Mobile

വമ്പൻ ഡാറ്റപ്ലാനുകളുമായി ബിഎസ്എന്‍എല്‍

കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചു. എഫ്ടിടിഎച്ച് പ്ലാനുകളിലൂടെ പരിധിയില്ലാത്ത ഇന്‍റർനെറ്റ് ഉപയോഗമാണ് ബിഎസ്എൻഎല്ലിന്‍റെ വാഗ്ദാനം. 50 ജിബി വരെ 20 എംബിപിഎസ് വേഗത ലഭ്യമാക്കുന്ന ഫൈബ്രോ പ്ലാനിന് പ്രതിമാനം 1045 രൂപയാണ് നിരക്ക്. 50 ജിബിക്ക് ശേഷം ഒരു എംബിപിഎസ് വേഗത ലഭിക്കും. 1395 രൂപയുടെ പ്ലാനിൽ ആദ്യം 75 ജിബിക്ക് 20 എംബിപിഎസ് വേഗം ലഭിക്കും. പുതിയ വരിക്കാർക്ക് പുറമേ നിലവിലുള്ള വരിക്കാർക്കും പുതിയ പ്ലാനുകളിലേക്ക മാറാമെന്ന് ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു.

Read More »

സോണി എക്സ്പീരിയ എക്സ് സീരിയസ് എത്തി….

എക്‌സ്പീരിയ എക്‌സ് സീരീസില്‍ പുതിയ രണ്ട് ഫോണുകളാണ് സോണി അവതരിപ്പിച്ചത്. എക്‌സ്പീരിയ എക്‌സ്, എക്‌സ്പീരിയ എക്‌സ് എ എന്നിവയാണ് വിപണിയില്‍ ഇറക്കിയ മോഡലുകള്‍. അമേരിക്കന്‍ യൂറോപ്യന്‍ വിപണികളിലാണ് ആദ്യംഘട്ടത്തില്‍ സോണി ഈ ഫോണുകള്‍ എത്തിക്കുന്നത്.ഉയര്‍ന്ന ബാറ്ററി ബാക്ക്അപ്പ് ആണ് ഈ ഫോണുകളെ വ്യത്യസ്തമാക്കുന്നത് എന്നാണ് സോണിയുടെ അവകാശവാദം. ഫോണുകള്‍ക്ക് രണ്ട് ദിവസം വരെ ബാറ്ററി ആയുസ് ആണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ വില ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കില്‍ ആണെങ്കില്‍ 48,990 രൂപയ്ക്ക് അടുത്ത് എക്‌സ്പീരിയ എക്‌സിന് ഇന്ത്യയില്‍ എത്തുമ്പോള്‍ നല്‍കേണ്ടിവരും. എക്‌സ്പീരിയ എക്‌സ് എയ്ക്ക് ഇതിന്‍റെ ...

Read More »

വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ചോരുന്നു…

വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അത്ര സുരക്ഷിതമല്ലെന്ന് പരീക്ഷണം. സന്ദേശങ്ങള്‍ പൂര്‍ണമായി സുരക്ഷിതമെന്ന് അവകാശപ്പെട്ട് എന്‍ക്രിപ്റ്റ് ചെയ്ത് അയക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ കാര്യത്തിലും ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാൽ ഇത് വാട്സാപ്പിന്റെ പ്രശ്നമായി മാത്രം കാണാനാകില്ലെന്നാണ് വിവരം. വാട്സാപ്പുകാർ ഉപയോഗിക്കുന്ന ടെലികോം സേവനദാതാക്കളുടെ സുരക്ഷാപിഴവാണ് ഇതിനുകാരണം.വാട്സാപ്പ് സന്ദേശങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് വിശദീകരിച്ച് ചില ഹാക്കർമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.  തോമസ് ഫോക്സ് എന്നയാളാണ് ഇതു സംബന്ധിച്ച വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read More »

ഇനിമുതല്‍ ഐഫോണ്‍ വാടകയ്ക്കു കിട്ടും…

ഒരു മാസത്തേക്ക് 999 രൂപയ്ക്ക് 2 വര്‍ഷത്തേക്ക് ഫോണ്‍ വാടകയ്ക്ക് ലഭിക്കുന്ന സംവിധാനംഐഫോണ്‍ എസ്ഇയുടെയുംമറ്റും വില കൈയ്യിലൊതുങ്ങാത്തതാണെന്നു തോന്നുന്നുണ്ടോ?,എന്നാല്‍ ഇനി അത്രയും പണംമുടക്കി സ്വന്തമാക്കേണ്ട. വാടകയ്ക്ക് വാങ്ങാം.ഒരു മാസത്തേക്ക് 999 രൂപയ്ക്ക് 2 വര്‍ഷത്തേക്ക് ഫോണ്‍ വാടകയ്ക്ക് ലഭിക്കുന്ന സംവിധാനവും മൊബൈല്‍ കമ്പനി അവതരിപ്പിച്ചു.ഐഫോണ്‍ എസ് ഇ മാത്രമല്ല, ഐഫോണ്‍ 6 , ഐഫോണ്‍ 6 എസ് എന്നിവയും 1199, 1399 എന്ന തുകയ്ക്ക് ലഭിക്കും.ഒരു ഫോണില്‍നിന്ന് മാസങ്ങള്‍ക്കകതന്നെ അടുത്ത മോഡലിലേക്ക് പോകാനാഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് ആപ്പിള്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്.

