പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് മലയാളി സി.ആര്.പി.എഫ് ജവാന് വി.വി വസന്തകുമാറിന്റെ വീട് നടന് മമ്മൂട്ടി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടില്‍ എത്തിയത്. വയനാട്ടില്‍ ‘ഉണ്ട’യുടെ ചിത്രീകരണത്തിനിടെയാണ് വസന്തകുമാറിന്റെ വീട് മമ്മൂട്ടി സന്ദര്‍ശിച്ചത്. വീട്ടിലെത്തിയ അദ്ദേഹം വസന്തകുമാറിന്റെ അമ്മ ശാന്തയെയും, ഭാര്യ ഷീനയെയും, മക്കളെയും ആശ്വസിപ്പിച്ചു. കുടുംബ ശ്മാശാനത്തിലെ വസന്തകുമാറിന്റെ ശവകുടീരത്തില്‍ മമ്മൂട്ടി ആദരമര്‍പ്പിക്കുകയും ചെയ്തു. നടന് അബു സലിം,വയനാട് സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബിജോ അലക്സാണ്ടര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.
Read More »Movies
‘വീണ്ടും മത്സരിക്കാനില്ല’; പാർട്ടി ആവശ്യപ്പെട്ടാൽ തള്ളി കളയാനാവില്ലെന്നും ഇന്നസെന്റ്..!!
ലോകസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടിലാണ് ചാലക്കുടി എംപി ഇന്നസെന്റ്. എന്നാൽ പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അത് തള്ളി കളയാനാവില്ലെന്നും ഇന്നസെന്റ് കൊച്ചിയിൽ പറഞ്ഞു. അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് തുറന്ന് പറയുകയാണ് ഇന്നസെന്റ്. പാർട്ടിയിൽ അർഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും പുതിയ തലമുറയിലെ ആളുകൾക്കായി വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നും ഇന്നസെന്റ് പറയുന്നു. എന്നാൽ പാർട്ടി തീരുമാനങ്ങൾക്ക് വിധേയമാകും. പാർട്ടി ആവശ്യപ്പെടുന്ന കാര്യങ്ങൾ തള്ളികളാനാവില്ലെന്നും ഇന്നസെന്റ് പറഞ്ഞു. സംസ്ഥാനത്തെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ...
Read More »പാകിസ്താന് ഷാരൂഖ്ഖാന്റെ 45 കോടി സഹായം; സത്യാവസ്ഥ എന്ത്?
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെതിരെയാണ് അപവാദ പ്രചാരണം. ഷാരൂഖ് പാകിസ്താന് 45 കോടി രൂപയുടെ സഹായം നല്‍കിയെന്നാണ് പ്രചാരണം. പുല്‍വാമയിലെ സൈനികര്‍ക്ക് അദ്ദേഹം ഒന്നും നല്‍കിയിട്ടില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. പാകിസ്താനിലെ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് ഷാരൂഖ് സഹായം നല്‍കിയതെന്നാണ് പ്രചാരണം. എന്നാല്‍ ഇത്തരത്തില്‍ യാതൊരു സഹായവും അദ്ദേഹം നല്‍കിയിട്ടില്ല. ഷാരൂഖിന്റെ ഓഫീസും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഷാരൂഖിന്റെ രാജ്യസ്നേഹത്തെയും ചിലര്‍ ഈ വീഡിയോ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം ...
Read More »നടനവൈഭവം ജഗതി ശ്രീകുമാര്‍ വീണ്ടും തിരശീലയിലേക്ക് മടങ്ങിയെത്തുന്നു..!!
നടനവൈഭവം ജഗതി ശ്രീകുമാര്‍ ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തിരശീലയിലേക്ക് മടങ്ങിവരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതിയുടെ മടങ്ങിവരവ് പരസ്യ ചിത്രത്തിലൂടെയാണ്. തൃശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുക. അടുത്ത വര്‍ഷം സിനിമയിലും അഭിനയിച്ചേക്കും. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതി വീണ്ടും കാമറയ്ക്കു മുന്നിലേക്ക് വരുന്നതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
Read More »വീട് നൽകുമെന്ന് പറഞ്ഞു വഞ്ചിച്ചു; മഞ്ജുവാര്യരുടെ വീടിനു മുന്നിൽ സമരത്തിനൊരുങ്ങി ആദിവാസികൾ..!!
