Mobile

ഐഫോണ്‍ വില പകുതിയാക്കാനൊരുങ്ങി ആപ്പിള്‍

ടെക്ക് പ്രേമികളുടെ ആവേശമാണ് ഐഫോണുകള്‍. ആപ്പിള്‍ പ്രേമികളെത്തേടിയാണ് പുതിയ സന്തോഷ വാര്‍ത്തയെത്തിയിരിക്കുന്നത്. പുതിയ ഫോണായ ഐഫോണ്‍ എസ്ഇ പുറത്തിറങ്ങുന്നതോടെ ആപ്പിള്‍ 5എസ് ഫോണുകളുടെ വില പകുതിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാര്‍ച്ച് 22നാണ് എസ്ഇ ഫോണുകള്‍ പുറത്തിറങ്ങുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍ 5എസ് ഫോണുകളുടെ വില ഇന്ത്യന്‍ വിപണിയില്‍ 12000നും 13000നുമിടയിലാകുമെന്നാണ് പ്രതീക്ഷ.പ്രമുഖ മൊബൈല്‍ വിപണി നിരീക്ഷകനായ മിങ്ചി കുയോ ഉള്‍പ്പെടെയുള്ളവരാണ് 5എസ് വില 50% വരെ കുറയുമെന്ന് വിലയിരുത്തുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ 450 ഡോളര്‍ വിലയുള്ള 5എസ് ഫോണ്‍ വില 225 ഡോളറെങ്കിലുയാകും മാറുക. ...

Read More »

ഇനി ഫിംഗര്‍ പ്രിന്റില്‍ സ്കാന്‍ ചെയ്യാം….

ഫിംഗ് ര്‍ പ്രിന്‍റര്‍ സ്കാനെരുമായി ലെനോവ എത്തുന്നു. , 4900 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുമായി എത്തിയിരിക്കുന്ന ഈ ലെനോവാ സ്മാര്‍ട്ട് ഫോണിന് 1920×1080 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇ‍ഞ്ച് എച്ച്ഡി-ഐ.പി.എസ് ഡിസ്‌പ്ലേയാണുള്ളത്. അലൂമിനിയം ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന മികച്ച ഫിനിഷിങ് നല്‍കുന്ന ബോഡിയോടെയെത്തുന്ന ഫോണിന് കരുത്ത് പകരുന്നത് 1.5 ജിഗാ ഹെട്സ് വേഗത നല്‍കുന്ന ഒക്‌ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 615 പ്രോസസറാണ്. അഡ്രീനോ 405 ഗ്രാഫിക്പ്രോസസര്‍ ഈ ഫോണിനെ ഗെയിമിങ് പ്രേമികള്‍ക്കും പ്രിയങ്കരമാക്കും.2 ജിബി റാമും 32 ജിബി ആന്തരിക സ്റ്റോറേജുമായി എത്തുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് 5.1 ...

Read More »

രണ്ടു ദിവസം ചാർജ് നിൽക്കുന്ന ഫോണുമായി മോട്ടൊറോള..

മൊബൈല്‍ ഫോണുകളിലെ ചര്‍ജിംഗ് പ്രശ്നം പരിഹരിക്കാന്‍ മോട്ടോറോള . വെരിസോണ്‍ വയർലെസിനായി മോട്ടൊറോള ഒക്ടോബർ 27 നു മോട്ടോ ഡ്രോയ്ഡ് ടർബോ 2 പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററി ഉൾപ്പടെ ഒട്ടനവധി പ്രത്യേകതകളോടെയാണ് മോട്ടോ ഡ്രോയ്ഡ് ടർബോ 2 എത്തുന്നത്.ക്ഷമതയേറിയ ബാറ്ററിക്കൊപ്പം സ്പീഡ് ചാർജിങ് സംവിധാനവും മോട്ടോ ഡ്രോയ്ഡ് ടർബോ 2 വിനെ വ്യത്യസ്തമാക്കും. വെറും 15 മിനിറ്റിനുള്ളിലെ ചാർജിങ് നേരം കൊണ്ട് ഹാൻഡ്സെറ്റ് ബാറ്ററിക്ക് 13 മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയും. 21 മെഗാപിക്സൽ പ്രധാന ക്യാമറയും ...

Read More »

ഇനി മുതല്‍ നടക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന ഫോണ്‍….

