Breaking News

Mobile

1000 രൂപ വിലക്കുറവില്‍ വിവോ Y71 4ജിബി റാം വാരിയന്‍റെ ഇന്ത്യയില്‍…

ഇന്ത്യയില്‍ വിവോ Y71 4ജിബി റാം വാരിയന്റിന് 1000 രൂപ വിലക്കുറവ്. 11,990 രൂപയാണ് ഇപ്പോഴത്തെ ഫോണിന്റെ വില. വിവോ ഇ-സ്‌റ്റോറുകളിലും ആമസോണിലും പുതിയ വിലയില്‍ ഫോണ്‍ ലഭ്യമാകും. 3 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നിരണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് വിവോ Y71 ന് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ രണ്ട് വാരിയന്റുകളുടെയും സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാം. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.18:9 അനുപാതത്തില്‍ 6 ഇഞ്ച് ...

Read More »

കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിച്ച് ‘മോമോ ചാലഞ്ച്’; മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ്..!!

ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം മറ്റൊരു അപകടകരമായ ഗെയിം ചാലഞ്ച് കൂടി. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെകുറിച്ചുള്ള മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തി. ‘മോമോ ചാലഞ്ച്’ എന്നാണ് ഇതിന്റെ പേര്. കഴിഞ്ഞ ആഴ്ചകളിലാണ് മോമോ ചാലഞ്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വാട്‌സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമില്‍ ...

Read More »

‘ട്രാക്ക് വ്യൂ’ നിങ്ങളെയും ഒളിഞ്ഞു നോക്കുന്നുണ്ട്; തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..!!

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാമുകിയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കാശ് തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റിലായത് ഇന്ന് വലിയ വാര്‍ത്തയായിരുന്നു. ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഏഴ് ലക്ഷം രൂപ തട്ടിയെന്നും പരാതിയുണ്ട്. എളമക്കര സ്വദേശിയുടെ പരാതിയിലാണ് അമ്പലപ്പുഴ കക്കാഴ സ്വദേശി അജിത്ത് എളമക്കര പൊലീസിന്റെ പിടിയിലായത്. എളമക്കരയിലെ സ്വകാര്യബാങ്കില്‍ ജീവനക്കാരനാണ് പ്രതി  സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലക്ഷങ്ങളുടെ സൈബര്‍ തട്ടിപ്പ്. സംഭവത്തില്‍ യുവാവിന് വില്ലനായത് ട്രാക്ക് വ്യൂ എന്ന ആപ്പാണ്.  ഫോണില്‍ ഒളിപ്പിച്ച് വയ്ക്കാവുന്ന ആപ്പ് ഉപയോഗിച്ച് ഫോണിന്‍റെ ക്യാമറ ഫോണിന്‍റെ ഉടമ ...

Read More »

സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ത്യന്‍ വിപണിയില്‍…

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ന് മുതല്‍ ഇന്ത്യയില്‍ വിപണിയിലെത്തും.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, 450 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, എന്നിവയാണ് സാംസങ് ഗ്യാലക്‌സി ഓണ്‍ 8ന്റെ പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,500 എംഎഎച്ച്‌ ആണ് ബാറ്ററി. 4 ജിബി റാം 64 ജിബി സ്റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ സ്റ്റോറേജ് കൂട്ടാനാകും.എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ, 16 എംപി പ്രൈമറി സെന്‍സര്‍ ...

Read More »

ജിയോ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു..!!

ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വമ്ബന്‍ ഓഫറുകള്‍ സ്വന്തമാക്കാം. 594 രൂപ മുടക്കിയാല്‍ ആറുമാസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും ഓഫര്‍ ചെയ്ത് ജിയോയുടെ പുതിയ പ്ലാന്‍. മണ്‍സൂണ്‍ ഹങ്കാമ ഓഫര്‍ പ്രകാരം ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ പ്രയോജനം ചെയ്യുക. പഴയ ഫീച്ചര്‍ ഫോണും 501 രൂപയും നല്‍കിയാല്‍ പുതിയ ജിയോ ഫോണും മണ്‍സൂണ്‍ ഓഫര്‍ പ്രകാരം ലഭിക്കും. ഓഗസ്റ്റ് 15ന് വിപണിയിലെത്തുന്ന ജിയോ ഫോണ്‍ 2വിന് ഈ ഓഫര്‍ ബാധകമല്ല. പഴയ ഫോണ്‍ നല്‍കി പുതിയ ഫീച്ചര്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 49 രൂപയ്‌ക്കോ ...

Read More »

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സുരക്ഷയോരുക്കി ഗൊറില്ലാ ഗ്ലാസ് 6 ഡിവൈസുകള്‍ വിപണിയില്‍…

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത സുരക്ഷ നല്‍കാന്‍ , ഗൊറില്ലാ ഗ്ലാസ് 6 ഡിവൈസുകള്‍ വിപണിയില്‍. കോര്‍ണിങ് ഇന്‍കോര്‍പ്പറേറ്റഡ് ഗ്ലാസ് ടെക്‌നോളജി രംഗത്തെ ഏറ്റവും നൂതന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്, കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 6 . കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഫസ്റ്റ് ഗ്ലാസ് കവറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തു വരുന്ന ഏറ്റവും കട്ടിയുള്ള ഗ്ലാസാണ് ഗൊറില്ലാ ഗ്ലാസ് 6. കവര്‍ ഗ്ലാസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി, കോര്‍ണിങ് ശാസ്ത്രജ്ഞര്‍ പുതിയൊരു മെറ്റീരിയല്‍ വികസിപ്പിച്ചിട്ടുണ്ട്. ലാബ് ടെസ്റ്റുകളില്‍ ഗൊറില്ലാ ഗ്ലാസ് 6 ശരാശരി 15 ഡ്രോപ്പുകളെ ...

