Movies

മമ്മൂട്ടി സിനിമാ വരുമാനത്തില്‍ ലോകത്ത് 48-ാം സ്ഥാനത്ത്, മുന്‍വര്‍ഷ വരുമാനം…

ഫോബ്‌സ് ഇന്ത്യയുടെ ഇന്ത്യന്‍ താരങ്ങളുടെ വിനോദ രംഗത്തുനിന്നുള്ള പോയ വര്‍ഷത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയില്‍ ആദ്യമായൊരു മലയാള താരം ഇടം നേടി. മറ്റാരുമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പട്ടികയില്‍ സ്ഥാനം കണ്ടെത്തിയത്. പട്ടികയില്‍ 48-ാം സ്ഥാനത്താണ് മമ്മൂട്ടിയുടെ സ്ഥാനം. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. കോളിവുഡില്‍ നിന്നും മലയാളിയായ നയന്‍താര ഈ വര്‍ഷവും പട്ടികയിലുണ്ട്. നയന്‍താര 15.17 കോടി സമ്പാദിച്ചു. 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം ...

Read More »

സേതുലക്ഷ്മിയുടെ കണ്ണീരിന് പരിഹാരവുമായി നടി പൊന്നമ്മ ബാബു; വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്നറിയിച്ച് താരം…

പ്രശസ്ത സഹനടി സേതുലക്ഷ്മിയുടെ മകന്റെ ഇരു വൃക്കകളും തകരാറിലായി അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന വിവരം അവരുടെ കണ്ണീരൊഴുക്കിയ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനം അറിഞ്ഞത്. ചികിത്സയ്ക്ക് മതിയായ പണം തങ്ങളുടെ കയ്യിലില്ലെന്നും അവയവ ദാനത്തിന് ആരെങ്കിലും തയ്യാറാകണമെന്നും സേതുലക്ഷ്മി വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി മൂന്നുപേര്‍ രംഗത്തെത്തി. നേര്‍ച്ചകാഴ്ചകളും പ്രാര്‍ത്ഥനകളും നിറഞ്ഞു നിന്ന തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ സന്തോഷത്തിന്റെ പൊന്‍കിരണം തെളിയിക്കുന്നതായിരുന്നു ആ വാര്‍ത്ത. മകനെയോര്‍ത്ത് കണ്ണീര്‍വാര്‍ത്തിരുന്ന സേതുലക്ഷ്മിയമ്മയ്ക്ക് അപ്രതീക്ഷിതമെന്നോണമാണ് അവയവദാനത്തിന് സമ്മതവുമായി ആളുകള്‍ രംഗത്തെത്തിയത്. അതില്‍ ഒരാളെ കണ്ട് ഏവരും ...

Read More »

ഈഫ് യൂ ആര്‍ ബാഡ്, അയാം യുവര്‍ ഡാഡ്; പഞ്ച് ഡയലോഗുകളുമായി ധനുഷും ടോവിനോയും; മാരി 2 ട്രെയ്‌ലര്‍ പുറത്തുവിട്ടു..!!

ധനുഷ് – ടോവിനോ തോമസ് കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന മാരി 2വിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.  ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പഞ്ച് ഡയലോഗുകളുമായിട്ടാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തില്‍ എത്തുന്നത്. ബീജ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. 2015ല്‍ ഇറങ്ങിയ ‘മാരി’യില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. നീണ്ട പത്ത് ...

Read More »

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും കുറ്റവിമുക്തരാക്കി..!!

നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി. അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയുമാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ ഇരുവരുടെയും പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേർത്തത്. നടിയെ ആക്രമിച്ച ശേഷം, ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് ...

Read More »

“കള്ളുകുടിച്ച് ഉല്ലസിക്കാം”; അമല പോളിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍..!!

ഒരുതരത്തിലുള്ള ഗോസിപ്പുകളെയും ഭയക്കാത്ത നടിയാണ് ഇപ്പോള്‍ അമല പോള്‍. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്യാനും അമലയ്ക്ക് മടിയില്ല. കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വായടപ്പിച്ച നടിയാണ് അമല. ഇപ്പോഴിതാ പുതിയൊരു ഫോട്ടോയ്‌ക്കൊപ്പം അമല പോള്‍ വീണ്ടും പാപ്പരാസികളെ ഇളക്കിവിടുന്നു. ലുങ്കി മടക്കി കുത്തി കള്ളുകുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അമല പോള്‍ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. കാവി ലുങ്ക് മടക്കികുത്തി കള്ള് കൈയ്യില്‍ പിടിച്ചാണ് ഫോട്ടോ. ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം.. ...

Read More »

ഒരേ തരം സിനിമകള്‍ ചെയ്തു മടുത്തു; എത്ര ഗ്ലാമറാകാനും തയാര്‍; മനസ്സ് തുറന്ന് റായ് ലക്ഷ്‌മി..!!

