Movies

പ്രളയബാധ്യതകര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി മമ്മൂട്ടിയും…

സ്ഥാനം നേരിടുന്ന കാലവര്‍ഷക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി സൂപ്പര്‍താരം മമ്മൂട്ടിയും. സംഭാവന നല്‍കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെട്ട അഭ്യര്‍ത്ഥനയാണ് മമ്മൂട്ടി തന്റെ ഫേസ്‌‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.പറവൂരിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ നേരിട്ടെത്തി സന്ദര്‍ശനം നടത്തിയ മമ്മൂട്ടി ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യര്‍ത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുണ്ട്.

Read More »

കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയില്ലേ; നിങ്ങളെ സമ്മതിക്കണം: മനസ്സ് തുറന്ന് ഇന്ദ്രന്‍സ്..!!

പുരസ്‌കാര നിറവിലും വിനയത്തോടെ ഇന്ദ്രന്‍സ് ‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞ ചിരിയോടെയും കൈയടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പു പിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ ഗംഭീരമായ കൈയടിയാണ് ഉയര്‍ന്നത്. ഇതിനിടയിലായിരുന്നു ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയല്‍ ...

Read More »

അതൊരു വലിയ ഉത്തരവാദിത്വമാണ്; യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല; ഭര്‍ത്താവിനെ ശരിക്കും നോക്കാനുള്ള പക്വത….

മലയാള സിനിമാ മേഖലയില്‍  മികച്ച വേഷങ്ങള്‍ മാത്രമാണ് നടി നമിത ചെയ്യുന്നത്. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ നമിത മനസുതുറന്ന് പറഞ്ഞത് ഇങ്ങനെ; ഒപ്പം അഭിനിയിക്കുന്നവരില്‍ എനിക്കു വളരെ കംഫര്‍ട്ടബ്‌ളായ ആളാണ് ദിലീപേട്ടന്‍. ക്യാമറയുെട മുന്നില്‍ നില്‍ക്കുന്നതിന്റെ യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ മറുവശത്തു നിന്ന് എന്താണ് വരികയെന്ന് കൃത്യമായും അറിയാം. നല്ല സിനിമകള്‍ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ഒന്നു രണ്ടു സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ആ വേവ് ലംങ്ത് ...

Read More »

നടനെ ചെയ്തത് പോലെ നടിയേയും ചോദ്യം ചെയ്യണമെന്ന സലീം കുമാറിന്റെ പ്രസ്താവന കേട്ട് അവള്‍ തളര്‍ന്നു;പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം അവളെ വേദനിപ്പിച്ചു…!!

ആക്രമണത്തെ അതിജീവിച്ച നടി പരാതി നല്‍കിയത് ഏറെ ധീരമായ ഒരു നീക്കമായിരുന്നുവെന്ന് നടിയും ആക്രമിച്ച നടിയുടെ അടുത്ത സുഹൃത്തുമായ ശില്‍പ ബാല. ‘കളിച്ചു ചിരിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും ഏറെ ബുദ്ധിയും ആത്മധൈര്യവുമുള്ള പെണ്‍കുട്ടിയാണ് അവള്‍. ചുറ്റുമുള്ള ആളുകള്‍ നല്‍കുന്ന പിന്തുണയാണ് അവളുടെ ശക്തി. എല്ലാവരേക്കാളും അവള്‍ക്ക് പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണ്. ഈ സംഭവത്തിന് ശേഷവും ഇനിയങ്ങോട്ടും അദ്ദേഹം ഇങ്ങനെ തന്നെ ആയിരിക്കുമെന്നതാണ് ഏറ്റവും വലിയ സമാധാനം.’പത്തുവര്‍ഷത്തെ സൗഹൃദമുണ്ട് ഞങ്ങള്‍ക്ക്. ശരിക്കും പറഞ്ഞാല്‍ ഒരു സാധാരണ പെണ്‍കുട്ടിക്ക് വേണ്ട പിന്തുണ അവള്‍ക്ക് വേണ്ടി വന്നില്ല. അത്രയ്ക്കും ...

Read More »

ഞാന്‍ തോക്ക് ചൂണ്ടിയത് മോഹന്‍ലാലിന് എതിരെയെല്ല; മുഖ്യമന്ത്രിക്കും സമൂഹത്തിനുമെതിരെ:അലന്‍സിയര്‍.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ പ്രതീകാത്മകമായി തോക്ക് ചൂണ്ടി പ്രതിഷേധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ അലയന്‍സിയര്‍. തന്റെ പ്രതിഷേധം ഒരിക്കലും മോഹന്‍ലാലിന് നേരെ ആയിരുന്നില്ലെന്നും താന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും ഈ സമൂഹത്തിനും നേരെയാണ് വെടിയുതിര്‍ത്തതെന്നും അലന്‍സിയര്‍ പറഞ്ഞു.  മോഹന്‍ലാലിന് നേരെ വെടിയുതിര്‍ത്തു എന്ന വാര്‍ത്ത അട്ടര്‍ നോണ്‍സണ്‍സ് ആണെന്നും താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു. അലന്‍സിയറുടെ വാക്കുകള്‍ ഇങ്ങനെ; ”അത് അട്ടര്‍ നോണ്‍സണ്‍സ് ആണ്..അട്ടര്‍ നോണ്‍സണ്‍ ആയിട്ടുള്ള വാര്‍ത്തയാണ് ആ സാധനം. വളരെ ...

