Breaking News

Lifestyle

ഗള്‍ഫിലേക്ക് ഇനി കപ്പലില്‍ പോകാം ! കേരള സര്‍ക്കാര്‍ സംരംഭം

ഗള്‍ഫ് മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പാലോട് രവിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ നിന്നും ഗള്‍ഫിലെ വിവിധ സ്ഥലങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കേരള ഷിപ്പിംഗ് ആന്റ് ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ച് 2002 ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇത് നടന്നിരുന്നില്ല.  750 മുതല്‍ 1250 വരെ പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് കോര്‍പ്പറേഷന്റെ പദ്ധതി.ആ പദ്ധതിയാണ് വീണ്ടും സര്‍ക്കാര്‍ ...

Read More »

സൗകര്യം മെച്ചപ്പെടുത്താന്‍ റയില്‍വെയോട് ആവശ്യപ്പെടാം.

മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) യാത്രക്കാരുടെ പ്രതികരണം ശേഖരിക്കുന്നു.ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ പ്രതിദിനം 1200 മുതല്‍ 1500 മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഒരു ദിവസം ഒരു ട്രെയിനിലെ 60 മുതല്‍ 70 യാത്രക്കാരെ പ്രതികരണത്തിനായി വിളിക്കും. ഒരു ലക്ഷം പേരില്‍നിന്നെങ്കിലും വിവരം ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് സംവിധാനം (ഐവിആര്‍എസ്) നടപ്പിലാക്കി. ട്രെയിനില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെക്കുറിച്ച് മൊബൈൽ ഫോണിലൂടെയാണ് യാത്രക്കാരുടെ പ്രതികരണം തേടുക. ജൂലൈ ഒന്നു മുതല്‍ ...

Read More »

യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഗുളിക മനുഷ്യരില്‍ പരീക്ഷിക്കുന്നു

പ്രായമേറുന്നത് ഒരു രോഗമാണെന്നും, അതിനു ചികില്‍സ ആവശ്യമാണെന്നും, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ചാല്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന പുതിയ ഗുളിക- മെറ്റ്ഫോമിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങാന്‍ പോകുകയാണ്.  പ്രായമാകുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നും യുവത്വം നിലനില്‍ക്കുകയെന്നത് പലപ്പോഴും നമ്മള്‍ സ്വപ്നം കാണുന്ന കാര്യവുമാണ്. എന്നാല്‍ അത് അങ്ങനെ മാത്രമാണെന്ന് കരുതാന്‍ വരട്ടെ.  ആയൂരാരോഗ്യം ഏറെക്കാലം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഗുളികയാണ് മറ്റ്ഫോമിന്‍ എന്നത്  ഇത് വികിസിപ്പിച്ചെടുത്തവര്‍ പറയുന്നു.ഈ ഗുളിക മനുഷ്യരില്‍ വ്യാപകമായി പരീക്ഷിക്കാനുള്ള അനുമതി തേടിയിരിക്കുകയാണ്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ...

Read More »

ലോകത്തിലെ ഏറ്റവും ചിലവേറിയ 10 വീടുകള്‍..

ആധുനികതയും ആഡംബരവും അനുപമമായ ദൃശ്യ ഭംഗിയുമൊക്കെ  സമ്മാനിക്കുന്ന പുതിയ കാലത്തെ അത്ഭുതമായ 10 വീടുകള്‍ . ഇന്ത്യക്കാരായ നമുക്കും അഭിമാനിക്കാം സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തലിന്റെയും റിലൈന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും വീടുകള്‍ ഈ ലിസ്റ്റിലുണ്ട് .

Read More »

104 ആം വയസില്‍ ശസ്ത്രക്രിയ…

104 വയസ്സിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിക്കൊണ്ട് ഗ്രേറ്റർ നോയിഡയിലെ മാതേശ്വരി ദേവി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. നോയിഡയിലെ ജെ.പി ഹോസ്പിറ്റലിലായിരുന്നു മാതേശ്വരി ദേവി ഭാഗികമായ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായത്.103 ആം വയസ്സിൽ ശസ്ത്രക്രിയക്ക് വിധേയായ ബ്രിട്ടനിലെ എഡിത്ത ഡ്യൂഹേസ്റ്റിന്റെ റെക്കോഡാണ് മാതേശ്വരി ദേവി മറികടന്നത്.

Read More »

കെ.എസ്‌.ആര്‍.ടി.സി.യില്‍ വൈ-ഫൈ പരിഷ്ക്കാരം

ഇന്റർനെറ്റ് കണക്‌ഷനിൽ നിന്നും വിട്ടുപോകാതിരിക്കാൻ ഇനി  കെ.എസ്‌.ആര്‍.ടി.സി.യില്‍ കയറാം. കൊച്ചി നഗരത്തിന്‍റെ മാറ്റങ്ങല്ക്കൊള്‍പ്പം നീങ്ങുന്ന മെട്രോ റയിൽ കമ്പനി തന്നെയാണ് കെ.എസ്‌.ആര്‍.ടി.സി.യില്‍ എസി ലോ ഫ്ലോർ ബസുകളിൽ ഹൈസ്പീഡ് വൈ-ഫൈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കോട്ടയത്തേക്കും ആലപ്പുഴയിലേക്കുമുള്ള ഓരോ ബസുകളിൽ ഇതു പ്രവർത്തിച്ചുതുടങ്ങി.നിലവിൽ ബസ് യാത്രക്കാർക്കു പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗം മാത്രമാണ് ഒരുക്കിയിട്ടുള്ളതെങ്കിലും രണ്ടാം ഘട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ബസ് എവിടെ എത്തിയെന്നും സീറ്റ് ഒഴിവുണ്ടോയെന്നും പരിശോധിക്കാനുള്ള സംവിധാനവും നിലവിൽവരും.ബസിൽ വൈ-ഫൈ സംവിധാനമുണ്ടെന്ന് നിലവിൽ സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ രണ്ടാം ഘട്ടത്തിൽ ...