സിനിമാനടി മഞ്ജുവാര്യർ വീട് നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷം വാക്കു പാലിച്ചില്ലെന്ന് ആദിവാസികൾ. വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ മഞ്ജുവാര്യരുടെ വീടിനു മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ്. ഈ മാസം 13ന് നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍കെട്ടി തങ്ങൾ സമരം നടത്തുമെന്ന് ആദിവാസികള്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നര വർഷം മുൻപാണ് വീട് നൽകാമെന്ന് ഉറപ്പ് നൽകി മഞ്ജുവാര്യർ ആദിവാസി കോളനിയിൽ എത്തുന്നത്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി തീരുമാനത്തിൽ എത്തിയതുമാണ്. എന്നാൽ ഇത്രയും നാളായിട്ടും ഈ പദ്ധതിയുടെ പ്രാരംഭ ...
Read More »സൂര്യ ആരാധകര്‍ കാത്തിരിക്കുന്ന എന്‍ജികെയുടെ ടീസര്‍ ഫെബ്രുവരി 14ന്..!!
സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്‍ജികെ. ചിത്രത്തിന്റെ ടീസര്‍ ഫെബ്രുവരി 14ന് വൈകുന്നേരം 6 മണിക് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകന് ശെല്വരാഘവന് ആണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഡിസംബര്‍ മൂന്നിന് ആണ് ആരംഭിച്ചത്. ശെല്വരാഘവന് തന്നെയാണ് എന്‍ജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. യുവന് ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീത് സിംഗ് ആണ് നായിക. ആദ്യം ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.
Read More »കലാഭവന്‍ മണിയുടെ മരണത്തില്‍ 7പേര്‍ക്ക് നുണപരിശോധന..!!
നടന് കലാഭവന്‍ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് ഏഴു പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടന് ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റ്യന്‍, സാബുമോന്, സി.എ. അരുണ്‍, എം.ജി. വിപിന്‍, കെ.സി. മുരുകന്, അനില്‍കുമാര്‍ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കുക. കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇവര്‍ ഏഴു പേരും കഴിഞ്ഞദിവസം നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിച്ചു. നേരത്തേ സമ്മതപത്രം എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കു കോടതിയുടെ അനുമതി തേടുകയായിരുന്നു. വിവരങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം ...
Read More »എനിക്ക് സിനിമ തന്നില്ലെങ്കില്‍ നാളെ ഞാന്‍ ആ ജോലി ചെയ്തായാലും ജീവിക്കും..!!
സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രവണതകളെക്കുറിച്ച് പ്രതികരിച്ച് നടി മഡോണ സെബാസ്റ്റിയന്. അത്തരത്തിലുള്ള മോശമായ അനുഭവം സിനിമയില്‍ നിന്ന് നേരിട്ടാലോ എന്ന അവതാരികയുടെ ചോദ്യത്തിന് താന്‍ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു പെണ്കുട്ടിയല്ലെന്നായിരുന്നു മഡോണയുടെ മറുപടി നല്‍കിയത്. എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിനാണെന്ന് ഹാപ്പിനെസ് പ്രോജക്ടില്‍ ...
Read More »‘നിപ വൈറസ്’ ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ..!!
നിപ വൈറസ് ബാധയെ പറ്റി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ സിനിമയുടെ റിലീസിന് സ്റ്റേ. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകന് ഉദയ് അനന്തന് നല്കിയ ഹര്‍ജിയിലാണ് നടപടി. വൈറസ് എന്ന പേരില്‍ താന്‍ ഒരു നാടകം നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം. എറണാകുളം ജില്ലാ കോടതിയാണ് സ്റ്റേ ചെയ്തത്. ഇതര ഭാഷയിലേക്കുള്ള ചിത്രത്തിന്റെ മൊഴിമാറ്റവും സ്റ്റേ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി മുതലാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചത്. മുഹ്സിന് പെരാരി, ...
Read More »ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമയിലൂടെ ‘മലര്‍വാടിക്കൂട്ടം’ വീണ്ടും ഒന്നിക്കുന്നു..!!
ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലര്‍വാടിയിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ സിനിമയിലൂടെ ഒന്നിച്ച ഇവര്‍ വീണ്ടുെമെത്തുന്നത് ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യിലൂടെയാണ്. ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവര്‍ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. മലര്‍വാടിയിലെ താരങ്ങളായ നിവിന്‍, അജു വര്‍ഗ്ഗീസ്, ഹരികൃഷ്ണന്, ഭഗത്, ദീപക് എന്നിവര്‍ ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ ശ്രാവണ്‍ ഇല്ല, അധികം വൈകാതെ ശ്രാവണും തങ്ങള്‍ക്കൊപ്പം ...
Read More »