Mobile

ഷാ വോമിയുടെ സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറയും..?

ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു. റെഡ്മി 5 പ്രോ, എംഐ എ 2, റെഡ്മി വൈ 2. അടുത്തിടെ റെഡ്മി 6, റെഡ്മി 6എ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കും വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട് ഫോണ്‍ നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കെയാണ് മുന്‍ഗാമിയായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നതും ശ്രദ്ധേയം. റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി ...

Read More »

2 ഇന്‍ 1 സ്മാര്‍ട്ട് ഫോൺ വിപണിയിൽ..!!

ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ട്‌ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന 2 ഇന്‍ 1 സ്മാര്‍ട്ട് ഉപകരണം പുറത്തിറക്കി. പോക്കറ്റിൽ മടക്കി വയ്ക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോണുമായി റോയോള്‍ വരുന്നു.. ഫ്‌ളെക്‌സ്‌പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും. മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ ഫോണിന്റെ സ്‌ക്രീനിന്റെ യഥാർഥ വലിപ്പം 7.8 ഇഞ്ച് ആണ്.മുന്നിലേയും പിന്നിലേയും ഡിസ്‌പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്‌പ്ലേയായി ഉപയോഗിക്കാനാകും. കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്‌പ്ലേ ഉപയോഗിക്കുക.സാംസങും ...

Read More »

ചൈനീസ് കമ്പനികള്‍ ഇന്ത്യക്കാര്‍ക്ക് ഫോണ്‍ വിറ്റ് സമ്പാദിച്ചത് 50,000 കോടി..!!

ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ-മോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്സ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഫോണ്‍ വിറ്റ് ഈ സാമ്പത്തിക വര്‍ഷം നേടിയത് 51,722.1 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷത്തെ ആപേക്ഷിച്ച് ഇത് ഇരട്ടി തുകയാണ്. നിലവില്‍ രാജ്യത്തെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ പകുതിയോളം വരും ചൈനീസ് സാന്നിധ്യം. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ നേടിയെടുത്തത് 26,262.4 കോടി രൂപയാണ്. ഒപ്പോയുടെ 2018 ലെ മൊത്ത വരുമാനം 11,994.3 കോടി രൂപയാണ്. ഷവോമി ഇന്ത്യയുടേത് 22,947.3 ...

Read More »

സാംസങ് ഗ്യാലക്‌സി എ9 എസ് ഈ മാസം ചൈനയില്‍ അവതരിപ്പിക്കും..

സാംസങ് ഗ്യാലക്‌സി എ9 എസ് ഒക്ടോബര്‍ 24ന് ചൈനയില്‍ അവതരിപ്പിക്കും. 1080×2220 പിക്‌സല്‍ റെസൊല്യൂഷനില്‍ 6.3 ഇഞ്ച് സമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 568 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഫോണിന്റെ പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. നാല് റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്. 8 എംപി വൈഡ് സെന്‍സര്‍, 10 എംപി ...

Read More »

എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍; 159 രൂപയക്ക് 1 ജിബി 4ജി ഡാറ്റ; കൂടാതെ…

പുതിയ പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച്‌ എയര്‍ടെല്‍. 159 രൂപയുടെ പ്ലാനാണ്. ഈ പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ 21 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയും നല്‍കുന്നു. എയര്‍ടെല്ലിന്റെ 149 പ്രീപെയ്ഡ് പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ 20 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എയര്‍ടെല്ലിന്റെ മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 168 രൂപയുടേത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ 1ജിബി ഡേറ്റ, പ്രതിദിനം 100 ...

Read More »

ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്ക്; പണി കിട്ടിയവരില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും..?

ഫേസ്ബുക്കില്‍ ഹാക്കര്‍മാര്‍ പണികൊടുത്ത അഞ്ച് കോടി അക്കൗണ്ടുകളില്‍ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും ഉള്‍പ്പെടുന്നു. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്ങ് ആണ് നടന്നിരിക്കുന്നതെന്നും കമ്പനി വൃത്തങ്ങല്‍ സൂചിപ്പിക്കുന്നു. ഫേസ്ബുക്കുമായി ലിങ്ക് ചെയ്ത ടിന്‍ഡര്‍, സ്‌പോട്ടിഫൈ, എയര്‍ബിന്‍ബി തുടങ്ങിയ സെര്‍വീസുകളിലേക്കും ഹാക്കര്‍മാര്‍ക്ക് കയറാന്‍ സാധിച്ചത് ആശങ്ക പരത്തുന്നുണ്ട്. ആക്‌സസ് ടോക്കണ്‍സ് എന്ന ഡിജിറ്റല്‍ കീ ഉപയോഗിച്ച് ഫേസ്ബുക്കിനെ കബളിപ്പിച്ചാണ് ഹാക്കര്‍മാര്‍ ഫേസ്ബുക്കിലേക്ക് കടന്നത് എന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു. ഹാക്കിങ്ങിനെ സംബന്ധിച്ച അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. ബാധിക്കപ്പെട്ട അക്കൗണ്ടുകള്‍ റികവര്‍ ചെയ്യാനുള്ള നടപടികളും ...