Read More »

ഷാഹിദ് കപൂര്‍ ചിത്രം ‘ബാട്ടി ഗുല്‍ മീറ്റര്‍ ചാലു’വിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു…

ക്രിആര്‍ജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂര്‍, ശ്രദ്ധ കപൂര്‍, യാമി ഗൗതം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രം ബാട്ടി ഗുല്‍ മീറ്റര്‍ ചാലുവിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ ഷാഹിദ് കപൂറിനെയാണ് കാണാന്‍ കഴിയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും. ഷാഹിദ് കപൂര്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഗരിമ, സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഹൈദര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്.ശ്രീ നാരായണന്‍ സിങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ ...

Read More »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മോഹന്‍ലാല്‍ വ്യക്തിപരമായ കണക്കുതീര്‍ക്കലിന് ദുരുപയോഗപ്പെടുത്തിയതായി ആക്ഷേപം..!!

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിന്റെ വേദി മുഖ്യാതിഥി മോഹന്‍ലാല്‍ തന്റെ വ്യക്തിപരമായ കണക്കുതീര്‍ക്കലിന് ദുരുപയോഗപ്പെടുത്തിയതായി സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപം. വേദിയില്‍ മോഹന്‍ലാല്‍ നടത്തിയ പ്രസംഗം ആരോചകമായിരുന്നെന്നാണ് വിമര്‍ശനം ഉന്നയിച്ചുകൊണ്ട് മാധവന്‍ കുട്ടി പറയുന്നത്. മോഹന്‍ലാലിന് തിരുവനന്തപുരത്ത് പ്രത്യേക അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന പ്രസംഗം ഇത്തരമൊരു വേദിയില്‍ അല്ലാ വേണ്ടിയിരുന്നില്ല എന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. തന്റെ ജനനവും വളര്‍ച്ചയും സിനിമാ ജീവിതവും കുടുംബവും അത്രമേല്‍ തിരുവനന്തപുരവുമായി ചേര്‍ന്നുകിടക്കുന്നതിനാല്‍ തിരുവനനതപുരം തന്റെ സ്വകാര്യമായ എന്തോ ആണെന്നുള്ള മോഹന്‍ലാലിന്റെ പ്രസംഗം സിനിമയില്‍ പറയുന്ന ഡയലോഗിനെ അനുകരിക്കുന്ന രീതിയിലായിരുന്നു എന്ന് ...

Read More »

‘അമ്മ’ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്…

സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ഉള്‍പ്പടെ ഉള്ളവര്‍ ഇടപെട്ടാണ് രണ്ടുപേരെയും ശാന്തരാക്കിയത്.ദിലീപിനെ സംഘടനിയിലേക്ക് തിരികെ എടുക്കാനുള്ള തീരുമാനം വിവാദമയതിനോടൊപ്പം തിലകനോട് അമ്മ അന്ന് കാട്ടിയ വിവേചനവും ചര്‍ച്ചയായിയിരുന്നു. ഈ ഘട്ടത്തിലായിരുന്നുതിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ആവശ്യവുമായി മകന്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയത്.അമ്മയുടെ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയതായും അദ്ദേഹം ആരോപിച്ചിരുന്നു.ഇത് വേദനാജനകമാണ്. അമ്മയുടെ മരിച്ചവരുടെ പട്ടികയില്‍ നിന്ന് വരെ തിലകന്റെ പേര് ഒഴിവാക്കി. മരിച്ച മറ്റുള്ളവരുടെ ...

Read More »

ഇന്ദ്രന്‍സിനു പകരം മോഹന്‍ലാല്‍: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് വിമര്‍ശകര്‍..!!

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനും ഫോട്ടോക്കും താഴെ വിമര്‍ശകരുടെ പ്രതിഷേധം. പുരസ്‌ക്കാര ജേതാക്കളെ ഒഴിവാക്കി, മുഖ്യാതിഥിയായി ക്ഷണിച്ച മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ടിരിക്കുന്നത്. മോഹന്‍ലാലിനെ മുഖ്യാതിഥിയായി പുരസ്‌ക്കാര ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുരസ്‌ക്കാരം നേടിയ അഭിനേതാക്കള്‍ മുഖ്യാതിഥികളായ വേദിയില്‍ എന്തിനാണ് മോഹന്‍ലാലിന് പ്രാധാന്യം കൊടുക്കുന്നത് എന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചിരുന്നത്. ഇത് തെളിയിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോ. ‘ഇക്കൊല്ലത്തെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ ആളാകും ഒപ്പം ചിത്രത്തില്‍ ...

Read More »

പിറന്നാള്‍ ദിനത്തില്‍ ഫഹദിന് കിടിലം സര്‍പ്രൈസുമായി നസ്രിയ..!!

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളിലൊരാളായ ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്. നിരവധി ആരാധകരും സിനിമാരംഗത്തുള്ള സുഹൃത്തുക്കളും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഭാര്യ നസ്രിയയ്‌ക്കൊപ്പമാണ് ഇത്തവണയും താരം പിറന്നാള്‍ ആഘോഷിച്ചത്. ഫഹദിന്റെ പിറന്നാളിന് മുറിക്കാന്‍ വളരെ സ്‌പെഷ്യല്‍ ആയ ഒരു കേക്കും നസ്രിയ കരുതിയിരുന്നു. ഇരുവരുടെയും പിറന്നാള്‍ ആഘോഷവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിവാഹശേഷം സിനിമയില്‍ നിന്ന് അകന്ന് നിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെയിലൂടെ തിരിച്ചെത്തിയിരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രം വരത്തന്റെ നിര്‍മ്മാണവും നടി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നസ്രിയ പാടുന്നുമുണ്ട്.

Read More »