Read More »

ഹുവായ് നോവ3, നോവ 3i ഇന്ത്യന്‍ വിപണിയില്‍…

ഹുവായ് നോവ 3, നോവ 3iഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. മുമ്ബിലും പുറകിലും ഡ്യുവല്‍ ക്യാമറകളുള്ള ഫോണിന് ഫുള്‍ വ്യു ഡിസ്‌പ്ലേയാണ് ഉള്ളത്. നോവ 3യും നോവ 3iയും ഫുള്‍ വ്യൂ എച്ച്‌ഡി ഡിസ്‌പ്ലേയും മുകളില്‍ നോച്ചോടും കൂടിയതാണ്.ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുന്നത്.നോവ 3 കിറിന്‍ 790 പ്രൊസസറിലും നോവ 3i കിറിന്‍ 710 പ്രൊസസറിലുമാണ് പ്രവര്‍ത്തിക്കുന്നത്. പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ നിറങ്ങളില്‍ നോവ 3 യും കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ നോവ3i യും ലഭ്യമാകും.ഹുവായ് നോവ 3 6ജിബി റാം ...

Read More »

ലാവയുടെ പുതിയ ഫോണായ ഇസഡ് 61 വിപണിയില്‍…

ലാവയുടെ പുതിയ ഫോണായ ഇസഡ് 61 വിപണിയില്‍. സ്‌റ്റൈലിഷ് ആയ ഡിസൈനും മികച്ച ക്യാമറയും ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യയും സഹിതമാണ് ഇസഡ് സീരീസിലുള്ള പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. സൂക്ഷ്മമായ ദൃശ്യങ്ങള്‍ പോലും പകര്‍ത്താന്‍ ക്യാമറയെ സഹായിക്കുന്നതാണ് ഷാര്‍പ്പ് ക്ലിക്ക് സാങ്കേതിക വിദ്യ. 8എംപി ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലുള്ളത്. ഫ്രണ്ട് ക്യാമറ 5 എംപി. എല്‍ഇഡി ഫ്‌ളാഷുള്ളതാണ് ഫ്രണ്ട് ക്യാമറ.18:9 ഫുള്‍ സ്‌ക്രീനോടെ എത്തുന്ന ഇസഡ് 61 ന് 1ജിബി റാംമും, 3000 എംഎഎച്ച്‌ ബാറ്ററിയുമാണ് ഉള്ളത്. 5750 രൂപയാണ് ഫോണിന്റെ വില. രാജ്യത്തെ ...

Read More »

മൊബൈല്‍ ഫോണിന്റെ ഉപയോഗം കൗമാരക്കാരില്‍ ഉണ്ടാക്കുന്നത് ഈ വലിയ രോഗത്തെയെന്നുള്ള ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്..??

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കൗമാരക്കാരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാക്കുമെന്ന് പഠനം. മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന റേഡിയേഷന്‍ അമിതമായി ഏറ്റാലാണ് ഓര്‍മ്മക്കുറവ് ഉണ്ടാകുക. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. മൊബൈല്‍ ഫോണുകളിലൂടെ വരുന്ന റേഡിയോ തരംഗ ദൈര്‍ഘ്യമുള്ള ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഏറ്റാല്‍ കൗമാരക്കാരില്‍ ഓര്‍മ്മവികാസം ഉണ്ടാവുന്നതിന് തടസ്സം സംഭവിക്കും. തലച്ചോറിന്റെ വലത് വശത്താണ് ഈ ഓര്‍മ്മയുമായി ബന്ധപ്പെട്ട കോശങ്ങള്‍ ഉള്ളത്. ഫോണ്‍ വലതുഭാഗത്ത് വെച്ച് ഉപയോഗിക്കുന്നവരിലാണ് ഓര്‍മ്മക്കുറവ് ഏറെയും സംഭവിക്കുകയെന്നും സ്വിസ്സ് ട്രോപ്പിക്കല്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് ...

Read More »

ഇനി നിങ്ങള്‍ക്ക് എന്തും ചോദിക്കാം; ക്വസ്റ്റ്യന്‍ സ്റ്റിക്കര്‍ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം..!

ഇന്‍സ്റ്റാഗ്രാം ക്വസ്റ്റ്യന്‍ സ്റ്റിക്കര്‍ ഫീച്ചര്‍ അവതരിപ്പിച്ചു. ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളിലെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പതിപ്പിലാണ് ഇതുള്ളത്. ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവനിമിയം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്‍സ്റ്റാഗ്രാം ‘ക്വസ്റ്റിയന്‍ ബോക്‌സ്’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസിനൊപ്പം ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്‌സ് നല്‍കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്‌സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും. അത് റസ്‌റ്റോറന്റുകളുടെ നിര്‍ദ്ദേശങ്ങളോ പാട്ടുകളോ എന്തുമാവാം. ഈ സ്റ്റിക്കര്‍ കഴിഞ്ഞ ഒരുമാസമായി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.

Read More »