Read More »

ഫേസ്ബുക്ക് : അഞ്ചു കോടി പ്രൊഫൈലുകള്‍ ചോര്‍ന്നു..

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ പാളിച്ച. ഇന്ത്യ ഉള്‍പ്പെട്ട രാജ്യങ്ങളിലെ അഞ്ച് കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ നമ്മുടെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് സുരക്ഷാ പാളിച്ചയുണ്ടായത്. ഏതൊക്കെ രാജ്യത്തുനിന്നുള്ളവരുടെ അക്കൗണ്ടുകളിലാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന വിവരം കമ്ബനി പുറത്തുവിട്ടിട്ടില്ല. പ്രൊഫൈലുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

Read More »

5ജി സേവനവുമായി റിലയന്‍സ് ജിയോ എത്തുന്നു..!!

2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്‌സ്) അനുവദിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സ്‌പെക്ട്രം ബാന്‍ഡുകളുടെ വിതരണം സുഗമമാക്കുന്ന ഉപകരണങ്ങളുടെ ലഭ്യത, 5 ജി സാങ്കേതിക വിദ്യക്കാവശ്യമായ പരിതഃസ്ഥിതിയുടെ അപര്യാപ്തത തുടങ്ങിയവയാണ് ഈ രംഗത്തെ ...

Read More »

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍ ഇതാ…!!

മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടു മിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍നേരം മൊബൈല്‍ ഉപയോഗിക്കുമ്ബോളുണ്ടാകുന്ന അമിത റേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. ലൗഡ് സ്പീക്കര്‍; കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ലൗഡ്സ്പീക്കര്‍ വെച്ച്‌ സംസാരിക്കുക. ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി റേഡിയേഷനുകള്‍ ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര്‍ന്നേക്കാം. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പലേടത്തും വിലക്കുകളുണ്ട്. ഫ്രാന്‍സില്‍ ഇതിന് നിയമവുമുണ്ട്. കാനഡയിലാകട്ടെ, കുട്ടികള്‍ക്കും കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കുമായി ...

Read More »

ഫേസ്ബുക്കില്‍ വീഡിയോ ചാറ്റിങ്ങ്,സ്മാര്‍ട്ട് ഡിവൈസ് ഉടന്‍ വിപണിയില്‍..

ഡിയോചാറ്റ് ഉപകരണവുമായി ഫെയ്സ്ബുക്ക്. ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് ആദ്യമായി ഒരു ഉല്‍പ്പന്നം വിപണിയിലിറക്കുന്നു. വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന ഡിവൈസാണ് പണിപ്പുരയില്‍ സജ്ജമായിരിക്കുന്നത്. എക്കോ ഷോ എന്നപേരില്‍ ആമസോണ്‍ അടുത്തിടെ സ്മാര്‍ട്ട് സ്പീക്കര്‍ ഗണത്തില്‍പെട്ട വീഡിയോ ചാറ്റ് യന്ത്രം പുറത്തിറക്കിയിരുന്നു. ഇതിനോട് കിടപിടിക്കുന്ന വീഡിയോ ചാറ്റിന് അവസരമൊരുക്കുന്ന സ്മാര്‍ട്ട് ഡിവൈസ് ആണ് വിപണിയിലെത്തിക്കുന്നത്.പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും പോര്‍ട്ടല്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വീഡിയോ ചാറ്റ് ചെയ്യുന്നതിനൊപ്പം സംഗീതം ആസ്വദിക്കാനും വീഡിയോകള്‍ കാണാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ടാകും. വലിയ സ്ക്രീനുള്ള പോര്‍ട്ടലിന് 400 ഡോളറും ചെറുതിന് 300 ഡോളറുമാണ് ...

Read More »