗം കൊണ്ട്‌ പണം വാരാനാണ്‌ അണിയറക്കാരുടെ പദ്ധതിയെന്നും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം സാങ്കേതികമികവ്‌ കാഴ്‌ച വെയ്‌ക്കുന്ന ബാഹുബലി വന്‍ തരംഗം ഉണ്ടാക്കി മുന്നേറുകയാണ്‌. ഇതിനകം ഈ സിനിമ  നേടിയിരിക്കുന്നത്‌ 462 കോടി രൂപയാണ്‌.100 ദിനം പിന്നിടുമ്പോള്‍ ബാഹുബലി 1,000 കോടിയിലധികം നേടിയേക്കുമെന്ന്‌ ...

Read More »

മലയാളത്തില്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ബ്രഹ്മാണ്ഡ ചിത്രം….

മലയാളസിനിമാ ചരിത്രത്തിലെ  ഏറ്റവും ചെലവേറിയ ചിത്രമായി  ഇരുപത്തിയെട്ട് കോടി രൂപ ചെലവില്‍  അഞ്ചു ഭാഷകളിലായി   പ്രിയദര്‍ശന്‍ -മോഹന്‍ലാല്‍ ചിത്രം എത്തുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന് പുറമേ അപര്‍ണ, പ്രാതാപ് പോത്തന്‍, ശശികുമാര്‍ എന്നിവര്‍ മാത്രമാണ് ചിത്രത്തിലുണ്ടാകുക.പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ഒന്നിനു തുടങ്ങും. അസര്‍ബൈജാനിലെ 21 താരങ്ങളുമാണ് മറ്റ് വേഷങ്ങളില്‍ എത്തുക. അസര്‍ബൈജാനിലെ റൌഫ് ജി.മെഹ്ദിയേവും ഫുള്‍ ഹൌസ് പ്രൊഡക്ഷന്റെ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൂര്‍ണമായും അസര്‍ബെയ്ജാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബര്‍ ...

Read More »

ബാഹുബലിയില്‍ ഒഴിവാക്കാമായിരുന്ന 6 കാര്യങ്ങള്‍……..

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വിസ്മയമായി മരിയ ബാഹുബലിയിലെ ചെറിയ ചില തെറ്റുകള്‍ കാണുവാന്‍ ഈ വീഡിയോ കാണുക . ഓണ്‍ലൈനില്‍ പരക്കുന്ന ഈ തെറ്റുകള്‍ യൂസൂം ചാനലാണ് ഏകീകരിച്ച് വീഡിയോ ആയി ഇറക്കിയത്.

Read More »

പ്രേമം ചോർച്ച ക്ലൈമാക്സിലേക്ക് : മൂന്നുപേർ അറസ്റ്റിൽ

പ്രേമം സിനിമ ചോർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചോര്‍ന്നത് സെന്‍സര്‍ബോര്‍ഡില്‍  നിന്നാണെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്ന്  സെൻസർ ബോർഡിലെ മൂന്നു താൽക്കാലിക ജീവനക്കാരെ അറസ്റ്റു ചെയിതു . നെടുമങ്ങാട് സ്വദേശികളായ അരുൺ കുമാർ, ലിതിൻ, കോവളം സ്വദേശിയായ കുമാരൻ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.സിനിമ ചോർന്നത് സെൻസർ ബോർ‍ഡിൽ നിന്നാണെന്ന് ആന്റി പൈറസി സെൽ അറിയിച്ചു. സെൻസർ കോപ്പി പുറത്തായതിൽ ഇവർക്കുള്ള പങ്കിന് തെളിവ് ലഭിച്ചിട്ടുണ്ട്. വ്യകാതമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും ഡിവൈഎസ്പി പറഞ്ഞു.  നേരത്തെ സിനിമ അപ് ...

Read More »

ബ്രഹ്മാണ്ട ഷോര്‍ട്ട് ഫിലിം : ‘അഹല്യ’ യൂട്യൂബില്‍ തരംഗമാകുന്നു

രാധിക ആപ്‌തെയുടെ അഭിനയ മികവില്‍   ജയ് ഘോഷിന്റെ അഹല്യ എന്ന ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്നത് വന്‍ സ്വീകാര്യതയാണ്. കഹാനിയുടെ സംവിധായകന്‍ ഷോര്‍ട്ട് ഫിലിമുമായെത്തിയപ്പോള്‍ അത്  സിനിമയോടും കിടപിടിക്കുന്നതായി ഹിന്ദു പുരാണത്തിലെ അഹല്യയുടെ കഥയെ ആസ്പദമാക്കിയാണ് ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക. സൗമിത്ര ചാറ്റര്‍ജി, ടോട റോയ് ചൗധരി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.ഒരു ത്രില്ലര്‍ സിനിമയുടെ ആവേശം പകരുന്ന ഷോര്‍ട്ട് ഫിലിം അഹല്യ ആസ്വാദകരുടെ മനം കവരുന്നു. ഇതിനോടകം 12 ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഈ ഷോര്‍ട്ട് ഫിലിം കണ്ടത്.

Read More »