Read More »

ബ്രസീലില്‍ ഗര്‍ഭിണികള്‍ നിരീക്ഷണത്തില്‍..

ബ്രസീലില്‍  അനിയന്ത്രിതമായി സിസേറിയന്‍ വര്‍ധിച്ചു വരുന്നതോടെ പ്രസവ കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക്  സര്‍ക്കാര്‍ മുതിരുകയാണ്.രാജ്യത്തെ സ്വകാര്യ ഹോസ്പിറ്റല്ലുകളില്‍ 85% പ്രസവങ്ങളുംസിസേറിയനകുംപോള്‍ പബ്ലിക്‌ ഹോസ്പിടലുകളില്‍ 45% സിസേറിയന്‍മാത്രമാണ്.പുതിയ ചട്ടങ്ങളില്‍ ഡോക്റെര്മാര്‍ സിസേറിയന്‍റെ റിസ്കിനെപ്പറ്റി യുവതികളെ ബോധാവല്കരിക്കനമെന്നും അവരുടെ കസേന്റ്റ് എഴുതി വാങ്ങനെമെന്നും അനുശാസിക്കുന്നു.ഒപ്പം ഓരോ യുവതിയുടെയും പ്രേഗ്നെന്‍സി ആരംഭം മുതല്‍ക്കേയുള്ള മുഴുവന്‍ രേഖകളും കൃത്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.

Read More »

ഇന്ത്യന്‍ കൗമാരം തടിക്കുന്നു….

        ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ കണക്കനുസരിച്ച് ലോകത്ത് കൗമാരക്കാരില്‍ അമിതവണ്ണം വന്‍ തോതില്‍ കൂടുന്നു പ്രത്യകിച്ചും ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും . ലോകത്തിലെ മൂനാമത്തെ കൗമാര അമിതവന്നക്കാരുടെ രാജ്യമാണ് ഇന്ത്യ . കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ അതിന്റെ വളര്‍ച്ച 29 ശതമാനമായി കൂടിയിരിക്കുന്നു. നിലവില്‍ ഒന്നരക്കോടിയോളം അമിതവണ്ണക്കാറുള്ള ഇന്ത്യയില്‍ 2025  ഓടുകൂടി അത് 7  കോടിയായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ് .

Read More »

ഉന്മേഷത്തിനു സൂപ്ത വജ്രാസനം.

        കുട്ടികള്‍ക്ക് ഉണര്‍വും ഉന്മേഷവും നല്‍കുന്ന ഒരു വ്യായാമം ആണ്  സൂപ്ത വജ്രാസനം. കുട്ടികള്‍ക്ക് വളരെ എളുപ്പം പരിശീലിക്കാവുന്ന ഒരു യോഗാസന മുറയാണിത് . ക്ഷീണവും അലസതയും വിടുമാറി ശരീരത്തിന്  ഓജസ് പ്രധാനം ചെയുഉന്നതില്‍ സൂപ്ത വജ്രാസനം. മുന്നിട്ടു നില്‍ക്കുന്നു. ചെയ്യേണ്ട വിധം.  രണ്ടു കാല്‍മുട്ടുകളും മടക്കി വജ്രാസനതിലേക്ക് വരിക അതിനു ശേഷം രണ് കൈമുട്ടുകളും നിലത്തു കുത്തി പിന്നിലേക്ക് കിടക്കുവാന്‍ തയ്യാറെടുക്കുക . തുടര്‍ന്ന് തല വളച്ചു നിലത്തു കുത്തി കിടക്കുക. ദീര്‍ഘമായ ശസോച്ച്വസത്തില്‍ ഒന്ന് മുതല്‍ ഇരുപതു വരെ ...

Read More »

15 മിനിറ്റ്‌…എച്ച്‌.ഐ.വി അണുബാധ സ്വയം പരിശോധിച്ചറിയാം

നിങ്ങള്ക്ക് ഇനി വീട്ടിലിരുന്നു തന്നെ എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്‌.ഐ.വി അണുബാധ സ്വയം കണ്ടെത്താന്‍ കഴിയും. ഇതിനു സഹായിക്കുന്ന പരിശോധനാ കിറ്റ് ബ്രിട്ടനില്‍ വിപണിയിലെത്തി. നിയമപരമായി അംഗീകരിക്കപ്പെട്ട ആദ്യ സ്വയംപരിശോധനാ കിറ്റാണിത്. ‘ബയോഷുവര്‍ എച്ച്‌.ഐ.വി സ്വയം പരിശോധനാ കിറ്റ്’ എന്ന പേരുള്ള ഇതുപയോഗിച്ച്‌ 99.7 ശതമാനം കൃത്യതയോടെ 15 മിനിറ്റുകൊണ്ട് അണുബാധ കണ്ടെത്താനാവും. എച്ച്‌.ഐ.വി. അണുബാധ നേരത്തേ കണ്ടെത്താന്‍ ഉപകരണം സഹായിക്കുമെന്ന് ബയോഷുവര്‍ സ്ഥാപകനായ ബ്രിഗെറ്റെ ബാര്‍ഡ് അറിയിച്ചു. . . നിലവില്‍ ലാബുകളില്‍ നടത്തുന്ന രക്തപരിശോധനയുടെ ഫലം ലഭിക്കാന്‍ അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടതുണ്ട്. ...

Read More »