Read More »

വെഫൈ സ്പീഡ് ഇരട്ടിയാക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യന്‍ ഗവേഷകന്‍…

നിലവിലുള്ള വൈഫൈ ഉപകരണത്തിന്‍റെ വേഗത ഇരട്ടിയാക്കാവുന്ന സാങ്കേതികത വികസിപ്പിച്ച് ഇന്ത്യക്കാരനായ ഗവേഷകന്‍. ഒരു ആന്‍റിന ഉപയോഗിച്ച് വൈഫൈ വേഗത വര്‍ദ്ധിപ്പിക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. അമേരിക്കയിലെ കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണത്തിന്‍റെ ഫലമാണ് പുതിയ കണ്ടെത്തല്‍.ഹരീഷ് കൃഷ്ണസ്വാമി കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ കൊളംമ്പിയ ഹൈ സ്പീഡ് ആന്‍റ് എംഎം-വേവ് ഐസി  ലാബിന്‍റെ ഡയറക്ടറാണ്. ഇദ്ദേഹം ഐഐടി മദ്രാസില്‍ നിന്നാണ് ഇദ്ദേഹം ഇലക്ട്രിക്ക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്.ലോകത്ത് ആദ്യമായി നോണ്‍ റെസിപ്രോക്കല്‍ സര്‍ക്കുലേറ്ററും, ഒരു ഫുള്‍ ഡ്യൂപ്ലക്സ് റേഡിയോയും ഒരു നാനോസ്കെയില്‍ സിലിക്കണ്‍ ചിപ്പില്‍ സംയോജിപ്പിക്കാന്‍ ...

Read More »

പോക്കറ്റിലൊതുങ്ങുന്ന ആന്‍ഡ്രോയിഡ് സ്‌മാര്‍ട്‌ഫോണുകളുമായി ബ്ലാക്ക്ബെറി…

പോക്കറ്റിലൊതുങ്ങുന്ന ആന്‍ഡ്രോയിഡ് സ്‌മാര്‍ട്‌ഫോണുകളുമായി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബ്ലാക്ക്ബെറി. രണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍‌ട്ഫോണുകളാണ്പോക്കറ്റിലൊതുങ്ങുന്ന ആന്‍ഡ്രോയിഡ് സ്‌മാര്‍ട്‌ഫോണുകളുമായി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബ്ലാക്ക്ബെറി. രണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍‌ട്ഫോണുകളാണ്  ബ്ലാക്ക്ബെറി പുറത്തിറക്കാനൊരുങ്ങുന്നത്.ഒരു സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത് QWERTY കീബോര്‍ഡുമായും മറ്റൊരെണ്ണം എത്തുന്നത് ഫുള്‍ടച്ച് സ്ക്രീനുമായും. 20000 മുതല്‍ 26000 വരെയായിരിക്കും ഈ ഫോണുകളുടെ വില.അടുത്തെയിടെ പുറത്തിറങ്ങിയ ‘ബ്ലാക്ക്‌ബെറി പ്രിവ്’ എന്ന ആൻഡ്രോയ്ഡ് ഫോണിന്റെ വില 62990 രൂപയാണ്. ഈ വിലയെപ്പറ്റി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.കഴിഞ്ഞ 3 മാസം ബ്ലാക്ക്ബറി വിറ്റഴിച്ചത് 600000 മൊബൈലുകള്‍ മാത്രമാണ്. ഇത് വളരെ കുറവായിരുന്നെന്ന് ഈ ...

Read More »

ഇത് സ്മാര്‍ട്ട്ഫോണ്‍ തന്നെയോ?- ഞെട്ടിക്കുന്ന പ്രത്യേകതകളുമായി എംഐ മാക്സ്….