സിനിമയില്‍ തിളങ്ങാന്‍ വേണ്ടി മാത്രമായി സ്വന്തം പേര് വരെ മാറ്റിയ നടിമാരില്‍ ഒരാളാണ് റായ് ലക്ഷ്‌മി. എന്നാല്‍ പേര് മാറ്റിയിട്ടും റായ് ലക്ഷ്‌മിയ്‌ക്ക് സിനിമയില്‍ രാശിയില്ല എന്നാണ് പറയുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എത്ര ഗ്ലാമറാകാനും റായ് തയ്യാറാണ്. ജൂലി 2 എന്ന ചിത്രത്തില്‍ അത് പ്രേക്ഷകര്‍ കാണുകയും ചെയ്തു. എന്നാല്‍ ഒരേ തരം സിനിമകള്‍ ചെയ്തു മടുത്തു എന്നാണ് റായ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്. അതിനാല്‍ ഇനി വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നടി. റായ് ലക്ഷ്‌മിയുടെ അടുത്ത ചിത്രം ‘മിരുക’യാണ്. കേന്ദ്ര ...

Read More »

അപകടത്തില്‍ കിടപ്പിലായ നടന്‍ നാസറിന്റെ മകന് സര്‍പ്രൈസുമായി വിജയ്..!

അപകടത്തില്‍ പരുക്കേറ്റ് ഏറെ നാളായി കിടപ്പിലായ നടന്‍ നാസറിന്റെ മകന്‍ അബ്ദുല്‍ അസന്‍ ഫൈസലിനു പിറന്നാള്‍ ആശംസകളുമായി വിജയ്. നാസറിന്റെ ഭാര്യ കമീല നാസര്‍ ട്വിറ്ററിലൂടെയാണ് വാര്‍ത്ത പങ്കുവെച്ചത്. കമീലയുടേയും നാസറിന്റെയും മൂത്തമകനായ അബ്ദുല്‍ അസന്‍ ഫൈസലിനു പിറന്നാള്‍ ആശംസ നേരാനാണ് താരം നേരിട്ടെത്തിയത്. തന്റെ മകന്റെ സ്വപ്നം പൂവണിഞ്ഞ ദിനം എന്നാണ് വിജയുടെ വരവിനെ കമീല വിശേഷിപ്പിച്ചത്. ‘പ്രിയപ്പെട്ട ഫൈസല്‍, നിനക്ക് പിറന്നാള്‍ ആശംസകള്‍, ഇന്നു വിജയ് അണ്ണനൊപ്പം നിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ട ദിനമാണ്. ഈശ്വരനോടു കൂടുതലായൊന്നും ആവശ്യപ്പെടുന്നില്ല. ആരോഗ്യവും സന്തോഷവും നല്‍കി ...

Read More »

ജാക്ക് ആന്‍ഡ് ജില്‍ ചിത്രത്തില്‍ കാളിദാസ് ജയറാമിന്റെ നായികയായി എസ്തര്‍..!!

കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ എസ്തര്‍ അനില്‍ നായികയാകുമെന്നാണ് പറയുന്നത്. ബാലതാരമായി മലയാള സിനിമയിലെത്തി നായിക നടിയായി മാറിയ താരമാണ് എസ്തര്‍.  2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ തുടക്കം. ഒരു നാള്‍ വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്‍, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം ...

Read More »

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനിൽ വീണ്ടും അഭിനയലോകത്തേക്ക് തിരികെയെത്തുന്നു

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ അഭിനയലോകത്തേക്ക് തിരിച്ചെത്തുന്നു. സംവൃത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിഗ് സ്‌ക്രീനിലേക്ക് തിരികെ എത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ അറിയിക്കാമെന്നും സംവൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടം അരങ്ങേറ്റം. പിന്നീട് തിരക്കഥ, ഇവർ വിവാഹിതരായാൽ, നീലത്താമര, കോക്ക്‌ടെയിൽ, മാണിക്യക്കല്ല്, ഡയമണ്ട് നെക്ക്‌ലെസ്, അയാളും ഞാനും തമ്മിൽ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹശേഷം ഭർത്താവ് അഖിൽരാജിനൊപ്പം യു എസിലായിരുന്ന സംവൃത ഏതാനും വർഷങ്ങളായി ...

Read More »

ചിലവഴിച്ചതെല്ലാം പെണ്ണിനും ചൂത് കളിയ്ക്കും വേണ്ടി; വെളിപ്പെടുത്തലുമായി ജാക്കിചാന്‍..!!

പ്രായഭേദമന്യേ ലോകമെങ്ങും ആരാധകരുള്ള സൂപ്പര്‍താരമാണ് ജാക്കിചാന്‍ . ഇപ്പോള്‍ തന്‍റെ  64ാം വയസിലും താരം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.  ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയിലാണ് താരം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഒരിക്കല്‍ ഭാര്യ ജോവാനുമായി വീട്ടില്‍ വഴക്കുണ്ടാക്കിയപ്പോള്‍ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതുകണ്ട് ഭാര്യ പേടിച്ചുപോയെന്നും ജാക്കി പറയുന്നു.  പിന്നീട് ഇക്കാര്യത്തില്‍ ജാക്കി മാപ്പു പറയുകയും ചെയ്തു. മുന്‍ സൗന്ദര്യ റാണി എലൈനുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വാര്‍ത്ത1999 ല്‍ പുറത്തായപ്പോഴും ജാക്കി തെറ്റേറ്റ് പറഞ്ഞിരുന്നു. താന്‍ ...

Read More »