Breaking News

Movies

വിക്രം ചിത്രത്തില്‍ നിന്ന് സായ് പല്ലവി ഇറങ്ങിപ്പോയി.?

പ്രേമം എന്ന ഒറ്റ മലയാള ചിത്രത്തിലൂടെ തെന്നിന്ത്യമുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി. രണ്ടാമത്തെ ചിത്രമായ കലിയില്‍ ദുല്‍ക്കര്‍ സല്‍മാനൊപ്പം വീണ്ടും മലയാളത്തില്‍ എത്തിയ സായി പിന്നീട് പഠനത്തിന്റെ തിരക്ക് കാരണം സിനിമയില്‍ നിന്നും വിട്ടുനിന്നു. ഇതിനിടെ മണിരത്നം സിനിമയില്‍ നിന്നും ഓഫര്‍ വന്നെങ്കിലും ഡേറ്റ് പ്രശ്നങ്ങള്‍ കാരണം ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല.വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിലൂടെ തമിഴകത്ത് സായി അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും സായി പല്ലവി ഇറങ്ങിപ്പോയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിനായി അഡ്വാന്‍സ് ...

Read More »

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നു!

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അതും ഈ വര്‍ഷം തന്നെ പ്രൊജക്‌ട് അരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന ‘കര്‍ണന്‍’ എന്ന പ്രൊജക്ടിലാണ് ദുല്‍ക്കറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പി ശ്രീകുമാറാണ് തിരക്കഥ രചിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായാണ് വിവരം.എന്നാല്‍ ദുല്‍ക്കര്‍ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്റെ പ്രീ പ്രൊഡക്ഷന്‍ ...

Read More »

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തമിഴില്‍ ഒരുക്കണമെന്നു ജിബു ജേക്കബിന് ആഗ്രഹം!

വന്‍വിജയം നേടുന്ന മലയാള ചിത്രങ്ങള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്. മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇതില്‍ കൂടുതലും. വന്‍വിജയം നേടിയ മോഹന്‍ലാലിന്റെ പുലിമുരുകന്‍ ‘മന്യംപുലി’ എന്ന പേരില്‍ തെലുങ്കിലെത്തിയപ്പോഴും തെറ്റില്ലാത്ത വിജയം നേടി. നേരത്തേ ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം തെലുങ്കിലും തമിഴിലും കന്നഡത്തിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു ജിബു ജേക്കബ് ഒരുക്കിയ ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍’ എന്ന ചിത്രം തെലുങ്കില്‍ വെങ്കിടേഷ് അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏകദേശം ഉറപ്പായിട്ടുണ്ടെന്നാണ് ജിബു പറയുന്നത്. തമിഴ്, കന്നഡ റീമേക്കുകളുടെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ. അതിനാല്‍ ഇപ്പോഴേ ഒന്നും ...

Read More »

‘സിങ്കം 3’ റിലീസിന് മുന്‍പ് 100 കോടി ക്ലബ്ബില്‍…!

തമിഴിലും തെലുങ്കിലും ഫെബ്രുവരി ഒന്‍പതിന് തിയറ്ററില്‍ എത്താനൊരുങ്ങുന്ന സൂര്യയുടെ സിങ്കം പിതിപ്പിലെ മൂന്നാം ഭാഗമായ സിങ്കം ത്രീ റിലീസിന് മുന്‍പു തന്നെ 100 കോടി കളക്ഷന്‍ നേടി കഴിഞ്ഞതായി ഡ്രീം ഫാക്ടറി ഉടമ ശക്തിവേലന്‍ അറിയിച്ചു. കൂടാതെ ചിത്രം മുന്നൂറു കോടി കടക്കുമെന്നാണ് സിങ്കം 3 യുടെ വിതരണ കമ്ബനിയായ ഡ്രീം ഫാക്ടറി ഉടമ ശക്തിവേലന്‍ പറയുന്നത്. സാറ്റലൈറ്റ് റൈറ്റ്സിലൂടെയും ഡിസ്ട്രിബ്യൂഷനിലൂടെയുമാണ് ചിത്രം നൂറ് കോടി നേടിയഞ്ഞതെന്ന് സിനിമയുടെ നിര്‍മാതാവായ ഞ്ജാനവേല്‍ രാജ വ്യക്തമാക്കി.സിനിമയുടെ പ്രി റിലീസ് ബിസിനസില്‍ രജനികാന്ത് കഴിഞ്ഞാല്‍ സൂര്യയാണ് ഏറ്റവും ...

