Movies

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ദി​ലീ​പ് അം​ഗ​മ​ല്ലെ​ന്ന വാ​ര്‍​ത്ത സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വി​മ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വ്..

താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ദി​ലീ​പ് അം​ഗ​മ​ല്ലെ​ന്ന വാ​ര്‍​ത്ത സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വി​മ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി). ദി​ലീ​പി​ന്‍റെ രാ​ജി​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കാ​ണി​ച്ച വി​മു​ഖ​ത​യി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നും ഡ​ബ്ല്യു​സി​സി വ്യ​ക്ത​മാ​ക്കി. അ​ക്ര​മം അ​തി​ജീ​വ​ച്ച ന​ടി​യും മ​റ്റു മൂ​ന്നു പേ​രും അ​മ്മ​യി​ല്‍​നി​ന്നു രാ​ജി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​ത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ട് മൂ​ല​മാ​ണ്. സം​ഘ​ട​ന​ക്കു​ള്ളി​ല്‍ അ​തി​ക്ര​മ​ങ്ങ​ളെ തു​റ​ന്നു പ​റ​യു​ന്ന​വ​രോ​ടു​ള്ള മ​നോ​ഭാ​വം വ​ള​രെ വ്യ​ക്ത​മാ​ണ്.

Read More »

വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍താരം..

ശബരിമല യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്.ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു

Read More »

ദിലീപിന്‍റെ രാജി,വ്യക്തിപരമായ അഭിപ്രായം തുറന്നു പറഞ്ഞ് സിദ്ദിഖ്..

അമ്മയെ തകര്‍ക്കുവാന്‍ ഡബ്ല്യൂസിസിയ്ക്ക് ഗൂഢ അജണ്ടയുണ്ടെന്ന് സിദ്ദിഖ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ഡബ്ല്യൂസിസിയ്‌ക്കെതിരെ ബാബു രാജും രംഗത്തെത്തിയിരുന്നു. അതേമയം, ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍.നടിമാര്‍ മാപ്പു പറയേണ്ടതില്ല എന്നാല്‍, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. അമ്മയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ദിലീപിന്റെ രാജി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

Read More »

അമ്മ ആവശ്യപ്പെട്ടതനുസരിച്ചാണ് ദിലീപ് രാജിവെച്ചത്,മോഹന്‍ലാലിന്‍റെ നിലപാട് എന്ന തരത്തില്‍ ഇതിനെ വ്യാഖ്യാനിക്കുന്നത് വേദനിപ്പിച്ചു.

ദിലീപിന്റെ രാജി സ്വീകരിച്ചതായി എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഡബ്ല്യു.സി.സി ഉയര്‍ത്തിയ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടുകയും തുടര്‍ന്ന് ജനറല്‍ ബോഡി വിളിച്ചുകൂട്ടി ദിലീപിന്റെ രാജി ആവശ്യപ്പെടണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. തുടര്‍ന്ന് താന്‍ നേരിട്ട് ദിലീപിനെ വിളിച്ചു രാജി ആവശ്യപ്പെടുകയാണുണ്ടായതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഡബ്ല്യു.സി.സി ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അവരോട് കുറച്ചു സമയം തേടുകയാണുണ്ടായത്. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ അവഗണിച്ചിട്ടില്ല.അതിനുശേഷം പ്രളയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് തീരുമാനം വരാന്‍ കുറച്ചു താമസിച്ചു. അദ്ദേഹത്തിന്റെ രാജി അവെലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചതായും മോഹന്‍ലാല്‍ ...

Read More »

50 കോടി ക്ലബിലേക്ക് കൊച്ചുണ്ണി?

കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്ത് ഏഴ് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഇതുവരെ ചിത്രം സ്വന്തമാക്കിയത് 42 കോടിയാണ്. ആഗോളകലക്ഷന്‍ റിപ്പോര്‍ട്ടാണിത്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്.ഒരു നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തിരക്കാണ് ചിത്രത്തിന് ലഭിക്കുന്നത്. കൊച്ചുണ്ണി പ്രദര്‍ശിപ്പിക്കുന്ന യുഎഇയിലെ തിയേറ്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Read More »

കുഞ്ചാക്കോ ബോബന്‍ ചിത്രം ജോണി ജോണി യെസ് അപ്പാ ഒക്ടോബറില്‍..

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രം ജോണി ജോണി എസ് അപ്പായുടെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 26ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ജോണിയായി കുഞ്ചാക്കോ ബോബനും ജൈസയായി അനു സിത്താരയുമാണ് വേഷമിടുന്നത്. മംമ്ത മോഹന്‍ദാസും മികച്ച കഥാപാത്രമായി വേഷമിടുന്നുണ്ട്.ടിനി ടോം, ഷറഫുദീന്‍, അബുസലീം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും

Read More »

പൃഥ്വിരാജിനു ശേഷം ഒരു നായകനുംകൂടി സംവിധാനരംഗത്തേക്ക്; നായകന്‍ സൂപ്പര്‍ താരം തന്നെ..

നടന്‍ കലാഭവന്‍ ഷാജോണും സംവിധാനരംഗത്തേക്ക് . പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ പേര് ബ്രദേഴ്‌സ് ഡേ എന്നാണ്.കോമഡിക്കും ആക്ഷനും റൊമാന്‍സിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ കലാഭവന്‍ ഷാജോണിന്റേതു തന്നെയാണ്.

Read More »

മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം; പ്രസിഡന്റായി വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും ജോസഫൈന്‍..!!

മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണമെന്നും ജോസഫൈന്‍ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം നിരാശനാക്കിയെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. എ.എം.എം.എയുടെ നിലപാടിനെതിരെ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പിന്നാലെയാണ് ജോസഫൈന്റെ പ്രതികരണം. അതേസമയം ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി താരസംഘടനയായ എ.എം.എം.എ രംഗത്തെത്തി. ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നാണ് എ.എം.എം.എ പറഞ്ഞത്. അക്രമിക്കപ്പെട്ട നടിക്ക് ...

Read More »

ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല;മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം കെട്ടിവയ്ക്കരുത്, വിശദീകരണവുമായി എ.എം.എം.എ..!!

ഡബ്ല്യു.സി.സി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി എ.എം.എം.എ. കുറ്റാരോപിതനായ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് താരസംഘടനയായ എ.എം.എം.എ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് സംഘടനയുടെ അഭിപ്രായം, കേസില്‍ അന്വേഷണം പൂര്‍ത്തിയായി കോടതി വിധി വരുന്നതിന് മുന്‍പ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കരുതെന്നായിരുന്നു സംഘടന കൈക്കൊണ്ട നിലപാട്. ഈ നിലപാടിന് എക്സിക്യൂട്ടീവില്‍ മുന്‍തൂക്കം കിട്ടിയെന്നും എ.എം.എം.എ വിശദീകരിക്കുന്നു. ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. എ.എം.എം.എയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോകുകയായിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ...

Read More »

താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വീണ്ടും വനിതാ സംഘടന രംഗത്ത്…

താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ ഡബ്ല്യുസിസി വീണ്ടും രംഗത്ത്. കൂടുതല്‍ അംഗങ്ങള്‍ സംഘടന വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ദിലീപ് വിഷയത്തില്‍ ‘അമ്മ’യുടെ നിലപാടിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് നിലപാട് കടുപ്പിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. വൈകീട്ട് നാല് മണിക്ക് ചേരുന്ന പത്രസമ്മേളനത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഡബ്ല്യുസിസി വ്യക്തമാക്കും. ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി നല്‍കിയ പരാതിയില്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ഇന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ വീണ്ടും യോഗം ചേര്‍ന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അച്ചടക്ക നടപടി സംബന്ധിച്ച അന്തിമവാക്ക് എക്‌സിക്യൂട്ടീവ് ...

Read More »