കൈയെത്തുന്ന ദൂരത്തല്ല മൊബൈല്‍ ഫോണ്‍ വെച്ചിരിക്കുന്നതെന്ന് കരുതുക. ആരെങ്കിലും വിളിച്ചാല്‍ എണീറ്റ് പോയി ഫോണെടുക്കണം, അല്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും ഫോണ്‍ എടുപ്പിക്കണം.എന്നാല്‍, ഫോണ്‍ തന്നെ നടന്ന് നമുക്കരികിലേക്ക് എത്തിയാലോ! നടന്നതുതന്നെ എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ജാപ്പനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ ‘ഷാര്‍പ്പ്’ ( Sharp ) ഇത്തരമൊരു ഫോണിന് രൂപംനല്‍കിയിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍കൊണ്ട് ഇനിയെന്തൊക്കെ ചെയ്യാന്‍ പറ്റും എന്നാണ് ടെക്‌ലോകം ഇപ്പോള്‍ അന്വേഷിക്കുന്നത്. അത്തരം അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ട് കാലും രണ്ട് കയ്യും തലയുമുള്ള സ്മാര്‍ട്ട്‌ഫോണിന് രൂപംനല്‍കിയത്. റോബോട്ടിന്റെയും ഫോണിന്റെയും ഗുണങ്ങള്‍ ചേര്‍ത്തിണക്കി നിര്‍മിച്ച ഈ ഉപകരണത്തിന്, ‘റോബോട്ട്’, ‘ഫോണ്‍’ ...

Read More »

വാട്സാപ്പിന് വെല്ലുവിളിയുമായി സ്നാപ്ചാറ്റ്….

ലോകത്തിലെ  ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവനദാതാവ് വാട്ട്സാപ്പ് ആണെങ്കിലും മെസേജുകളുടെ അതിപ്രസരം മൂലം സ്‌റ്റോറേജ് ഒരു പ്രശ്നമാണ്. അതുപോലെ തന്നെ മെസേജുകൾ വഴിയുള്ള സുരക്ഷാ വീഴ്ചയും സ്വകാര്യതാ ഭംഗവും. ഈ പോരായ്മ പരിഹരിച്ചതാണ് സ്നാപ്ചാറ്റിന്റെ പ്രത്യേകത .ഫെയ്സ്ബുക്ക് കുടുംബത്തിലെ ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് ഫീച്ചറുകൾ സമന്വയിപ്പിച്ചാണ് സ്നാപ്ചാറ്റ്. ടെക്സ്റ്റ് ചാറ്റിനൊരുപടി മുന്നിൽ ഇൻസ്റ്റൻട് ഫോട്ടോ ഷെയറിങ് സേവനമാണ് സ്നാപ്ചാറ്റ് നൽകുന്നത്. ആട്ടോ ഡിലിറ്റിങ് ഫീച്ചറുള്ള സ്നാപ്ചാറ്റിലെ വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ നശിക്കപ്പെടും. സിറ്റിസൺ ജേർണലിസത്തിന് പുതിയ മാനങ്ങൾ നൽകി ട്വിറ്ററിന്റെ ലൈവ് വിഡിയോ വെബ് കാസ്റ്റ് ...

Read More »

ഡ്യുവല്‍ പിന്‍ക്യാമറയുമായി ആക്‌സണ്‍

ചൈനീസ് കമ്പനിയായ സെഡ്ടിഇ (ZTE) അവതരിപ്പിച്ച പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലാണ് ആക്‌സണ്‍ എലൈറ്റ്. സെഡിടിഇ ആക്‌സണ്‍ നിരയിലുള്ള പുതിയ ഫോണാണ്.1080X1920 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചരയിഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. സ്‌ക്രീനാണ് ആക്‌സന്‍ എലൈറ്റിനുള്ളത്. ക്വാല്‍കോമിന്റെ 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 810 ചിപ്‌സെറ്റ്, 1.5 ഗിഗാഹെര്‍ട്‌സിന്റെ കോര്‍ടെക്‌സ് ഒക്ടാകോര്‍ പ്രൊസസര്‍, അഡ്രിനോ 430 ജി.പി.യു., മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. 13മെഗാപിക്‌സലിന്റെയും രണ്ട് മെഗാപിക്‌സലിന്റെയും ലെന്‍സുകളുള്ള ഡ്യുവല്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. ഒരിക്കല്‍ എടുത്ത ഇമേജിന് മുകളില്‍ റീഫോക്കസ് ചെയ്യാന്‍ ...

Read More »

പാനസോണിക് എല്യൂഗ സ്വിച്ച് വിപണിയില്‍ ..