Read More »

റോഡില്‍ വീണ നടിയെ തെരുവ് നായകള്‍ ക്രൂരമായി ആക്രമിച്ചു!

തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് നടി പരുള്‍ യാദവിന് ഗുരുതരമായ പരുക്കേറ്റിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അഞ്ച് തെരുവ് നായകളാണ് നടിയെ ആക്രമിച്ചത്. നടിയെ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ കന്നഡ ചാനലുകള്‍ പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടി തന്റെ വളര്‍ത്ത് നായയുമായി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മുംബൈയിലെ ജോഗേശ്വരി റോഡില്‍ വെച്ചാണ് നടിയെ നായകള്‍ ആക്രമിച്ചത്. തെരുവ് നായ്ക്കളില്‍ നിന്ന് തന്റെ വളര്‍ത്ത് നായയെ നടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടിയ്ക്ക് കടിയേറ്റത്. വളര്‍ത്തുനായയെ കടിക്കാന്‍ വന്ന തെരുവ് നായയെ നടി തടയാന്‍ ...

Read More »

നിവിന്‍ പോളിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘റിച്ചി’ ഉടന്‍ തിയേറ്ററുകളില്‍.!

അല്‍ത്താഫ് സലിം, സിദ്ധാര്‍ഥ ശിവ, റോഷന്‍ ആന്‍ഡ്രൂസ്, ശ്യാമപ്രസാദ്, ഗീതു മോഹന്‍ദാസ് തുടങ്ങി ഒരുപിടി ശ്രദ്ധേയ പ്രോജക്ടുകളാണ് നിവിന്‍ പോളിയുടേതായി ഇനി മലയാളത്തില്‍ എത്താനുള്ളത്. ഇത് മലയാളത്തിലെ കഥ. തമിഴില്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗ് ഘട്ടത്തിലാണ്. നിവിന്‍ തമിഴില്‍ ആദ്യമായി ഡബ്ബ് ചെയ്യുന്ന ചിത്രമായതിനാല്‍ കൂടുതല്‍ ശ്രദ്ധയും സമയവും നല്‍കേണ്ടിവരുന്നത് പോസ്റ്റ് പ്രൊഡക്ഷന്‍ അല്‍പം വൈകാന്‍ കാരണമാണ്. തൂത്തുക്കുടിയും കുറ്റാലവും മണപ്പാടിയും കൊല്‍ക്കത്തയുമൊക്കെ ലൊക്കേഷനുകളാക്കുന്ന ചിത്രം കന്നഡ ചിത്രമായ ‘ഉളിഡവരു കണ്ടാതെ’യുടെ റീമേക്കാണ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ...

Read More »

തന്‍റെ ജീവിതത്തിന്‍റെ തലവരമാറ്റിയത് മോഹന്‍ലാല്‍; എത്ര പ്രതീക്ഷിക്കുന്നുവോ അതിനേക്കാള്‍ ഇരട്ടി തിരിച്ചു നല്‍കും: പ്രിയന്‍

തന്‍റെ ജീവിതത്തിന്റെ തലവരമാറ്റിയത് മോഹന്‍ലാല്‍ ആണെന്ന് പ്രിയദര്‍ശന്‍. അറുപതാം പിറന്നാള്‍ ദിനത്തില്‍ മാതൃഭൂമി ക്ലബ്‌എഫ്‌എം ദുബായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ മനസ്സു തുറന്നത്. അറുപത് വയസ്സായെങ്കിലും മാനസികമായി താനിപ്പോഴും ഒരു ഇരുപത്തിനാല് വയസ്സുകാരനാണെന്ന് പ്രിയന്‍ പറയുന്നു. 60 വര്‍ഷങ്ങളിലൂടെ കണ്ണോടിക്കുമ്ബോള്‍ എല്ലാവരെയും പോലെ എനിക്ക് ഒരുപാട് ലാഭങ്ങളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് പണത്തിന്റെ കണക്കുകളല്ല. മാനസ്സമാധാനത്തിന്റെ കണക്കുകളെക്കുറിച്ചാണ് പറയുന്നത്. തിരിഞ്ഞു നോക്കുമ്ബോള്‍ അച്ഛന്‍ പോയി, അമ്മ പോയി, ഭാര്യയും പോയി അതൊക്ക വലിയ നഷ്ടങ്ങളാണ്. എന്നാല്‍ എന്റെ രണ്ടു മക്കളും ഇപ്പോള്‍ ...