ഷവോമി കഴിഞ്ഞദിനം പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണിനെ സ്മാര്‍ട്ട്ഫോണ്‍ എന്ന് വിളിക്കാമോ എന്ന സംശയത്തിലാണ് ടെക് ലോകം. എംഐ മാക്സ് എന്ന പേരിലിറങ്ങിയ ഫോണിന്‍റെ സ്ക്രീന്‍ ഡിസ്പ്ലേ 6.44 ഇഞ്ച് വരും. ഡാര്‍ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ഫോണ്‍ലഭ്യമാണ്. എന്നാല്‍ ഇന്ത്യന്‍ വില ഇപ്പോഴും തീര്‍പ്പായിട്ടില്ല. ഫോണിന് 3 ജിബി റാമും 32 ജിബി ഇന്‍റേണല്‍ സ്റ്റോറേജിലാണ് ബേസിക്ക് മാക്സ് മോഡല്‍ തുടങ്ങുന്നത് എങ്കിലും 128 ജിബി സ്റ്റോറേജ് വരെയുള്ള മോഡലിൽ എംഐ മാക്സ് ലഭിക്കും. പ്രധാന ക്യാമറയുടെ ശേഷി 16 മെഗാപിക്‌സലാണ്. സെൽഫി ക്യാമറയ്ക്ക് 5 മെഗാപിക്സലാണ്. ...

Read More »

വരുന്നു മോട്ടോ ജി4, ജി4 പ്ലസ് വരുന്നു; വില്‍പന ആമസോണ്‍ വഴി മാത്രം…

ഇന്ത്യയിലെ ഇടത്തരം ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ച സ്‌മാര്‍ട്ട് ഫോണുകളായിരുന്നു മോട്ടറോളയുടെ മോട്ടോ ജി സീരീസ്. പോക്കറ്റ് കാലിയാകാതെ, സാമാന്യം നല്ല പ്രത്യേകതകളുള്ള സ്‌മാര്‍ട്ട് ഫോണ്‍ എന്നതായിരുന്നു മോട്ടോ ഫോണുകളുടെ സവിശേഷത. ഗുണമേന്മയാണ് ഇതിനെ ഏറ്റവും ആകര്‍ഷകമാക്കിയത്. ആദ്യം മോട്ടോ ജിയും പിന്നാലെ മോട്ടോ ജി2, ജി3 മോഡലുകളും മോട്ടറോള പുറത്തിറക്കി. ഇപ്പോഴിതാ, മോട്ടോ ജി4, ജി4 പ്ലസ് എന്നിങ്ങനെ രണ്ടു മോഡലുകള്‍ കൂടി പുറത്തിറക്കാന്‍ പോകുകയാണ് മോട്ടറോള.ഇക്കാര്യം ട്വിറ്റര്‍ വഴി മോട്ടറോള ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 5.5 ഇഞ്ച് ഡിസ്‌പ്ലേയും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ...

Read More »

ഇനി മുതല്‍ 99 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍…..

99 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുമെന്ന വാഗ്ദാനവുമായി ബംഗളൂരു ആസ്ഥാനമാക്കിയ കമ്പനി രംഗത്ത്. നമോടെല്‍ എന്ന കമ്പനിയാണ് 99 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നമോടെല്‍ അച്ഛാ ദിന്‍ എന്നാണ് ഫോണിന്‍റെ പേര്. ഈ മാസം 17 മുതല്‍ 25 വരെ കമ്പനിയുടെ വെബ്‌സൈറ്റായ നമോടെല്‍ ഡോട്ട് കോമില്‍ ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രമോട്ടര്‍ മാധവ് റെഡ്ഡി അറിയിച്ചു. എന്നാല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് സൈറ്റ് തുറക്കാന്‍ സാധിക്കാത്തതിനാല്‍ നിരാശപ്പെടേണ്ടതായും വന്നു. ബീ മൈ ബാങ്കര്‍ ഡോട്ട് കോം എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ...

Read More »

മൊബൈലിലൊന്ന് തൊട്ടാല്‍ മതി എല്ലാം വൈറ്റമിന്‍- സി ചെയ്യും…

ഓഫീസില്‍ നിന്നിറങ്ങി വീട്ടിലെത്തുമ്പോള്‍ ആരുടെയും സഹായമില്ലാതെ ചായയോ കോഫിയോ വേണോ, അതല്ല രാവിലെ കുളിക്കാന്‍ ആരുടെയും സഹായമില്ലാതെ ചുടുവെള്ളം വേണോ, എങ്കില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും വൈറ്റമിന്‍- സി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന കണ്ടുപിടിത്തവുമായി ചര്‍ച്ചയാകുകയാണ് 20 വയസ്സുകാരനും എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ മുഹമ്മദ് സഹല്‍. മംഗലാപുരം പി എ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മലപ്പുറം പൂക്കൊളത്തൂര്‍ സ്വദേശിയുമായ മുഹമ്മദ് സഹലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ഇന്‍ഡക്ഷന്‍ കുക്കറില്‍ ഘടിപ്പിക്കുന്ന പ്രത്യേക തരം ഉപകരണത്തിന്‍മേലാണ് ഇതിന്റെയെല്ലാം ...

Read More »