പാനസോണിക്കിന്റെ പ്രിമീയം സ്‌മാർട് ഫോണായ എല്യൂഗ സ്വിച്ച് ഇന്ത്യൻ വിപണിയിലെത്തി. 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ളേ, റിവേഴ്‌സബിൾ ഡിസ്‌പ്ളേ, 4ജി എൽ.ടി.ഇ., 1.5 ജിഗാ ഹെട്‌സ് ഒക്‌ടാ – കോർ സ്‌നാപ് ഡ്രാഗൺ പ്രൊസസർ, ആപ് മൾട്ടി ടാസ്‌കിംഗ്, 13 എം.പി പ്രൈമറി  ക്യാമറ,  എട്ട് മെഗാ പിക്‌സൽ  മുന്‍ ക്യാമറ, 1.2 വാട്ട് ഡ്യുവൽ ഫ്രണ്ട് സ്‌പീക്കർ, ഹൈ – ഫൈ ശബ്‌ദ നിലവാരം, രണ്ട് ജിബി റാം, 2910 mAh ബാറ്റി എന്നിവയാണ് ഈ ആൻഡ്രോയിഡ് ഫോണിന്റെ സവിശേഷതകള്‍. വില ...

Read More »

സോപ്പോ ബജറ്റ് സ്‌മാര്‍ട് ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക്

പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ സോപ്പോ ഇന്ത്യ വിപണിയില്‍ തങ്ങളുടെ കിടിലന്‍ ബജറ്റ് സ്‌മാര്‍ട് ഫോണുമായി എത്തുകയാണ്. 12,999 രൂപയ്ക്ക് 4 ജി എല്‍ടിഇ സ്പീഡ് 7 പുറത്തിറക്കിയിരിക്കുകയാണ് സോപ്പോ.  3ജിബി റാം, 5 ഇഞ്ച്(1080×1920)ഡിസ്പ്ലേ. 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 4ജി എല്‍ടിഇ കണക്ടിവിട്ടിയുള്ള ഫോണിന് ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസാണ്.സ്നാപ്ഡീലിലൂടെയാണ് ഈ ഫോണ്‍ വില്‍പ്പനയ്ക്കെത്തുക. ആഭ്യന്തര ഫോണ്‍ കമ്പനിയായ ആഡ് കോം ആണ് ഇതിന്റെ സര്‍വീസും വിതരണവുമെല്ലാം നിര്‍വഹിക്കുന്നത്ത്

Read More »

4,990 രൂപക്ക് 4ജി ഫോൺ

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 4 ജി ഫോൺ ലെനോവോ പുറത്തിറക്കി.  4 ജി സൗകര്യം നൽകുന്ന A 2010 എന്ന പുതിയ മോഡൽ സ്മാർട്ട് ഫോൺ 4,990 രൂപക്കാണ് ലെനോവോ വിപണിയിലെത്തിച്ചത്.1 ജിബി റാമുമായി എത്തുന്ന ഫോണിന് 8 ജിബി ഇന്റണൽ മെമ്മറി യാണുള്ളത്. മൈക്രോ എസ്ഡി ഉപയോഗിച്ച് മെമ്മറി ശേഷി 32 ജിബി വരെയുയർത്താൻ സാധിക്കും.ലെനോവോ A 2010 -ന് 854 X 480 റെസല്യൂഷൻ നൽകുന്ന 4.5 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണുള്ളത്. എൽ ഇ ഡി ഫ്ളാഷോട് കൂടിയ 5 ...

Read More »

സിം കാര്‍ഡുകള്‍ ഉടന്‍ ഇല്ലാതെയാകും….

ഒടുവില്‍ സിം കാര്‍ഡും സ്മാര്‍ട്ട്‌ ആകുവാന്‍ പോകുന്നു.  പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് സിം  അഥവാ ഇ-സിം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊബൈല്‍ ടെലികോം വ്യവസായികളുടെ സംഘടന. ഇ-സിം വരുന്നതോടെ സിം കാര്‍ഡ് എന്ന് കാണുന്ന രൂപത്തില്‍ നിന്ന്‍ അപ്രത്യക്ഷമാകും. ഒാരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിം നിലവില്‍ വരുന്നതോടെ നിലവില്‍ വരിക. ഫോണില്‍ എംബെഡ് ചെയ്തിരിക്കു‌ന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐഡി ഇ-സിമ്മില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-സിം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ...

Read More »