Read More »

ആമിയില്‍ വിദ്യാ ബാലന് പകരമെത്തുന്നത് തബു.?

കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് നടി വിദ്യാ ബാലന്‍ പിന്‍മാറിയത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ്. കമലിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പിന്റെ പശ്ചാത്തലത്തല്‍ വിദ്യാബാലന്റെ പിന്‍മാറ്റം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ വിദ്യയ്ക്കു പകരക്കാരിയായി കേന്ദ്ര കഥാപാത്രമാകാന്‍ അണിയറ പ്രവര്‍ത്തകര്‍ ബോളിവുഡ് താരം തബുവിനെ സമീപിച്ചതായി സൂചന. തബു കമലാസുരയ്യയുടെ വേഷം ഏറ്റെടുക്കുന്നതിന് വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമായിട്ടില്ല. വിദ്യാബാലന്റെ അപ്രതീക്ഷിത പിന്‍മാറ്റം ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രത്തിന്റെ നിര്‍മാതാവിന് ഒന്നരക്കോടിയോളം ...

Read More »

അത് ഞാനല്ല; അശ്ലീല വീഡിയോയില്‍ വിശദീകരണവുമായി അനിരുദ്ധ്!

  സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവസംഗീത സംവിധായകന്‍ അനിരുദ്ധ്. ഒരു യുവതിയുമായുള്ള വീഡിയോ യൂട്യൂബിലും സിനിമാ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് വിശദീകരണവുമായി അനിരുദ്ധ് രംഗത്തെത്തിയത്. ‘ആ വീഡിയോയിലുള്ളത് ഞാനല്ല, എന്റെ രൂപ സാദൃശ്യമുള്ള മറ്റാരുടേതോ ആണ് വീഡിയോ. സാധാരണയായി ഞാന്‍ താടി വളര്‍ത്താറുണ്ട്. മാത്രമല്ല, എന്റെ ഇടം കൈയില്‍ പച്ച കുത്തിയിട്ടുമുണ്ട്. ഇതു രണ്ടും വീഡിയോയിലുള്ള വ്യക്തിയുടെ ശരീരത്തിലില്ല. പിന്നെ എങ്ങനെയാണ് അത് ഞാനാകുക?’അനിരുദ്ധ് ചോദിക്കുന്നു. മുന്‍പും അനിരുദ്ധിന്റെ പേരില്‍ ചുംബനവീഡിയോകള്‍ പ്രചരിച്ചിരുന്നു. അന്നും അത് നിഷേധിച്ച്‌ അനിരുദ്ധ് രംഗത്തെത്തിയിരുന്നു. ...

Read More »

അണിയറയില്‍ ഒരുങ്ങുന്നു സലിം അഹമ്മദ്- ദുല്‍ഖര്‍ ചിത്രവും!

സലിം അഹമ്മദ് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം വീണ്ടുമൊരിക്കല്‍ കൂടി ഒന്നിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. മാപ്പിള ഖലാസി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മമ്മൂട്ടി രാജ 2 പൂര്‍ത്തിയാക്കിയതിനു ശേഷമേ ആരംഭിക്കാനാകൂ. അതിനു മുമ്ബ് സലിം അഹമ്മദ് മറ്റൊരു ചിത്രം പൂര്‍ത്തിയാക്കുമെന്നാണ് സൂചന. സിനിമാ മോഹവുമായി നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് താന്‍ അടുത്തതായി സിനിമയാക്കുന്നതെന്ന് കുറച്ചു മാസങ്ങള്‍ക്കു മുമ്ബ് തന്നെ സലിം അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിലെ നായക വേഷത്തിനായി ദുല്‍ഖര്‍ സല്‍മാനെയാണ് പരിഗണിക്കുന്നതെന്നാണ് പുതിയ വിവരം. ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിലെ തന്നെ ...

Read More »